Sports
-
ആരാധകരും കൈവിട്ടു; കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വൻദുരന്തം
ഇന്ത്യൻ സൂപ്പർ ലീഗില്‍ ആരാധക പിന്തുണയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കവച്ചു വക്കാൻ മറ്റൊരു ടീമില്ല. 2014 ല്‍ ഐ.എസ്.എല്‍ ആരംഭിച്ചത് മുതല്‍ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനായി കലൂർ ഗാലറിയില്‍ തിങ്ങിനിറയുന്ന ആരാധകരെ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട് ഫുട്‌ബോള്‍ ലോകം. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് വളർന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്. യൂറോപ്പിലെ ഗാലറികളിലേതിന് സമാനമായി തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉയർന്നു പൊങ്ങുന്ന ചാന്റുകള്‍ ഇന്ത്യൻ ഫുട്‌ബോളിന് ആദ്യ കാഴ്ചയായിരുന്നു. ഐ.എസ്.എല്ലില്‍ ഒരിക്കല്‍ പോലും കിരീടം ചൂടിയിട്ടില്ലെങ്കിലും കൊമ്ബന്മാരുടെ ആരാധക പിന്തുണക്ക് ഒരു കുലുക്കവും നാളിതുവരെ തട്ടിയില്ല. മൂന്ന് തവണ കലാശപ്പോരില്‍ വച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന് കാലിടറിയത്.അപ്പോഴൊക്കെ അടുത്ത സീസണുകളില്‍ ടീം വർധിത വീര്യത്തോടെ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷകളായിരുന്നു ആരാധകരെ ഈ ടീമിനൊപ്പം പിടിച്ച് നിർത്തിയത്. കഴിഞ്ഞ സീസണില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഒരിക്കല്‍ കൂടി കിരീടമില്ലാതെ സീസണ്‍ അവസാനിക്കുമ്ബോള്‍ ബ്ലാസ്‌റ്റേഴ്സ് പരിശിലീകൻ ഇവാൻ വുകുമാനോവിച്ചില്‍ പ്രതീക്ഷയർപ്പിച്ച് വീണ്ടും…
Read More » -
ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ
ലുധിയാന: ഐ ലീഗില്‍ തുടർച്ചയായ രണ്ട് മത്സരങ്ങള്‍ ജയിച്ച് നാലാം സ്ഥാനത്തേക്കുയർന്ന ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ പോരിനിറങ്ങും. 13 മത്സരങ്ങളില്‍ 23 പോയന്റാണ് മലബാറിയൻസിനുള്ളത്. നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്കുയരാൻ ടീമിനാകും. മുഹമ്മദൻസ് (31), ശ്രീനിധി (26), റിയല്‍ കശ്മീർ (23) എന്നിവരാണ് ആദ്യ മൂന്നില്‍. രണ്ടാം പാദത്തില്‍ ഇന്റർ കാശിക്കെതിരായ എവേ മത്സരം 4-2നും ഷില്ലോങ് ലജോങ്ങിനെതിരായ ഹോം മാച്ച് 2-0ത്തിനും ജയിച്ചാണ് ഗോകുലം ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ പോരിനിറങ്ങുന്നത്.
Read More » -
ഫിഫ റാങ്കിംഗില്‍ 117-ാം സ്ഥാനത്തേക്ക് വീണ് ഇന്ത്യ
ഫിഫ റാങ്കിംഗില്‍ ഇന്ത്യ 117ആം സ്ഥാനത്തേക്ക് വീണു.ഏഷ്യൻ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 102ആം റാങ്കിൽ നിന്നായിരുന്നു 15 സ്ഥാനങ്ങള്‍ പിറകോട്ട് പോയുള്ള ഇന്ത്യയുടെ വീഴ്ച.ഏഷ്യൻ കപ്പില്‍ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഉസ്ബെകിസ്താൻ, ഓസ്ട്രേലിയ, സിറിയ എന്നിവർക്കെതിരെ ആയിരുന്നു ഇന്ത്യയുടെ പരാജയം. ഏഷ്യൻ കപ്പ് വഴി ഫിഫാ റാങ്കിംഗില്‍ ഏറ്റവും നഷ്ടം വന്നതും ഇന്ത്യക്ക് തന്നെ ആണ്.അതേസമയം ഖത്തറും ജോർദാനും ഏഷ്യൻ കപ്പ് കൊണ്ട് വലിയ നേട്ടവും ഉണ്ടാക്കി. ഖത്തർ ഫിഫ റാങ്കിംഗില്‍ 37ആം സ്ഥാനത്തേക്ക് എത്തിയപ്പോൾ ജോർദാൻ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 70ആം സ്ഥാനത്തേക്കും എത്തി. അർജന്റീന തന്നെയാണ് റാങ്കിങില്‍ ഒന്നാമത് നില്‍ക്കുന്നത്.
Read More » -
എഫ്.സി. ഗോവയുടെ അപരാജിത കുതിപ്പിന് അവസാനം കുറിച്ച് മോഹൻ ബഗാൻ; കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത്
ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പത്താം സീസണിലെ എഫ്.സി. ഗോവയുടെ അപരാജിത കുതിപ്പിന് അവസാനം. സ്വന്തം തട്ടകമായ ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഗോവയെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് 1-0 ത്തിനു തോല്‍പ്പിച്ചു. 74-ാം മിനിറ്റില്‍ ഗോളടിച്ച ദിമിത്രി പെട്രാറ്റോസാണു ബഗാനെ ജയത്തിലെത്തിച്ചത്. സീസണിലെ ആദ്യ തോല്‍വി നേരിട്ട ഗോവ 13 കളികളില്‍നിന്ന് 28 പോയിന്റുമായി രണ്ടാം സ്‌ഥാനത്താണ്. എട്ട് ജയങ്ങളാണു ഗോവ നേടിയത്. നാല് മത്സരങ്ങള്‍ സമനിലയായി. അതേസമയം 15 കളികളില്‍നിന്നു 31 പോയിന്റുമായി ഒഡീഷയാണ് ഒന്നാം സ്‌ഥാനത്ത്. മോഹന്‍ ബഗാന്‍ 13 കളികളില്‍നിന്ന് 26 പോയിന്റുമായി മൂന്നാം സ്‌ഥാനത്തുണ്ട്.കേരള ബ്ലാസ്റ്റേഴ്സാണ് നാലാം സ്ഥാനത്ത്.കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ ഒരു പോയിന്റ് വ്യത്യാസത്തിൽ മുംബൈ 5-ാമതും ഉണ്ട്.
Read More » -
ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കാതെ ലൂണ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ നീട്ടാതെ സൂപ്പർ താരം അഡ്രിയാൻ ലൂണ. പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് മാർക്കസ് മർഗല്‍ഹൗയാണ് ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലുള്ള ലൂണയ്ക്ക് മുന്നിൽ മൂന്നു വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് വച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടം കാണാൻ താരം കൊച്ചിയിലെത്തിയിരുന്നു. സ്‌പോട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസിനൊപ്പമാണ് താരം കളി കാണാനെത്തിയത്. മത്സരത്തില്‍ മൂന്നിനെതിരെ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. കേരള ടീമിന്‍റെ ആദ്യ ഹോം തോല്‍വിയായിരുന്നു ഇത്. ഐഎസ്‌എല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു ഇവാൻ ടീമിന്റെ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. താരത്തിന് പരിക്കേറ്റതോടെ അതിനു മാറ്റം വരുത്താൻ കോച്ച് നിർബന്ധിതനായി. അത് ടീമിന്റെ പ്രകടനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ലൂണയ്ക്ക് പകരമായി ലിത്വാനിയൻ സ്‌ട്രൈക്കർ ഫെദോർ സെർനിച്ചിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുള്ളത്. പഞ്ചാബ് എഫ്‌സിക്കെതിരെ താരം ആദ്യ ഇലവനില്‍ ഉണ്ടായിരുന്നുവെങ്കിലും കളിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച ചെന്നൈയിൻ…
Read More » -
ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകില്‍
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. 24ആം മിനുട്ടില്‍ ഗുററ്റ്സേനയുടെ ഗോളില്‍ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയം. ഈ വിജയത്തോടെ മുംബൈ സിറ്റി 13 മത്സരത്തില്‍ നിന്ന് 25 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുകയാണ്. 14 മത്സരങ്ങളില്‍ മിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സാണ് തൊട്ടു മുൻപിൽ. ഈസ്റ്റ് ബംഗാള്‍ 12 പോയിന്റുമായി പത്താം സ്ഥാനത്താണ്.
Read More » -
ആഫ്രിക്ക കപ്പിൽ നൈജീരിയയെ തോല്‍പ്പിച്ച് ഐവറി കോസ്റ്റ് കിരീടമുയർത്തി
അബിജാൻ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോള്‍ ഫൈനലില്‍ നൈജീരിയയെ തോല്‍പ്പിച്ച് ഐവറി കോസ്റ്റ് കിരീടമുയർത്തി. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം.ഈ കിരീടത്തോടെ ഐവറി കോസ്റ്റിന്‍റെ ആഫ്രിക്കൻ കപ്പുകളുടെ എണ്ണം മൂന്നായി. 2015നുശേഷം ആദ്യമായാണ് ഐവറി കോസ്റ്റ് വൻകരയുടെ ചാന്പ്യന്മാരാകുന്നത്. നൈജീരിയയ്ക്കും ഇത്രതന്നെ കിരീടങ്ങളുണ്ട്. ഘാന (നാല്), കാമറൂണ്‍ (അഞ്ച്), ഈജിപ്ത് (ഏഴ്) തുടങ്ങിയവരാണ് മുന്നില്‍. അഞ്ചാം തവണയാണ് നൈജീരിയ ഫൈനലില്‍ തോല്‍ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഐവറി കോസ്റ്റിനെതിരേ നൈജീരിയയ്ക്കായിരുന്നു വിജയം
Read More » -
ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ താരം ഇടിമിന്നലേറ്റ് മരിച്ചു
ജക്കാർത്ത: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈന്‍ രഹര്‍ജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇന്തോനേഷ്യന്‍ സമയം വൈകീട്ട് 4:20നാണ് മിന്നലേറ്റത്. മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹര്‍ജയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 35വയസായിരുന്നു.
Read More » -
ഈ സീസണിലെ ഏറ്റവും മോശം പ്രകടനം: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്
കൊച്ചി: ഐഎസ്‌എല്ലില്‍ പഞ്ചാബ് എഫ്‌സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. ഈ പ്രകടനമാണ് നടത്തുന്നതെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താൻ കഴിയില്ലെന്നും വുകോമനോവിച്ച് പറഞ്ഞു. സ്വന്തം മൈതാനത്ത് വിജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്(1-3) പഞ്ചാബിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയായിരുന്നു.ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്. 39-ാം മിനുട്ടില്‍ മിലോസ് ഡ്രിൻസിച്ചിലൂടെ മുന്നിലെത്തിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകള്‍ വഴങ്ങിയത്. 42, 61 മിനുട്ടുകളില്‍ വില്‍മർ ജോർഡാനും എണ്‍പതിയെട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലൂക്ക മാജെനുമാണ് പഞ്ചാബിന്‍റെ ഗോള്‍ സ്കോറർമാർ. നിലവില്‍ 26 പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 16ന് ചെന്നെയിൻ എഫ്സിക്കെതിരെയാണ് അടുത്ത മത്സരം.
Read More » -
ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി ഗോകുലം കേരള (2-0)
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്‍റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം.2-0 ന് ഷില്ലോംഗ് ലാജോംഗിനെയാണ് അവർ കീഴടക്കിയത്. കെ. സൗരവ് (45+4′), മതിജ ബാബോവിച്ച് (72′) എന്നിവരാണ് ഗോകുലത്തിനുവേണ്ടി ഗോള്‍ നേടിയത്. ബാബോവിച്ചിന്‍റെ കന്നി ഗോളാണ്. ജയത്തോടെ ഗോകുലം കേരള പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 13 മത്സരങ്ങളില്‍ 23 പോയിന്‍റായി ഗോകുലത്തിന്. ഇത്രയും പോയിന്‍റുമായി റിയല്‍ കാഷ്മീരാണ് രണ്ടാം സ്ഥാനത്ത്. മുഹമ്മദൻ 28 പോയിന്‍റുമായി തലപ്പത്ത് തുടരുന്നു.
Read More »