Month: August 2020

  • ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 140 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാന്‍ (67), തിരുവനന്തപുരം വെണ്‍പകല്‍…

    Read More »
  • NEWS

    തെളിവുകള്‍ നശിപ്പിക്കാൻ സാഹചര്യം ഒരുക്കിയത് വീഴ്ച:മുല്ലപ്പള്ളി

    സ്വര്‍ണ്ണക്കടത്ത് സംബന്ധമായ സുപ്രധാനമായ പല തെളിവുകളും പൊതുഭരണ വകുപ്പില്‍ ഉണ്ടെന്ന് എന്‍.ഐ.എ മനസിലാക്കിയിട്ടും എത്രയും വേഗം അത് പിടിച്ചെടുക്കാന്‍ തയ്യാറാകാതെ അത് നശിപ്പിക്കാനും അഗ്നിക്ക് ഇരയാക്കാനും സാഹചര്യം ഒരുക്കിയത് ഗുരുതരമായ വീഴ്ചയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാലവിളംബം മുതലെടുത്ത് തെളിവുകള്‍ ഓരോന്നായി നശിപ്പിച്ചു കളയാന്‍ സര്‍ക്കാരിന് അവസരം കിട്ടി. കേസുമായി ബന്ധപ്പെട്ട മുഖ്യപ്രതികളുടെ സാന്നിധ്യം മനസിലാക്കാനാണ് എന്‍.ഐ.എ സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതല്ലൊം ഇടിമിന്നലില്‍ നശിച്ച് പോയെന്ന വിചിത്ര വാദമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തീപിടുത്തം ഉണ്ടായിരിക്കുന്നു. ഏതെല്ലാം ഫയലുകളാണ് നഷ്ടമായതെന്ന് ആര്‍ക്കും അറിയില്ല.അന്താരാഷ്ട്ര മാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് തുടക്കം മുതല്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് മൂന്‍കൂട്ടി മനസിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്തുകൊണ്ടാണ് ജാഗ്രതക്കുറവ് കാണിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു. അഗ്നിബാധ ഉണ്ടായപ്പോള്‍ ഇടതുപക്ഷ ഉദ്യോഗസ്ഥ സംഘടനാ നേതാവായ അഡീഷണല്‍ സെക്രട്ടറി നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്.പൊതുഭരണ…

    Read More »
  • NEWS

    സോണിയ വിമർശനത്തിന് തരൂരിന് പണി കിട്ടുമോ? വിമർശനം കടുക്കുന്നു

    കോണ്‍ഗ്രസിന് ദേശീയ നേതൃത്വംവേണമെന്ന് ആവശ്യപ്പെട്ട് എഴുതിയ കത്താണ് ഇപ്പോള്‍ കേരള രാഷ്ട്രിയത്തിലെ വിവാദ നായകന്‍. എന്നാല്‍ ഇപ്പോഴും ആരാണ് കത്തിന് പിന്നിലെന്ന് തുറന്ന് പറയാന്‍ മടിക്കാണിക്കുന്നവസരത്തില്‍ ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കത്തിന്റെ ഉത്ഭവം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് തരൂര്‍ നടത്തിയ വിരുന്നില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകളടക്കം പുറത്ത് വന്ന സാഹചര്യത്തിലാണ് കൂടുതല്‍ കേരള നേതാക്കള്‍ തരൂരിനെതിരെ രംഗത്ത് വന്നത്. ഇന്നലെ കത്തിലെ അതൃപ്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പ്രകടിപ്പിച്ചതോടെ കെ. മുരളീധരന്‍ എം.പി രംഗത്തെത്തി. വിശ്വപൗരനാണ് തരൂര്‍, തരൂരിനെ കുറിച്ച് അഭിപ്രായം പറയാനില്ല. തിരുവനന്തപുരം വിമാനത്താവള വിഷയം അദ്ദേഹത്തോട് തന്നെ നേരിട്ട് ചോദിക്കണം. തങ്ങള്‍ സാധാരണ പൗരന്‍മാരാണെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തരൂര്‍ സ്വാഗതം ചെയ്യുകയും താന്‍ മണ്ഡലത്തിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പമാണെന്നും പറഞ്ഞിരുന്നു. അതേസമയം, കത്ത് നല്‍കിയവര്‍ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചെങ്കിലും വിവാദം പുകയുകയാണ്. ശശി തരൂരിനെതിരെയാണ് ഇപ്പോള്‍ കെപിസിസിയുടെ നീക്കം. തിരുവനന്തപുരം…

    Read More »
  • NEWS

    മരണമാണ് മുന്‍പില്‍, പ്രതീക്ഷയോടെ നിമിഷ

    യെമനില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി 150 കഷണങ്ങളാക്കി വാട്ടര്‍ ടാങ്കിലൊളിപ്പിച്ച നിമിഷയെന്ന മലയാളി പെണ്‍കുട്ടിയെ വധശിക്ഷയ്ക്ക് വിധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറം ലോകമറിയുന്നത്. നാട്ടില്‍ ഭര്‍ത്താവും കുഞ്ഞുമുള്ള പെണ്‍കുട്ടി യെമനില്‍ മറ്റൊരാളെ വിവാഹം കഴിച്ച് അയാളുമായി വാക്കേറ്റമുണ്ടായപ്പോള്‍ കൊലപ്പെടുത്തി. ഈ വാര്‍ത്ത കേട്ട നമ്മളില്‍ പലരും ഒരു നിമിഷമെങ്കിലും ആ പെണ്‍കുട്ടിയെ ശപിച്ചിട്ടോ, അവള്‍ക്കത് തന്നെ വരണമെന്ന് പ്രാകിയിട്ടോ ഉണ്ടാകും. പക്ഷേ ഈ കേസിലെ സത്യാവസ്ഥയെന്താണെന്നോ അവള്‍ക്ക് പറയാനുള്ളതെന്താണെന്നോ നമ്മളാരും അന്വേഷിച്ച് പോയിട്ടുണ്ടാവില്ല. നിമിഷയെ അറിയുന്നവര്‍ക്ക് സത്യം അറിയാം. വര്‍ഷങ്ങളായി അവര്‍ അനുഭവിക്കുന്ന വേദനകളറിയാം. മറ്റൊരു രാജ്യത്ത് തന്റെ സമ്മതമില്ലാതെ ഒരാളുടെ ഭാര്യയാവേണ്ടി വന്ന പെണ്‍കുട്ടിയുടെ കഥയറിയാം. സത്യത്തില്‍ എന്താണ് ഈ കേസില്‍ സംഭവിച്ചത്.? മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ ഒരുപാട് പ്രതീക്ഷകളോടെയാണ് നിമിഷ പ്രിയ എന്ന കുറുവിലങ്ങാടുകാരി യെമനിലെത്തുന്നത്. നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ നിമിഷയ്ക്ക് സനയിലെ ഒരു ക്ലിനിക്കിലായിരുന്നു ജോലി. അന്നന്നത്തെ ചിലവൊഴിച്ചാല്‍ ബാക്കി പണമെല്ലാം അവള്‍ കരുതി വെക്കുമായിരുന്നു. കുടുംബത്തിന്റെ…

    Read More »
  • NEWS

    ഹൈക്കമാൻഡ് ഉറച്ചു തന്നെ ,കത്തെഴുതിയ 23 പേർക്കും പാർട്ടി ഉന്നതതല പാനലിൽ അംഗത്വം ഉണ്ടാകില്ലെന്നു സൂചന  

    പാർട്ടിക്ക് ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്ത് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും പ്രവർത്തക സമിതിയിൽ ഇതേ ചൊല്ലി ചൂടേറിയ ചർച്ച നടന്നിട്ടും നാല് ദിവസം കഴിഞ്ഞു .താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാൻ രൂപീകരിക്കുന്ന നാലംഗ പാനലിൽ കത്തിൽ ഒപ്പിട്ട ആരെങ്കിലും ഉൾപ്പെടുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത് . എ കെ ആന്റണി ,മൻമോഹൻ സിങ് ,മല്ലികാർജുന ഖാർഗെ ,കെ സി വേണുഗോപാൽ ,സച്ചിൻ പൈലറ്റ് എന്നിവരിൽ നിന്നാകും പാനലിൽ ഉണ്ടാകുക എന്നാണ് സൂചന .എല്ലാവരും സോണിയ ഗാന്ധിക്കൊപ്പം ഉറച്ചു നിൽക്കുന്നവരാണ് .കത്തിൽ ഒപ്പിട്ട ഗുലാം നബി ആസാദ് ,ആനന്ദ് ശർമ്മ ,ശശി തരൂർ ,കപിൽ സിബൽ ,മുകുൾ വാസ്നിക് എന്നിവരും പരിഗണനാ പട്ടികയിൽ ഉണ്ടാകേണ്ടതായിരുന്നു .എന്നാൽ കത്തെഴുതിയതിന്റെ പശ്ചാത്തലത്തിൽ ഇവരെ പരിഗണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കമാൻഡ് കരുതുന്നു . ഒന്നോ രണ്ടോ പേരെ തങ്ങളിൽ നിന്ന് ഉൾപ്പെടുത്തണം…

    Read More »
  • NEWS

    സോണിയക്കെതിരെ കത്ത്-ജിതിൻ പ്രസാദയടക്കം ഉള്ളവർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് കമ്മിറ്റി

    ദൃശ്യവും ശക്തവുമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് 23 കോൺഗ്രസ്സ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചത് ഏറെ വിവാദമായിരുന്നു .കോൺഗ്രസ്സ് പ്രവർത്തക സമിതിയിലും കത്ത് ഏറെ ചർച്ചക്ക് വഴിവച്ചു .സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മൻമോഹൻ സിങ്ങും എ കെ ആന്റണിയുമൊക്കെ കത്തിനെതിരെ പ്രവർത്തക സമിതിയിൽ രംഗത്ത് വന്നു .ഇതിന്റെ അനുരണനങ്ങൾ കോൺഗ്രസിന്റെ വിവിധ കമ്മിറ്റികളിലും ഉണ്ടാകുകയാണ് . കത്തിൽ ഒപ്പിട്ട എല്ലാവർക്കുമെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഒരു കോൺഗ്രസ് ജില്ലാ കമ്മിറ്റി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് .ഉത്തർപ്രദേശിലെ ലഖിമ്പുർഗിരി ജില്ലാ കമ്മിറ്റിയാണ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത് .കത്തിന്റെ പ്രധാന ഉന്നം ഉത്തർപ്രദേശിൽ നിന്നുള്ള ജിതിൻ പ്രസാദയാണ് . “ഉത്തർപ്രദേശിൽ നിന്ന് കത്തിൽ ഒപ്പിട്ടിരിക്കുന്നത് ജിതിൻ പ്രസാദയാണ് .ഗാന്ധി കുടുംബത്തിനെതിരെയാണ് എപ്പോഴും ജിതിൻ പ്രസാദയുടെ കുടുംബം നിലപാട് എടുത്തിട്ടുള്ളത് .അദ്ദേഹത്തിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ് സോണിയ ഗാന്ധിക്കെതിരെ മത്സരിച്ചിട്ടുള്ള ആളാണ് .എന്നിട്ടും ജിതിൻ പ്രസാദയ്ക്ക്…

    Read More »
  • TRENDING

    ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീലത പ്രദര്‍ശിപ്പിക്കുന്നത് വിപിഎന്‍ വഴി; അന്വേഷണം ഊര്‍ജിതം

    രാജ്യത്ത്‌ കോവിഡ് പിടിമുറുക്കിയതോടെ വിദ്യാഭ്യാസ മേഖല ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളായി ഒതുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പോലും സാമൂഹ്യവിരുദ്ധര്‍ ഇടപെടുന്നു അശ്ലീല ചിത്രങ്ങളും നഗ്നവീഡിയോകളും അയക്കുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആ അന്വേഷണത്തില്‍ നിന്ന് സാമൂഹ്യവിരുദ്ധര്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് വഴിയാണ് ഇത്തരം ദൃശ്യങ്ങള്‍ അയക്കുന്നത് എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവരെ ഒരിക്കലും കണ്ടത്താന്‍ സാധിക്കില്ലെന്നും അതാണ് അവരെ സൈബര്‍ രംഗത്ത് സുരക്ഷിതരാക്കുന്നതെന്നും പോലീസ് പറയുന്നു. ഉപഭോക്താക്കളെ അവരുടെ ലൊക്കേഷന്‍ മറച്ചുവെയ്ക്കാനും ഇന്റര്‍നെറ്റ് കൂടുതല്‍ സുരക്ഷിതമായി ബ്രൗസ് ചെയ്യാനും അനുവദിക്കുന്നതാണ് വി.പി.എന്‍. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുന്നത് വഴികുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറം സി.ബി.എസ്.സി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ പെട്ടെന്ന് അശ്ലീല ദൃശ്യങ്ങള്‍ കടന്ന് വന്നത്. തുടര്‍ന്ന് പ്രഥമ അദ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച പോലീസ് സംഭവത്തില്‍ എഫ.ഐ.ആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. അതേസമയം,അശ്ലീലദൃശ്യങ്ങളോ, വീഡിയോകളോ…

    Read More »
  • NEWS

    മദ്യവില്‍പ്പനയില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍; കൂടുതല്‍ ടോക്കണുകള്‍ അനുവദിക്കും

    കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ മദ്യം വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒന്നായിരുന്നു ബെവ്ക്യൂ ആപ്പ്. ഇപ്പോഴിതാ ഓണം പ്രമാണിച്ച് ഈ ആപ്പിലൂടെ മദ്യവില്‍പ്പനയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുകയാണ് എക്‌സൈസ് വകുപ്പ് . ഇതുപ്രകാരം ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം 400ല്‍ നിന്ന് 600 വരെയാക്കാനാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കാന്‍ മദ്യവില്‍പ്പന ഇനി രാവിലെ ഒന്‍പത് മുതല്‍ രാത്രി 7 വരെയാക്കി. ഒരു തവണ ടോക്കണ്‍ എടുത്ത് മദ്യം വാങ്ങിയവര്‍ക്ക് വീണ്ടും മൂന്ന് ദിവസം കഴിഞ്ഞേ മദ്യം വാങ്ങാവൂ എന്ന നിയന്ത്രണവും മാറ്റി. പകരം ഇനി ഏത് ദിവസവും മദ്യം വാങ്ങാം. ബെവ്ക്യൂ ആപ്പ് വഴി ടോക്കണുകള്‍ ബുക്ക് ചെയ്യാം.

    Read More »
  • NEWS

    കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം

    തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മുമ്പ് 3 ശതമാനം സംവരണം അനുവദിച്ചിരുന്ന 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ സംവരണത്തിനായി ഉത്തരവിനോടനുബന്ധിച്ചിറക്കിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ ഭിന്നശേഷി സംവരണം. 2016ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ചാണ് നേരത്തെ 3 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി സംവരണം വര്‍ധിപ്പിച്ചത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് മുമ്പ് ഉത്തരവ്…

    Read More »
  • NEWS

    കെ കെ രാഗേഷ് എം പിയുടെ ഭാര്യക്കെതിരെ ഗവർണർക്ക് ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ പരാതി

    രാജ്യസഭാ എം പിയും സിപിഎം നേതാവുമായ കെ കെ രാഗേഷിന്‍റെ ഭാര്യക്കെതിരെ ഗവർണ്ണർക്ക് പരാതി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. സർവ്വകലാശാലാ ജീവനക്കാരിയായ പ്രിയാ വർഗ്ഗീസ് കേന്ദ്രസർക്കാരിനെതിരായ സിപിഎം സമരത്തിൽ പങ്കെടുത്തതിനെതിരെയാണ് പരാതി. 1960 ലെ കേരളാ സർക്കാരിന്‍റെ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചാണ് പ്രിയ കേന്ദ്ര വിരുദ്ധ സമരത്തിൽ പങ്കെടുത്തതെന്ന് സന്ദീപ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ മാസം 23 ന് നടന്ന പ്രതിഷേധ സത്യാഗ്രഹത്തിൽ രാഗേഷിനും മക്കൾക്കുമൊപ്പമാണ് പ്രിയയും സമരത്തിൽ അണിചേർന്നത്. വീട്ടിൽ നടന്ന സമരത്തിന്‍റെ വീഡിയോ രാഗേഷും പ്രിയയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തൃശൂർ കേരള വർമ്മ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ പ്രിയ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ കണ്ണൂർ സർവ്വകലാശാലയിൽ സ്റ്റു‍ഡന്‍റ്സ് സർവ്വീസ് ഡയറക്ടറാണ്.

    Read More »
Back to top button
error: