TRENDING

സുശാന്തിന്‌ പിന്നിലെ നിഗൂഢത തുറന്നു പറഞ്ഞ് റിയ ,നിർണായക വെളിപ്പെടുത്തലുകൾ

സുശാന്ത് സിങ് രാജ്പുത്തിന്റെ പിന്നാലെ ആരോ ഉണ്ടായിരുന്നതായി സുഹൃത്ത് റിയ ചക്രബർത്തി .ഒരു വേള സുശാന്ത് ബോളിവുഡ് വിട്ടു പോകാനും തീരുമാനിച്ചിരുന്നുവെന്നും റിയ .ചിച്ചോർ എന്ന മികച്ച സിനിമ ഉണ്ടാക്കിയിട്ടും അഭിനയത്തിന് ഒരു നോമിനേഷൻ പോലും സുശാന്തിന്‌ ലഭിച്ചില്ല .സിനിമയുമായി ബന്ധപ്പെട്ട് മറ്റു പലർക്കും അംഗീകാരം ലഭിച്ചിരുന്നു .ഇതിന് പിന്നിൽ ആരോ ഉണ്ടെന്നു സുശാന്തിന്‌ തോന്നിയിരുന്നു .

അഭിനയം വിട്ട് കൂർഗിൽ ഒരു വീട് വച്ച് താമസിക്കാൻ ആയിരുന്നു സുശാന്തിന്‌ ആഗ്രഹം .2020 മെയ് മുതൽ കൂർഗിൽ ഒരു വീട് സുശാന്ത് അന്വേഷിക്കുന്നുണ്ടായിരുന്നു .ആറ് മാസത്തിനിടെ ഒരു സിനിമ ചെയ്യും പിന്നീട് കൂർഗിലേക്ക് താമസം മാറണം എന്നാണ് സുശാന്ത് പറഞ്ഞത് .

മുംബൈ നഗരത്തിലെ തിരക്കുകൾ സുശാന്തിന്‌ ഇഷ്ടമല്ലായിരുന്നു .ഇതിനിടെയാണ് ബൈ പോളാർ ഡിസോർഡറിന്റെ ലക്ഷണങ്ങൾ സുശാന്ത് കാണിച്ചു തുടങ്ങുന്നത് .ലോക്ക്ഡൗണോടെ ഇത് ശക്തമായി .2013 ലും തനിക്ക് ഡിപ്രഷൻ പ്രശനം ഉണ്ടായിരുന്നുവെന്ന് സുശാന്ത് തുറന്നു പറയുന്നത് യൂറോപ്യൻ ട്രിപ്പിൽ ആണ് .അടച്ചു പൂട്ടിയ ഇടങ്ങളെ സുശാന്ത് ഭയപ്പെട്ടിരുന്നു .വിമാന യാത്രകൾക്ക് മുമ്പ് മരുന്നുകൾ കഴിക്കുന്നത് പതിവായിരുന്നു .

റിയാലിറ്റിക്സ് എന്നൊരു ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടിരുന്നു .സുശാന്തും താനും സഹോദരനും ചേർന്നാണ് കമ്പനി തുടങ്ങാൻ പദ്ധതിയിട്ടത് .കമ്പനിക്കായി തന്റെയും സഹോദരന്റെയും പണം നൽകിയത് താനാണ് .ഇത് സുശാന്ത് പറയുന്നത് തെറ്റാണെന്നും റിയ പറയുന്നു .

താനൊരു ചെറിയ കുട്ടിയാണെന്നും സംവിധായകൻ മഹേഷ് ഭട്ട് തനിക്ക് പിതാവിനെ പോലെയാണെന്നും റിയ പറയുന്നു .മഹേഷ് ഭട്ടും സുശാന്തും നല്ല ബന്ധത്തിൽ ആയിരുന്നുവെന്നും റിയ കൂട്ടിച്ചേർക്കുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker