Sports

  • മിനി താരലേലത്തില്‍ മലയാളി താരങ്ങളെ ആര്‍ക്കും വേണ്ട! ഒരു ഫ്രാഞ്ചൈസിയും താല്‍പര്യം കാണിച്ചില്ല, പങ്കെടുത്ത എട്ട് പേരും അണ്‍സോള്‍ഡ്

    ദുബായ്: ഐപിഎല്‍ 2024 സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തില്‍ മലയാളി താരങ്ങളെ ആര്‍ക്കും വേണ്ട. എട്ട് മലയാളികളാണ് ലേലത്തിനുണ്ടായിരുന്നത്. രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, ഓള്‍റൗണ്ടര്‍മാരായ അബ്ദുള്‍ ബാസിത്, വൈശാഖ് ചന്ദ്രന്‍, സ്പിന്നര്‍ എസ് മിഥുന്‍, പേസര്‍മാരായ കെ എം ആസിഫ്, ബേസില്‍ തമ്പി, അകിന്‍ സത്താര്‍ എന്നിവരാണ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും താല്‍പര്യം കാണിച്ചില്ല. കേരളത്തിനായി കളിക്കുന്ന അതിഥി താരം ശ്രേയസ് ഗോപാലിനെ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന വിലയായ 20 ലക്ഷത്തിന് സ്വന്തമാക്കി. അതേസമയം, ജലജ് സക്‌സേനയും ആരും വിളിച്ചില്ല. ലേലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മലയാളികള്‍ രോഹന്‍ കുന്നുമ്മലും ബേസില്‍ തമ്പിയുമായിരുന്നു. ഐപിഎല്ലില്‍ മുമ്പ് കളിച്ച പരിചയം ബേസിലിനുണ്ടായിരുന്നു. 333 താരങ്ങളാണ് ലേലത്തിലുണ്ടായിരുന്നത്. 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശതാരങ്ങളും അന്തിമ പട്ടികയിലുള്‍പ്പെട്ടു. 10 ഫ്രാഞ്ചെസികളിലുമായി ആകെ 77 സ്‌പോട്ടുകളാണ് ഒഴിവുണ്ടായിരുന്നത്. ടീമുകള്‍ സ്വന്തമാക്കേണ്ട 77 താരങ്ങളില്‍ 30 പേര്‍ വിദേശികളാണ്. ലേലത്തിനുള്ള 116…

    Read More »
  • അവസരം കളഞ്ഞു കുളിച്ച് സഞ്ജു;12 റൺസുമായി മടക്കം 

    ഖബേര്‍ഹ:  ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി.ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ന് നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ അഞ്ചാമനായി ഇറങ്ങിയ സഞ്ജു 12 റൺസുമായി കൂടാരം കയറുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാതെ പോയ സഞ്ജു രണ്ടാമങ്കത്തില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുമെന്നായിരുന്നു കരുതിയതെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ കാര്യമായൊന്നും ചെയ്യാനാവാതെ  ക്രീസ് വിടുകയായിരുന്നു.   അഞ്ചാം നമ്ബറില്‍ ഇറങ്ങിയ സഞ്ജുവിന് വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ സമയം ധാരാളമുണ്ടായിരുന്നു. പക്ഷെ 23 ബോളിൽ ഒരു ഫോറുൾപ്പടെ വെറും 12 റണ്‍സ് മാത്രമേ  സ്‌കോര്‍ ചെയ്യാൻ സഞ്ജുവിനായുള്ളൂ.   തുടരെ രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റി കുറിച്ച യുവ ഓപ്പണര്‍ സായ് സുദര്‍ശന്‍ 27ാം ഓവറില്‍ പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്.നായകന്‍ കെഎല്‍ രാഹുലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പങ്കാളി. നേരിട്ട നാലാമത്തെ ബോളില്‍ ഫോര്‍ നേടിയ സഞ്ജു നന്നായി തുടങ്ങുകയും ചെയ്തു.   പക്ഷെ…

    Read More »
  • ഐപിഎല്‍ മിനി താരലേലത്തില്‍  ഏറ്റവുമധികം  പണം വാരിയ ഇന്ത്യൻ താരമായി ഹര്‍ഷല്‍ പട്ടേല്‍

    ദുബായ്: ഐപിഎല്‍ മിനി താരലേലത്തില്‍ നിലവില്‍ ഏറ്റവുമധികം പണം വാരിയ ഇന്ത്യൻ താരമായി ഹര്‍ഷല്‍ പട്ടേല്‍. 11.75 കോടിക്ക് പഞ്ചാബ് കിംഗ്സാണ് മുൻ ആര്‍സിബി താരത്തെ സ്വന്തമാക്കിയത്. 10.75 കോടി രൂപക്ക് മുൻപ് ആര്‍സിബിയിലെത്തിയ ഹര്‍ഷലിനെയാണ് പഞ്ചാബ് അതിനും മുകളില്‍ തുക മുടക്കി ടീമിന്റെ ഭാഗമാക്കിയത്. കഴിഞ്ഞ സീസണില്‍ അമ്ബേ പരാജയമായതോടെയാണ് ഹര്‍ഷലിനെ ആര്‍സിബി ഒഴിവാക്കിയത്. ദേശീയ ടീമിലും അരങ്ങേറിയ താരം നിറം മങ്ങിയതോടെ അവിടെ നിന്നും പുറത്തായിരുന്നു.അതേസമയം ഇതുവരെ പൂര്‍ത്തിയായ ലേലത്തില്‍ ഒരു താരത്തെ മാത്രമാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സ് സ്വന്തമാക്കിയത്. വിൻഡീസിന്റെ കൂറ്റൻ അടിക്കാരൻ റോവ്മാൻ പവലിനെയാണ് രാജസ്ഥാൻ 7.40 കോടി മുടക്കി തട്ടകത്തിലെത്തിച്ചത്. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി കൊല്‍ക്കത്തയും രംഗത്തുണ്ടായിരുന്നു.

    Read More »
  • ഓസ്ട്രേലിയൻ താരങ്ങൾക്ക് കോടികളുടെ മൂല്യം ; ഐപിഎൽ ലേലത്തിൽ മിച്ചല്‍ സ്റ്റാര്‍ക്കിന് 24.75 കോടി രൂപ !!

    ദുബായ്:ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്‌ ഓസ്ട്രേലിയൻ താരം മിച്ചല്‍ സ്റ്റാര്‍ക്ക്. ഐപിഎല്‍ മിനി താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത് 24.75 കോടി രൂപയ്ക്ക് !!   ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.എട്ട് വര്‍ഷത്തിനു ശേഷമാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്  ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. മറ്റൊരു വിലപിടിപ്പുള്ള താരം ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനാണ്. 2 കോടി അടിസ്ഥാന വിലയില്‍ തുടങ്ങിയ ഓക്ഷനില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ആര്‍ സി ബിയും മുംബൈ ഇന്ത്യൻസും സണ്‍ റൈസേഴ്സ് ഹൈദരബാദും കമ്മിൻസിനായി മത്സരിച്ചു. 10 കോടിക്ക് മുകളിലേക്ക് വിഡ് പോയപ്പോള്‍ അത് സണ്‍ റൈസേഴ്സും ആര്‍ സി ബിയും തമ്മില്‍ മാത്രമായുള്ള പോരാട്ടമായി മാറി. അവസാനം 20 കോടി 50 ലക്ഷത്തിന് കമ്മിൻസിനെ സണ്‍ റൈസേഴ്സ് സ്വന്തമാക്കി. ഐ പി എല്ലിലെ മറ്റൊരു റെക്കോര്‍ഡ് തുകയാണിത്.   പാറ്റ് കമ്മിൻസ് കഴിഞ്ഞ ഐ പി എല്‍ സീസണില്‍ കളിച്ചിരുന്നില്ല.…

    Read More »
  • സൂപ്പര്‍ കപ്പ് ഗ്രൂപ്പുകള്‍ ആയി, കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയില്‍

    ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്കിൽ നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പ് 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് 2023 ഡിസംബര്‍ 18 തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ഫുട്ബോള്‍ ഹൗസില്‍ വെച്ച്‌ നടന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂര്‍, ഒരു ഐ ലീഗ് ക്ലബ് എന്നിവരോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിലാണ് ഇടം നേടിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് ആകെ കളിക്കുക‌ ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ നിന്ന് 12 ഉം ഐ-ലീഗില്‍ നിന്ന് നാല് ക്ലബും പങ്കെടുക്കും. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 2024 ജനുവരി 9 മുതല്‍ 28 വരെ ഒഡീഷയിലാണ് കലിംഗ സൂപ്പര്‍ കപ്പ് നടക്കുന്നത്. ഐ ലീഗ് ക്ലബ് പ്ലേ ഓഫിലൂടെ ആകും ഗ്രൂപ്പ് ഘട്ടത്തിലേക്ക് എത്തുക.   സൂപ്പര്‍ കപ്പ് 2023-ന് സമാനമായ ഫോര്‍മാറ്റിലാകും ഈ സീസണിലെയും മത്സരം. ഓരോ ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്ന റാങ്കിലുള്ള ടീം സെമി ഫൈനലിലേക്ക് മുന്നേറും. ജനുവരി 28-ന് നടക്കുന്ന ഫൈനലിലെ വിജയിക്ക്…

    Read More »
  • ഐപിഎല്‍ മിനി താരലേലം ഇന്ന്, താരമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്

    ദുബായ്: ഐപിഎല്‍ 2024 സീസണിനു മുന്നോടിയായുള്ള മിനി താരലേലം ഇന്ന്. ഇന്ത്യക്ക് പുറത്ത് നടക്കുന്ന ആദ്യ ഐപിഎല്‍ താരലേലമാണ് ഇത്തവണത്തേത്.ദുബായില്‍ വെച്ചാണ് ലേലം നടക്കുന്നത്.  ഇത്തവണത്തെ ലേലത്തിനു വേണ്ടി 1166 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് 333 താരങ്ങള്‍ മാത്രം. 214 ഇന്ത്യന്‍ താരങ്ങളും 119 ഓവര്‍സീസ് താരങ്ങളുമാണ്  ലേലത്തില്‍ ഉണ്ടാകുക. എന്നാല്‍ പത്ത് ടീമുകളിലായി ഒഴിവുള്ളത് 77 സ്ലോട്ടുകള്‍ മാത്രം. അതില്‍ തന്നെ 33 സ്ലോട്ടുകള്‍ ഓവര്‍സീസ് താരങ്ങള്‍ക്ക് വേണ്ടിയാണ്. മല്ലിക സാഗര്‍ ആണ് ഇത്തവണ ഓക്ഷനര്‍. ആദ്യമായാണ് ഐപിഎല്ലില്‍ ഒരു വനിത ഓക്ഷനര്‍ എത്തുന്നത്. ദുബായിലെ കൊക്ക കോളാ ഏരീനയിലാണ് ലേലം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്ന് മുതല്‍ ലേലം തത്സമയം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സിനിമാസിലും താരലേലം തത്സമയം കാണാം. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരിക്കും ഇത്തവണത്തെ താരലേലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുക. എട്ട് വര്‍ഷത്തിനു ശേഷമാണ് സ്റ്റാര്‍ക്ക് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്.…

    Read More »
  • ഇന്ന്  ജയിച്ചാല്‍ പരമ്ബര,  അവസരം കാത്ത് സഞ്ജുവും

    ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്ബര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ഏകദിനം ഇന്ന് സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30-നാണ് കളി തുടങ്ങുക. വാണ്ടറേഴ്‌സില്‍ നടന്ന ആദ്യ മത്സരത്തില്‍ വിജയം നേടിയ സന്ദര്‍ശകര്‍ മൂന്ന് മത്സര പരമ്ബരയില്‍ നിലവില്‍ 1-0ന് മുന്നിലാണ്. ഇതോടെ സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ കളി പിടിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ കെഎല്‍ രാഹുലിനും സംഘത്തിനും പരമ്ബര നേടാം. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയെ പേസര്‍മാരുടെ മികവില്‍ 27.3 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്‌ക്കായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്ദീപ് സിങ്ങും നാല് വിക്കറ്റുകള്‍ നേടിയ ആവേശ് ഖാനുമാണ് പ്രോട്ടീസിനെ പൊളിച്ചത്. മറുപടിക്ക് ഇറങ്ങിയ സന്ദര്‍ശകര്‍ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം നേടിയെടുത്തു.

    Read More »
  • ഇതൊക്കെ ആരുടെ ശാപം ! ബ്ലാസ്‌റ്റേഴ്‌സിന് മറ്റൊരു പ്രഹരം കൂടി !!

    കൊച്ചി: ഈ‌ സീസണിൽ  ഒന്നിന് പിറകെ ഒന്നായി തിരിച്ചടികൾ നേരിടുന്ന കേരള ബ്സാസ്റ്റേഴ്സിന് ഇതാ മറ്റൊരു പ്രഹരം കൂടി.പരിക്കേറ്റ് പുറത്തായ പ്ലേ മേക്കര്‍ അഡ്രിയാൻ ലൂണയ്ക്ക് പകരമായി കൊച്ചി ക്ലബ് കണ്ടുവെച്ച താരം ടീമിലെത്തില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലൂണയുടെ തന്നെ നാട്ടുകാരനായ ഉറുഗ്വെയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ നിക്കോളാസ് ലൊഡീറോയെയാണ് ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൊച്ചിയിലെത്തിക്കാന്‍ നോക്കിയിരുന്നത്. താരത്തിന്റെ ഏജന്റ് തന്നെയാണ് കൊച്ചിയിലേക്ക് ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമെ മറ്റു രണ്ട് രാജ്യങ്ങള്‍ കൂടി ലൊഡീറോയുടെ പിന്നാലെയുണ്ടായിരുന്നു. എല്ലാം ഏജന്റ് തള്ളി. കാല്‍മുട്ടിന് പരിക്കേറ്റ അഡ്രിയാൻ ലൂണ ശസ്ത്രക്രിയയ്ക്കു വിധേയമായി വിശ്രമത്തിലാണ്.ഈ സീസണിൽ ഇനി ലൂണയ്ക്ക് കളിക്കാൻ ആകില്ലെന്നാണ് റിപ്പോർട്ട്.2023 – 2024 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയില്‍ നിന്ന് ലൂണ മാത്രമല്ല പരിക്കേറ്റ് പുറത്തായത്. ഐബാൻബ ഡോഹ്ലിങ്, ജീക്‌സണ്‍ സിംഗ്, ഫ്രെഡ്ഡി ലാലമ്മാവ എന്നിവരെല്ലാം പരിക്കേറ്റ് പുറത്താണ്. ഓസ്‌ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയൊ പ്രീ സീസണ്‍…

    Read More »
  • അഡ്രിയാന്‍ ലൂണക്ക് പകരം മറ്റൊരു ഉറുഗ്വേന്‍ സൂപ്പര്‍ താരത്തെ എത്തിക്കാന്‍  ബ്ലാസ്റ്റേഴ്‌സ്

    കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സീസണിന്റെ തുടക്കം മുതല്‍ തന്നെ തിരിച്ചടികള്‍ നേരിട്ടിരുന്നു. അതിലൊന്നാണ് അഡ്രിയാന്‍ ലൂണക്കുണ്ടായ പരിക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ ബുദ്ധികേന്ദ്രമായ ലൂണ പുറത്തായത് ടീമിന്റെ ആക്രമണത്തില്‍ നിഴലിച്ച മത്സരമായിരുന്നു പഞ്ചാബ് എഫ്‌സിക്ക് എതിരേ ഡല്‍ഹിയില്‍ അവസാനിച്ചത്. 1 – 0 നു ബ്ലാസ്റ്റേഴ്‌സ് ജയം നേടിയെങ്കിലും ലൂണയുടെ അഭാവം മഞ്ഞപ്പടയുടെ മുന്നേറ്റത്തില്‍ നിഴലിച്ചു. പരിക്ക് മൂലം താരത്തിന് മൂന്ന് മാസത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ  ജനുവരിയില്‍ നടക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മറ്റൊരു മികച്ച  വിദേശ താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഉറുഗ്വേന്‍ സൂപ്പര്‍ താരം നിക്കോളാസ് ലോഡെയ്റോയെയാണ് ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 34 കാരനായ താരം ഇപ്പോള്‍ അമേരിക്കന്‍ ലീഗില്‍ കളിക്കുകയാണ്. മേജര്‍ ലീഗ് സോക്കറില്‍ നിലവില്‍ 33 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ കരാര്‍ ഡിസംബര്‍ 31ന് മേജര്‍ ലീഗ് സോക്കര്‍ ലീഗ് ക്ലബ്ബുമായി അവസാനിക്കും. അത് കൊണ്ട് തന്നെ താരത്തെ ലോണില്‍ ടീമിലെത്തിക്കാനാവും…

    Read More »
  • ടീമിലെടുത്തിട്ടും സഞ്ജു സാംസണെ തഴഞ്ഞു;വിക്കറ്റ് കീപ്പിങ്ങും ക്യാപ്റ്റൻ വിട്ടുനല്‍കിയില്ല

    ജൊഹന്നാസ് ബര്‍ഗ്: ഏറെ വിവാദങ്ങൾക്കൊടുവിൽ ടീമിൽ ഇടം പിടിച്ചിട്ടും മലയാളി താരം സഞ്ജു സാംസണെ നിർഭാഗ്യങ്ങൾ വിട്ടൊഴിയുന്നില്ല. മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്ബരയില്‍ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങ് നിരയുടെ നിലവാരത്തകര്‍ച്ചയാണ് കേരള താരത്തിന് തിരിച്ചടിയായത്.ഇതോടെ 117 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ ഇന്ത്യ മറികടക്കുകയും 8 വിക്കറ്റിന് ജയിക്കുകയും ചെയ്തു. സഞ്ജുവിന് ഒരു പന്തു പോലും നേരിടാനവസരം ലഭിക്കുകയും ചെയ്തില്ല..സഞ്ജു സാംസണെ ഇന്ത്യൻ ബാറ്റിങ്ങ് ഓര്‍ഡറില്‍ ആറാമനായാണ് കെ എല്‍ രാഹുല്‍ പരീക്ഷിച്ചത്. കെ എല്‍ രാഹുല്‍ നയിക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയില്‍ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ് അവസരം നല്‍കിയെങ്കിലും, താരത്തിന്റെ പ്രകടനം വെറും ഫീല്‍ഡിങ്ങില്‍ മാത്രം ഒതുങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പറായി താൻ തന്നെ കളിക്കാനിറങ്ങുമെന്ന് രാഹുല്‍ മത്സരത്തിന് തലേന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

    Read More »
Back to top button
error: