ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് ഏതാണോ അതാത് കസ്റ്റമര്‍ കെയര്‍ നമ്ബറിലേക്ക് വിളിച്ച് ഇക്കാര്യം പറയുക എന്നതാണ്. വിളിച്ചു പറഞ്ഞാല്‍ മാത്രം പോര, സെര്‍വീസ് പ്രൊവൈഡറുടെ മെയില്‍ തെറ്റി റീചാര്‍ജ് ചെയ്ത മൊബൈല്‍ നമ്ബര്‍, ട്രാന്സാക്ഷന് ഐ.ഡി, റീചാര്‍ജ് ചെയ്ത തുക എന്നീ വിശദാംശങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ അയക്കുകയും വേണം.
VI- [email protected]
എയര്‍ടെല്‍- [email protected]
JIO- [email protected] -എന്നിങ്ങനെയാണ് ഇ-മെയില്‍ ഐ.ഡികള്‍
നിങ്ങള്‍ വിശദാംശങ്ങളും അയയ്ക്കുമ്ബോള്‍, കമ്ബനി ഇക്കാര്യങ്ങള്‍ പരിശോധിച്ച് ശരിയെന്ന് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ പണം തിരികെ നല്‍കും. ഇനി സര്‍വീസ് പ്രൊവൈഡര്‍ ഇത് ചെയ്ത് തന്നില്ലെങ്കില്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്പ് ലൈന്‍ ( എന്‍.സി.എച്ച്) നമ്ബറിലേക്ക് (1800-11-4000 അല്ലെങ്കില്‍ 1915) ലേക്ക് വിളിച്ച് അല്ലെങ്കില്‍ അവരുടെ consumerhelpline.gov.in എന്ന വെബ്സൈറ്റില്‍ കംപ്ലൈയന്റ് രജിസ്റ്റര്‍ ചെയ്യാം.