TechTRENDING

5ജി വേഗത്തിലും 5ജി കവറേജിലും ജിയോ രാജാവ്! 315 എംബിപിഎസിന്റെ വേഗം ലഭിക്കുമെന്ന് റിപ്പോർട്ട്

മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസിന്റെ ആഗോള നിലവാരം വിലയിരുത്തുന്ന ഓപ്പൺ സിഗ്നൽ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ 5ജി സൂപ്പർ ഫാസ്റ്റ് സ്പീഡിലൂടെ ഏറ്റവും കൂടുതൽ ഡൗൺലോഡ് വേഗം നൽകുന്നു. ജിയോ ഉപയോക്താക്കൾക്ക് 315.3 എംബിപിഎസിന്റെ സൂപ്പർ ഡൗൺലോഡ് സ്പീഡും ലഭ്യമാകുന്നു. എയർടെലിന്റെ 5ജി ശരാശരി ഡൗൺലോഡ് വേഗം 261.2 എംബിപിഎസ് രേഖപ്പെടുത്തി. 5ജി വേഗത്തിലും 5ജി കവറേജിലും എതിരാളിയായ എയർടെല്ലിനെക്കാൾ ഏകദേശം 3 മടങ്ങ് മുന്നിലാണ് ജിയോ.

5ജി നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കളുടെ കാര്യത്തിലും ജിയോ മുന്നിലാണ്. ജിയോ ഉപഭോക്താക്കൾ 5ജി നെറ്റ്‌വർക്കിന്റെ 32.5 ശതമാനം ഉപയോഗപ്പെടുത്തുമ്പോൾ എയർടെൽ ഉപഭോക്താക്കൾ 11.4 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഉപയോക്താക്കൾ നിലവിൽ 4ജി, 5ജി നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിനാൽ കവറേജ് അളക്കാൻ 5ജി നെറ്റ്‌വർക്കുകളിൽ ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയം ഓപ്പൺ സിഗ്നൽ അളന്നിട്ടുണ്ട്. ജിയോ 5ജി നെറ്റ്‌വർക്ക് അതിവേഗം വികസിക്കുന്നുവെന്ന് ഓപ്പൺ സിഗ്നലിന്റെ റിപ്പോർട്ടുകൾ രേഖപ്പെടുത്തി.

Back to top button
error: