Month: August 2020
-
NEWS
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; മാനേജിങ് ഡയറക്ടറുടെ മക്കള്‍ പിടിയില്‍
പത്തനംതിട്ട; പണം തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ മാനേജിങ് ഡയറക്ടറുടെ മക്കള്‍ പിടിയില്‍. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പിടിയിലാവുകയായിരുന്നു. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു. മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ എന്നിവര്‍ ഒളിവിലാണ്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അതേസമയം കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തി നടപടികള്‍ ആരംഭിച്ചു. നിക്ഷേപകര്‍ക്ക് ഈട് നല്‍കണമെന്നു കാട്ടി പത്തനംതിട്ട സബ് കോടതി സ്ഥാപനത്തില്‍ നോട്ടിസ് പതിച്ചു. രാവിലെ പത്തിനാണ് കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. തൊട്ടുപിന്നാലെ കോടതിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നോട്ടിസ്…
Read More » -
NEWS
അനിൽ നമ്പ്യാരെ തള്ളിപറഞ്ഞതോടെ ബിജെപിക്ക് എന്തോ മറയ്ക്കാൻ ഉണ്ട് -സിപിഐഎം
രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ ബി.ജെ.പി അനുകൂല ചാനലായ ജനം ടി.വിയുടെ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തതു സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്രവിദേശ സഹമന്ത്രി വി.മുരളിധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയ്യാറാകത്തതും ശ്രദ്ധേയം. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തു വന്ന മൊഴിപകര്‍പ്പുകള്‍ ചെയ്യുന്നത്. ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയു നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ജനം ടി.വി കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്ററുടെ ബന്ധം കുടി പുറത്തു…
Read More » -
NEWS
ലൈംഗിക താല്പര്യം വ്യക്തിപരം, അതിൽ കേന്ദ്രത്തിനെന്താണ് കാര്യം?
ശേഖരിക്കുന്നത് ആരോഗ്യ ഡേറ്റയാണ്, എന്നാല്‍ അറിയേണ്ടത് നിങ്ങളുടെ ലൈംഗിക താല്‍പ്പര്യമാണ്, സാമ്പത്തിക സ്ഥിതിയാണ്, നിങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യമാണ്, നിങ്ങളുടെ ജാതിയാണ്. ഇതിന്റെ പിന്നിലെ യുക്തി എന്താണ്. കേന്ദ്രത്തിന്റെ പോക്ക് ഇത് എങ്ങോട്ട് എന്ന് ചോദിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കരട് ആരോഗ്യനയം. പൗരന്‍മാരുടെ പേരും വയസ്സും പോരാ അത്രേ,ജാതിയും മതവും പോരാത്തതിന് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്ന് ചെല്ലുന്ന ലൈംഗിക താല്‍പ്പര്യം, രാഷ്ട്രീയ ആഭിമുഖ്യം,സാമ്പത്തിക നില പോലും ആവശ്യപ്പെടുന്നു. ഇത് ഒരുതരം മാനസികചൂഷണത്തിന് തുല്യമല്ലേ. സെപ്റ്റംബര്‍ മൂന്ന് വരെ പൊതുജനങ്ങള്‍ക്ക് നയത്തില്‍ അഭിപ്രായം പറയാം എന്നിരുന്നാലും സാധാരണക്കാരന്റെ അഭിപ്രായത്തിന് പരിഗണന ലഭിക്കാറില്ല. വിചിത്രമായ ഒരു കരട് രേഖയാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെങ്കോട്ട പ്രസംഗത്തിലാണ് ഓരോ പൗരനും ഒരു ഹെല്‍ത്ത് ഐഡി എന്ന പ്രഖ്യാപനമുണ്ടായത്. അതില്‍ രോഗനിര്‍ണയം, പരിശോധന, കഴിക്കേണ്ട മരുന്നുകള്‍ ഈ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുളള ഒരു ഡേറ്റ ബേസില്‍ ഉളള രീതിയിലാണ് അദ്ദേഹം അന്ന്…
Read More » -
NEWS
പക്വതയില്ലായ്മ പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരന്‍; തരൂരിനെതിരെ രൂക്ഷവമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയയ്ക്ക് അയച്ച കത്തില്‍ ശശിതരൂരിനെ വിമര്‍ശിച്ച് നിരവധി കേരള നേതാക്കളാണ് മുമ്പോട്ട് വരുന്നത്. കത്തിന്റെ ഉത്ഭവം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് തരൂര്‍ നടത്തിയ വിരുന്നില്‍ നിന്നാണെന്ന റിപ്പോര്‍ട്ടുകളടക്കം പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇപ്പോഴിതാ തരൂരിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കൊടിക്കുന്നില്‍ സുരേഷ്. തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വതയില്ലാത്തയാളാണെന്നും കൊടിക്കുന്നില്‍ പറയുന്നു. തരൂര്‍ വിശ്വപൗരനാണെന്ന് പറയുമ്പോഴും പാര്‍ട്ടി നിലപാട് തനിക്ക് ബാധകമല്ലെന്ന് തരൂര്‍ കരുതരുതെന്നും പാര്‍ട്ടിക്കുളളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും കൊടിക്കുന്നില്‍ വിമര്‍ശിച്ചു. തരൂര്‍ പക്വതയില്ലായ്മ പ്രകടിപ്പിക്കുന്ന രാഷ്ട്രീയക്കാരനാണ്. പാര്‍ട്ടിയുടെ ഉളളില്‍ നിന്നുളള പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ അദ്ദേഹത്തിന് ഇതുവരെയും മനസ്സിലായിട്ടില്ല. അതിനാല്‍ എടുത്തുചാട്ടം കാണിക്കുന്നു കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെ വന്നു ഇപ്പോഴും ആ റോള്‍ തന്നെ കൈകാര്യം ചെയ്യുന്നു. കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു. എത്ര അറിവും പാണ്ഡിത്യവും ഉളള ആളാണെങ്കിലും രാഷ്ട്രീയപരമായ പക്വതയില്ലായ്മയാണ് അദ്ദേഹത്തിന്റെ പല…
Read More » -
LIFE
” തമി ” ട്രെയിലര്‍ റിലീസായി
ഷെെന്‍ ടോം ചോക്കോ,സോഹന്‍ സീനു ലാല്‍,ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ ആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമി എന്ന ചിത്രത്തിന്റെ ട്രെയിലര്‍, സംവിധായന്‍ പ്രിയദര്‍ശന്‍,യുവ നടന്‍ നിവിന്‍ പോളി എന്നിവര്‍ തങ്ങളുടെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. സുനില്‍ സുഖദ,ശരണ്‍ എസ് എസ്,ശശി കലിംഗ,ഷാജി ഷോ ഫെെന്‍,നിതിന്‍ തോമസ്സ്,ഉണ്ണി നായര്‍,അരുണ്‍ സോള്‍,രവിശങ്കര്‍,രാജന്‍ പാടൂര്‍,നിതീഷ് രമേശ്,ആഷ്ലി എെസ്ക്ക് എബ്രാഹം,ഡിസ്നി ജെയിംസ്,ജീസ്മ ജീജി,വിജയലക്ഷ്മി,തുഷാര നമ്പ്യാര്‍,ക്ഷമ കൃഷ്ണ,ഭദ്ര വെങ്കിടേശ്വരന്‍,ഗീതി സംഗീത,മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. സ്കെെ ഹെെ എന്റര്‍ടെെയ്മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിര്‍വ്വഹിക്കുന്നു.ഫൗസിയ അബൂബക്കര്‍,നിഥിഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍,പ്രൊജക്റ്റ് ഡിസെെനര്‍-ഷാജി ഷോ ഫെെന്‍,കല-അരുണ്‍ വെഞ്ഞാറമൂട്,മേക്കപ്പ്-ലാലു കൂട്ടാലിഡ,വസ്ത്രാലങ്കാരം-സഫദ് സെയിന്‍,സ്റ്റില്‍സ്-വിഷ്ണു ക്യാപ്പ്ച്ചര്‍,പരസ്യക്കല-എസ് കെ നന്ദു,എഡിറ്റര്‍-നൗഫല്‍ അഹമ്മദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനയ് ചെന്നിത്തല,അസോസിയേറ്റ് ഡയറക്ടര്‍-രമേശ് മകയിരം,അസിസ്റ്റന്റ് ഡയറക്ട്ടേഴ്സ്-അതുല്യ പി കുമാര്‍,അജിന്‍ സാം,സേവ്യര്‍,അശ്വിന്‍ രാഹുല്‍ കുറുപ്പ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-മധു വട്ടപ്പറമ്പില്‍,വാര്‍ത്ത പ്രചരണം-എ…
Read More » -
NEWS
ഫയലുകള്‍ സ്വയം കത്തിയതല്ല, മറുപടിയില്ലാതെ മുഖ്യമന്ത്രി: രമേശ് ചെന്നിത്തല
കോഴിക്കോട്: സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ ഗുരുതര ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഓരോ കളളവും പ്രതിപക്ഷം പിടിക്കുമ്പോള്‍ കളളനെ പിടിച്ച ജാള്യതയാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല പറഞ്ഞു. ചോദിക്കുന്നതിനൊന്നുമല്ല മുഖ്യമന്ത്രി ഇപ്പോള്‍ ഉത്തരം പറയുന്നത്. എട്ട് ആരോപണങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും ഒന്നിനും വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് മീന്‍ വളര്‍ത്തലിനെക്കുറിച്ച് മൂന്നേമുക്കാല്‍ മണിക്കൂര്‍ നടത്തിയ പ്രസംഗം വെറും നേക്കി വായിക്കാല്‍ മാത്രം ചെന്നിത്തല ആരോപിച്ചു. ഒരു ഫയലുകള്‍ ചോദിക്കുമ്പോഴും തരാന്‍ തയ്യാറാവുന്നില്ല. സര്‍വ്വത്ര അഴിമതികള്‍ നടക്കുന്നതിനാല്‍ കളളികള്‍ പുറത്താവുമെന്ന് അറിയാവുന്നത് കൊണ്ടാവും ഫയലുകള്‍ തരാത്തത്. താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായതല്ല ഫയലുകള്‍ ചോദിച്ചാല്‍ തരേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റിലെ തീപിടിത്തം വളരെ വിചിത്രമായ സംഭവമാണ്. സെന്‍ട്രലൈസ് എ.സി ഉളളിടത്ത് എന്തിനാണ് പഴക്കം ചെന്ന ഫാന്‍.…
Read More » -
കുതിച്ചുയര്‍ന്ന് കോവിഡ്; 24 മണിക്കൂറിനിടെ 77,266 പേര്‍ക്ക് രോഗം
ഓരോദിവസം ചെല്ലുന്തോറും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,266 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 33,87,500 ആയി വര്‍ധിച്ചു. രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ മരണസംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം രാജ്യത്ത് 1057 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് 61,529 പേരാണ് മരിച്ചത്. 60,177 പേര്‍ കൂടി 24 മണിക്കൂറിനുളളില്‍ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കില്‍ പറയുന്നത്. അതേസമയം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ രോഗനിരക്ക് ഉയരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 14,857 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 7,33,568 ആയി. തമിഴ്‌നാട്ടില്‍ വ്യാഴ്ച 5,981 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ആന്ധ്രപ്രദേശില്‍ 3,93,090 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read More » -
NEWS
ആരോഗ്യപ്രശ്‌നങ്ങള്‍; ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചേക്കും
ടോക്കിയോ; ആരോഗ്യപ്രശ്‌നങ്ങളാല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച് ഇന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഭരിക്കാന്‍ താന്‍ ആരോഗ്യവാനാണ് എന്ന വാര്‍ത്തയും ഇതിനോടൊപ്പം പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് പ്രാവശ്യം ആശുപത്രി സന്ദര്‍ശനം നടത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഉദ്യോഗസ്ഥര്‍ ആബെയ്ക്ക് കാലാവധി പൂര്‍ത്തിയാക്കില്ലെന്ന ഊഹാപോഹങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഷിന്‍സോ ആബേ രണ്ടാം തവണയാണ് ജപ്പാന്‍ പ്രധാനമന്ത്രിയാകുന്നത്. 2006-07 ലാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. ഏഴു വര്‍ഷത്തിനിടെ ഏഴാം പ്രധാനമന്ത്രിയായി ആണ് ആബെ അധികാരമേറ്റത്. സാമ്പത്തിക പരിഷ്‌കരണം, സുനാമി പുനരധിവാസം, അയല്‍ രാജ്യമായ ചൈനയുമായുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികള്‍ മറികടന്നാണ് ലിബറല്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്.
Read More » -
TRENDING
ലൂസിയാനയില്‍ ആഞ്ഞടിച്ച് ലോറ; കനത്ത നാശനഷ്ടങ്ങള്‍
നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് കഴിഞ്ഞദിവസം അമേരിക്കയിലെ ലൂസിയാനയില്‍ താണ്ഡവമാടിയത്. കാറ്റഗറി നാല് വിഭാഗത്തില്‍പെട്ട ലോറ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയിലാണ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ കനത്ത നാശനാഷ്ടമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. 4 പേര്‍ മരിക്കുകയും ഒട്ടേറ റോഡുകളില്‍ വെളളം കയറുകയും വന്‍ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. മാത്രമല്ല കനത്ത കാറ്റില്‍ ഒരു കസിനോ നിലംപൊത്തി. ലൂസിയാനയിലെയും ടെക്‌സാസിലേയും 6 ലക്ഷത്തോളം വീടുകളിലെ വൈദ്യുതി ബന്ധം നിലച്ചു. അതേസമയം, തീരപ്രദേശത്തെ ആളുകളെ നേരത്തെ മാറ്റി പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുരന്ത മേഖല സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. ഈ സമയം മേഖലയിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ തീപിടിത്തം ആശങ്ക പരത്തി. പ്രദേശവാസികള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന.
Read More » -
NEWS
വിവാദങ്ങൾ അവസാനിപ്പിക്കണം ,പാർട്ടിക്കായി ഒറ്റക്കെട്ടാവണം ,കത്ത് വിവാദത്തിനു ശേഷം സമാധാന ആഹ്വാനവുമായി ശശി തരൂർ
സോണിയ ഗാന്ധിക്കയച്ച കത്ത് സംബന്ധിച്ച വിവാദം അവസാനിപ്പിക്കണം എന്ന ആഹ്വാനവുമായി ശശി തരൂർ എംപി .ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷ നിലപാട് വ്യക്തമാക്കിയതാണ് .അതുകൊണ്ട് ഇനി എല്ലാവരും ഒറ്റക്കെട്ടായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം എന്നും തരൂർ ആഹ്വാനം ചെയ്തു .ദൃശ്യവും ശക്തവുമായ നേതൃത്വം കോൺഗ്രസിന് ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 പേരിൽ ഒരാളാണ് തരൂർ . “കഴിഞ്ഞ നാല് ദിവസമായി ഞാൻ നിശ്ശബ്ദനാണ് .കോൺഗ്രസ്സ് അധ്യക്ഷ പറഞ്ഞു അത് അവസാനിച്ചു എന്ന് .”തരൂർ ട്വീറ്റ് ചെയ്തു .പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണം എന്ന ആവശ്യം കത്തിൽ ഒപ്പിട്ട ഗുലാം നബി ആസാദും കപിൽ സിബലും വീണ്ടും ഉന്നയിക്കുമ്പോഴാണ് സമാധാന ശ്രമവുമായി തരൂർ മുന്നോട്ട് വരുന്നത് . സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ പാർട്ടി ഇനിയും 50 വർഷം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു .കോൺഗ്രസ്സ്, ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ള പതനത്തിൽ ആണെന്ന് കപിൽ സിബലും…
Read More »