NEWS

പിടിമുറുക്കി രാഹുൽ ഗാന്ധി ,പാർലമെന്റിലെ കോൺഗ്രസ്സ് സമിതികളിൽ രാഹുൽ ടീമിന് മുൻ‌തൂക്കം,തരൂരിനെ വെട്ടി

പാർലമെറ്റിലെ കോൺഗ്രസ്സ് സമിതികളിൽ രാഹുൽ ടീമിന് മുൻതുക്കം .പാർലമെന്റിൽ പാർട്ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആണ് രണ്ടു സമിതികൾ രൂപവൽക്കരിച്ചത് .

Signature-ad

ലോക്സഭയിലും രാജ്യസഭയിലും രണ്ടു സമിതികൾ ആണ് രൂപവൽക്കരിച്ചിരിക്കുന്നത് .രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്,ഉപനേതാവ് ആനന്ദ് ശർമ്മ ,എ ഐ സി സി ട്രെഷറർ അഹമ്മദ് പട്ടേൽ ,ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ,മുൻകേന്ദ്രമന്ത്രി ജയറാം രമേശ് തുടങ്ങിയവർ ആണ് സമിതി അംഗങ്ങൾ .

ലോക്സഭയിൽ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി,ഗൗരവ് ഗോഗോയ് ,കൊടിക്കുന്നിൽ സുരേഷ് ,മാണിക്കം ടാഗോർ ,രവനീത്‌ ബിട്ടു എന്നിവർ ആണ് അംഗങ്ങൾ .ഗൗരവ്‌ ഗോഗോയിയെ ലോക്സഭാ പ്രതിപക്ഷ ഉപനേതാവ് ആക്കിയപ്പോൾ ബിട്ടുവിനെ വിപ്പാക്കി .

രാജ്യസഭയിൽ കെ സി വേണുഗോപാലിന്റെ സാന്നിധ്യം ആണ് രാഹുൽ ടീമിന് കരുത്തേകുന്നത് .രാഹുൽ ടീമിലുള്ള നാലുപേരാണ് ലോക്സഭാ സമിതിയിൽ ഉള്ളത് .

നേതൃത്വത്തിനെതിരെ കത്തെഴുതിയ 23 നേതാക്കൾക്കുള്ള ശക്തമായ താക്കീത് ആണ് സമിതി രൂപവൽക്കരണം .ലോക്സഭയിലും രാജ്യസഭയിലും തീരുമാനം എടുക്കുന്നതിൽ രാഹുൽ ടീമിന് കൃത്യമായ മേധാവിത്വം ഉണ്ടാകും .

കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ആണ് സോണിയ ഗാന്ധിക്കെതിരെയുള്ള കത്ത് ചർച്ചക്ക് വന്നത് .കത്തിനെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചു .ഒരുവേള കത്തെഴുതിയത് ബിജെപിയോട് കൂട്ടുചേർന്നവർ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു എന്ന് വരെ വാർത്തകൾ ഉണ്ടായി .ഇതേ തുടർന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് രാജിക്കൊരുങ്ങി .മറ്റൊരു മുതിർന്ന നേതാവ് കപിൽ സിബൽ 30 വർഷത്തിനിടെ താൻ ഒരു വാക്ക് പോലും ബിജെപിക്ക് അനുകൂലമായി പറഞ്ഞിട്ടില്ലെന്ന് പരസ്യമായി ട്വീറ്റ് ചെയ്തു .ഒടുവിൽ രാഹുൽ അങ്ങിനെ പറഞ്ഞിട്ടില്ലെന്നു കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല വിശദീകരിച്ചപ്പോൾ ആണ് കപിൽ സിബൽ ട്വീറ്റ് പിൻവലിച്ചത് .

പാർലമെന്റിലെ കോൺഗ്രസ്സ് തന്ത്രം മെനയുന്ന ഗ്രൂപ്പിൽ കോൺഗ്രസ്സ് എംപിമാരായ മനീഷ് തിവാരി ,ശശി തരൂർ എന്നിവർ മാറ്റി നിർത്തപ്പെട്ടു .കത്തിന് പുറകിൽ ഇവർ ആണെന്ന ശ്രുതിയുണ്ടായിരുന്നു .

Back to top button
error: