ഹിന്ദു കുടുംബങ്ങളിൽ മകൾക്കും മകനൊപ്പം സ്വത്തിൽ തുല്യാവകാശമെന്നു സുപ്രീം കോടതി .ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിർണായക വിധി പറഞ്ഞത് .ജീവിതകാലം മുഴുവൻ മകനൊപ്പം മകൾക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി .
2005 സെപ്റ്റംബറിൽ നിലവിൽ വന്ന ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം കോടതി അംഗീകരിച്ചു .സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം നൽകുന്നതാണ് ഭേദഗതി .നിയമം നിലവിൽ വന്ന 2005 മുതൽ അവകാശം ലഭിക്കും .ജന്മമാണ് അവകാശത്തിന്റെ മാനദണ്ഡമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി .
പിതാവ് ജീവിച്ചിരിപ്പില്ലെങ്കിൽ പെൺമക്കൾക്ക് തുല്യമായ അവകാശം ഇല്ലെന്നു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു .ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി .1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമമാണ് 2005 ൽ ഭേദഗതി ചെയ്തത് .