കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മധ്യനിര താരത്തെ ടീമിൽ എത്തിക്കും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കാരണം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന് അത്രമേൽ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ സീസണിൽ അദ്ദേഹത്തിന് ഇനി കളിക്കാൻ കഴിയില്ല.അതുകൊണ്ടുതന്നെ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്ക് ഒരു മികച്ച താരത്തെ കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്.
അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരും എന്നത് പരിശീലകൻ സ്ഥിരീകരിച്ചതിന് പിന്നാലെ നിരവധി റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.ഒരുപാട് താരങ്ങളുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടെങ്കിലും പക്ഷേ അതൊന്നും തന്നെ പുരോഗതി പ്രാപിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.എന്നിരുന്നാലും ഓരോ റൂമറുകളെയും വളരെയധികം പ്രതീക്ഷകളോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റു നോക്കുന്നത്.
ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന്റെ അക്കാദമിയിലൂടെ വളർന്നിട്ടുള്ള ജോൺ ടോറലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്നാണ് പുതിയ വാർത്ത.സംഭവം ഏറെക്കുറെ സത്യമാണ്. ഇംഗ്ലീഷ് മാധ്യമമായ ഗൂണർ ടോക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.താരം സമ്മതം അറിയിച്ചാൽ ബ്ലാസ്റ്റേഴ്സ് നൂറുശതമാനം ഇദ്ദേഹത്തെ കൊച്ചിയിൽ എത്തിക്കുമെന്നാണ് വിവരം.
28 കാരനായ ജോൺ ടോറൽ മധ്യനിരതാരമാണ്. ഗ്രീക്ക് പ്രൊഫഷണൽ ക്ലബ്ബായ OFI Creteക്ക് വേണ്ടിയാണ് അദ്ദേഹം ഇതുവരെ കളിച്ചിരുന്നത്.ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ഫ്രീ ഏജന്റ് ആയ ഈ താരത്തിന് പുതിയ ഒരു ക്ലബ്ബിനെ ആവശ്യമുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെ ഇദ്ദേഹം തിരഞ്ഞെടുക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.