NEWSVIDEO

മുന്നാക്കക്കാരിൽ പിന്നാക്കക്കാർക്ക് 10 % സംവരണം ,പി എസ് സിയുടെ സർവീസ് ചട്ട ഭേദഗതി മന്ത്രിസഭാ യോഗം അംഗീകരിച്ചു

അടുത്ത തെരഞ്ഞെടുപ്പിൽ തുറുപ്പ് ചീട്ട് എന്ന് വിലയിരുത്താവുന്ന തീരുമാനവുമായി എൽഡിഎഫ് സർക്കാർ .മുന്നാക്കക്കാരിൽ 10 % പിന്നാക്കക്കാർക്ക് സംവരണം കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു .ഇത് സംബന്ധിച്ച പി എസ് സി ചട്ട ഭേദഗതി മന്ത്രിസഭ അംഗീകരിച്ചു .

ഇതിനു മാനദണ്ഡം നിശ്ചയിക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ ശ്രീധരൻ നായർ കമ്മീഷൻ റിപ്പോർട്ട് നിയമവകുപ്പ് നിർദേശിച്ച ഭേദഗതികളോടെ നേരത്തെ മന്ത്രിസഭ അംഗീകരിച്ചിരുന്നു .സംസ്ഥാന സർവീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സംവരണം ഉണ്ടാകും .

Signature-ad

Back to top button
error: