NEWS

ഗെഹ്ലോട്ടിന്റെ ഓഫീസിലും വസതിയിലുമുളള 10 പേര്‍ക്ക് കോവിഡ്; യോഗങ്ങള്‍ റദ്ദാക്കി

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഓഫീസിലും വസതിയിലുമുളള പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് മുന്‍കരുതലെന്നോണം സന്ദര്‍ശകരുമായുളള കൂടിക്കാഴ്ച മന്ത്രി റദ്ദാക്കി.

ക്ലാര്‍ക്കുമാര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒന്‍പത് സ്റ്റാഫുകള്‍ക്കും വസതിയിലെ സ്റ്റാഫുകളിലൊരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്.

മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ സിഎംഒയിലെയും വസതിയിലെയും സുരക്ഷാ ഉദ്യോഗസ്ഥരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെടണം. ഇതിനെ തുടര്‍ന്ന് വസതിയില്‍ നടത്താനിരുന്ന മന്ത്രിലഭയോഗവും റദ്ദാക്കിയിട്ടുണ്ട്.

Back to top button
error: