SportsTRENDING

നാണം കെട്ട് കേരള ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനോടും തോൽവി(1-3)

കൊച്ചി: ഈ‌ സീസണിൽ കൊച്ചിയിൽ തങ്ങളുടെ ആദ്യ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്.അതാകട്ടെ ഐഎസ്‌എല്ലിലെ നവാഗതരായ പഞ്ചാബ് എഫ്സിക്കെതിരെയും.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നാണം കെട്ട തോൽവി.
39-ാം മിനിറ്റിൽ മിലോസ് ഡ്രിചിഞ്ചിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം മുന്നിലെത്തിയത്.(1-0).ആ ഗോളിന് നാല് മിനിറ്റുകൾക്കുള്ളിൽ ജോർഡാനിലൂടെ പഞ്ചാബ് സമനില നേടി(1-1).
ആദ്യ പകുതി പിരിയുമ്ബോള്‍ 1-1 എന്ന നിലയിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി പഞ്ചാബ് ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തുകയായിരുന്നു.
 61-ാം മിനിറ്റിൽ ജോർഡാനിലൂടെ പഞ്ചാബ് വീണ്ടും വലകുലുക്കി (1-2).88-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ അവരുടെ ക്യാപ്റ്റൻ ലൂക്ക (3-1) പഞ്ചാബിന്റെ വിജയമുറപ്പിച്ചു.
തോറ്റെങ്കിലും 14 മത്സരത്തില്‍ നിന്ന് 26 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. പഞ്ചാബ് 9ാം സ്ഥാനത്താണ്.

Back to top button
error: