നിലവിലെ ചാമ്പ്യന്മാരായ ഖത്തർ കിരീടം നിലനിർത്താനുള്ള തയാറെടുപ്പിലാണ്. അതേസമയം, ചരിത്രത്തില്‍ ആദ്യമായാണ് ജോർദാൻ ഫൈനലില്‍ പ്രവേശിക്കുന്നത്. 2004, 2011 എഡിഷനുകളില്‍ ക്വാർട്ടറില്‍ പ്രവേശിച്ചതായിരുന്നു ജോർദാന്‍റെ ഇതുവരെയുള്ള മികച്ച പ്രകടനം.
ഗ്രൂപ്പ് ഇയില്‍ ബെഹറിനും ദക്ഷിണകൊറിയയ്ക്കും പിന്നിലായി മൂന്നാം സ്ഥാനക്കാരായ ജോർദാൻ, മികച്ച മൂന്നാം സ്ഥാനക്കാരുടെ സ്ലോട്ടിലൂടെയായിരുന്നു പ്രീക്വാർട്ടറില്‍ പ്രവേശിച്ചത്. പ്രീക്വാർട്ടറില്‍ ഇറാക്കിനെയും (3-2) ക്വാർട്ടറില്‍ തജിക്കിസ്ഥാനെയും (1-0) സെമിയില്‍ ദക്ഷിണകൊറിയയെയും (2-0) മറികടന്നാണ് ജോർദാൻ ഫൈനലിൽ പ്രവേശിച്ചത്.
അതേസമയം ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തോടെയാണ് ഖത്തർ പ്രീക്വാർട്ടറില്‍ പ്രവേശിച്ചത്. പ്രീക്വാർട്ടറില്‍ പലസ്തീനെയും (2-1) ക്വാർട്ടറില്‍ ഉസ്ബക്കിസ്ഥാനെയും (ഷൂട്ടൗട്ടില്‍ 3-2) തോല്‍പ്പിച്ചു. തുടർന്ന് സെമിയില്‍ ഇറാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 3-2നു കീഴടക്കിയായിരുന്നു ഖത്തറിന്‍റെ ഫൈനല്‍ പ്രവേശം.