Breaking NewsLead NewsLIFELife StyleNEWSNewsthen SpecialTechTRENDINGWorld

ഭൂമിയുടെ ചൂടില്‍നിന്ന് വൈദ്യുതി; ഊര്‍ജാവശ്യങ്ങള്‍ക്കു പരിഹാരമാകുമോ പുതിയ സാങ്കേതിക വിദ്യ? ജിയോതെര്‍മല്‍ വൈദ്യുതി പ്ലാന്റ് യാഥാര്‍ഥ്യത്തിലേക്ക്; ഭാവിയില്‍ പ്രകൃതി വാതകം ഉപയോഗിച്ചുള്ള ഉത്പാദനത്തേക്കാള്‍ ലാഭകരമാകും; പ്രതീക്ഷകളും ആശങ്കയും ഇങ്ങനെ

ന്യൂയോര്‍ക്ക്: അനുദിനം ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന ഊര്‍ജ പ്രതിസന്ധിക്കു പരിഹാരവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. ഭൂമിയുടെ ഉള്‍ക്കാമ്പിലെ പാറകളുടെ ചൂടില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് ഏറെക്കുറെ പൂര്‍ത്തികരണത്തിലേക്ക് എത്തുന്നത്. ഇതിനുമുമ്പു നടപ്പാക്കിയ പദ്ധതികള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ നിലവില്‍ ഫെര്‍വോ എനര്‍ജി എന്ന കമ്പനിയാണു പദ്ധതി വിജയത്തിലേക്ക് എത്തിക്കുന്നത്.

ജിയോ തെര്‍മല്‍ എനര്‍ജി കാര്‍ബണ്‍ ബഹിഷ്‌കരണം ഏറ്റവും കുറഞ്ഞ മാഗര്‍ങ്ങളിലൊന്നാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനും നിലവില്‍ ട്രംപും ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്കായി നല്‍കിയ നികുതി ഇളവും മൈക്രോ സോഫ്റ്റ് പോലുള്ള കമ്പനികളില്‍നിന്നുള്ള നിക്ഷേപങ്ങളുമാണ് ഫെര്‍വോയ്ക്കു സഹായകരമായത്.

Signature-ad

ഈ രംഗത്തു ദശാബ്ദങ്ങളായി തുടരുന്ന ഗവേഷണങ്ങള്‍ക്കു പരിഹാരമെന്നോണമാണ് പുതിയ സാങ്കേതികവിദ്യ സഹായിക്കുന്നത്. ഭൂമിക്കടിയിലെ ജലത്തിന്റെ ഉപയോഗമില്ലാതെ ഉള്‍ക്കാമ്പിനു മുകളിലുള്ള പാറകളുടെ താപം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രീതിയാണിത്. ഭൂമിക്കടിയിലേക്കു പൈപ്പുകളിലൂടെ വെള്ളമെത്തിക്കുകയും ഇതു നീരാവിയാക്കി മാറ്റി പുറത്തെത്തിച്ചു ടര്‍ബൈനുകള്‍ കറക്കുകയുമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഈ പദ്ധതി.

പദ്ധതിക്കായി ബില്‍ഗേറ്റ്‌സ് നല്‍കിയത് 100 ദശലക്ഷം ഡോളറാണ്. ഇതടക്കം 700 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഫെര്‍വോയ്ക്കു ലഭിച്ചത്. ഭൂമിയുടെ ആഴങ്ങളിലേക്കു കുഴലിലൂടെ ജലം പമ്പ് ചെയ്തശേഷം മറ്റൊരു കുഴലിലൂടെ നീരാവിയായി പുറത്തെത്തിക്കും. ഇത് കുറഞ്ഞ തിളനിലയുള്ള ദ്രാവകത്തെ നീരാവിയാക്കി മാറ്റുന്നു. ഇതുപയോഗിച്ചു ടര്‍ബൈന്‍ കറക്കി വൈദ്യുതിയുണ്ടാക്കാം.

പ്രാരംഭ പദ്ധതി വിജയം കണ്ടതോടെ പ്രകൃതി വാതകത്തെക്കാള്‍ കുറഞ്ഞ ഊര്‍ജോത്പാദന മാര്‍ഗമായി ഇതു മാറുമെന്നതാണ് പ്രത്യേകത. എന്നാല്‍, ഭൂമിക്കടിയിലേക്കു കുഴിക്കുന്നതില്‍ ഏറെ അപകടവും പതിയിരിക്കുന്നുണ്ട്. സൗത്ത് കൊറിയയിലെ ജിയോ തെര്‍മല്‍ പ്രോജക്ടിനായി തുരക്കുന്നതിനിടെ 5.5 മാഗ്നിറ്റിയൂഡിലാണ് ഭൂകമ്പമുണ്ടായത്. 90 പേര്‍ക്കു പരിക്കേറ്റു. ദശലക്ഷക്കണക്കിനു ഡോളറിന്റെ നാശനഷ്ടവുമുണ്ടായി. പദ്ധതിയുടെ ഒരോ ഘട്ടത്തിലും റിസ്‌ക് അസസ്‌മെന്റ് ആവശ്യമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.
എന്നാല്‍, പ്രകൃതിവാതകം, എണ്ണ പോലുള്ള സംവിധാനങ്ങളുമായി നോക്കുമ്പോള്‍ മത്സരാധിഷ്ഠിതമല്ലെന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: