ന്യൂഡൽഹി: ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ആവശ്യം അംഗീകരിക്കപ്പെടുന്നു.വീഡിയോ അസിസ്റ്റ് റഫറി അഥവാ വാർ സിസ്റ്റം ഉടൻ ഐഎസ്‌എല്ലിൽ ഉൾപ്പെടെ നടപ്പാക്കുമെന്നാണ് വിവരം.
VAR-ലേക്ക് എത്തുന്നതിന്റെ ആദ്യ ചുവടെന്ന രീതിയില്‍ ‘അഡീഷണല്‍ വീഡിയോ റിവ്യൂ സിസ്റ്റ’ത്തിന്റെ (എവിആര്‍എസ്) ട്രയലില്‍ ഇന്ത്യ പങ്കാളിയാകാനുള്ള സാധ്യത പരിശോധിക്കാൻ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ (എഐഎഫ്‌എഫ്) ഐഎഫ്‌എബിക്ക് കത്തയച്ചു.
VAR പോലെ റഫറിമാരെ സഹായിക്കാനും അവരുടെ തെറ്റുകള്‍ കുറക്കാൻ സഹായിക്കുന്നതുമായ ഒരു പദ്ധതിയാണ് AVRS. വാര്‍ റൂമിന് പകരം AI-യുടെയും മറ്റ് ടെക്നിക്കല്‍ സഹായത്തോടെയും ആകും ഈ പദ്ധതി വഴി റഫറിമാര്‍ക്ക് അസിസ്റ്റൻസ് ലഭിക്കുക.
മള്‍ട്ടി-ആംഗിള്‍, മള്‍ട്ടി-ക്യാമറ ബ്രോഡ്‌കാസ്റ്റ് ഫീഡിലൂടെ റഫറിമാര്‍ക്ക് വീഡിയോ അവലോകനം നടത്തി തീരുമാനം എടുക്കാനും ഇതിലൂടെ ആകും.