യുദ്ധകാലത്തെ ചൈനീസ് വിസ്മയം; ഡീപ്പ് സീക്ക് അടക്കമുള്ള എഐ കമ്പനികള്‍ ചൈനീസ് സൈന്യവുമായി കരാറില്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്ത്; ആക്രമണം ഏകോപിപ്പിക്കാന്‍ വേണ്ടത് വെറും 48 സെക്കന്‍ഡ്; എഐ ഡോഗ് മുതല്‍ ഡ്രോണ്‍വരെ; അമേരിക്ക കയറ്റുമതി നിരോധിച്ച എന്‍വിഡിയ ചിപ്പുകളും വ്യാപകമായി ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്
ഏറ്റവും സാങ്കേതികത്തികവുള്ള കണ്ടുപിടിത്തങ്ങളെക്കുറിച്ചു രഹസ്യാത്മകമായിട്ടാണു പ്രവര്‍ത്തനമെങ്കിലും സര്‍ക്കാരിനു കഴീലെ പേറ്റന്റ് രജിസ്റ്ററുകളില്‍നിന്നാണ് പുതിയ നീക്കങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്. ലക്ഷങ്ങളേതെന്നു തനിയെ കണ്ടുപിടിക്കല്‍, യുദ്ധ മുന്നണിയില്‍ തത്സമയം തീരുമാനങ്ങളെടുക്കല്‍ എന്നിവ ഈ രംഗത്തെ അമേരിക്കന്‍ മുന്നേറ്റങ്ങളോടു കിടപിടിക്കുന്നതാണ്.

ബീജിംഗ്: ലോകമെമ്പാടും വീണ്ടും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ചൈനയുടെ മുന്നേറ്റം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ചൈനയുടെ സ്വന്തം ഡീപ് സീക്ക് പോലുള്ള എഐ സാങ്കേതികവിദ്യയുടെ ബലത്തിലാണ് സ്വയം പ്രവര്‍ത്തിക്കുന്ന ആധുധിക വാഹനങ്ങളടക്കം ചൈന നിര്‍മിര്‍ക്കുന്നതെന്നാണു റിപ്പോര്‍ട്ട്.
ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നോരിന്‍കോ കഴിഞ്ഞ ഫെബ്രുവരിയില്‍ ഡീപ് സീക്കിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സൈനിക വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങാന്‍ കഴിവുള്ള വാഹനം ചൈനയുടെ ഡിഫെന്‍സ് രംഗത്തെ മികവു വിളിച്ചോതുന്നതായിരുന്നു.
ചൈന ഏറ്റവും കൂടുതല്‍ പ്രതിരോധ രംഗത്തു മത്സരിക്കുന്നത് അമേരിക്കയുമായിട്ടാണ്. ഇതിന്റെ ഭാഗമായാണ് നോരിന്‍കോ പി60 എന്ന കമ്പനി ആധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. ഇതടക്കം ചൈന ഈ രംഗത്തു നടത്തുന്ന മുന്നേറ്റത്തെക്കുറിച്ചുള്ള റിസര്‍ച്ച് പേപ്പറുകളും പേറ്റന്റ് വിവരങ്ങളും പരിശോധിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ടെക് രംഗത്തെക്കുറിച്ചുള്ള വെളിച്ചം വീശിയത്.
ഏറ്റവും സാങ്കേതികത്തികവുള്ള കണ്ടുപിടിത്തങ്ങളെക്കുറിച്ചു രഹസ്യാത്മകമായിട്ടാണു പ്രവര്‍ത്തനമെങ്കിലും സര്‍ക്കാരിനു കഴീലെ പേറ്റന്റ് രജിസ്റ്ററുകളില്‍നിന്നാണ് പുതിയ നീക്കങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്. ലക്ഷങ്ങളേതെന്നു തനിയെ കണ്ടുപിടിക്കല്‍, യുദ്ധ മുന്നണിയില്‍ തത്സമയം തീരുമാനങ്ങളെടുക്കല്‍ എന്നിവ ഈ രംഗത്തെ അമേരിക്കന്‍ മുന്നേറ്റങ്ങളോടു കിടപിടിക്കുന്നതാണ്.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യും അവരുടെ അനുബന്ധ സംവിധാനങ്ങളും എഐ രംഗത്തെ മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുമായി വന്‍തോതില്‍ കരാറിലെത്തിയിരുന്നു. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണമുള്ള മോഡലുകള്‍ പോലും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ഇതു സംബന്ധിച്ച പേപ്പറുകളും ടെന്‍ഡറുകളും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടര്‍മാര്‍ നേരിട്ടു പരിശോധിച്ചെന്ന് അവകാശപ്പെടുന്നത്.

വാഷിംഗ്ടണ്‍ ചിപ്പുകളുടെ കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനു മുമ്പാണോ ചൈന ഇവ വാങ്ങിക്കൂട്ടിയത് എന്നതു വ്യക്തമല്ല. 2022ല്‍ ആണ് യുഎസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്‍വിഡിയയുടെ എ100, എച്ച് 100 ചിപ്പുകളുടെ കയറ്റുമതിക്കു നിയന്ത്രണം കൊണ്ടുവന്നത്. നേരത്തെ വിറ്റഴിച്ച ചിപ്പുകള്‍ വീണ്ടും മറിച്ചുവില്‍പന നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചു പറയാന്‍ കഴിയില്ലെന്നാണ് എന്‍വിഡിയ വക്താവിന്റെ വിശദീകരണം. ‘പഴയ ചിപ്പുകളുടെ പുനരുപയോഗമോ സെക്കന്‍ഡ് ഹാന്‍ഡ് ചിപ്പുകളോ അമേരിക്കയുടെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നു കരുതുന്നില്ല. കമ്പനിയുടെ പിന്തുണയോ പ്രത്യേകം സോഫ്റ്റ്‌വേറുകളോ മെയിന്റനന്‍സോ ഇല്ലാതെ ഇവയ്ക്കു പ്രവര്‍ത്തിക്കി’ല്ലെന്നും അദ്ദേഹം പറയുന്നു.
എന്‍വിഡിയയുടെ ചിപ്പുകള്‍ക്കു പുറമേ, 2025 മുതല്‍ പ്രാദേശിക തലത്തില്‍ നിര്‍മിക്കുന്ന ഹാവേ എഐ ചിപ്പുകള്‍ പോലുള്ളവ ഉപയോഗിക്കുന്നുണ്ട്. പിഎല്‍എയുടെ ഏറ്റെടുക്കല്‍, ടെന്‍ഡറുകള്‍ എന്നിവ പരിശോധിച്ചശേഷം വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയിംസ് ടൗണ്‍ ഫൗണ്ടേഷന്‍ ഡിഫന്‍സ് പോളിസി വിദഗ്ധന്‍ സണ്ണി ചോംഗ് പറഞ്ഞു. പ്രദേശികമായി നിര്‍മിക്കുന്ന ചിപ്പുകളിലേക്കുള്ള മാറ്റത്തിനായുള്ള സമ്മര്‍ദവും പിഎല്‍എയുടെ നീക്കത്തിനു പിന്നിലുണ്ട്.
ഡീപ് സീക്ക് മോഡലുകള്‍ക്കായി പിഎല്‍എ നല്‍കിയ നൂറുകണക്കിനു ടെന്‍ഡറുകള്‍ ഈരംഗത്തു ചൈന നടത്തുന്ന ഊന്നല്‍ വ്യക്തമാക്കുന്നതാണ്. ആലിബാബയുടെ ക്വെന്‍ എന്ന കമ്പനിയുമായും പിഎല്‍എയ്ക്കു കരാറുണ്ട്. പിഎല്‍എ നെറ്റ്‌വര്‍ക്കില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന പുതിയ ഉത്പന്നങ്ങള്‍ ഡീപ്‌സീക്കുമായുള്ള കരാര്‍ വ്യക്തമാക്കുന്നതാണ്.
ഡിജിറ്റല്‍ രംഗത്തെ നിയന്ത്രണത്തിനൊപ്പം അല്‍ഗോരിതത്തിലെ പരമാധികാരം സ്വന്തമായി നിര്‍മിക്കാനുള്ള നീക്കമാണ് ഡീപ് സീക്കിനോടുള്ള താത്പര്യത്തിനു പിന്നില്‍. ചൈനീസ് മിലിട്ടറി ഇന്റലിജന്‍സില്‍ വരുന്ന മുന്നേറ്റത്തിന്റെ ലക്ഷണങ്ങളാണ് ഇതെന്നാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണം. അമേരിക്ക എഐ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും അത് പ്രതിലോമശക്തികളുടെ കൈകളില്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ എഐ ഡോഗു (നായ്ക്കള്‍)കള്‍, ഡ്രോണുകള്‍ എന്നിവ തനിച്ചു ലക്ഷ്യം ഭേദിക്കാന്‍ കഴിവുള്ളവയാണ്. ഇവയുപയോഗിച്ചു തത്സമയ ദൃശ്യങ്ങളിലുടെ ലക്ഷ്യം കണ്ടെത്താനും യുദ്ധത്തില്‍ സമഗ്രമായി ഇടപെടാനും കഴിയും. 2024ല്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനും ഇവ നിര്‍വീര്യമാക്കാനും എഐ അടിസ്ഥാനത്തിലുള്ള റോബോട്ടുകളുടെ നിര്‍മാണത്തിന് പിഎല്‍എ ടെന്‍ഡറും വിളിച്ചിരുന്നു. മുമ്പ് ‘യൂണിട്രീ’ എന്ന എഐ കമ്പനിയില്‍നിന്നുള്ള എഐ റോബോട്ട് ഡോഗുകളെ ചൈന വിന്യസിച്ചിരുന്നു.
നിലവിലെ ഹാവേ എഐ ചിപ്പുകള്‍ ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ക്ക് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്നു ലക്ഷ്യങ്ങള്‍ കണ്ടെത്താനുള്ള കഴിവുണ്ടെന്നു നോരിന്‍കോ തന്നെ വ്യക്തമാക്കിയിരുന്നു. റഡാറുകള്‍, വിമാനങ്ങള്‍ എന്നിവയും ഇതുമായി കോര്‍ത്തിണക്കിയിരുന്നു. ടാര്‍ഗറ്റുകള്‍ കണ്ടെത്തി തിരിച്ചറിയാനുള്ള സമയം എഐയുടെ ഉപയോഗത്തിലൂടെ ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ സാധിക്കുമെന്നാണ് സിയാനിലെ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വിദഗ്ധര്‍ പറയുന്നത്.
ഇത്തരത്തില്‍ യുദ്ധ മുന്നണിയിലെ 10,000 വസ്തുക്കള്‍ തിരിച്ചറയാന്‍ ഡീപ്പ് സീക്കിന്റെ സഹായത്തോടെയുള്ള യുദ്ധോപകരണങ്ങള്‍ക്കു കഴിയും. ഏതു ഭൂപ്രകൃതിയിലും തിരിച്ചറിയുന്നതിനൊപ്പം 48 സെക്കന്‍ഡില്‍ എഐ ആയുധങ്ങള്‍ യുദ്ധത്തിനു തയാറാക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു. സാധാരണഗതിയില്‍ സൈന്യത്തിനു 48 മണിക്കൂറെങ്കിലും ആവശ്യമായ സ്ഥലത്താണ് വളരെപ്പെട്ടെന്നുള്ള മുന്നൊരുക്കം.
എഐ ഡ്രോണുകള്‍ക്കായി പിഎല്‍എ നടത്തിയ രണ്ടു ഡസന്‍ ടെന്‍ഡറുകളുടെ വിവരങ്ങളും നിലവില്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യ ഇടപെടല്‍ വളരെക്കുറച്ച് മറ്റ് ഉപകരണങ്ങളുമായി കോ-ഓര്‍ഡിനേറ്റ് ചെയ്ത് ആക്രമണങ്ങള്‍ സാധ്യമാക്കാന്‍ ഇവയ്ക്കു കഴിയും. വളരെ താഴ്ന്നു പറന്ന്, ചെറിയ ലക്ഷ്യങ്ങളെപ്പോലും കണ്ടെത്താന്‍ ഡീപ്പ് സീക്കിന്റെ എഐ യുദ്ധോപകരണങ്ങള്‍ക്കു കഴിയുന്നു. ചൈനയെ ഇക്കാര്യത്തില്‍ നേരിടുന്നതിനു യുഎസും നൂറുകണക്കിന് എഐ ഉപകരണങ്ങളാണു വികസിപ്പിച്ചിട്ടുള്ളത്.






