Tech

    • ട്വിറ്ററിന് പറ്റിയ ആളല്ല മസ്ക്, മസ്‌കിന്റെ പുതിയ നയങ്ങൾ പ്ലാറ്റ്‌ഫോമിൽ കുഴപ്പങ്ങൾ ഉണ്ടാക്കി: മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി

      ന്യൂയോർക്ക്: ട്വിറ്റർ സിഇഒയായ എലോൺ മസ്കിനെ വിമർശിച്ച് മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി. ട്വിറ്ററിന് പറ്റിയ ആളല്ല മസ്ക് എന്നും മസ്‌കിന്റെ പുതിയ നയങ്ങൾ പ്ലാറ്റ്‌ഫോമിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയെന്നുമാണ് ഡോർസി ചൂണ്ടിക്കാണിക്കുന്നത്. ജാക്ക് ഡോർസിക്ക് ഇപ്പോൾ ട്വിറ്ററിന് എതിരാളിയായ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. മസ്‌കിന്റെ നേതൃത്വത്തെ വിമർശിക്കുന്നതിന്റെ മറവിൽ ഡോർസി തന്റെ സ്വന്തം പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരോക്ഷ മാർഗം തേടുകയാണോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. തന്റെ സ്വന്തം പ്ലാറ്റ്ഫോമായ ബ്ലൂ സ്കൈ പരിചയപ്പെടുത്തുന്നതിനിടെ ഒരാൾ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഡോർസി മസ്കിനെ വിമർശിച്ചത്. ട്വിറ്റർ മസ്ക് ഏറ്റെടുക്കുന്നതിന് മുൻപ് നിലവിൽ കമ്പനിയുടെ പ്രതീക്ഷയാണ് മസ്ക് എന്ന് പറഞ്ഞ വ്യക്തിയാണ് ഡോർസി. ഡോർസിയുടെ വിമർശനത്തോട് മസ്‌ക് പ്രതികരിച്ചിട്ടില്ല. തന്റെ അഭിപ്രായത്തെ ഒരിക്കലും മറച്ചുവെക്കാത്ത വ്യക്തിയാണ് മസ്ക്. ഇവിടെ എന്തുകൊണ്ട് അങ്ങനെയൊരാൾ മൗനം പാലിക്കുന്നു എന്നത് വ്യക്തമല്ല. ട്വീറ്ററിന്റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.…

      Read More »
    • 5,999 രൂപക്ക് പുതിയ സ്മാര്‍ട് ഫോൺ

      ന്യൂഡൽഹി:5,999 രൂപക്ക് പുതിയ സ്മാര്‍ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച് മുന്‍നിര സ്മാര്‍ട് ഫോണ്‍ കമ്പനിയായ ഇന്‍ഫിനിക്സ്. ഇന്‍ഫിനിക്സിന്റെ പുതിയ ഹാന്‍ഡ്സെറ്റ് സ്മാര്‍ട് 7 എച്ച്‌ഡി വിലയില്‍ മാത്രമല്ല, മറ്റ് ഒട്ടനവധി പ്രത്യേകതകളുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്‍ഫിനിക്‌സ് സ്‌മാര്‍ട് 7 എച്ച്‌ഡി ഫോൺ മെയ് 4 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങാനാകുമെന്ന് കമ്ബനി വ്യക്തമാക്കി. 6.6 ഇഞ്ച് ഫുള്‍-എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എഐ പിന്തുണയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമാണ് പ്രധാന ഫീച്ചറുകള്‍. ഇന്‍ഫിനിക്‌സ് സ്‌മാര്‍ട് 7 എച്ച്‌ഡിയുടെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ്. ഇത് ഇങ്ക് ബ്ലാക്ക്, ജേഡ് വൈറ്റ്, സില്‍ക്ക് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതില്‍ 8 മെഗാപിക്സല്‍ പ്രധാന സെന്‍സറും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുന്നു. മുന്‍വശത്ത് എല്‍ഇഡി ഫ്ലാഷിനൊപ്പം സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി 5 മെഗാപിക്സല്‍ ക്യാമറയും…

      Read More »
    • ഇനിമുതൽ ഗൂഗിള്‍ മീറ്റില്‍ 1080 പിക്സല്‍ വീഡിയോ കോള്‍

      ഗൂഗിള്‍ മീറ്റില്‍ 1080 പിക്സല്‍ റസലൂഷനില്‍ വീഡിയോ കോള്‍ ചെയ്യാം.ബുധനാഴ്ചയാണ് ഈ മാറ്റവുമായുള്ള അപ്ഡേറ്റ് ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഗൂഗിള്‍ വര്‍ക്ക് സ്പേസ്, ഗൂഗിള്‍ വണ്‍ തുടങ്ങിയ സബ്സ്ക്രിപ്ഷന്‍ പ്ലാനുകളുടെ ഭാഗമായവര്‍ക്ക് മാത്രമേ 1080 പിക്സല്‍ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കൂ.ഇതുവരെ പരമാവധി 720 പിക്സല്‍ വീഡിയോ കോള്‍ മാത്രമാണ് ഗൂഗിള്‍ മീറ്റ് പിന്തുണച്ചിരുന്നത്. സൂം, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകള്‍ നേരത്തെ തന്നെ 1080 പിക്സല്‍ വീഡിയോകോള്‍ പിന്തുണയ്ക്കുന്നുണ്ട്.

      Read More »
    • സൂക്ഷിച്ചാല്‍ ദുഖിക്കാതിരിക്കാം; സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്

      തൃശ്ശൂരില്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ കണ്ടത്. സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോഴൊരു പുതിയ കാര്യമല്ല. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. നേരത്തെയും സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിച്ച് ജീവന്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ അശ്രദ്ധ തന്നെയാണ് മിക്കപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കാരണം. സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാ കാരണങ്ങള്‍ ബാറ്ററിയുമായി ബന്ധപ്പെട്ടതാണ്. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞാണ് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ വരുന്നത് എന്ന് പറയുമ്പോള്‍ തന്നെയും ഇടയ്ക്കിടെ ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. എല്ലായിപ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയും ചെയ്യുന്നത് നിര്‍മ്മാതാവിന്റെ തെറ്റ് കാരണം മാത്രമല്ല. സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങളും അത്തരമൊരു അപകടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം. കേടായ ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേടായ ബാറ്ററിയാണ്. മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട്‌ഫോണുകളും ലിയോണ്‍ ബാറ്ററികളാണ് ഉണ്ടാകാറുള്ളത്. ഇവ കെമിക്കലി ബാലന്‍സ്ഡ് ആയി തുടരേണ്ടതുണ്ട്. രാസവസ്തുക്കള്‍ അമിതമായ ചൂടുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അതല്ലെങ്കില്‍ അവയുടെ…

      Read More »
    • ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ: ഉദ്ഘാടനത്തിന് സാക്ഷാൽ ‘മൊതലാളി’ തന്നെ എത്തിയേക്കും!

      മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സ്‌റ്റോർ മുംബൈയിലെ ബികെസി ബിസിനസ് ഡിസ്ട്രിക്ടിൽ പ്രവർത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി ആപ്പിൾ മേധാവി ടിം കുക്ക് മുംബൈയിൽ എത്തുമെന്നാണ് വിവരം. കമ്പനി ഇന്ത്യയിൽ 25 വർഷക്കാലം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക സ്‌റ്റോർ ആരംഭിക്കുന്നത്. 20,000 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ആണിത്. പ്രതിമാസം 42 ലക്ഷം രൂപയാണ് ഈ കെട്ടിടത്തിന് ആപ്പിൾ നൽകേണ്ട വാടക. 18 ഓളം ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന 100 പേരടങ്ങുന്ന ടീം ആയിരിക്കും ആപ്പിൾ സ്റ്റോറിലുണ്ടാവുക. മുംബൈയിൽ സ്‌റ്റോർ തുറക്കുന്നതിന് പിന്നാലെ ഏപ്രിൽ 20 ന് ഡൽഹിയിലും ആപ്പിൾ സ്റ്റോർ തുറക്കും. ഇന്ത്യയിലെത്തുന്ന ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിളിനെ സംബന്ധിച്ചിടത്തോളം വലിയൊരു വിപണിയാണ് ഇന്ത്യ. സമീപകാലത്തായി കമ്പനിയുടെ പ്രധാന ഐഫോണുകളുടെയെല്ലാം നിർമാണം ഇന്ത്യയിലെ നിർമാണ ശാലകളിലേക്ക് കമ്പനി മാറ്റിയിരുന്നു. 2019 മുതൽ തന്നെ മുംബൈയിൽ റീട്ടെയിൽ സ്‌റ്റോർ ആരംഭിക്കാൻ ആപ്പിളിന് പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

      Read More »
    • 5ജി വേഗത്തിലും 5ജി കവറേജിലും ജിയോ രാജാവ്! 315 എംബിപിഎസിന്റെ വേഗം ലഭിക്കുമെന്ന് റിപ്പോർട്ട്

      മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസിന്റെ ആഗോള നിലവാരം വിലയിരുത്തുന്ന ഓപ്പൺ സിഗ്നൽ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ 5ജി സൂപ്പർ ഫാസ്റ്റ് സ്പീഡിലൂടെ ഏറ്റവും കൂടുതൽ ഡൗൺലോഡ് വേഗം നൽകുന്നു. ജിയോ ഉപയോക്താക്കൾക്ക് 315.3 എംബിപിഎസിന്റെ സൂപ്പർ ഡൗൺലോഡ് സ്പീഡും ലഭ്യമാകുന്നു. എയർടെലിന്റെ 5ജി ശരാശരി ഡൗൺലോഡ് വേഗം 261.2 എംബിപിഎസ് രേഖപ്പെടുത്തി. 5ജി വേഗത്തിലും 5ജി കവറേജിലും എതിരാളിയായ എയർടെല്ലിനെക്കാൾ ഏകദേശം 3 മടങ്ങ് മുന്നിലാണ് ജിയോ. 5ജി നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കളുടെ കാര്യത്തിലും ജിയോ മുന്നിലാണ്. ജിയോ ഉപഭോക്താക്കൾ 5ജി നെറ്റ്‌വർക്കിന്റെ 32.5 ശതമാനം ഉപയോഗപ്പെടുത്തുമ്പോൾ എയർടെൽ ഉപഭോക്താക്കൾ 11.4 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഉപയോക്താക്കൾ നിലവിൽ 4ജി, 5ജി നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിനാൽ കവറേജ് അളക്കാൻ 5ജി നെറ്റ്‌വർക്കുകളിൽ ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയം ഓപ്പൺ സിഗ്നൽ അളന്നിട്ടുണ്ട്. ജിയോ 5ജി നെറ്റ്‌വർക്ക് അതിവേഗം വികസിക്കുന്നുവെന്ന് ഓപ്പൺ സിഗ്നലിന്റെ റിപ്പോർട്ടുകൾ രേഖപ്പെടുത്തി.

      Read More »
    • ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ 21 ാം വയസില്‍ കാണാന്‍ ഇങ്ങനെയായിരുന്നോ? എ.ഐ വരച്ച രാമന്റെ മുഖം

      ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സമീപ വര്‍ഷങ്ങളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങള്‍ അടുത്തിടെയായി വലിയ ശ്രദ്ധ നേടുന്നുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയ ശ്രീരാമന്റെ ചിത്രമാണ് പ്രചരിക്കുന്നത്. 21 ാം വയസില്‍ രാമനെ കാണാന്‍ എങ്ങനെയിരിക്കും എന്നതിന്റെ ചിത്രമാണ് വരച്ചത്. വാല്‍മീകി രാമായണത്തില്‍ മുതല്‍ ഗീത് രാമായണത്തില്‍ വരെ ശ്രീരാമന്റെ രൂപത്തെക്കുറിച്ച് നിരവധി വിവരണങ്ങള്‍ ഉണ്ട്. കൂടാതെ സീതാ സ്വയം വരത്തില്‍ സീതയുടെ കണ്ണുകളിലൂടെയുള്ള രാമന്റെ സൗന്ദര്യത്തെ പുരാണങ്ങളില്‍ വര്‍ണിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് 21 വയസുള്ള രാമന്റെ മുഖം എ.ഐ ഉപയോഗിച്ച് വരച്ചത്.  

      Read More »
    • ഇനി മുതൽ കൊണ്ടുനടക്കാം ആധാറി​ന്റെ ഡിജിറ്റൽ കോപ്പി, ഫിസിക്കൽ കോപ്പിക്ക് തുല്യം; അറിയാം ഡൗൺലോഡ് ചെയ്യാനുള്ള മാർഗം

      ദില്ലി: ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. എന്തിനും ഏതിനും ഇപ്പോൾ ആധാർ കാർഡ് കൂടിയേ തീരൂ. ആധാർ കൈയിൽ കൊണ്ടുനടക്കാതെ ഡിജിറ്റലായിട്ട് സൂക്ഷിക്കാവുന്നതാണ്. ആധാറിന്റെ ഡിജിറ്റൽ പതിപ്പ് എങ്ങനെ ലഭിക്കും? യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യാണ് ആധാർ കാർഡ് ഉടമകൾക്ക് ആധാർ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ അനുവാദം നൽകുന്നത്. അതായത് ആധാറിന്റെ ഫിസിക്കൽ കോപ്പിക്ക് തുല്യമാണ് ആധാറിന്റെ ഡിജിറ്റൽ പതിപ്പും. ഡിജിറ്റൽ ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. അതായത് www.uidai.gov.in അല്ലെങ്കിൽ www.eaadhaar.uidai.gov.in സന്ദർശിക്കണം. വളരെ എളുപ്പത്തിൽ ആധാർ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഘട്ടം 1: യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) www.uidai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ഘട്ടം 2: ഹോംപേജിൽ, “എന്റെ ആധാർ” ടാബിന് താഴെയുള്ള “ആധാർ ഡൗൺലോഡ് ചെയ്യുക” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.…

      Read More »
    • ബഹിരാകാശത്തേക്ക് സൗദി അറേബ്യയിൽനിന്നുള്ള ആദ്യ വനിതയെ അയക്കുന്നു; പോകുന്നത് ഒന്നല്ല, രണ്ട് വനിതകളെ!

      ശാസ്ത്ര, സാങ്കേതിക രംഗത്ത് വൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൗദി അറേബ്യ. യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയും ബഹിരാകാശ രംഗത്ത് വൻ കുതിപ്പിനൊരുങ്ങുന്നതിന്റെ തുടക്കമാണിത്. സ്ത്രീകൾക്ക് കാർ ഓടിക്കാൻ അനുമതി നൽകി അഞ്ച് വർഷത്തിന് ശേഷം സൗദി അറേബ്യ ആദ്യ വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കാനും ഒരുങ്ങി കഴിഞ്ഞു. ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകൾക്ക് ഒരുങ്ങാൻ സൗദിയിലെ കഴിവുള്ള വിദഗ്ധരെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് സൗദിയിൽ തുടക്കമായി. ആദ്യത്തെ സൗദി വനിത ഉൾപ്പെടെ സൗദി അറേബ്യയിൽ നിന്നുള്ള രണ്ട് ബഹിരാകാശയാത്രികർ മെയ് 8ന് ഫ്ലോറിഡയിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ കമ്പനിയുടെ പേടകത്തിൽ യാത്രയാകുമെന്ന് ആക്‌സിയം സ്‌പേസ്, നാസ അധികൃതർ അറിയിച്ചു. സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിയാണ് ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന ആദ്യ സൗദി വനിത. കൂടാതെ സൗദിയിൽ നിന്നുള്ള പോർവിമാന പൈലറ്റായ അലി അൽ ഖർനിയും ഈ ദൗത്യത്തിൽ ചേരുന്നുണ്ട്. മുൻ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സണും പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ടെന്നസിയിൽ നിന്നുള്ള ബിസിനസുകാരൻ…

      Read More »
    • ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ഓസ്ട്രേലിയയിലെ മേയർ!

      ചാറ്റ് ജിപിടിക്കെതിരെ ലോകത്തിലെ ആദ്യത്തെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ആസ്ട്രേലിയയിലെ ഹെപ്ബേൺ മേയർ ബ്രയാൻ ഹുഡ്. ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. മേയർക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങൾ തിരുത്തണമെന്നും അല്ലാത്ത പക്ഷം ഓപൺ എഐ-ക്കെതിരെ കോടതി കയറുമെന്നുമാണ് മേയർ പറയുന്നത്. കൈക്കൂലി കേസിൽ മേയർ ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു ചാറ്റ്ജിപിടിയുടെ വാദം. ഹെപ്‌ബേൺ ഷയറിന്റെ മേയറായി ബ്രയാൻ ഹുഡ് തിരഞ്ഞെടുക്കപ്പെട്ടത് ഇക്കഴിഞ്ഞ നവംബറിലാണ്. 2000-ത്തിന്റെ തുടക്ക സമയത്ത് റിസർവ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉൾപ്പെട്ട ഒരു വിദേശ കൈക്കൂലി അഴിമതി കേസിൽ ബ്രയാൻ ഹുഡിനെ പ്രതിചേർത്തുവെന്നും അദ്ദേഹം ജയിൽ വാസമനുഭവിച്ചുമെന്ന തെറ്റായ വാദമാണ് ചാറ്റ് ജിപിടി പങ്കുവെച്ചത്. ചില ജനപ്രതിനിധികളാണ് ഇക്കാര്യം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അങ്ങനെയാണ് നിയമനടപടി സ്വീകരിക്കാന‍്‍ മേയർ തയ്യാറായതും. നോട്ട് പ്രിന്റിങ് ആസ്‌ട്രേലിയയുടെ സഹസ്ഥാപനത്തിന് വേണ്ടി ഹുഡ് ജോലി ചെയ്തിരുന്നു. കറൻസി പ്രിന്റിങ് കരാറുകൾ നേടുന്നത് സംബന്ധിച്ച് വിദേശ ഉദ്യോഗസ്ഥർക്ക് കൈക്കൂലി…

      Read More »
    Back to top button
    error: