VIDEO

  • ഇന്ന് തോറ്റാൽ ധോണിയുടെ ചെന്നൈയ്ക്ക് അടുത്ത ഘട്ട സാധ്യതകൾ ഇല്ലാതാകും -ദേവദാസ് തളാപ്പിന്റെ വിശകലനം

    എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ഐപിഎല്ലിൽ നിന്ന് പുറത്താകലിന്റെ വക്കിൽ .ഇന്ന് മുംബൈ ഇന്ത്യൻസുമായുള്ള കളി തോറ്റാൽ അടുത്ത ഘട്ടത്തിലേക്കുള്ള ചെന്നൈയുടെ പ്രയാണം നിലയ്ക്കും . ഇന്നലെ മനീഷ് പാണ്ഡെയുടെ മികവിൽ സഞ്ജു സാംസന്റെ രാജസ്ഥാനെ ഹൈദരാബാദ് തോൽപ്പിച്ചു .റൺവരൾച്ചയിൽ നിന്ന് സഞ്ജു കരകയറി എന്ന് മാത്രമാണ് ഏക ആശ്വാസം .36 റൺസാണ് സഞ്ജു നേടിയത് . ദേവദാസ് തളാപ്പിന്റെ വിശകലനം 

    Read More »
  • സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക്‌ കോവിഡ് 19

    Read More »
  • റഹ്മാൻ അഭ്രപാളിയിലെത്തിയിട്ട് 37 വർഷങ്ങൾ ,റഹ്മാന്റെ നിങ്ങൾ കണ്ടിരിക്കേണ്ട 7 സിനിമകൾ

    Read More »
  • സര്‍ജ കുടുംബത്തിലേക്ക് ഇനി ജൂനിയര്‍ ചിരു

    Read More »
  • സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി

    ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ സാമ്പത്തിക തട്ടിപ്പിൽ അഞ്ചാം പ്രതി .ആറന്മുള സ്വദേശിയിൽ നിന്ന് 28 .75 ലക്ഷം തട്ടിച്ചെന്ന പരാതിയിൽ ആണ് കേസ് .കുമ്മനത്തിന്റെ മുൻ പി എ പ്രവീൺ ആണ് കേസിലെ ഒന്നാം പ്രതി .ആറന്മുള പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത് . പേപ്പർ കോട്ടൺ മിക്സ് കമ്പനിയിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുകയായിരുന്നുവെന്നു പരാതിക്കാരൻ ഹരികൃഷ്ണൻ പറയുന്നു .എന്നാൽ പിന്നീട് നടപടിയുണ്ടായില്ല .പല തവണ പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു .മധ്യസ്ഥ ചർച്ചകൾ നടന്നെങ്കിലും പല തവണയായി നാലര ലക്ഷം രൂപ മാത്രമാണ് നൽകിയത് എന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു . പത്തനംതിട്ട എസ്പിയ്ക്ക് നൽകിയ പരാതി ഡിവൈഎസ്പിയ്ക്ക് കൈമാറുക ആയിരുന്നു .തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷമാണ് കേസ് രെജിസ്റ്റർ ചെയ്തത് .406 ,420 വകുപ്പുകൾ പ്രകാരം ആണ് കേസ് .കുമ്മനവും പ്രവീണും അടക്കം ഒമ്പത് പേരാണ് പ്രതികൾ…

    Read More »
  • ഇളയ ദളപതി വിജയ് പോകുന്നത് ബിജെപിയിലേക്ക് അല്ല ,ഈ പാർട്ടിയിലേക്ക്

    തമിഴ്‍ സൂപ്പർ താരം വിജയ് ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത തള്ളി പിതാവ് എസ് എ ചന്ദ്രശേഖർ .ജനം ആവശ്യപ്പെടുമ്പോൾ വിജയ് പാർട്ടി രൂപീകരിക്കുമെന്നും ഫാൻസ്‌ അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നും ചന്ദ്രശേഖർ വ്യക്തമാക്കി .വിജയ് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പരക്കുന്നതിനിടയിൽ ആണ് വിശദീകരണവുമായി പിതാവ് രംഗത്തെത്തിയത് . തമിഴ് യുവനടന്മാരിൽ ഏറ്റവും ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് വിജയ് .സിനിമകളിലൂടെ രാഷ്ട്രീയ താല്പര്യം പ്രകടിപ്പിക്കുകയെന്ന തമിഴ് പാരമ്പര്യം വിജയിലൂടെയും പരീക്ഷിക്കപ്പെട്ടു .മെർസൽ ,സർക്കാർ തുടങ്ങിയ സിനിമകൾ വിജയുടെ രാഷ്ട്രീയ പ്രവേശത്തെ സൂചിപ്പിച്ചു .മെർസലിനെതിരെ ബിജെപിയും സർക്കാരിനെതിരെ അണ്ണാ ഡിഎംകെയും രംഗത്ത് വന്നെങ്കിലും വിജയ്ക്ക് ആരാധകരുടെ പിന്തുണ ധാരാളമായി ലഭിച്ചു . സ്റ്റാർലെറ്റ് വിരുദ്ധ സമരത്തിൽ വെടിവെപ്പ് ഉണ്ടായപ്പോൾ ഇരകളെ നേരിട്ട് വിജയ് സന്ദർശിച്ചത് വലിയ ചലനങ്ങൾ തമിഴ്‌നാട്ടിൽ ഉണ്ടാക്കിയിരുന്നു .വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചന സിനിമകളിൽ മാത്രമല്ല അച്ഛൻ ചന്ദ്രശേഖറിന്റെ വാക്കുകളിലും പൊതു ചടങ്ങുകളിൽ വിജയുടെ പ്രസംഗങ്ങളിലുമൊക്കെ തെളിഞ്ഞു നിന്നിരുന്നു . പുതിയ…

    Read More »
  • ധവാന് ശേഷം ഇന്ത്യൻ ഓപ്പണിങ്ങിൽ ആര് എന്ന ചോദ്യത്തിന് ഉത്തരം ദേവദത്ത് പടിക്കൽ ,ബാംഗ്ലൂർ -കൽക്കത്ത മത്സരം ദേവദാസ് തളാപ്പ് വിലയിരുത്തുന്നു

    ഇന്ത്യൻ ഓപ്പണിങ്ങിൽ മുതൽക്കൂട്ടാകാൻ മലപ്പുറം എടപ്പാളുകാരൻ ദേവദത്ത് പടിക്കൽ .ശിഖർ ധവാന് ശേഷം ഇന്ത്യൻ ഓപ്പണർ ആകാൻ ദേവദത്ത് പടിക്കൽ സജ്ജനായി കഴിഞ്ഞു .ബാംഗ്ലൂർ -കൽക്കത്ത മത്സരത്തിലും ഇത് തെളിഞ്ഞു . കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സീസണിലെ ഏഴാം വിജയം സ്വന്തമാക്കിയത് .85 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 39 പന്തുകൾ ബാക്കി നിൽക്കെ വിജയത്തിൽ എത്തി മത്സരം കായിക വിദഗ്ധൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു –

    Read More »
  • സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19

    Read More »
  • എം ശിവശങ്കറിനെതിരെ കള്ളപ്പണ ഇടപാടിൽ ശക്തമായ മൊഴിയുണ്ടെന്നു ഇ ഡി കോടതിയിൽ

    എം ശിവശങ്കർ ഐ എ എസിനു കുരുക്ക് മുറുക്കി ഇ ഡിയുടെ എതിർസത്യവാങ്മൂലം കള്ളപ്പണ ഇടപാടിൽ ശിവശങ്കറിനെതിരെ ശക്തമായ മൊഴിയുണ്ടെന്ന് ഇ ഡി കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ പറയുന്നു .ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേതാണ് മൊഴി . ശിവശങ്കറും സ്വപ്നയും 30 ലക്ഷം രൂപയുമായി തന്നെ കാണാൻ വന്നിരുന്നുവെന്നും ആ പണം ലോക്കറിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും വേണുഗോപാൽ ഇ ഡിയ്ക്ക് മൊഴി നൽകിയിട്ടുണ്ട് .താൻ സംശയിച്ചപ്പോൾ ശരിയായ പണം തന്നെയാണെന്ന് സ്വപ്ന പറഞ്ഞുവെന്നും വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട് . വേണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ നിർണായക തെളിവ് ആണെന്നും സീൽഡ് കവറിൽ നൽകാമെന്നും ഇ ഡി കോടതിയെ അറിയിച്ചു .23 വരെ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട് .എന്നാൽ 23 നു മുൻ‌കൂർ ജാമ്യഹർജി തള്ളിയാൽ ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനും ഒരുപക്ഷെ അറസ്റ്റിലേയ്ക്ക് നീങ്ങാനും സാധ്യത ഏറെയാണ് .

    Read More »
  • ജോസ് വിഭാഗത്തിന് സിപിഐയുടെ പച്ചക്കൊടി

    കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കാൻ സിപിഐ .നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഈ തീരുമാനം സിപിഐ അറിയിക്കും .ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സികുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം . കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.കേരള കോൺഗ്രസ് എമ്മിന്റെ നിലപാടുകളെ എതിർത്തത് അവർ യുഡിഎഫിൽ നിൽക്കുമ്പോഴാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു . നേരത്തെ ജോസ് കെ മാണി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ എത്തി കാനം രാജേന്ദ്രനെ കണ്ടിരുന്നു .സിപിഐയുടെ എതിർപ്പ് അടഞ്ഞ അധ്യായമാണെന്ന് പിന്നാലെ ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു . നാളെ ചേരുന്ന എൽഡിഎഫ് യോഗം കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണി സഖ്യകക്ഷി ആക്കാൻ തീരുമാനം എടുത്തേയ്ക്കും .

    Read More »
Back to top button
error: