Sports
-
ഉടൻ തിരിച്ചെത്തും; തിരിച്ചുവരവിനെ കുറിച്ച് മനസ് തുറന്ന് അഡ്രിയാൻ ലൂണ
കൊച്ചി: ഇന്ത്യൻ സൂപ്പര്‍ ലീഗിലെ മുൻനിര ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുന്തൂണും നായകനുമാണ് ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണ. ടൂര്‍ണമെന്റ് പാതിവഴിയിലെത്തി നില്‍ക്കെയാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നല്‍കിക്കൊണ്ട് ലൂണയ്ക്ക് പരിക്കേറ്റിരിക്കുന്നത്. താരത്തിന് ആര്‍ത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും, പൂര്‍ണ്ണമായ ശാരീരിക ക്ഷമതയ്ക്കായി അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പാതയിലാണെന്നും കഴിഞ്ഞ ദിവസം ക്ലബ്ബ് അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ പരിക്കിനെ കുറിച്ചും തന്റെ മാനസികാവസ്ഥയെക്കുറിച്ചും ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ മനസ് തുറന്നിരിക്കുകയാണ് മഞ്ഞപ്പടയുടെ നായകൻ. “പരിശീലനത്തിനിടെ എനിക്ക് പരിക്കേല്‍ക്കുകയും കാല്‍മുട്ടുകളില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഞാൻ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നത്തേക്കാളും ശക്തനായി തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. എല്ലാ പരിചരണങ്ങള്‍ക്കും ക്ലബ്ബിനും മെഡിക്കല്‍ ടീമിനും നന്ദി,” ലൂണ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച ലൂണ, സഹതാരങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു.
Read More » -
അര്‍ജന്റീനയും ബ്രസീലുമൊക്കെ ലോകകപ്പിൽ നമ്മുടെ നാട്ടിൽ പന്തുതട്ടുമോ ? 2034 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലേക്കും?
മുംബൈ: 2034 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലേക്കും? ആ ലോകകപ്പിന് നേരത്തെ, സൗദി അറേബ്യയെ വേദിയായി ഫിഫ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതിലെ 10 മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമം തുടങ്ങി. സൗദിയുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് എഐഎഫ്എഫ്. ആകെ 104 മത്സരങ്ങള്‍ ആണ് ലോകകപ്പില്‍ ഉള്ളത് എഎഫ്‌സി യോഗത്തില്‍ സൗദിയെ ഇന്ത്യ പിന്തുണച്ചിരുന്നു. കഴിഞ്ഞ സന്തോഷ് ട്രോഫി ഫൈനല്‍ നടന്നതും സൗദിയിലാണ്. 2034 ഫിഫ ലോകകപ്പ് ആതിഥേതത്വത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് അവസരം തെളിഞ്ഞത്. സൗദി മാത്രമാണ് ഓദ്യോഗിക അപേക്ഷ നല്‍കിയിരുന്നത്. ഏഷ്യ -ഓഷ്യനിയ രാജ്യങ്ങള്‍ക്കാണ് ഫിഫ വേദി അനുവദിച്ചിരുന്നത്. അടുത്ത വര്‍ഷം ഫിഫ കോണ്‍ഗ്രസില്‍ വേദിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ലോകകപ്പിന് പകരം 2029ലെ ക്ലബ് ലോകകപ്പ് വേദിക്കായി ഓസ്ട്രേലിയ ശ്രമിക്കും. സൗദി ഫുട്ബാള്‍ ഫെഡറേഷെന്റ പ്രഖ്യാപനം നടന്ന് 72 മണിക്കൂറിനുള്ളില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന് 70ലധികം ഫുട്ബാള്‍ ഫെഡറേഷനുകള്‍ സൗദിക്ക് പിന്തുണ അറിയിച്ചു. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന്…
Read More » -
ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
ജോഹന്നാസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. സായി സുദര്‍ശന്റെയും ശ്രെയസ് അയ്യരുടെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 116 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യ വിജയലക്ഷ്യം 16.4 ഓവറില്‍ മറികടന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. നാളെ കഴിഞ്ഞ് 19-ാം തീയതി ഗ്ക്വെബെര്‍ഹായില്‍ വെച്ചാണ് പരമ്ബരയിലെ രണ്ടാം മത്സരം.മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
Read More » -
കോച്ച് മാറി; വിജയവഴിയിലേക്ക് തിരിച്ചെത്തി ബെംഗളൂരു എഫ് സി
ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി ബെംഗളൂരു എഫ്സി. സ്പെയിൻ കാരനായ പുതിയ കോച്ചിന്റെ കീഴിൽ ഇന്നലെ ജംഷദ്പൂരിനെ നേരിട്ട ബംഗളൂരു എഫ് സി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ആണ് ബംഗളൂരുവിന് രക്ഷയായത്. ആദ്യ പകുതിയുടെ അവസാനം ലഭിച്ച പെനാല്‍റ്റി ഹാവി ഫെര്‍ണാണ്ടസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. വിജയമില്ലാത്ത ഏഴു മത്സരങ്ങള്‍ക്ക് ശേഷമാണ് ബംഗളൂരു എഫ്സി ഒരു മത്സരം വിജയിക്കുന്നത്. ഈ സീസണിലെ ബംഗളൂരുവിന്റെ രണ്ടാം വിജയം മാത്രമാണ് ഇത്. ഈ വിജയത്തോടെ പത്തു പോയിന്റുമായി ബംഗളൂരു എഫ്സി 8ആം സ്ഥാനത്ത് എത്തി. ആറ് പോയിന്റുമായി ജംഷഡ്പൂര്‍ പത്താം സ്ഥാനത്താണ്. ഐഎസ്‌എല്ലില്‍ ഈ സീസണിലെ തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് ഇംഗ്ലണ്ട് പരിശീലകന്‍ സൈമണ്‍ ഗ്രേസിനെ ബംഗളൂരു കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.പകരം സ്‌പെയിനില്‍നിന്നുള്ള ജെറാഡ് സരഗോസയെ മുഖ്യപരിശീലകനായും അര്‍ജന്റീനയില്‍നിന്നുള്ള സെബാസ്‌റ്റ്യന്‍ വേഗയെ സഹപരിശീലകനായും നിയമിച്ചിരുന്നു
Read More » -
ഇന്ത്യ x ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഇന്നു മുതല്‍; മലയാളി താരം സഞ്ജുവും ടീമിൽ
ജോഹന്നാസ്ബര്‍ഗ്: ട്വന്‍റി-20 പോരാട്ടത്തിന് ശേഷം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കൻ മണ്ണില്‍ ഇന്നു മുതല്‍ ഏകദിന പരീക്ഷ. ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ആദ്യ മത്സരം ഇന്ന് നടക്കും. വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇന്ത്യയെ ഏകദിനത്തില്‍ നയിക്കുന്നത് കെ.എല്‍. രാഹുലാണ്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ യുവ ബാറ്റര്‍മാരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണും ഇന്ത്യൻ സംഘത്തിനൊപ്പം ദക്ഷിണാഫ്രിക്കയിലുണ്ട്.വിജയ് ഹസാരെയില്‍ സെഞ്ചുറിയടക്കം മികച്ച ബാറ്റിംഗ് കാഴ്ചവച്ചാണ് സഞ്ജു ദക്ഷിണാഫ്രിക്കയില്‍ എത്തിയിരിക്കുന്നത്. പ്രമുഖ താരങ്ങളുടെ അഭാവത്തില്‍ മധ്യനിരയില്‍ സഞ്ജുവിന്‍റെ സ്ഥാനം ഏതാണ് ഉറപ്പാണ്.
Read More » -
സഞ്ജു സാംസണെ രാജസ്ഥാൻ റോയല്‍ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ശ്രീശാന്ത്
തിരുവനന്തപുരം: സഞ്ജു സാംസണെ രാജസ്ഥാൻ റോയല്‍ നായകസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ ശ്രീശാന്ത്. പകരം ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറെ ക്യാപ്റ്റനാക്കണമെന്നും മുൻതാരം ആവശ്യപ്പെട്ടു.സ്ഥിരതയില്ലാത്ത സഞ്ജുവിനെക്കാളും അയാളാണ് രാജസ്ഥാന് പറ്റിയ ക്യാപ്റ്റൻ. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വിജയിപ്പിച്ച ക്യാപ്റ്റനാണ് ബട്ലര്‍. അതായിരിക്കും മികച്ച തിരഞ്ഞെടുപ്പെന്നും ശ്രീശാന്ത് പറഞ്ഞു.സ്പോര്‍ട്സ് കീഡയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരം തുറന്നടിച്ചത്. “സ്ഥിരതയുള്ള ആരെങ്കിലും, രോഹിത്തിനെ പോലെ ടീമിനായി വിജയങ്ങള്‍ നേടാനുള്ള ആരെയെങ്കിലും ക്യാപ്റ്റനാക്കണം. ഏതെങ്കിലും ഒരു കളിമാത്രം ഫോമാകുന്ന ഒരാളെ ഏങ്ങനെ ക്യാപ്റ്റൻ സിയില്‍ വിശ്വസിക്കാനാകും”- ശ്രീശാന്ത് ചോദിച്ചു.
Read More » -
ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; താരം പുതുവർഷത്തിൽ ടീമിനൊപ്പം ചേരും -വിവരങ്ങള്‍ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
കൊച്ചി:ഉറുഗ്വന്‍ താരവും കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അഡ്രിയാൻ ലൂണയ്ക്ക് ആര്‍ത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും പൂര്‍ണ്ണമായ ശാരീരിക ക്ഷമതയ്ക്കായി അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പ്രക്രിയയിലാണെന്നും ക്ലബ്ബ് അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിനെ മെഡിക്കല്‍ വിദഗ്ധരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മെഡിക്കല്‍ സ്റ്റാഫും ഒപ്പമുണ്ട്.ഇവരും അഡ്രിയാൻ ലൂണയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പുതു വർഷത്തിൽ താരം ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ക്ലബ് അറിയിച്ചു. പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയിൽ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാൽമുട്ടിന് പരിക്കേറ്റ താരത്തിന് സീസണിൽ ഇനി കളത്തിലിറങ്ങാൻ സാധിച്ചേക്കില്ലെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ട്.
Read More » -
അപരാജിത കുതിപ്പ് തുടര്‍ന്ന് മോഹന്‍ ബഗാന്‍; ബ്ലാസ്റ്റേഴ്സിന് തൊട്ടരികിൽ
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വമ്പന്‍ വിജയവുമായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോഹൻ ബഗാൻ നോര്‍ത്ത് ഈസ്റ്റിനെ തകർത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും മോഹൻ ബഗാന്റെ പവർ പ്ലേയ്ക്കു മുന്നിൽ നോര്‍ത്ത് ഈസ്റ്റിന് പിടിച്ച് നിൽക്കാനായില്ല. ഇതോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍. ആറ് വിജയവും ഒരു സമനിലയുമാണ് മോഹന്‍ ബഗാന്റെ അക്കൗണ്ടിലുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പട്ടികയില്‍ ഏഴാമതാണ്. അതേസമയം പത്ത് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതും 8 മത്സരങ്ങളിൽ നിന്ന് 6 വിജയവും 2 സമനിലയുമായി 20 പോയിന്റോടെ ഗോവ ഒന്നാം സ്ഥാനത്തും തുടരുന്നു. മുംബൈയുമായി ഡിസംബർ 24 ന് കൊച്ചിയില്‍ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.27 ഡിസംബറിന് കൊല്‍ക്കത്തയില്‍ വച്ച് മോഹൻ ബഗാനുമായും ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടും.
Read More » -
മഹേന്ദ്ര സിങ് ധോണിക്ക് ആദരം; ഏഴാം നമ്ബര്‍ ജേഴ്‌സി പിന്‍വലിച്ച് ബിസിസിഐ
മുംബൈ: മഹേന്ദ്ര സിങ് ധോണിയുടെ വിഖ്യാതമായ ഏഴാം നമ്ബര്‍ ജേഴ്‌സി പിന്‍വലിച്ച് ബിസിസിഐ. ഈ നമ്ബര്‍ ജേഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ബിസിസിഐ അറിയിച്ചു. ഭാരതത്തിന് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ സമ്മാനിച്ച നായകന്‍ എന്നതടക്കമുള്ള ധോണിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബിസിസിഐ വിഖ്യാതമായ ഏഴാം നമ്ബര്‍ ജേഴ്‌സി പിന്‍വലിക്കുന്നത്.ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ തീരുമാനം. നേരത്തെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ െതണ്ടുല്‍ക്കറുടെ പത്താം നമ്ബര്‍ ജേഴ്‌സിയും ബിസിസിഐ പിന്‍വലിച്ചിരുന്നു. സച്ചിനോടുള്ള ആദരസൂചകമായി 2017ലായിരുന്നു പത്താം നമ്ബര്‍ ജേഴ്‌സി ബിസിസിഐ ഔദ്യോഗികമായി പിന്‍വലിച്ചത്. ഐസിസി നിയമപ്രകാരം ഒന്നു മുതല്‍ 100വരെയുള്ള നമ്ബറുകളാണ് കളിക്കാര്‍ക്ക് ജേഴ്‌സി നമ്ബറായി തെരഞ്ഞെടുക്കാന്‍ കഴിയുക. കളിക്കാരുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി ഭാരത ടീമില്‍ നിരവധി പുതുമുഖങ്ങള്‍ക്ക് സമീപകാലത്ത് അവസരം നല്‍കുന്നതിനാല്‍ 60 ഓളം ജേഴ്‌സി നമ്ബറുകള്‍ ഓരോ കളിക്കാരും ഇപ്പോള്‍ തന്നെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇതോടെ ഭാരത ടീമില്‍…
Read More » -
ലൂണയുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഇനി വിശ്രമം; പുതിയ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കം
മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അദ്രിയാൻ ലൂണയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.താരത്തിന്റെ ഇടതു മുട്ടിനാണ് പരിക്കേറ്റത്. ലൂണയ്ക്ക് മൂന്ന് മാസമെങ്കിലും വിശ്രമം വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.അതിനാൽത്തന്നെ ഈ സീസണില്‍ ഇനി ലൂണ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ വരും മത്സരങ്ങളിലും കാര്യമായി ബാധിച്ചേക്കാം. ഈ സീസണില്‍ ഇതുവരെ 3 ഗോളും നാല് അസിസ്റ്റും ലൂണ സംഭാവന ചെയ്തിരുന്നു. ലൂണ ദീര്‍ഘകാലം പുറത്തിരിക്കുകയാണെങ്കില്‍ ക്ലബ് ജനുവരിയില്‍ പുതിയ വിദേശ താരത്തെ ടീമില്‍ എത്തിച്ചേക്കും. അതേസമയം ക്ലബ് ഇതുവരെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താനവനകളൊന്നും ഇനിയും നടത്തിയിട്ടില്ല.
Read More »