VIDEO
-
കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് പട്ടാളക്കാരനെ ഇന്ത്യ തിരികെ ഏല്പിച്ചു
കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് പട്ടാളക്കാരനെ ഇന്ത്യ ചൈനയെ തിരികെ ഏൽപ്പിച്ചു .ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യ പട്ടാളക്കാരനെ ചൈനയ്ക്ക് കൈമാറിയത് .കോർപറൽ വാങ് യാ ലോങ്ങ് ആണ് ഇന്ത്യൻ അതിർത്തി കടന്നത് .എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് കൈമാറുന്നതിന് മുൻപ് ചൈനീസ് സൈനികനെ ഇന്ത്യയിലെ ചൈനീസ് വിദഗ്ധർ ചോദ്യം ചെയ്തിരുന്നു .ചട്ടപ്രകാരം ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറുമെന്ന് ഇന്ത്യ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു . ചൈനീസ് സൈനികന് ഓക്സിജൻ അടക്കമുള്ള മെഡിക്കൽ സഹായവും ഭക്ഷണവും വസ്ത്രങ്ങളും ഇന്ത്യ നൽകിയിരുന്നു .പട്ടാളക്കാരൻ നഷ്ടമായതായി ചൈന ഇന്ത്യയെ അറിയിച്ചിരുന്നു .
Read More » -
ബിഹാറിൽ എൻ ഡി എ തന്നെ അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവ്വേ
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ ഡി എ തന്നെ അധികാരത്തിൽ വരുമെന്ന് ലോക്നീതി സി എസ് ഡി എസ് അഭിപ്രായ സർവ്വേ .കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 ആയിരിക്കെ എൻ ഡി എ സഖ്യം 133 മുതൽ 143 സീറ്റ് വരെ നേടുമെന്നാണ് അഭിപ്രായ സർവ്വേ പറയുന്നത് . ആർജെഡി നയിക്കുന്ന കോൺഗ്രസും ഇടതുകക്ഷികളുമുള്ള മഹാസഖ്യം 88 മുതൽ 98 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം .ചിരാഗ് പാസ്വാന്റെ എൽജെപിയ്ക്ക് രണ്ടു മുതൽ 8 സീറ്റ് വരെ ലഭിക്കാം .മറ്റുള്ളവർ 6 മുതൽ 10 സീറ്റ് വരെ നേടാം . എൻ ഡി എയ്ക്ക് 38 % വോട്ട് ലഭിക്കുമെന്നാണ് സർവ്വേ ഫലം .മഹാസഖ്യം 32 % വോട്ടു നേടും .ജി ഡി എസ് എഫിന് 7 %വും എൽജെപിയ്ക്ക് 6 %വും മറ്റുള്ളവർക്ക് 17 %വും വോട്ട് ലഭിക്കുമെന്നു സർവ്വേ അഭിപ്രായപ്പെടുന്നു .
Read More » -
-
-
-
-
-
-
-