ജോസ് പക്ഷത്തെ മുന്നണിയിൽ എത്തിക്കാൻ സിപിഐഎം നീക്കം ,പ്രതിപക്ഷത്തെ ദുർബലമാക്കൽ ആണ് ലക്ഷ്യമെന്ന് കോടിയേരി ,ജോസ് പക്ഷത്തോട് വിട്ടുവീഴ്ച വേണ്ടെന്നു കോൺഗ്രസ്
https://youtu.be/NLBr2Woze1A
യു ഡി എഫിനോട് ഇടഞ്ഞു നിൽക്കുന്ന ജോസ് കെ മാണി പക്ഷത്തെ കൂടെ കൂട്ടാൻ സിപിഐഎം .സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി മുഖപത്രം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഈ സൂചനയുള്ളത് .ഈ വിഷയം ഇടതുപക്ഷ മുന്നണി ചർച്ച ചെയ്യും .യു ഡി എഫിനെയും ബിജെപിയെയും ദുർബലമാകുകയാണ് ലക്ഷ്യമെന്ന് കോടിയേരി ലേഖനത്തിൽ പറയുന്നു .
രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ജോസ് പക്ഷത്തോട് ഇനി വിട്ടുവീഴ്ച വേണ്ട എന്ന നിലപാടാണ് കോൺഗ്രസിലുള്ളത് .കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ഈ വികാരമാണ് പ്രതിഫലിച്ചത് .യുഡിഎഫ് വോട്ടു വാങ്ങി വിജയിച്ച രണ്ട് എംഎൽഎമാർ വിപ്പ് ലംഘിച്ച് വിട്ടു നിന്നത് മുന്നണി മര്യാദയുടെ ലംഘനം ആണെന്നാണ് കോൺഗ്രസിനുള്ളിൽ വികാരം .
ജോസ് പക്ഷം നിസഹകരിക്കുന്ന പശ്ചാത്തലത്തിൽ യു ഡി എഫും ശക്തമായ നിലപാട് കൈക്കൊള്ളണം എന്നതാണ് കോൺഗ്രസ്സ് നിലപാട് .ജോസ് പക്ഷം ഒഴിവായാലും ആ പക്ഷത്ത് നിന്ന് യുഡിഎഫിൽ നില്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സഹായം ചെയ്യണം എന്നതാണ് യുഡിഎഫിന്റെയും വികാരം .ആവർത്തിച്ചിട്ടുള്ള നിർദേശങ്ങൾ നൽകിയിട്ടും ജോസ് കെ മാണി സഹകരിക്കാത്തത് എൽ ഡി എഫിൽ പോകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു യു ഡി എഫ് വിലയിരുത്തുന്നു .