Tech
-
ഇറാനില്‍ മൊസാദ് ഇപ്പോഴും സജീവം? തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലും തീപടിത്തങ്ങളിലും അഫ്ഗാനികള്‍ക്കൊപ്പം ചാര സംഘടനയെയും സംശയിച്ച് വിദഗ്ധര്‍; അപകടത്തിന്റെ കൃത്യതയും തെരഞ്ഞെടുക്കുന്ന സ്ഥലവും തെളിവ്; മൗനത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്ക്
ടെല്‍അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തലിനു ശേഷവും മൊസാദിന്റെ സാന്നിധ്യം ഇസ്ലാമിക റിപ്പബ്ലിക്കില്‍ തുടരുന്നെന്ന സൂചന നല്‍കി ഇസ്രയേല്‍ സൈനിക വിദഗ്ധന്‍. ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിനു ശേഷവും തുടരുന്ന ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഇതിനുള്ള തെളിവാണെന്നും ഉപകരണങ്ങള്‍ക്കുണ്ടാകുന്ന പിഴവുകള്‍കൊണ്ടുമാത്രമാകില്ലെന്നും ഇറാനിയന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് ഡോ. നിമ ബഹേലി പറഞ്ഞു. മതപരമായി പ്രധാന്യമുള്ള ഇറാനിലെ ഏഴാമത്തെ വലിയ നഗരമായ ക്വോമില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ അടുത്തിടെ തീപടര്‍ന്നിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതു ഗ്യാസ് ലീക്കേജുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍, സമാനമായ സംഭവങ്ങള്‍ ടെഹ്‌റാന്‍, കറാജ് അടക്കമുള്ള നഗരങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. അപകടങ്ങളുടെ തോത് വളരെക്കൂടുതലാണ് എന്നതും ഇസ്ലാമിക ഭരണകൂടം ഇതേക്കുറിച്ചു മൗനം പാലിക്കുന്നു എന്നതും ദുരൂഹമാണ്. ഇത് അവിചാരിതമെന്നു പറയാനാകില്ലെന്നും ഡോ. നിമ പറഞ്ഞു. അഫ്ഗാനില്‍നിന്നുള്ള ആളുകളെയാണ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സംശയിക്കുന്നത്. 12 ദിവസത്തെ യുദ്ധത്തിനുശേഷം രേഖകളില്ലാതെ നിര്‍മാണ- ലോജിസ്റ്റിക് മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളെയാണ് ഇറാന്‍ തിരിച്ചയച്ചത്. ഇവരെ പെട്ടെന്നു…
Read More » -
ഗൂഗിളിന് വെല്ലുവിളിയാകും; വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ; ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റി മറിക്കും; ഗൂഗിളിന്റെ പരസ്യ വിപണിയെയും ബാധിച്ചേക്കും
സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് ജിപിടിയെന്ന എഐ പ്ലാറ്റ്‌ഫോം പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച ഓപ്പണ്‍ എഐ പുതിയ വെബ്ബ്രൗസര്‍ പുറത്തിറക്കുന്നെന്നു റിപ്പോര്‍ട്ട്. നിലവില്‍ മുന്‍നിരയിലുള്ള ഗൂഗിള്‍ ക്രോമിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് ബ്രൗസറെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബ്രൗസര്‍ പുറത്തിറങ്ങുമെന്നാണു വിവരം. ഇതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍, ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റിമറിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഇന്ന് ഉപയോഗിക്കാത്ത മേഖലകളില്ല. ഗൂഗിളും, എക്‌സുമൊക്കെ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമുകള്‍ പുറത്തിറക്കിയെങ്കിലും ഓപ്പണ്‍ എഐ പോലെ സ്വീകാര്യതയുണ്ടായിട്ടില്ല. യൂസര്‍ ഡാറ്റ പോലെ ഗൂഗിളിനെ വിപണിയില്‍ മുന്‍നിരയിലെത്തിച്ച സംഗതികളിലേക്ക് ഓപ്പണ്‍ എഐയ്ക്കു വളരെപ്പെട്ടെന്നു കടന്നെത്താന്‍ കഴിഞ്ഞേക്കും. നിലവില്‍ 500 ദശലക്ഷം സജീവ ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിക്കുണ്ട്. ഓപ്പണ്‍ എഐ ബ്രൗസര്‍ കൂടി പുറത്തിറക്കുന്നതോടെ ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗമായ പരസ്യ വിപണിയിലേക്കും കൂടുതല്‍ ചൂഴ്ന്നിറങ്ങും. ചാറ്റ് ജിപിടിയാണ് ഇപ്പോള്‍ ഗൂഗിളിനെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നത്.…
Read More » -
പ്രധാന കടമ്പ കടന്ന് ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ ലിങ്ക്; ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാൻ അന്തിമ അനുമതി
ന്യൂഡൽഹി: ഇലോൺ മസ്കിന്‍റെ കമ്പനിക്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇന്‍സ്പേസ്. സ്റ്റാർലിങ്കിന്‍റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ ഇൻസ്പേസിന്‍റെ അനുമതി ലഭിച്ചത്. നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. ഇൻസ്പേസ് (ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്‍റര്‍) അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. അഞ്ച് വർഷത്തേക്കാണ് ഇൻസ്പേസ് സ്റ്റാർലിങ്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇനി സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നൽകി തുടങ്ങാനാകും. സ്റ്റാർലിങ്കിന് ഒപ്പം എസ്ഇഎസിനും ഇൻസ്പെസ് അനുമതി നൽകി. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്. ഡൽഹി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷൻ -ഒന്ന് എൽഇഒ വഴി ഇന്‍റര്‍നെറ്റ് സേവനങ്ങല്‍ നൽകാനുള്ള അനുമതി നൽകിയത്. ഭൂമിക്ക് 540-നും…
Read More » -
മുറിഞ്ഞ ചെവി വളര്‍ത്തിയെടുത്തു; ജനിതക സ്വിച്ച് കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍; എലികളിലെ പരീക്ഷണം വിജയം; മനുഷ്യരില്‍ ‘സ്വിച്ച്’ കണ്ടെത്തിയാല്‍ വന്‍ വിപ്ലവം; പരിശ്രമങ്ങള്‍ക്കു തുടക്കം
ബീജിംഗ്: മുറിഞ്ഞതോ തകര്‍ന്നതോ ആയ അവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ‘ജനറ്റിക് സ്വിച്ച്’ കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. എലികളുടെ തകര്‍ന്ന പുറം ചെവി ശരീരം തന്നെ വിജയകരമായി പുനസ്ഥാപിക്കുന്ന അവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നാണ് ‘സയന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലെ വാദം. മനുഷ്യര്‍ ഉള്‍പ്പെടെ മറ്റ് ജീവികളിലും ഇത്തരം ‘ജനിതക സ്വിച്ച്’ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അത് കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ക്ക് ഈ പരീക്ഷണവിജയം മികച്ച പിന്‍ബലമാകുമെന്നും വാങ് വെയ്, ഡെന്‍ ചികിങ് എന്നിവര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എലിയുടെ ചെവിയില്‍ വലിയൊരു ഭാഗം വൃത്താകൃതിയില്‍ മുറിച്ചുകളഞ്ഞശേഷമാണ് പരീക്ഷണം നടത്തിയത്. വൈറ്റമിന്‍ എയുടെ ഘടകമായ റെറ്റിനോയിക് ആസിഡ് ആവശ്യത്തിന് ഉല്‍പാദിപ്പിക്കാന്‍ എലിയുടെ ശരീരത്തിന് കഴിയാത്തതുകൊണ്ടാണ് മുറിഞ്ഞ ഭാഗങ്ങള്‍ അവയ്ക്ക് പുനരുല്‍പാദിപ്പിക്കാന്‍ കഴിയാത്തത്. പരിണാമാവസ്ഥയില്‍ത്തന്നെ എലികള്‍ക്ക് ഇത്തരത്തില്‍ ടിഷ്യൂ ‘റീജനറേറ്റ്’ ചെയ്യാനുള്ള ശേഷി കൈമോശം വന്നുപോയിരുന്നുവെന്ന് ബീജിങ്ങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്ററായ വാങ് പറയുന്നു. എലിയുടെ ശരീരത്തില്‍ത്തന്നെയുള്ള ‘ജനികത സ്വിച്ച്’ കണ്ടെത്തി…
Read More » -
ബാക്കിയെല്ലാം മറന്നേക്കൂ; ടിക്കറ്റ് ബുക്ക് ചെയ്യാം; ട്രാക്ക് ചെയ്യാം; ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; പലവട്ടം പാസ്‌വേഡ് നല്‍കേണ്ട; റെയില്‍വേയുടെ പുതിയ സൂപ്പര്‍ ആപ്പ് റെയില്‍വണ്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. റെയില്‍വണ്‍ (Rail One) എന്ന പുതിയ ആപ്പാണ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്. റെയില്‍വേ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും, യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഓള്‍ ഇന്‍ വണ്‍ പ്ലാറ്റ്‌ഫോമാണിത്. വിവിധ തരം സേവനങ്ങളെ ഒരു ഇന്റര്‍ഫേസിലേക്ക് സമന്വയിപ്പിച്ചു കൊണ്ടാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി റിസര്‍വ്ഡ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍, പി.എന്‍.ആര്‍/ട്രെയിന്‍ സ്റ്റാറ്റസ് ട്രാക്കിങ്, കോച്ച് പൊസിഷന്‍, റെയില്‍ മദദ്, ട്രാവല്‍ ഫീഡ്ബാക്ക് അടക്കമുള്ള സേവനങ്ങള്‍ ഇതില്‍ ലഭ്യമാകും. മികച്ച യൂസര്‍ എക്‌സ്പീരിയന്‍സ് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. നേരിട്ട് ഉപയോഗപ്പെടുത്താവുന്ന, തടസ്സരഹിതമായ ഇന്റര്‍ഫേസാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ റെയില്‍വേ സേവനങ്ങളെയും ഒറ്റ ഇടത്തിലേക്ക് കൊണ്ടു വരികയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ സമഗ്രമായ സേവനങ്ങള്‍ ഈ ഒറ്റ സൂപ്പര്‍ ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ഐ.ഒ.എസ് ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍…
Read More » -
ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയ്ക്കുള്ള ദൂരത്തേക്കാള്‍ അല്‍പം കൂടുതല്‍; എന്നിട്ടും ശുഭാംശുവിനും സംഘത്തിനും ബഹിരാകാശ നിലയത്തിലെത്താന്‍ 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ട്? ഡ്രാഗണ്‍ പേടകം പിന്നിട്ടത് 18 ഭ്രമണപഥങ്ങള്‍; അതി സങ്കീര്‍ണമായ ദൗത്യം ഇങ്ങനെ
ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കമുള്ള നാലുപേരുമായി ആകിസിയം-4 മിഷന്‍ വിജയകരമായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ (ഐഎസ്എസ്) പ്രവേശിച്ചു. ജൂണ്‍ 25ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.01ന് നാലുപേരെ വഹിച്ച പേടകവുമായി സ്‌പേസ് എക്‌സിന്റെ കൂറ്റന്‍ റോക്കറ്റായ ഫാല്‍ക്കണ്‍-9 ബഹിരാകശത്തേക്കു പറന്നുയര്‍ന്നു. ഫ്‌ളോറിഡയിലെ നാസയുടെ വിക്ഷേപണത്തറയില്‍നിന്നായിരുന്നു കുതിപ്പ്. നിരവധി തവണ മാറ്റിവച്ചതിനുശേഷം എല്ലാ സുരക്ഷാ മാര്‍ഗങ്ങളും ഉറപ്പാക്കിയശേഷമായിരുന്നു വിക്ഷേപണം. അല്‍പം വൈകിയെങ്കിലും വിക്ഷേപണം ഏറെ സുഗമമായിരുന്നു. റോക്കറ്റിന്റെ രണ്ടു ഘട്ടങ്ങളും അവയുടെ ജോലി പൂര്‍ത്തിയാക്കുമ്പോഴേക്കും ഡ്രാഗണ്‍ എന്നറിയപ്പെടുന്ന പേടകത്തിന്റെ വേഗം മണിക്കൂറില്‍ ആയിരക്കണക്കിനു കിലോമീറ്ററായിരുന്നു. സമുദ്ര നിരപ്പില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഭൂമിയെ മിന്നല്‍വേഗത്തില്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ നിലയമായിരുന്നു ലക്ഷ്യം. 28 മണിക്കൂറിനുള്ളില്‍ ബഹിരാകാശ നിലയത്തിലെത്തുമെന്നു ദൗത്യത്തിനു ചുക്കാന്‍ പിടിച്ച കമ്പനിയായ ആക്‌സിയം അറിയിച്ചു. ചെന്നൈയ്ക്കും ബംഗളുരുവിനും ഇടയിലുള്ള ദൂരത്തേക്കാള്‍ അല്‍പം മാത്രം കൂടുതലുള്ള ഒരു സ്ഥലത്തേക്ക് ഇത്രയും വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന് 28 മണിക്കൂര്‍ വേണ്ടിവരുന്നത് എന്തുകൊണ്ടാണ്? 400 കിലോമീറ്റര്‍…
Read More » -
ഇറാന്‍ ആണവനിലയങ്ങള്‍ തകര്‍ത്ത് യു.സിന്റെ ‘പറക്കുംതളിക’… റഡാര്‍ കണ്ണുകളെ വെട്ടിക്കും, ഇത് പതിനാറായിരം കോടി രൂപയുടെ ബി2 ബോംബര്‍!
വാഷിങ്ടണ്‍: ഇറാന്റെ ആണവനിലയങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പത്തു ദിവസം മുന്‍പ് ആക്രമണം തുടങ്ങിയത്. ഇറാന്‍ ആണവശേഷിയുള്ള രാജ്യമാകുന്നത് തടയാനായിരുന്നു ആക്രമണം. എന്നാല്‍, ഇത് പൂര്‍ണമായി വിജയിച്ചില്ല. ആണവ നിലയങ്ങള്‍ക്ക് നാശംവരുത്താനേ ഇസ്രയേലിന് കഴിഞ്ഞുള്ളൂ. ഭൂമിക്കടിയില്‍ ശക്തമായ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേലിന്റെ പക്കലില്ലായിരുന്നു. ഇതു കൈവശമുള്ള യുഎസ്, ഇറാനില്‍ ആക്രമണം നടത്തുകയായിരുന്നു. ഭൂമിയിലേക്ക് 60 മീറ്ററോളം തുളച്ചു കയറി ഉഗ്രസ്‌ഫോടനം നടത്താന്‍ കഴിയുന്ന ഈ ബോംബ് വഹിക്കാന്‍ കഴിയുന്നത് ബി 2 സ്റ്റെല്‍ത്ത് ബോംബറിനാണ്. അതിനാലാണ് ആക്രമണത്തിനായി പസിഫിക്കിലെ ഗുവാം സേനാ കേന്ദ്രത്തില്‍നിന്ന് ഈ വിമാനങ്ങള്‍ പറന്നുയര്‍ന്നത്. നോര്‍ത്രോപ് ഗ്രമ്മന്‍ കമ്പനിയാണു ബി 2 യുദ്ധവിമാനം നിര്‍മിച്ചിട്ടുള്ളത്. 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാന്‍ ഇതിനു ശേഷിയുണ്ട്. ഹെവി ബോംബര്‍ എന്ന യുദ്ധവിമാന വിഭാഗത്തില്‍ പെടുന്നതാണ് ഈ വിമാനം. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 18500 കിലോമീറ്ററോളം ഈ വിമാനം പറക്കും. മണിക്കൂറുകള്‍ക്കുള്ളില്‍…
Read More » -
ബങ്കര്‍വേധ മിസൈലുകള്‍ക്കും തൊടാനാകാത്ത ആഴത്തില്‍ ഇറാന്റെ ഫോര്‍ദോ ആണവ നിലയം; അറുപതു ശതമാനം ആണവ സമ്പുഷ്ടീകരണം; ഇസ്രയേല്‍ ചോര്‍ത്തിയ രഹസ്യങ്ങളില്‍ പര്‍വതാന്തര ടണലുകളുടെ രൂപരേഖയും; ട്രംപ് ലക്ഷ്യമിടുന്നതും ഫോര്‍ദോ; മറ്റു രണ്ട് ആണവ നിലയങ്ങളുടെ വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍ തന്ത്രം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
ടെഹ്‌റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഒന്നൊന്നായി തകര്‍ത്തിട്ടും പര്‍വതാന്തര്‍ഭാഗത്ത് ആഴത്തില്‍ ടണലുകള്‍ക്കുള്ളില്‍ നിര്‍മിച്ച ഫര്‍ദോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ തൊടാന്‍ ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. ഇതു ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം എത്തുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്. ഫര്‍ദോ ആണവ നിലയത്തിനു കേടുപാടുണ്ടാക്കാന്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നു അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ തുടരുന്ന കടുത്ത സംഘര്‍ഷങ്ങള്‍ക്കിടെ ഇസ്രയേല്‍ തകര്‍ത്ത ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇതില്‍ ഏറ്റവും നിഗൂഢമെന്ന് അറിയപ്പെടുന്ന ഫോര്‍ദോയില്‍ രണ്ടായിരം സെന്‍ട്രിഫ്യൂഗുകളിലായി അറുപതു ശതമാനം ന്യൂക്ലിയര്‍ സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്നാണു വിവരം. നാതന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണ നിലയങ്ങള്‍ക്ക് കാര്യമായ തകരാറാണ് ഇസ്രയേല്‍ ആക്രമണത്തിലുണ്ടായത്. ഇതിന്റെ കൂടുതല്‍ മിഴിവാര്‍ന്ന ഉപഗ്രഹ ചത്രങ്ങളും മാക്‌സാര്‍ ടെക്‌നോളജീസ് പുറത്തുവിട്ടു. ALSO READ സാരിത്തുമ്പുകൊണ്ട് ഇരയെ മറച്ചു പിടിക്കും; അടുത്തയാള്‍ മാല മുറിക്കും; പല കൈകള്‍ കൈമാറി അതിവേഗം പൊള്ളാച്ചിയില്‍ വില്‍പന; പിടിയിലായ തിരുട്ടുറാണി രതിയുടെ ആസൂത്രണത്തില്‍ ഞെട്ടി പോലീസ്;…
Read More » -
വീണ്ടും ഞെട്ടിച്ച് ചൈന; ഭൂമിയില്‍നിന്ന് പകല്‍ 1,30,000 കിലോമീറ്റര്‍ അകലേക്ക് ലേസര്‍ രശ്മി പായിച്ച് ഉപഗ്രഹത്തില്‍നിന്ന് പ്രതിഫലിപ്പിച്ചു തിരിച്ചെത്തിച്ചു; ഉപഗ്രഹങ്ങളുടെ ട്രാക്കിംഗിനും ബഹിരാകാശ പദ്ധതികള്‍ക്കും നിര്‍ണായകം; ചന്ദ്രന്റെ ഇരുണ്ട മേഖലകള്‍ കൂടുതല്‍ തെളിയും
ബീജിംഗ്: സാങ്കേതിക രംഗത്തെ ചൈനയുടെ കുതിപ്പ് തുടരുന്നു. ഇന്ത്യയില്‍ 5ജി പോലും എത്താത്ത സാഹചര്യത്തില്‍ ചൈനയില്‍ 10 ജിവരെ പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ബഹിരാകാശ പരീക്ഷണങ്ങളിലും ചൈന ഒരുപടി മുന്നിലാണ്. ലോക രാഷ്ട്രങ്ങളുടെ കുതിപ്പിനൊപ്പം മുന്നേറുന്ന ചൈന, ആധുനിക സാങ്കേതിക രംഗത്തെ നിര്‍ണായക നേട്ടമാണിപ്പോള്‍ കൈവരിച്ചിരിക്കുന്നത്. പകല്‍ സമയത്ത് ചന്ദ്രനിലേക്ക് ലേസര്‍ കണിക പായിച്ച് പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ചൈന. ഭൂമിയില്‍ നിന്നുള്ള ലേസര്‍ കണിക 1,30,000 കിലോമീറ്റര്‍ ചന്ദ്രനിലേക്കും തിരിച്ചും സഞ്ചരിച്ചു. ചൈനയിലെ ഡീപ് സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ലബോറട്ടറിയാണ് നിര്‍ണായ നേട്ടം കൈവരിച്ചത്. സൂര്യപ്രകാശത്തിന് കീഴില്‍ ചന്ദ്രനിലേക്കും തിരികെയുമുള്ള ലേസര്‍ റേഞ്ചിങ് വിജയകരമായി നടത്തുന്നത് ഇതാദ്യമാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിന് കീഴിലുളള യുനാന്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകരാണ് നിര്‍ണായക പരീക്ഷണം നടത്തിയത്. 3.9 അടി നീളമുളള ദൂരദര്‍ശിനിയിലൂടെ ഇന്‍ഫ്രാറെഡ് ലൂണാര്‍ ലേസര്‍ റേഞ്ചിങ് സിസ്റ്റം ഉപയോഗിച്ചാണ് ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ടിയാന്‍ഡു-1 എന്ന ഉപഗ്രഹത്തിലേക്കു ലേസര്‍ റിട്രോ റിഫ്‌ളക്ടര്‍ ഉപയോഗിച്ച്…
Read More » -
ജിയോ നെറ്റ് വര്‍ക്ക് സ്തംഭിച്ചു; ജിയോ മൊബൈല്‍, ജിയോ ഫൈബര്‍ സേവനങ്ങളില്‍ തടസമെന്ന് ഉപയോക്താക്കള്‍; ഉച്ചമുതല്‍ തടസം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം ജിയോയുടെ കാള്‍, ഇന്റര്‍നെറ്റ് സേവനങ്ങളാണ് പ്രവര്‍ത്തനരഹിതമായത്. ജിയോയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. അതേ സമയം റിലയന്‍സ് ജിയോ കേരളത്തില്‍ ശക്തമായ വളര്‍ച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഠഞഅക) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രില്‍ മാസത്തില്‍ 1.11 ലക്ഷം വര്‍ധിച്ചു.
Read More »