ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ലീഡ് പ്രതീക്ഷിച്ച് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 23 റണ്‍സ് എടുക്കുന്നതിനിടയിൽ ശേഷിച്ച 4 വിക്കറ്റുകളും നഷ്ടപ്പെട്ടു.
ഇതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 243 റണ്‍സില്‍ അവസാനിച്ചു.രണ്ടാം ദിനം കളിയവസാനിക്കുമ്ബോള്‍ ആറിന് 220 എന്ന നിലയിലായിരുന്നു കേരളം.
ലീഡ് പ്രതീക്ഷിച്ച് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന് . കേവലം 23 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി. നേരത്തെ, ഒന്നാം ഇന്നിങ്സില്‍ ഉത്തര്‍പ്രദേശ് 302 റണ്‍സ് നേടിയിരുന്നു.
വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ്സ്കോറര്‍. വിഷ്ണു വിനോദ് 74 റണ്‍സ് നേടി. സച്ചിന് ബേബി (38), ശ്രേയസ് ഗോപാല്‍ (36), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (35) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഉത്തര്‍പ്രദേശിനുവേണ്ടി അങ്കിത് രാജ്പുത് അഞ്ചു വിക്കറ്റം കുല്‍ദീപ് സിങ് യാദവ് മൂന്ന് വിക്കറ്റും നേടി. യാഷ് ദയാല്‍, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുംനേടി.