TechTRENDING

ബഹിരാകാശത്ത് വിരിഞ്ഞ പൂവ്! ഏറെ സന്തോഷവും കൗതുകവുമുണർത്തുന്ന ഫോട്ടോ പങ്കുവച്ച് നാസ

ഹിരാകാശ വിശേഷങ്ങളെ കുറിച്ചറിയാൻ എപ്പോഴും ആളുകൾക്ക് കൗതുകമാണ്. ഭൂമിക്ക് പുറത്തെ ലോകം, അതിൻറെ നിലനിൽപ്- ഭാവി- ചരിത്രം എല്ലാം അറിയാൻ അധികപേർക്കും താൽപര്യമാണ്. ഒരുപാട് ഗവേഷണങ്ങളും, പഠനങ്ങളുമെല്ലാം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഭൂമിക്ക് പുറത്തെ വെള്ളത്തിൻറെ ലഭ്യത, ഭക്ഷണത്തിൻറെ ലഭ്യത, കൃഷിക്കുള്ള സാധ്യത- എന്നിങ്ങനെ ഭൂമി വിട്ടാൽ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുന്ന ചുറ്റുപാടുകളെ കുറിച്ച് അറിയുന്നതിനാണ് കൂടുതൽ പേർക്കും ആകാംക്ഷ.

ഇപ്പോഴിതാ ബഹിരാകാശത്ത് വിരിഞ്ഞ പൂവിൻറെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നാസ. തങ്ങളുടെ ഇൻസ്റ്റ പേജിലൂടെയാണ് ഏറെ സന്തോഷവും കൗതുകവുമുണർത്തുന്ന ഫോട്ടോ നാസ പങ്കുവച്ചിരിക്കുന്നത്. എഴുപതുകൾ മുതൽ തന്നെ ബഹിരാകാശത്ത് ചെടികൾ വച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും പരീക്ഷണങ്ങളും നടന്നുവരുന്നുണ്ടെങ്കിലും 2015ൽ തുടങ്ങിയ പ്രോജക്ടിൻറെ ഭാഗമായുണ്ടാക്കിയ ഗാർഡനിൽ വിരിഞ്ഞ പൂവാണത്രേ ഇത്. ബഹിരാകാശ യാത്രികനും ഗവേഷകനുമായ ജെൽ ലിൻഗ്രെൻറെ നേതൃത്വത്തിലാണത്രേ ഈ പ്രോജക്ട് യാഥാർത്ഥ്യമായത്.

 

View this post on Instagram

 

A post shared by NASA (@nasa)

Signature-ad

നേരത്തെ ലെറ്റൂസ്, തക്കാളി, മുളക് എന്നിവയെല്ലാം ബഹിരാകാശത്ത് മുളപ്പിച്ചെടുത്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പൂവിൻറെ ചിത്രവും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഇതളുകളോട് കൂടിയ സിന്നിയ പൂവാണ് ഇവിടെ വിരിഞ്ഞിരിക്കുന്നത്. നാസ പങ്കുവച്ച പൂവിൻറെ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ ഈ ചിത്രത്തിൽ പൂവിന് പിന്നിലായി ഭൂമിയുടെ ഒരു ഭാഗവും കാണാം. താഴെ കറുപ്പ് നിറത്തിൽ ബഹിരാകാശത്തിൻറെ ഭാഗവും കാണാം. ഈ പ്രത്യേകതയെ കുറിച്ച് ഫോട്ടോയുടെ അടിക്കുറിപ്പിനൊപ്പം ഇവർ തന്നെയാണ് പറഞ്ഞത്. ലക്ഷക്കണക്കിന് പേരാണ് നാസ പങ്കുവച്ച ഫോട്ടോയ്ക്ക് പ്രതികരണങ്ങൾ അറിയിച്ചിരിക്കുന്നത്. നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നു.

Back to top button
error: