ഇന്‍ഫിനിക്സിന്റെ പുതിയ ഹാന്‍ഡ്സെറ്റ് സ്മാര്‍ട് 7 എച്ച്‌ഡി വിലയില്‍ മാത്രമല്ല, മറ്റ് ഒട്ടനവധി പ്രത്യേകതകളുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്‍ഫിനിക്‌സ് സ്‌മാര്‍ട് 7 എച്ച്‌ഡി ഫോൺ മെയ് 4 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങാനാകുമെന്ന് കമ്ബനി വ്യക്തമാക്കി.
6.6 ഇഞ്ച് ഫുള്‍-എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എഐ പിന്തുണയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമാണ് പ്രധാന ഫീച്ചറുകള്‍. ഇന്‍ഫിനിക്‌സ് സ്‌മാര്‍ട് 7 എച്ച്‌ഡിയുടെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ്. ഇത് ഇങ്ക് ബ്ലാക്ക്, ജേഡ് വൈറ്റ്, സില്‍ക്ക് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിൽ ലഭ്യമാണ്.
ഇതില്‍ 8 മെഗാപിക്സല്‍ പ്രധാന സെന്‍സറും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുന്നു. മുന്‍വശത്ത് എല്‍ഇഡി ഫ്ലാഷിനൊപ്പം സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി 5 മെഗാപിക്സല്‍ ക്യാമറയും ഉണ്ട്. 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി (1ടിബി വരെ) വിപുലീകരിക്കാംം.
4ജി എല്‍ടിഇ, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ബ്ലൂടൂത്ത് 4.2, ഒടിജി, വൈഫൈ എന്നിവ സ്മാര്‍ട് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 7 എച്ച്‌ഡിയില്‍ ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇ-കോമ്ബസ്, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്.
5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 39 മണിക്കൂര്‍ വരെ കോളിങ് സമയവും 50 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്ക് സമയവും 30 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ സമയവും ബാറ്ററി വാഗ്ദാനം ചെയ്യുമെന്ന് കമ്ബനി അവകാശപ്പെടുന്നു. അള്‍ട്രാ പവര്‍ സേവിങ് മോഡ് ബാറ്ററി 5 ശതമാനമായി കുറയുമ്ബോള്‍ പോലും 2 മണിക്കൂര്‍ വരെ കോളിങ് സമയം നല്‍കുമെന്ന് പറയപ്പെടുന്നു.