Sports
-
അന്ന് ഫിഫ റാങ്കിങ്ങിൽ 173 ാം സ്ഥാനത്ത്; ഇന്ന് ആരെയും ഭയക്കാതെ ഇന്ത്യ
ന്യൂഡൽഹി:2015 ഏപ്രിലിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173 എന്ന ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.സമീപ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും നേപ്പാളും വരെ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. എന്നാൽ ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാക് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ കളി മാറി.കഴിഞ്ഞവർഷത്തെ ഇന്റർകോണ്ടിനെന്റൽ കപ്പ്, സാഫ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നിരവധി വിജയങ്ങൾ ഇക്കാലയളവിൽ ഇന്ത്യ നേടി.2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ വരെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 99 ാം സ്ഥാനത്താണുള്ളത്. നിലവിൽ AFC ഏഷ്യൻ കപ്പ് 2023-ൽ പങ്കെടുക്കാൻ ദോഹയിൽ ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഇഗോർ സ്റ്റിമാക്കിനും കൂട്ടർക്കും തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.ഒരു ടീമിനെയും ഇന്ത്യ ഭയപ്പെടുന്നില്ലെന്ന് സ്റ്റിമാക്ക് പറഞ്ഞു.ജനുവരി 13 ന് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. .ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, സിറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയെ നേരിട്ടതിന് ശേഷം ജനുവരി 18ന് ഇന്ത്യ ഉസ്‌ബെക്കിസ്ഥാനെയും പിന്നീട് ജനുവരി 23ന് നടക്കുന്ന…
Read More » -
സൂപ്പർ കപ്പിൽ നാല് സൂപ്പർ താരങ്ങളില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്; നേട്ടം ഒഡീഷയ്ക്ക്
ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഈ ജനുവരി മാസത്തെ ആവേശത്തോടുകൂടിയാണ് ഉറ്റു നോക്കുന്നത്. എന്തെന്നാൽ ദോഹയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ കളിക്കുന്നുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്.ഓസ്ട്രേലിയ,സിറിയ, ഉസ്ബകിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ജനുവരി പതിമൂന്നാം തീയതി ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക.സ്‌ക്വാഡ് നേരത്തെ തന്നെ പരിശീലകൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതേ സമയത്ത് തന്നെയാണ് ഒഡീഷയിൽ കലിംഗ സൂപ്പർ കപ്പ് നടക്കുന്നത്. ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ സ്‌ക്വാഡിൽ ഉള്ള താരങ്ങളെ ക്ലബ്ബുകൾക്ക് സൂപ്പർ കപ്പിനുവേണ്ടി ലഭിക്കില്ല.അവരുടെ അഭാവത്തിലായിരിക്കും ക്ലബ്ബുകൾ കളിക്കുക. കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് താരങ്ങളെയാണ് നഷ്ടമായിട്ടുള്ളത്. പ്രതിരോധനിരയിലെ സൂപ്പർതാരമായ പ്രീതം കോട്ടാൽ, മുന്നേറ്റ നിര താരങ്ങളായ ഇഷാൻ പണ്ഡിത, രാഹുൽ കെപി എന്നീ 3 താരങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുള്ളത്.അതിലുപരി അവരുടെ നായകൻ കൂടിയായിരുന്ന അഡ്രിയാൻ ലൂണ പരിക്കേറ്റ് വിശ്രമത്തിലാണ്. ഈ താരങ്ങളുടെ അഭാവത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് കളിക്കുക.എന്നാൽ ഏറ്റവും…
Read More » -
കാശ്മീരിലെ മഞ്ഞുവീഴ്ച പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ഡാനിഷ് ഫാറൂഖ്
ഗുൽമാർഗ്: കാശ്മീരിലെ മഞ്ഞുവീഴ്ച പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ് താരം ഡാനിഷ് ഫാറൂഖ്. ഫേസ്ബുക്ക് വഴിയാണ് താരം കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്ക് വച്ചത്. 2022 – 2023 സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബംഗളൂരു എഫ്സിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ കൂടാരത്തിലെത്തിച്ച താരമാണ് ഡാനിഷ് ഫാറൂഖ്. ശ്രീനഗറിന്റെ അടുത്തുള്ള ഡൗണ്‍ടൗണില്‍ 1996 ല്‍ ആണ് ഡാനിഷ് ഫറൂഖിന്റെ ജനനം.ഐ ലീഗ് ക്ലബ്ബായ റിയല്‍ കാഷ്മീര്‍ എഫ് സിയിലൂടെ ആണ് ഡാനിഷ് ഫറൂഖിന്റെ പ്രഫഷണല്‍ ഫുട്‌ബോളിലേക്കുള്ള അരങ്ങേറ്റം. 2016 ല്‍ റിയല്‍ കാഷ്മീരില്‍ അരങ്ങേറിയ ഡാനിഷ് ഫറൂഖിന് 10 -ാം നമ്പര്‍ ജഴ്‌സി ആയിരുന്നു ക്ലബ് നൽകിയത്. ജഴ്‌സി നമ്പര്‍ സാധൂകരിക്കുന്ന പ്രകടനവുമായി 2017 – 2018 സീസണില്‍ ക്ലബ്ബിന്റെ ടോപ് സ്‌കോററാകാൻ ഡാനിഷ് ഫറൂഖിന് സാധിച്ചിരുന്നു. ആ സീസണില്‍ റിയല്‍ കാഷ്മീര്‍ എഫ് സിക്കു വേണ്ടി ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തിയതും ഡാനിഷ് ഫറൂഖ് ആയിരുന്നു.…
Read More » -
കേരളത്തിൽ പന്ത് തട്ടണമെങ്കിൽ അര്‍ജന്റീന ടീമിന് നല്‌കേണ്ടത് 45 കോടി !!
തിരുവനന്തപുരം: കേരളത്തില്‍ അര്‍ജന്റീന ഫുട്ബോൾ ടീം ജൂലൈയില്‍ അന്താരാഷ്ട്ര സൗഹൃദ മല്‍സരം കളിക്കാന്‍ എത്തുമെന്ന കായികമന്ത്രിയുടെ വാക്കുകളില്‍ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ കേരളത്തിലേക്ക് ലയണല്‍ മെസിയും സംഘവും എത്തണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. സാമ്പത്തികം മുതല്‍ മികച്ച പരിശീലന ഗ്രൗണ്ടുകള്‍ വരെ ഇക്കാര്യത്തിൽ ആവശ്യമാണ്. ഇതു മാത്രമല്ല, അര്‍ജന്റീന ടീമിന് നല്‌കേണ്ട 45 കോടി ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 100 കോടി രൂപയെങ്കിലും സംഘാടകരായ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടിയും വരും. അര്‍ജന്റീനയെ കേരളത്തിലെത്തിക്കാന്‍ ഏറ്റവും വലിയ കടമ്പ അവര്‍ക്കായി നല്‌കേണ്ട 45 കോടി രൂപയാണ്. മെസി ഇല്ലെങ്കില്‍ ഈ തുകയില്‍ നിന്ന് 3 കോടി രൂപ കുറവുവരും. എങ്കില്‍പ്പോലും 42 കോടി രൂപ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന് കൈമാറേണ്ടി വരും. ലോകകപ്പിന് ശേഷം ഇത്തരത്തില്‍ 2 സൗഹൃദ മല്‍സരങ്ങള്‍ അര്‍ജന്റീന കളിച്ചിരുന്നു. ജൂണ്‍ 15ന് ചൈനയില്‍ വച്ച് ഓസ്‌ട്രേലിയയ്‌ക്കെതിരേയും ജൂണ്‍ 19ന് ഇന്തോനേഷ്യയ്‌ക്കെതിരേ ജക്കാര്‍ത്തയിലും വച്ചായിരുന്നു അത്. ഈ മല്‍സരങ്ങള്‍ക്കായി ഇപ്പോള്‍…
Read More » -
ടി20 ലോകകപ്പിന് ജൂണ്‍ ഒന്നിന് തുടക്കം; വെസ്റ്റിന്‍ഡീസും അമേരിക്കയും വേദികള്‍
ദുബായ്: ഐ സി സി ടി20 ലോകകപ്പ് ടൂര്‍ണമെന്റ്-2024ന് ജൂണ്‍ ഒന്നിന് തുടക്കമാകും. ടി20 ലോകകപ്പിന്റെ ഒമ്ബതാം എഡിഷനില്‍ 55 മത്സരങ്ങളാണ് ഒമ്ബത് മൈതാനങ്ങളിലായി നടക്കുക. വെസ്റ്റിന്‍ഡീസും അമേരിക്കയുമാണ് ഇത്തവണത്തെ ലോകകപ്പിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയ രാഷ്ട്രമായ അമേരിക്ക കാനഡയെ നേരിടും. 41 മത്സരങ്ങളാണ് വെസ്റ്റിന്‍ഡീസിലെ ആറ് ദ്വീപുകളിലായി അരങ്ങേറുക. സെമി ഫൈനല്‍ മത്സരങ്ങള്‍ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും ഗയാനയിലുമായി നടക്കും. ജൂണ്‍ 29ന് ബാര്‍ബഡോസിലാണ് കലാശപ്പോരാട്ടം. ന്യൂയോര്‍ക്ക്, ഡള്ളാസ്, മിയാമി എന്നിവിടങ്ങളിലാണ് അമേരിക്കയിലെ മത്സരങ്ങള്‍. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുക അമേരിക്കന്‍ മണ്ണിലാണെന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആകെയുള്ള നാല് ഗ്രൂപ്പുകളില്‍ പാക്കിസ്ഥാനൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ. യു എസ് എ, കാനഡ, അയര്‍ലന്‍ഡ് എന്നിവയാണ് ഗ്രൂപ്പിലെ ഇതര ടീമുകള്‍. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് സിയില്‍ ന്യൂസിലന്‍ഡ്, ആതിഥേയരായ വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട.…
Read More » -
രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ
ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യ ദിനം കേരളത്തിനെതിരെ ഉത്തർപ്രദേശ് ഭേദപ്പെട്ട നിലയിൽ. വെളിച്ചക്കുറവ് മൂലം ആദ്യ ദിനം മത്സരം നിർത്തുമ്പോൾ ഉത്തർപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റൺസെന്ന നിലയിലാണ്. 71 റൺസെടുത്ത് റിങ്കു സിംഗും 54 റൺസെടുത്ത് ധ്രുവ് ജുറേലും പുറത്താകാതെ നിൽക്കുകയാണ്. ഇരുവരും ആറാം വിക്കറ്റിൽ ഇതുവരെ 120 റൺസ് ചേർത്തിട്ടുണ്ട്. മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. ടോസ് ലഭിച്ച ഉത്തർപ്രദേശ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ അഞ്ചിന് 124 എന്ന നിലയിലായി ഉത്തർപ്രദേശ്. എന്നാൽ ആറാം വിക്കറ്റിൽ റിങ്കുവും ജുറേലും ഒന്നിച്ചതോടെ കളി മാറി. കേരളത്തിനായി ബേസിൽ തമ്പി, എം ഡി നിധീഷ്, വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
Read More » -
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കൻ
കേരളത്തോട് തനിക്ക് എന്നും സ്നേഹമാണെന്നും എനിക്ക് കേരളത്തിൽ നിന്ന് ഒരുപാട് സ്നേഹം കിട്ടിയിട്ടുണ്ടെന്നും മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കൻ. ഇപ്പോള്‍ താനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നും എന്റെ ഭാഗത്താണ് തെറ്റെന്നും താരം പറഞ്ഞു.ഇന്ത്യൻ സൂപ്പര്‍ ലീഗിന് നല്‍കിയ അഭിമുഖത്തിലാണ് ജിങ്കൻ ഇത് പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം ജിങ്കൻ ബ്ലാസ്റ്റേഴ്സിനെതിരെ ഒരു മത്സരത്തിനു ശേഷം നടത്തിയ കമന്റ് വലിയ വിവാദമായിരുന്നു. അന്ന് മുതല്‍ ജിങ്കനും ബ്ലാസ്റ്റേഴ്സ് ആരാധകരും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളത്. “ഓരോ തവണയും ഞാൻ കൊച്ചി സ്റ്റേഡിയത്തില്‍ കാലുകുത്തുമ്ബോള്‍ എനിക്ക് ലഭിച്ച സ്നേഹം ഓര്‍മ്മ വരും, ഇപ്പോള്‍ തീര്‍ച്ചയായും ആ ബന്ധത്തില്‍ മാറ്റമുണ്ട്, പക്ഷേ ഇപ്പോഴും എനിക്ക് വ്യക്തിപരമായി ആ നഗരത്തെ ഇഷ്ടമാണ്, എന്റെ അമ്മ കേരളത്തെ സ്നേഹിക്കുന്നു, പക്ഷേ ആ ബന്ധം തകര്‍ന്നത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു, അത് ഞാൻ പറയരുതായിരുന്നു. ആ വാക്ക് ഞാൻ…
Read More » -
ഉത്തർപ്രദേശിന് ടോസ്; ക്രിക്കറ്റ് ആവേശത്തിലേക്ക് ആലപ്പുഴ
ആലപ്പുഴ: രഞ്ജി ട്രോഫിയുടെ പുതു സീസണിനായി കേരള ക്രിക്കറ്റ് ടീം സ്വന്തം മൈതാനത്തേക്ക്. ആലപ്പുഴയിലെ എസ്‌ഡി കോളേജ് ഗ്രൗണ്ട് വേദിയാവുന്ന എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ഇന്ന് കേരളം നേരിടും. ടോസ് നേടിയ യുപി നായകന്‍ ആര്യന്‍ ജൂയല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് കേരളത്തിന്‍റെ ക്യാപ്റ്റന്‍. കുല്‍ദീപ് യാദവ്, റിങ്കു സിംഗ് എന്നീ ദേശീയ താരങ്ങള്‍ ഉത്തര്‍പ്രദേശ് പ്ലേയിംഗ് ഇലവനിലുമുണ്ട്. ഇന്നലത്തെ അപ്രതീക്ഷിതമായ മഴയിൽ ഔട്ട്‌ഫീല്‍ഡ് നനഞ്ഞതു കാരണം ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്.
Read More » -
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനിക് സ്ലൊവേനിയ ദേശീയ ടീമില്‍
മുൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്ട്രൈക്കര്‍ പൊപ്ലാനിക് സ്ലൊവേനിയ ദേശീയ ടീമില്‍ ഇടം നേടി. ജനുവരിയില്‍ അമേരിക്കയെ നേരിടാൻ പോകുന്ന സ്ലൊവേനിയൻ ദേശീയ ടീമിലാണ് പൊപ്ലാനിക് ഇടം നേടിയത്. 2018 മുതല്‍ 2020 വരെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമായ പൊപ്ലാനിക് ഇപ്പോള്‍ സ്ലൊവീന്യൻ ക്ലബായ ബ്രാവോയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ജനുവരി 21 നാണ് അമേരിക്കയുമായുള്ള സ്ലൊവേനിയയുടെ സൗഹൃദ മത്സരം
Read More » -
പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകര്‍പ്പൻ വിജയവുമായി ഇന്ത്യ: തോല്‍പ്പിച്ചത് 7 വിക്കറ്റിന്
കേപ്ടൗണ്‍: പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ക്രിക്കറ്റ് ഇന്ത്യ. കേപ്ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 7 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി പുറത്തായപ്പോള്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് കോലിയും വീണെങ്കിലും ക്യാപ്റ്റൻ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. ജയത്തോടെ രണ്ട് മത്സര പരമ്ബര ഇന്ത്യ 1-1ന് സമനിലയില്‍ പിടിച്ചു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 80-3. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഓവറുകളില്‍ പൂര്‍ത്തിയായ മത്സരമെന്ന നാണക്കേടും കേപ്ടൗണ്‍ ടെസ്റ്റിനായി. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരം പൂര്‍ത്തിയായത്.
Read More »