NEWS

പി എസ് സിയുടെ തോന്നിവാസങ്ങളെ കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ ,അഡ്വ. ഹരീഷ് വാസുദേവന്റെ ചോദ്യം

PSC യുടെ നിലപാടിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾക്ക് എതിരെ നടപടി എടുക്കുമെന്ന നിലപാടിനെതിരെ അഡ്വ .ഹരീഷ് വാസുദേവൻ രംഗത്ത് .ഫേസ്ബുക് പോസ്റ്റിലാണ് ഹരീഷ് വാസുദേവൻ തന്റെ നിലപാട് കുറിച്ചത് .

ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റ് –

Signature-ad

PSC യുടെ നിലപാടിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾക്ക് എതിരെ നടപടി എടുക്കുമെന്ന് !!!
ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയാൽ ശിക്ഷയോ? ഏത് നിയമത്തിൽ !!
കേരളാ PSC കാണിക്കുന്ന തോന്നിയവാസത്തെപ്പറ്റി ഇടതുപക്ഷത്തെ ആർക്കും ഒന്നും പറയാനില്ലേ? അഭിപ്രായം പറയുന്നതിന് ഉദ്യോഗാർഥികൾക്ക് എതിരെ നടപടിയോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? PSC എന്താണെന്നാണ് ഇവരുടെ വിചാരം? സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും സർക്കാരിനെ വിമർശിക്കാൻ ഭരണഘടനയും ചട്ടവും അനുശാസിക്കുന്നുണ്ട്. അപ്പോഴാണോ ജോലിക്ക് കാത്തിരിക്കുന്നവർക്ക് എതിരെ നടപടി !!
നരേന്ദ്രമോഡി പോലും ഇതുവരെ കാണിക്കാത്ത അസഹിഷ്ണുത ആണല്ലോ PSC ക്ക്. DYFI യും AIYF ഉം ഒക്കെ പ്രതിപക്ഷത്ത് ആയിരുന്നെങ്കിൽ ഇപ്പോൾ കേരളം കത്തിയേനെ. ഇത് കണ്ടിട്ട് മിണ്ടാതിരിക്കാൻ വിധിക്കപ്പെട്ട യുവനേതാക്കളേ, നിങ്ങൾക്ക് പോയി തൂങ്ങിചത്തൂടെ??
പിണറായി വിജയൻ ഭരിക്കുന്നു എന്നതുകൊണ്ട് ഭരണഘടനാ സ്ഥാപനമാന PSC കാണിക്കുന്ന തോന്ന്യവാസം മുഴുവൻ സഹിച്ചോളാം എന്നു LDF കാർ ഏറ്റിട്ടുണ്ടോ? നാളെ ഒരു തെരഞ്ഞെടുപ്പിൽ ജനങ്ങളെ കാണേണ്ടത് നിങ്ങളാണ് എന്ന തോന്നലുണ്ടെങ്കിൽ ഇമ്മാതിരി അസംബന്ധവും അധികാര ദുർവിനിയോഗവും മൗനമായി നിങ്ങൾ സമ്മതിക്കുമോ?
കോടതിയിൽ നിന്ന് തട്ട് കിട്ടിയിട്ടേ PSC നിലപാട് തിരുത്തൂ എന്നാണെങ്കിൽ കൂടുതൽ ചീഞ്ഞളിയാനാണ് യോഗം. ബെസ്റ്റ് വിഷസ്.

Back to top button
error: