Tech
-
ബഹിരാകാശത്ത് വിരിഞ്ഞ പൂവ്! ഏറെ സന്തോഷവും കൗതുകവുമുണർത്തുന്ന ഫോട്ടോ പങ്കുവച്ച് നാസ
ബഹിരാകാശ വിശേഷങ്ങളെ കുറിച്ചറിയാൻ എപ്പോഴും ആളുകൾക്ക് കൗതുകമാണ്. ഭൂമിക്ക് പുറത്തെ ലോകം, അതിൻറെ നിലനിൽപ്- ഭാവി- ചരിത്രം എല്ലാം അറിയാൻ അധികപേർക്കും താൽപര്യമാണ്. ഒരുപാട് ഗവേഷണങ്ങളും, പഠനങ്ങളുമെല്ലാം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഭൂമിക്ക് പുറത്തെ വെള്ളത്തിൻറെ ലഭ്യത, ഭക്ഷണത്തിൻറെ ലഭ്യത, കൃഷിക്കുള്ള സാധ്യത- എന്നിങ്ങനെ ഭൂമി വിട്ടാൽ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുന്ന ചുറ്റുപാടുകളെ കുറിച്ച് അറിയുന്നതിനാണ് കൂടുതൽ പേർക്കും ആകാംക്ഷ. ഇപ്പോഴിതാ ബഹിരാകാശത്ത് വിരിഞ്ഞ പൂവിൻറെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നാസ. തങ്ങളുടെ ഇൻസ്റ്റ പേജിലൂടെയാണ് ഏറെ സന്തോഷവും കൗതുകവുമുണർത്തുന്ന ഫോട്ടോ നാസ പങ്കുവച്ചിരിക്കുന്നത്. എഴുപതുകൾ മുതൽ തന്നെ ബഹിരാകാശത്ത് ചെടികൾ വച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും പരീക്ഷണങ്ങളും നടന്നുവരുന്നുണ്ടെങ്കിലും 2015ൽ തുടങ്ങിയ പ്രോജക്ടിൻറെ ഭാഗമായുണ്ടാക്കിയ ഗാർഡനിൽ വിരിഞ്ഞ പൂവാണത്രേ ഇത്. ബഹിരാകാശ യാത്രികനും ഗവേഷകനുമായ ജെൽ ലിൻഗ്രെൻറെ നേതൃത്വത്തിലാണത്രേ ഈ പ്രോജക്ട് യാഥാർത്ഥ്യമായത്. View this post on Instagram A post shared by…
Read More » -
സ്വന്തം ഫോണില്‍ വീട്ടില്‍ ഇരുന്നുതന്നെ റീചാര്‍ജ് ചെയ്യാം;തെറ്റിപ്പോയാലും പണം തിരികെ ലഭിക്കും
ഇന്ന് നമുക്ക് സ്വന്തം ഫോണില്‍ വീട്ടില്‍ ഇരുന്നുതന്നെ ഫോണ്‍ റീചാര്‍ജ് ചെയ്യാം.ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെ റീചാര്‍ജ് ചെയ്യാനായി നാം വ്യത്യസ്ത യു.പി.ഐ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട്.എന്നാൽ തിടുക്കത്തില്‍ റീചാര്‍ജ് ചെയ്യുമ്ബോള്‍ നല്‍കുന്ന മൊബൈല്‍ നമ്ബര്‍ ചിലപ്പോള്‍ തെറ്റിപ്പോകാറുണ്ട്. ചെറിയ റീചാര്‍ജാണ് ചെയ്യുന്നതെങ്കില്‍ ആ തുക പോട്ടേന്ന് വെക്കാറാണ് പതിവ്. എന്നാല്‍ വലിയ തുകയ്ക്ക് റീചാര്‍ജ് ചെയ്ത് അബന്ധം സംഭവിച്ചാലോ.. ഈ പണം തിരികെ ലഭിക്കാന്‍ വഴിയുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് ഏതാണോ അതാത് കസ്റ്റമര്‍ കെയര്‍ നമ്ബറിലേക്ക് വിളിച്ച് ഇക്കാര്യം പറയുക എന്നതാണ്. വിളിച്ചു പറഞ്ഞാല്‍ മാത്രം പോര, സെര്‍വീസ് പ്രൊവൈഡറുടെ മെയില്‍ തെറ്റി റീചാര്‍ജ് ചെയ്ത മൊബൈല്‍ നമ്ബര്‍, ട്രാന്‍സാക്ഷന്‍ ഐ.ഡി, റീചാര്‍ജ് ചെയ്ത തുക എന്നീ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ അയക്കുകയും വേണം. VI- [email protected] എയര്‍ടെല്‍- [email protected] JIO- [email protected] -എന്നിങ്ങനെയാണ് ഇ-മെയില്‍ ഐ.ഡികള്‍ നിങ്ങള്‍ വിശദാംശങ്ങളും അയയ്ക്കുമ്ബോള്‍, കമ്ബനി ഇക്കാര്യങ്ങള്‍ പരിശോധിച്ച് ശരിയെന്ന് ഉറപ്പുവരുത്തിയ…
Read More » -
ഫോണ്‍ ഉടമ മെസേജ് കാണണം എന്ന് ആവശ്യപ്പെടാതെ ഇനിമുതൽ ദൃശ്യങ്ങള്‍ കാണാനാവില്ല; പുതിയ ഫീച്ചറുമായി ആപ്പിൾ
അശ്ലീള ഡിയോകളോ, നഗ്നചിത്രങ്ങളോ, ബീഭത്സമായ രംഗങ്ങൾ അടങ്ങിയ ചിത്രങ്ങളോ ഫോണ്‍ ഉടമയുടെ അനുമതിയില്ലാതെ അയച്ചാല്‍ അത് നിയന്ത്രിക്കുന്ന പുതിയ സംവിധാനം ആപ്പിൾ നടപ്പിലാക്കി. ‘സെൻസിറ്റീവ് കണ്ടന്റ് വാണിംഗ് സംവിധാനം’ എന്ന ഈ സംവിധാനം ഐഒഎസില്‍ മികച്ചൊരു ഫീച്ചറാണ്. ഈ ഫീച്ചര്‍ നിങ്ങളുടെ ഫോണില്‍ നടപ്പാക്കാൻ എങ്ങനെ സാധിക്കുമെന്ന് അറിയണ്ടേ? ആദ്യം സെറ്റിംഗ്സ് എടുക്കുക. പ്രൈവസി ആന്റ് സെക്യൂരിറ്റി സെറ്റിംഗ്സ് എടുത്തശേഷം സെൻസിറ്റീവ് ഉള്ളടക്കം എന്ന ഓപ്ഷൻ കാണാനാകും.ഇത് ഓണ്‍ചെയ്‌തിടുക. ആപ്പിള്‍ മെസേജുകളിലും എയര്‍ഡ്രോപ്പിലും ഫേസ് ടൈം മെസേജിലുമായി ഇത് പ്രവര്‍ത്തിക്കും. ഫോണ്‍ ഉടമ മെസേജ് കാണണം എന്ന് ആവശ്യപ്പെടാതെ ദൃശ്യങ്ങള്‍ കാണാനാവില്ല.
Read More » -
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സിന്റെ കാലം; സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷിതമാക്കാം
ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്‌സിന്റെ വരവോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഓരോ നിമിഷത്തിലും നിരീക്ഷിക്കപ്പെടുന്ന അവസ്ഥയാണ്.ഫോണിലെ ആപ്ലിക്കേഷനുകള്‍ പരിശോധിച്ചാല്‍ തന്നെ ഉപയോക്താവിന്റെ പ്രായം, ലിംഗം, സ്ഥലം, ആരോഗ്യപ്രശ്‌നങ്ങള്‍, താത്പര്യമുള്ള വിഷയങ്ങള്‍ തുടങ്ങിയ വ്യക്തിപരമായ വിവിരങ്ങളെല്ലാം മനസിലാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില കാര്യങ്ങളാണ് നിങ്ങളുടെ വിവിരങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലെ ആപ്ലിക്കേഷനുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത്. സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം. 1. സ്‌ക്രീന്‍ ലോക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട ഏറ്റവും പ്രാഥമികമായ മുന്‍കരുതലാണ് സ്‌കീന്‍ ലോക്ക്. പിന്‍, പാറ്റേണ്‍, ബയോമെട്രിക് എന്നിങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാം. അപരിചിതരായ വ്യക്തികള്‍ പെട്ടെന്ന് ഫോണെടുത്ത് വിവരങ്ങള്‍ കണ്ടെത്തുന്നത് വിലക്കാന്‍ ഇത് വഴി സാധിക്കും. 2. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും ആപ്ലിക്കേഷനുകളുടേയും ഏറ്റവും പുതിയ അപ്‌ഡേഷന്‍സ് കൃത്യമായി ചെയ്തിരിക്കണം. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളില്‍ പലപ്പോഴും സുരക്ഷതിത്വത്തിന് വേണ്ട കാര്യങ്ങളുണ്ടാകും. അതുകൊണ്ട് ഫോണ്‍ അപ്‌ഡേഷന്‍സ് വരുന്ന മുറയ്ക്ക് തന്നെ ചെയ്യുക. 3. ആപ്പ് അനുമതി…
Read More » -
കൈയ്യിലിരിക്കുന്നത് ഐഫോണാണോ ? വരുന്ന മെസെജുകളിലെല്ലാം കേറി ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നന്നായി ശ്രദ്ധിക്കുക!
ന്യൂയോര്‍ക്ക്: കൈയ്യിലിരിക്കുന്നത് ഐഫോണാണോ ? വരുന്ന മെസെജുകളിലെല്ലാം കേറി ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നന്നായി ശ്രദ്ധിക്കണം. സൈബർ ക്രിമിനലുകളുടെ പുതിയ ഇരകൾ ഐഫോൺ ഉപയോക്താക്കളാണെന്ന് സൂചന. സൈബർ സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഐഫോണിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനും ചാരപ്പണി നടത്താനും കഴിയുന്ന ഒരു പുതിയ തരം മാൽവെയർ സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്നുണ്ട്. കാസ്‌പെർസ്‌കി എന്ന സൈബർ സുരക്ഷാ കമ്പനിയാണ് ഐഒഎസ് ഉപകരണങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ആക്രമണം കണ്ടെത്തിയിരിക്കുന്നത്. ‘ഓപ്പറേഷൻ ട്രയാംഗുലേഷൻ’ എന്നാണ് ഇതിനെ വിളിക്കുന്നത്. കൂടാതെ ഉപയോക്താവിൽ നിന്നുള്ള ഒരു ഇടപെടലുമില്ലാതെ ഐമെസെജ് വഴിയാണ് മാൽവെയറിനെ ഫോണിനുള്ളിലേക്ക് കടത്തുന്നത്. മാൽവെയർ കടന്നുകൂടി കഴിഞ്ഞാൽ അത് പൂർണ്ണമായ നിയന്ത്രണം നേടുകയും ഉപയോക്താവിന്റെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇടവരുത്തുകയും ചെയ്യും. കാസ്‌പെർസ്‌കിയിലെ വിദഗ്ധർ അവരുടെ സ്വന്തം വൈഫൈ നെറ്റ്‌വർക്ക് നിരീക്ഷിക്കുന്നതിനിടയിലാണ് ഇതിനെ കുറിച്ച് കണ്ടെത്തിയത്. മാൽവെയർ ഫോണിൽ കടന്നു കൂടുന്നത് ഐമെസെജിലെ അറ്റാച്ച്മെന്റ് വഴിയാണ്. ഉപയോക്താവ് മെസെജ് ഓപ്പൺ ചെയ്യുമ്പോൾ ഉപകരണത്തിന് കേടുപാട് സംഭവിക്കുന്നു. ഇത്…
Read More » -
പ്രതിമാസം 100 കോടി വിസിറ്റേഴ്സ്! പുതിയ റെക്കോർഡിലേക്ക് കുതിച്ച് ഓപൺഎഐ
ന്യൂയോർക്ക്: പുതിയ റെക്കോർഡിലേക്ക് കുതിച്ച് ഓപൺഎഐ (OpenAI). പ്രതിമാസം ഒരു ബില്യൺ (100 കോടി) വിസിറ്റേഴ്സാണ് ഓപൺഎഐ-യുടെ വെബ് സൈറ്റിനുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തിൽ വളരുന്ന വെബ്സൈറ്റുമാണിത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില് ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി. യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഇസ്രായേൽ ആസ്ഥാനമായ സോഫ്റ്റ്‌വെയർ ആന്റ് ഡാറ്റ കമ്പനിയായ സിമിലാർ വെബിൽ നിന്നുള്ള ഡാറ്റ അനുസരിച്ചാണ് മാർച്ചിലെ വിസിറ്റേഴ്സിനെ അടിസ്ഥാനമാക്കി സൈറ്റിന്റെ ട്രാഫിക് ഏജൻസി വിശകലനം ചെയ്തത്. ചാറ്റ്ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് 2022 അവസാനത്തോടെയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വെസ ഡിജിറ്റലിന്റെ സിഇഒ സ്റ്റെഫാൻ കറ്റാനിക് പറഞ്ഞു. മാർച്ച് മാസത്തിൽ മൊത്തം 847.8 ദശലക്ഷം സന്ദർശകരാണ് ഓപ്പൺഎഐയുടെ…
Read More » -
അഞ്ചാമത് ‘റെഡ് ടീം’ സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍
കൊച്ചി:റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമി സംഘടപ്പിക്കുന്ന അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍ നടക്കും. മെയ് 27ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലാണ് സമ്മിറ്റിന് വേദിയാകുക. സൈബര്‍ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സമ്മിറ്റ് ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരിക്കും. സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗണ്‍സില്‍ സീനിയര്‍ ഡയറക്ടര്‍ പൂജ ജോഷി, അമൃത വിശ്വ വിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പവിത്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് റെഡ് ടീം ഹാക്കേഴ്‌സ് അക്കാദമി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read More » -
മൊബൈൽ ഫോണിന്റെ ആയുസ്സ് കൂട്ടാൻ ചില വഴികൾ
മൊബൈൽ ഫോൺ ദീർഘകാലം കേടുകൂടാതെ ഉപയോഗിക്കാൻ അനാവശ്യമായി ബാറ്ററിയുടെ ചാര്‍ജ് തീരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.ഏതൊരു സ്മാര്‍ട് ഫോണിന്റേയും പ്രധാന ഭാഗങ്ങളിലൊന്നാണല്ലോ അതിന്റെ ബാറ്ററി. ചാര്‍ജ്ജ് അനാവശ്യമായി തീരാതിരിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ ഡാര്‍ക്ക് മോഡിലേക്ക് മാറ്റണം. ലൊക്കേഷന്‍ സര്‍വീസുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഓഫാക്കുന്നതും വൈഫൈ അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പിക്കുന്നതും ബാറ്ററിയുടെ ആയുസ് കൂട്ടും. ഓട്ടോ ബ്രൈറ്റ്‌നസ് ഫീച്ചറിനൊപ്പം മാക്‌സിമം ബ്രൈറ്റ്‌നസ് 50 ശതമാനമാക്കി വെക്കുന്നതും ഫോണിന്റെ ആയുസ്സിന് നല്ലതാണ്.ഈ സംവിധാനം ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസരിച്ച് ഫോണിന്റെ ബ്രൈറ്റ്‌നസ് ക്രമീകരിക്കുന്നു. ഐഫോണുകളില്‍ ഇതിനായി സെറ്റിങ്‌സ് തിരഞ്ഞെടുത്ത ശേഷം ആക്‌സസബിലിറ്റി>ഡിസ്‌പ്ലേ & ടെക്സ്റ്റ് സൈസ്> ഓട്ടോ ബ്രൈറ്റ്‌നസ് ഓണാക്കിയാല്‍ മതിയാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് സെറ്റിങ്‌സ്>ഡിസ്‌പ്ലേ>ഓട്ടോ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് അല്ലെങ്കില്‍ അഡാപ്റ്റീവ് ബ്രൈറ്റ്‌നസ് ഓണാക്കിയാല്‍ മതി. ഫോട്ടോകളും വിഡിയോകളും എടുക്കുന്നത് വളരെ ഉയര്‍ന്ന റെസലൂഷനില്‍ ആണോയെന്ന് പരിശോധിക്കുന്നതും ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ബാറ്ററിയേയും ഫോണിനേയും സഹായിക്കും. ആപ്പിളിന്റെ ഹൈ എഫിഷെന്‍സി ഫോട്ടോ ഫോര്‍മാറ്റ്…
Read More » -
അയച്ചാലും തിരുത്താൻ അവസരം! അയച്ച മെസെജ് ഡീലിറ്റാക്കാതെ എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി വാട്ട്സ്ആപ്പ്; പക്ഷേ സമയ പരിതിയുണ്ട്
സൻഫ്രാൻസിസ്കോ: അയച്ച മെസെജ് ഡീലിറ്റാക്കാതെ എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എങ്കിലിനി മെസെജ് മാറി അയച്ചുവല്ലോ എന്ന വിഷമം വേണ്ട.എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആർക്കെങ്കിലും അയച്ച തെറ്റായ സന്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ 15 മിനിറ്റ് സമയം ലഭിക്കും. ഉപയോക്താക്കൾക്ക് ഇത് വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ്, കാരണം ആദ്യം ശരിയല്ലെന്ന് നിങ്ങൾ കരുതുന്ന വാക്യങ്ങളോ വാക്കുകളോ തിരുത്താൻ എഡിറ്റ് ബട്ടൺ സഹായിക്കുമെന്നതിനാൽ മെസെജ് ഡീലിറ്റ് ചെയ്യേണ്ടി വരില്ല. കൂടാതെ അധികമായി എന്തെങ്കിലും ചേർക്കുകയുമാകാം. എഡിറ്റ് ചെയ്യാനായി മെസെജിൽ ടാപ്പ് ചെയ്യുക. തുടർന്ന് മെനുവിൽ നിന്ന് ‘എഡിറ്റ്’ ഓപ്ഷൻ തിരഞ്ഞെടുക്കണം. ലോങ് മെസെജ് അയക്കുന്നവർക്ക് 15 മിനിറ്റ് ചെറിയ സമയമായി തോന്നിയേക്കാം. പുതിയ അപ്ഡേഷൻ ബീറ്റയിൽ ലഭ്യമായി തുടങ്ങിയെന്നാണ് സൂചന. എല്ലാ ഉപയോക്താക്കൾക്കും ഈ അപ്ഡേഷന് ഉടനടി ലഭ്യമാകില്ല. കഴിഞ്ഞ ദിവസമാണ് ചാറ്റ് ലോക്ക് ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ…
Read More » -
എസ്ബിഐ ഉപഭോക്താക്കളെ ആഹ്ലാദിപ്പീൻ! ഒറ്റ ഫോൺകോളിലൂടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാം
ഡിജിറ്റൽ യുഗത്തിൽ ബാങ്കിംഗ് മേഖലയും ഏറെ മാറിയിട്ടുണ്ട്. പണം പിൻവലിക്കാൻ ബാങ്കുകളിൽ നീണ്ട വരിയിൽ കാത്തുനിൽക്കേണ്ട കാലത്തുനിന്നും പണം പിൻവലിക്കുന്നതിനായി എടിഎം കാർഡുകൾ ഇന്നുണ്ട്. മാത്രമല്ല രാജ്യത്ത് നിരവധി ബാങ്കിംഗ് സേവനങ്ങൾ ഇന്ന് ഓൺലൈനിൽ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളിൽ ഇടപാടുകാരുടെ തിരക്ക് കുറയുകയും ജോലി എളുപ്പമാകുകയും ചെയ്യുമെന്നതിനാൽ ഇത്തരം സേവനങ്ങൾ ഏറെ സഹായകരവുമാണ്. ഇപ്പോൾ അത്തരമൊരു സന്തോഷ വാർത്തയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ തേടി എത്തിയിരിക്കുന്നത്. ഇനി മുതൽ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിനായി ഇടപാടുകാർ ബാങ്കിൽ പോവേണ്ട ആവശ്യമില്ല. അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വീട്ടിലിരുന്ന് അറിയാൻ കഴിയും. ഫോൺ മുഖേന അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കാൻ എസ്ബിഐ കോൺടാക്റ്റ് സെന്ററിലേക്ക് വിളിച്ചാൽ മതി. ഒരാൾക്ക് ഏത് ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാം: 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. കോൾ ചെയ്തതിന് ശേഷം, അക്കൗണ്ട് ബാലൻസും ഇടപാട് വിശദാംശങ്ങളും ലഭിക്കുന്നതിന് കീപാഡിൽ 1 അമർത്തണം.…
Read More »