താന്‍ ഒരു ലഹരി വസ്തു പോലും ഉപയോഗിച്ചിട്ടില്ല; സത്യം വെളിപ്പെടും: റിയ

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. കാമുകി റിയയ്ക്ക് ലഹരി ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ റിയ തന്റെ മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നും റിയയെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് സുശാന്തിന്റെ പിതാവ് കെ.കെ സിങ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് റിയ ചക്രവര്‍ത്തി.

എന്റെ ഫോണില്‍ ‘എയു’ എന്ന പേരില്‍ സേവ് ചെയ്തിരുന്നത് ആദിത്യ ഉദ്ധവ് താക്കറെയുടെ നമ്പറാണെന്ന് ആരോപണമുണ്ടായിരുന്നു. പക്ഷേ അത് അനായ ഉദ്ധാസ് എന്ന എന്റെ സുഹൃത്താണ്. ആദിത്യയെ ഇന്നേവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണ്‍ നമ്പറും ഇല്ല. ഉണ്ടെങ്കില്‍ എനിക്കു സംരക്ഷണം തരാന്‍ പൊലീസിനോട് ആവശ്യപ്പെടില്ലല്ലോ. എനിക്ക് ഒരു രാഷ്ട്രീയക്കാരനെയും അറിയില്ല റിയ പറഞ്ഞു. എനിക്ക് ഒരു ബോളിവുഡ് മാഫിയയുമായി ബന്ധമില്ല. ഞാന്‍ ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. ഞാനുമായി ബന്ധമുളളവര്‍ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ പോകുന്നു. ഇഡിക്ക് കൊടുത്ത വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പോലും ചോര്‍ന്നു. റിയ പറഞ്ഞു.

ഞാന്‍ ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ വീട്ടില്‍ നിന്ന് തിരികെ വന്നത് പിന്നീട് ഒന്നും സംസാരിച്ചിട്ടില്ല. ജൂണ്‍ 9ന് സുശാന്തിനെ ബ്ലോക്ക് ചെയ്തു. പിന്നീട് സുശാന്ത് എന്റെ സഹോദരനെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നുണ്ടായിരുന്നു. ജൂണ്‍ 14ന് എന്റെ ഒരു സുഹൃത്ത് വിളിച്ചാണ് സുശാന്ത് മരിച്ച വാര്‍ത്ത പറയുന്നത്. വളരെ ഞെട്ടലോടെയാണ് ആ വാര്‍ത്ത ഞാന്‍ കേട്ടത്. മൃതദേഹം കാണാനോ സംസാകാര ചടങ്ങിലോ ഞാന്‍ പങ്കെടുത്തില്ല. ഒടുക്കം മോര്‍ച്ചറിയില്‍ നിന്ന് ആംബുലന്‍സിലേക്ക് എടുത്തപ്പോഴാണ് സുശാന്തിനെ കാണാനായത്. ആ കാലില്‍ തൊട്ട് മാപ്പ് പറഞ്ഞു. എല്ലാവരും നിന്റെ മരണത്തെ തമാശയാക്കുന്നു.നീ മരിക്കരുതായിരുന്നു.എന്നോട് ക്ഷമിക്കണം എന്നാണ് ഞാന്‍ പറഞ്ഞത് റിയ പറഞ്ഞു.

സുശാന്തിന്റെ സ്റ്റാഫിനെ ഞാന്‍ മാറ്റിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഹൗസ് മാനേജരെ പ്രിയങ്കയാണ് ഏര്‍പ്പാടാക്കിയത്. പാചകക്കാരനെയും ക്ലീനറെയും എല്ലാം സുശാന്ത് ഏര്‍പ്പാടാക്കിയതാണ്. ഇവരെയൊന്നും ഞാന്‍ മാറ്റിയിട്ടില്ല.

എനിക്ക് ഒരു കഞ്ചാവ് മാഫിയയുമായി ബന്ധമില്ല. മാത്രമല്ല ഞാന്‍ ഇന്നോ വരെ ഒരു ലഹരിവസ്തുവും ഉപയോഗിച്ചിട്ടുമില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞാന്‍ തടയാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സുശാന്ത് കൂട്ടാക്കിയില്ല.

സുശാന്തിനെതിരെ മിടൂ ആരോപണങ്ങല്‍ നിലനിന്നിരുന്നു. സഞ്ജന സാംഘ്വി എന്ന നടിയില്‍ നിന്നും ഇത്തരത്തിലുളള ആരോപണം നേരിട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സഞ്ജന തന്നെ ഈ വാര്‍ത്തയ്ക്ക് വിശദീകരണം നല്‍കി. ഈ ആരോപണങ്ങള്‍ സുശാന്തിന്റെ മനസ്സിനെ ഒരുപാട് വേട്ടയാടിയിരുന്നു. സുശാന്തിന്റെ മാനേജരായിരുന്ന ദിഷയുടെ മരണവുമായി സുശാന്തിന് ബന്ധമുണ്ടെങ്കില്‍ അത് അന്വേഷണത്തിലൂടെ പുറത്ത് വരണം റിയ പറഞ്ഞു.

സുശാന്തിന് പലപ്പോഴും അസ്തിത്വ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ജീവിച്ചിരിക്കുന്ന നിരര്‍ഥകതയെപ്പറ്റിയൊക്കെ സംസാരിക്കും. പക്ഷേ താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ വീട് വിട്ട് കഴിഞ്ഞ് അവിടെ എന്ത് സംഭവിച്ചെന്ന് അറിയണം. സുശാന്തിന്റെ സഹോദരിയും അവിടെ ഉണ്ടായിരുന്നു. ,ത്യമറിയാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഞാനാണ്. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. എന്നെക്കുറിച്ചാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നത്. സത്യം എന്നാണെങ്കിലും പുറത്ത് വരും. സുശാന്തിന് നീതി ലഭിക്കും റിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *