Tech
-
വൈകിയത് 13 വര്‍ഷം; ബിഎസ്എന്‍എല്‍ ഒടുവില്‍ സ്വദേശി 4ജിയിലേക്ക്; പഴയ സിമ്മുള്ളവര്‍ മാറ്റിയിടേണ്ടി വരും; മാറ്റം ഇങ്ങനെ; ഇന്ത്യയില്‍ എല്ലായിടത്തും ഉയര്‍ന്ന സ്പീഡില്‍ ഇന്റര്‍നെറ്റും വരുന്നു
കൊച്ചി: ബി.എസ്.എന്‍.എല്‍ തദ്ദേശീയമായി വികസിപ്പിച്ച സ്വദേശി 4ജി നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതോടെ വാണിജ്യ നെറ്റ്വര്ക്കില് സ്വന്തമായി ടെലികോം സാങ്കേതിക വിദ്യയും ഉപകരണങ്ങളും വികസിപ്പിച്ച അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ ഫിന്‍ലാന്‍ഡ്, സ്വീഡന്, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. രാജ്യമാകെ തയ്യാറായ 97,500 4ജി ടവറുകളുടെ ഉദ്ഘാടനവും സെപ്റ്റംബര്‍ 27ന് ഒഡിഷയിലെ ജാര്‍സുഗുഡയില്‍ നടക്കുന്ന ചടങ്ങില്‍ മോദി നിര്‍വഹിക്കും. 5ജി സാങ്കേതിക വിദ്യയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന 92,600 4ജി ടവറുകളാണ് രാജ്യമാകെ ബി.എസ്.എന്‍.എല്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ എല്ലായിടത്തും 4ജി നെറ്റ്വര്‍ക്ക് സേവനം ലഭ്യമാകും. നിലവില്‍ 2.2 കോടി ജനങ്ങളാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ഉപയോഗിക്കുന്നത്. സോഫ്റ്റ്വെയര്, ക്ലൗഡ് അധിഷ്ഠിതമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം രാജ്യത്തെ പല നെറ്റ്വര്‍ക്ക് സേവനദാതാക്കളും 4ജി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ പരാതികള്‍ക്കിടയില്ലാത്ത വിധമാണ് ബി.എസ്.എന്‍.എല്‍ 4ജി തയ്യാറാക്കിയിരിക്കുന്നതെന്നും…
Read More » -
ട്രംപിന്റെ ഏറ്റവും പുതിയ കുടിയേറ്റ നിയന്ത്രണം ഇന്ത്യയൂടെ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുമോ? ; എച്ച് 1ബി വിസയ്ക്ക് നിരക്ക് 100,000 ഡോളറാക്കി കൂട്ടി ; 10 ലക്ഷം ഡോളറിന് ‘ഗോള്‍ഡ് കാര്‍ഡ്’ വിസയും
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് തീരുവ 50 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ അടക്കം അനേകം വിദേശികളെ ബാധിക്കുന്ന അടുത്ത തീരുമാനത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു.വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന എച്ച് -1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളര്‍ ആക്കിയാണ് ഉയര്‍ത്തിയത്. കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദം ആവശ്യമുള്ള എച്ച്1ബി വിസകള്‍, ടെക് കമ്പനികള്‍ക്ക് നികത്താന്‍ ബുദ്ധിമുട്ടുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കുള്ളതാണ്. എച്ച1 ബി വിസ പലപ്പോഴും പ്രതിവര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ വിലയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള ഒരു പൈപ്പ്ലൈന് ആണെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത് സാധാരണയായി യുഎസ് ടെക്നോളജി തൊഴിലാളികള്‍ക്ക് നല്കുന്ന 100,000 ഡോളറിലധികം ശമ്പളത്തേക്കാള്‍ വളരെ കുറവാണ്. എച്ച്-1ബി സ്പോട്ടുകള്‍ പലപ്പോഴും എന്‍ട്രി ലെവല്‍ ജോലികളിലേക്കാണ് പോകുന്നത്. പല യുഎസ് കമ്പനികളും ഇന്ത്യയിലെ വിപ്രോ, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ തുടങ്ങിയ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കും യുഎസിലെ ഐബിഎം, കോഗ്നിസന്റ് തുടങ്ങിയ കണ്‍സള്‍ട്ടിംഗ്…
Read More » -
ത്രിമാന രൂപങ്ങള്‍ അതി യഥാര്‍ത്ഥമായി നിര്‍മ്മിക്കാം ; ഗൂഗിളിന്റെ ജെമിനി എഐയുടെ ‘നാനോ ബനാന’ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു
ഗൂഗിളിന്റെ ജെമിനി എഐയുടെ സഹായത്തോടെ, സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ട്രെന്‍ഡാണ് ‘നാനോ ബനാന’. ആളുകളുടെ ഫോട്ടോയും ഒരു ചെറിയ ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് അവരുടെയോ, സെലിബ്രിറ്റികളുടെയോ, വളര്‍ത്തുമൃഗങ്ങളുടെയോ ത്രിമാന രൂപങ്ങള്‍ അതിയഥാര്‍ത്ഥമായി നിര്‍മ്മിക്കാന്‍ ഈ ട്രെന്‍ഡ് സഹായിക്കുന്നു. സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയോ പണമോ ആവശ്യമില്ലാത്തതിനാല്‍ ഇത് വളരെ വേഗത്തില്‍ പ്രചാരം നേടി. ഉപയോക്താക്കള്‍ക്ക് മിനിയേച്ചര്‍, ജീവന് തുടിക്കുന്ന രൂപങ്ങള്‍, അവയുടെ അടിയില്‍ സുതാര്യമായ അക്രിലിക് ബേസും, വില്പനയ്ക്ക് വെച്ചതു പോലെയുള്ള പാക്കേജിംഗ് മോക്കപ്പുകളും ഒക്കെ നിര്‍മ്മിക്കാന്‍ സാധിക്കും. ‘ജെമിനി ആപ്പില്‍ ചിത്രം നിര്‍മ്മിക്കാനും എഡിറ്റ് ചെയ്യാനും എല്ലാവര്ക്കും സൗജന്യമാണ്,’ എന്നാണ് ഈ ട്രെന്‍ഡിനെക്കുറിച്ച് അവര്‍ കുറിച്ചത്. ഗൂഗിള്‍ ജെമിനി അല്ലെങ്കില്‍ ഗൂഗിള്‍ എഐ സ്റ്റുഡിയോ തുറക്കുക. ത്രിമാന രൂപത്തിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഫോട്ടോ അപ്ലോഡ് ചെയ്യുക. ഇത്രയും ചെയ്ത ശേഷം അതിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രത്യേക കോഡും നല്കിയ ശേഷം ‘ജനറേറ്റ്’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക ഇത്രയുമാണ് നടപടിക്രമങ്ങള്‍.
Read More » -
മടങ്ങിയെത്തുന്നോ ടിക് ടോക്ക്; ഒഴിവുകളിലേക്ക് ജീവനക്കാരെ ക്ഷണിച്ച് കമ്പനി; മോദി ചൈനയില്‍ എത്തിയതിനു പിന്നാലെ നീക്കങ്ങള്‍; അലി എക്സ്പ്രസ് ഉള്‍പ്പെടെ 59 ആപ്ലിക്കേഷനുകളുടെ കാര്യത്തിലും പ്രതീക്ഷ
ബീജിംഗ്: ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നിയമനങ്ങള്‍ തുടങ്ങിവച്ച് കമ്പനി. ടിക് ടോക്കിന്റെ ഗുഡ്ഗാവ് ഓഫീസിലേക്ക് ലിങ്ക്ഡ്ഇനില്‍ രണ്ട് പുതിയ തൊഴിലവസരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തി ഭാവിയിലേക്ക് തയ്യാറെടുക്കുന്നു എന്നാണ്. അതേസമയം, ടിക് ടോകിന്റെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഇതുവരെ നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമല്ല. ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് 2020 ജൂണിലാണ് ഇന്ത്യയില്‍ നിരോധിക്കുന്നത്. ഗാല്‍വാന്‍ താഴ്വരയില് ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പ് നിരോധിക്കുന്നത്. 59 ചൈനീസ് ആപ്പുകളാണ് അന്ന് ദേശീയ സുരക്ഷയും ഡാറ്റ സ്വകാര്യതാ ആശങ്കകളും ചൂണ്ടിക്കാട്ടി നിരോധിച്ചത്. നിരോധനത്തിന് മുമ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 20 കോടി ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. കമ്പനിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അടുത്തിടെ, ടിക് ടോക്കിന്റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാന്‍ കഴിയുന്നതായി…
Read More » -
ഐടി തൊഴില്‍ മേഖലയ്ക്ക് ഭീഷണിയായി നിര്‍മ്മിത ബുദ്ധിയുടെ കടന്നു കയറ്റം: അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുമെന്ന് പഠനം
ന്യൂഡല്‍ഹി: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 12000 ത്തില്‍ അധികം ജോലികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴില്‍ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങളുടെ തൊഴിലാളികളുടെ എണ്ണം രണ്ട് ശതമാനം കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡില്‍, സീനിയര്‍ മാനേജ്മെന്റ് ജോലികള്‍ ഇല്ലാതാക്കപ്പെടുമെന്നാണ് നിഗമനം. ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേര്‍ന്ന് 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മേഖലയില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി അഞ്ച് ലക്ഷം അവസരങ്ങള്‍ ഇല്ലാതാക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധി സാധ്യതകള്‍ പ്രയോജനപ്പെടുത്തി മനുഷ്യശേഷി വിഭവ ബാധ്യത ചുരുക്കുകയാണ് ഈ തീരുമാനത്തിന് പിന്നില്‍. ഇങ്ങനെ മത്സരക്ഷമത വര്ധിപ്പിക്കയാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന കോഡിങ് മുതല്‍ മാനുവല്‍ ടെസ്റ്റിങ്, ഉപഭോക്തൃ പിന്തുണ എന്നിങ്ങനെയുള്ള മേഖലകളില്‍ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി എഐ വരും. 2025 മാര്‍ച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ ഏഴ് ശതമാനത്തിലധികം വരും ഇത്. ഈ…
Read More » -
പരിചയമില്ലാത്ത ഗ്രൂപ്പിലേക്ക് ചേര്‍ക്കുമ്പോള്‍ മുന്നറിയിപ്പ്; ചാറ്റ് നോക്കാതെ പുറത്തു കടക്കാം; തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ജനപ്രിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്; അപരിചിതര്‍ സന്ദേശം അയയ്ക്കുന്നതും നിയന്ത്രിക്കാം
ന്യൂയോര്‍ക്ക്: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പ്. പരിചയമില്ലാത്തൊരാള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് നിങ്ങളുടെ നമ്പര്‍ ചേര്‍ക്കുമ്പോള്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുന്നൊരു ഫീച്ചറാണിത്. ഈ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളും സുരക്ഷിതരായി ഇരിക്കാനുള്ള ഉപദേശങ്ങളും അടങ്ങുന്നതാണ് വിവരങ്ങള്‍. ചാറ്റ് നോക്കാതെ തന്നെ ഈ ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കും വിധമാണ് വാട്സാപ്പ് ഇതൊരുക്കിയിരിക്കുന്നത്. വാട്സാപ്പ് വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ നിര്‍ബന്ധിതരായത്. ഉപയോക്താവ് ഗ്രൂപ്പില്‍ തുടരാന്‍ തീരുമാനിക്കുന്നതു വരെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ തട്ടിപ്പുമായി ബന്ധമുള്ള 68 ലക്ഷം വാട്സാപ്പ് അക്കൗണ്ടുകള്‍ കണ്ടെത്തി അവയെ നിരോധിച്ചതായി മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ വാട്സാപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. സോഷ്യല്‍മീഡിയ വഴി തട്ടിപ്പിന് ശ്രമിക്കുന്ന കംബോഡിയയിലെ ഒരു സംഘത്തിന്റെ പ്രവര്‍ത്തനം ഓപ്പണ്‍എഐയുമായി ചേര്‍ന്ന് തകര്‍ത്തതായും മെറ്റ…
Read More » -
ഇന്ത്യന്‍ ഐടി ഭീമന് ടിസിഎസ് 2% ജീവനക്കാരെ കുറയ്ക്കുന്നു: 12,000 പേരെ ബാധിക്കും; പുറത്താക്കപ്പെടുന്നവരില്‍ അധികവും മിഡില്‍, സീനിയര്‍ തലങ്ങളിലുള്ളവര്‍
ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ഐടി ഭീമനായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). സിഇഒ കെ കൃതിവാസന് മണികണ്‍ട്രോളിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിഡില്‍, സീനിയര്‍ തലങ്ങളിലുള്ള ഏകദേശം 12,000 ത്തിലധികം ജീവനക്കാരെ നീക്കം ബാധിക്കും. സാങ്കേതിക വിദ്യയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഐടി കമ്പനിയെ കൂടുതല്‍ ചടുലമാക്കുന്നതിനും ഭാവിക്കുവേണ്ടി സജ്ജമാക്കാനുമാണ് നീക്കം. 2026 സാമ്പത്തിക വര്‍ഷത്തില്‍ (2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ) ലോകമെമ്പാടുമുള്ള ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കും. പ്രവര്‍ത്തന രീതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഭാവിക്കായി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ടിസിഎസ് സിഇഒ കെ. കൃതിവാസന് മണികണ്ട്രോളിനോട് പറഞ്ഞു. നിര്‍മിതബുദ്ധി (എഐ) പോലുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും പ്രവര്‍ത്തന രീതികളിലെ മാറ്റങ്ങളെക്കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍തോതില്‍ എഐ വിന്യസിക്കുകയാണെന്നും ഭാവിയെക്കുറിച്ച് വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പുനര്‍നിയമനം ഫലപ്രദമല്ലാത്ത ചില തസ്തികകള്‍ കണ്ടെത്തിയിട്ടുണ്ട്. നീക്കം ആഗോള തലത്തിലുള്ള ജീവനക്കാരില്‍ ഏകദേശം 2 ശതമാനം പേരെ…
Read More » -
പുതിയ മുഖം..! മൈക്രോസോഫ്റ്റ് കോപൈലറ്റ് ഇനി മുതല്‍ ചിരിക്കുകയും തലയാട്ടുകയുമൊക്കെ ചെയ്യും
മൈക്രോസോഫ്റ്റിന്റെ എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ കോപൈലറ്റിന് മുഖം അവതരിപ്പിച്ചു. കോപൈലറ്റ് ലാബ്സിന്റെ ആദ്യ പ്രിവ്യൂവിലാണ് ഈ പുതിയ മുഖം അവതരിപ്പിച്ചിരിക്കുന്നത്. മധുരപലഹാരമായ മാര്‍ഷ്മെലോയുടെ രൂപത്തിലാണ് ഈ അവതാര്‍ ഒരുക്കിയത്. തത്സമയ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുണ്ട് ഇതിന്. ശബ്ദ സംഭാഷണത്തിനിടെ ചിരിക്കാനും തലയാട്ടാനും മറ്റ് മുഖഭാവങ്ങള്‍ കാണിക്കാനും സാധിക്കും. കോപൈലറ്റിന്റെ വെബ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭിക്കുക. വിന്ഡോസിലേക്കും മൊബൈല്‍ ആപ്പിലേക്കും ഇത് അവതരിപ്പിക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കോ പൈലറ്റിന്റെ വോയ്സ് മോഡിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. കോപൈലറ്റിനോട് ഹായ് പറഞ്ഞാല്‍. ശബ്ദത്തില്‍ മറുപടി പറയുന്നതിനൊപ്പം മുഖത്ത് ചിരിവരുന്നതും കാണാം. മുസ്തഫ സുലൈമാന്റെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റിന്റെ എഐ ടീം കോപൈലറ്റിനെ വ്യക്തിഗത സംഭാഷണങ്ങള്‍ക്കുള്ള എഐ അസിസ്റ്റന്റാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. കോപൈലറ്റിന് ഒരു സ്ഥിരമായ വ്യക്തിത്വമും സാന്നിധ്യവും ഒപ്പം അത് ജീവിക്കുന്ന ഒരു മുറിയുമുണ്ടാവുമെന്നും അതിന് പ്രായമാകുമെന്നും ഒരു പരിപാടിയ്ക്കിടെ മുസ്തഫ പറഞ്ഞിരുന്നു. നിലവില്‍ യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ…
Read More » -
ഇന്ത്യയുടെ ടെക് ഹബിന് എന്തു പറ്റി? ബംഗളുരുവില്‍ കമ്പനികളെ തേടിയുള്ള ഫണ്ടിംഗ് കുറയുന്നു; മുന്‍ഗണനാ ക്രമങ്ങളില്‍ മാറ്റം; 14 കോടി ഡോളറിന്റെ ഇടിവ്; പുതിയ ആശയങ്ങളില്ലാത്തത് തിരിച്ചടി
ബംഗളുരു: ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗില്‍ വര്‍ധന കാണുമ്പോഴും ടെക് നഗരമായ ബംഗളുരുവില്‍ കമ്പനികളെ തേടി ഫണ്ടിംഗ് കമ്പനികള്‍ എത്തുന്നത് കുറയുന്നു. ഗവേഷണ സ്ഥാപനമായ ട്രാക്സെനിന്റെ കര്‍ണാടക ടെക് ഫണ്ടിംഗ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെക് കമ്പനികള്‍ക്കുള്ള ഫണ്ടിംഗ് ലഭ്യത ഈ വര്‍ഷം 30 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 170 കോടി ഡോളറാണ് വിവിധ ടെക് കമ്പനികളെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം അവസാന ആറ് മാസത്തിനിടെ 240 കോടി ഡോളര്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ മാസങ്ങളില്‍ ഇത് 300 കോടി ഡോളറുമായിരുന്നു. ഫണ്ടിംഗ് കമ്പനികളുടെ മുന്‍ഗണനാ ക്രമങ്ങളില്‍ വരുന്ന മാറ്റമാണ് ബംഗളുരിലെ കമ്പനികളിലുള്ള നിക്ഷേപങ്ങളുടെ ഘടന മാറാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് വര്‍ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ണാടകയില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതു സംരംഭങ്ങള്‍ക്കുള്ള സീഡ് ഫണ്ടിംഗില്‍ വലിയ കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ 23.3 കോടി ഡോളര്‍ ലഭിച്ച സ്ഥാനത്ത് ഈ…
Read More »
