VIDEO
-
എം ശിവശങ്കറിനെതിരെ കള്ളപ്പണ ഇടപാടിൽ ശക്തമായ മൊഴിയുണ്ടെന്നു ഇ ഡി കോടതിയിൽ
എം ശിവശങ്കർ ഐ എ എസിനു കുരുക്ക് മുറുക്കി ഇ ഡിയുടെ എതിർസത്യവാങ്മൂലം കള്ളപ്പണ ഇടപാടിൽ ശിവശങ്കറിനെതിരെ ശക്തമായ മൊഴിയുണ്ടെന്ന് ഇ ഡി കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ പറയുന്നു .ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേതാണ് മൊഴി . ശിവശങ്കറും സ്വപ്നയും 30 ലക്ഷം രൂപയുമായി തന്നെ കാണാൻ വന്നിരുന്നുവെന്നും ആ പണം ലോക്കറിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും വേണുഗോപാൽ ഇ ഡിയ്ക്ക് മൊഴി നൽകിയിട്ടുണ്ട് .താൻ സംശയിച്ചപ്പോൾ ശരിയായ പണം തന്നെയാണെന്ന് സ്വപ്ന പറഞ്ഞുവെന്നും വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട് . വേണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ നിർണായക തെളിവ് ആണെന്നും സീൽഡ് കവറിൽ നൽകാമെന്നും ഇ ഡി കോടതിയെ അറിയിച്ചു .23 വരെ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട് .എന്നാൽ 23 നു മുൻകൂർ ജാമ്യഹർജി തള്ളിയാൽ ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനും ഒരുപക്ഷെ അറസ്റ്റിലേയ്ക്ക് നീങ്ങാനും സാധ്യത ഏറെയാണ് .
Read More » -
ജോസ് വിഭാഗത്തിന് സിപിഐയുടെ പച്ചക്കൊടി
കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കാൻ സിപിഐ .നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഈ തീരുമാനം സിപിഐ അറിയിക്കും .ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സികുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം . കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.കേരള കോൺഗ്രസ് എമ്മിന്റെ നിലപാടുകളെ എതിർത്തത് അവർ യുഡിഎഫിൽ നിൽക്കുമ്പോഴാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു . നേരത്തെ ജോസ് കെ മാണി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ എത്തി കാനം രാജേന്ദ്രനെ കണ്ടിരുന്നു .സിപിഐയുടെ എതിർപ്പ് അടഞ്ഞ അധ്യായമാണെന്ന് പിന്നാലെ ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . നാളെ ചേരുന്ന എൽഡിഎഫ് യോഗം കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണി സഖ്യകക്ഷി ആക്കാൻ തീരുമാനം എടുത്തേയ്ക്കും .
Read More » -
-
-
പഞ്ചാബിനെ ഇനി പേടിക്കണം ,പഞ്ചാബ് ഡെൽഹി മത്സരത്തെ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു
കിങ്സ് ഇലവൻ പഞ്ചാബ് വിജയവഴിയിൽ .ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് തോല്പിച്ച് പാഞ്ചാബ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി .ദേവദാസ് തളാപ്പിന്റെ വിശകലനം .
Read More » -
-
മുന്നാക്കക്കാരിൽ പിന്നാക്കക്കാർക്ക് 10 % സംവരണം ,പി എസ് സിയുടെ സർവീസ് ചട്ട ഭേദഗതി മന്ത്രിസഭാ യോഗം അംഗീകരിച്ചു
അടുത്ത തെരഞ്ഞെടുപ്പിൽ തുറുപ്പ് ചീട്ട് എന്ന് വിലയിരുത്താവുന്ന തീരുമാനവുമായി എൽഡിഎഫ് സർക്കാർ .മുന്നാക്കക്കാരിൽ 10 % പിന്നാക്കക്കാർക്ക് സംവരണം കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു .ഇത് സംബന്ധിച്ച പി എസ് സി ചട്ട ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു . ഇതിനു മാനദണ്ഡം നിശ്ചയിക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ ശ്രീധരൻ നായർ കമ്മീഷൻ റിപ്പോർട്ട് നിയമവകുപ്പ് നിർദേശിച്ച ഭേദഗതികളോടെ നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു .സംസ്ഥാന സർവീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സംവരണം ഉണ്ടാകും .
Read More » -
-
-