നമ്മുടെ യുപിഐ ഇടപാടില്‍ നിന്ന് രണ്ട് അമേരിക്കന്‍ കമ്പനികള്‍ കൊയ്യുന്നത് എത്ര? 18 ലക്ഷം കോടിയായി ഉയര്‍ന്ന് പണ കൈമാറ്റം; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍; ചെറിയ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച യു.പി.ഐ. (UPI) സംവിധാനത്തിൽ അമേരിക്കൻ കമ്പനികളുടെ അമിതമായ ആധിപത്യം വർദ്ധിക്കുന്നതിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന് മുന്നറിയിപ്പുമായി ഫിൻടെക് മേഖലയിലെ പ്രധാന സംഘടനയായ ഇന്ത്യ ഫിൻടെക് ഫൗണ്ടേഷൻ (IFF). നിലവിൽ യു.പി.ഐ. ഇടപാടുകളുടെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് വെറും രണ്ട് കമ്പനികളുടെ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ (TPAPs) വഴിയാണ്. ഈ അധികാരം ഏതാനും കമ്പനികളിൽ കേന്ദ്രീകരിക്കുന്നത് യു.പി.ഐ.യുടെ നൂതനത്വത്തെയും മത്സരശേഷിയെയും ദോഷകരമായി ബാധിക്കുമെന്ന് ഐ.എഫ്.എഫ്. വ്യക്തമാക്കി.
പരിഹാരം
ചെറിയ കമ്പനികള്‍ക്ക് കൂടുതൽ അവസരം നൽകാനും മത്സരം ഉറപ്പാക്കാനും ഐ.എഫ്.എഫ്. താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു: പ്രോത്സാഹന പരിധി (Incentive Cap): ഒരു പ്രത്യേക TPAP-നെ പിന്തുണയ്ക്കുന്ന ബാങ്കുകൾക്കുള്ള യു.പി.ഐ. പ്രോത്സാഹന പേഔട്ടുകളിൽ 10 ശതമാനം പരിധി നിശ്ചയിക്കുക. ഇത് ബാങ്കുകളെ കൂടുതൽ ദാതാക്കളുമായി പങ്കാളികളാക്കാൻ പ്രോത്സാഹിപ്പിക്കും.
വളർന്നു വരുന്ന ഫിൻടെക് സ്ഥാപനങ്ങളെയും പുതിയതായി വിപണിയിലേക്ക് എത്തുന്ന കമ്പനികളെയും കമ്പനികളെയും പിന്തുണയ്ക്കുന്നതിനായി യു.പി.ഐ., റുപേ പ്രോത്സാഹന പദ്ധതികൾ പുനഃക്രമീകരിക്കുക. വിപണിയിലെ ഈ ആധിപത്യം തടയാനായി എൻ.പി.സി.ഐ. (NPCI) 2020-ൽ 30 ശതമാനം മാർക്കറ്റ് ഷെയർ പരിധി പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിൻ്റെ നടപ്പാക്കൽ 2026 ഡിസംബർ വരെ നീട്ടിവെച്ചിരിക്കുകയാണ്. ഈ താമസം നിലവിലെ ആധിപത്യം ശക്തമാക്കാൻ കാരണമായെന്നും, അതിനാൽ നയപരമായ ഇടപെടൽ അത്യാവശ്യമാണെന്നും ഐ.എഫ്.എഫ്. ചൂണ്ടിക്കാട്ടുന്നു.
ഇടപാടുകൾ 17.8 ലക്ഷം കോടി
ദീപാവലി അടക്കമുളള കഴിഞ്ഞ ഉത്സവ സീസണിൽ യുണൈറ്റഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ് (UPI) ആയിരുന്നു പേയ്മെൻ്റ് രീതികളിൽ ഒന്നാമത്. ശക്തമായ ഉപഭോക്തൃ ചെലവഴിക്കലിൻ്റെ സൂചന നൽകിക്കൊണ്ട് യുപിഐ ഇടപാടുകളുടെ മൂല്യം 17.8 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നതായി ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 15.1 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർദ്ധനവാണ് ഇത്. ഈ വളർച്ച ഡിജിറ്റൽ പേയ്മെൻ്റുകൾ രാജ്യത്തെ ഉപഭോഗ രീതികളെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ചെറിയ തുകകൾക്കുള്ള ഇടപാടുകൾക്ക് യുപിഐ പ്രിയപ്പെട്ടതായി തുടരുമ്പോൾ, ഡെബിറ്റ് കാർഡ് ഉപയോഗവും ഈ വർഷം ഉയർന്നു. പേയ്മെൻ്റുകള്‍ 65,395 കോടി രൂപയായി ഉയര്‍ന്നു. ഈ പേയ്മെൻ്റ് വിവരങ്ങൾ നിലവിലെ പാദത്തിലെ ഉപഭോഗ വർദ്ധനവിൻ്റെ വ്യക്തമായ സൂചനയാണ്.






