Sports

  • 77-ാമത് സന്തോഷ് ട്രോഫി; കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി

    ഇറ്റാനഗർ: 77-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനായി കേരള ഫുട്ബോള്‍ ടീം അരുണാചല്‍ പ്രദേശിലെത്തി. നായകൻ നിജോ ഗില്‍ബർട്ടിന്റെ നേതൃത്വത്തിലുള്ള ടീം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇറ്റാനഗർ ഹോള്ളോംഗി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇറ്റാനഗറിലെ റൈസിങ് സണ്‍ ഹോട്ടലിലാണ് ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ശനിയാഴ്ച ടീം പുറപ്പെടേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂർ വൈകി പുലർച്ചെ 1.30-നാണ് പുറപ്പെട്ടത്. തിങ്കളാഴ്ച ടീം പരിശീലനത്തിനിറങ്ങും. 21-ാം തീയതി അസമിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം.

    Read More »
  • മുംബൈ സിറ്റി ബെംഗളൂരുവിനെ തോല്‍പ്പിച്ചു, കേരള ബ്ലാസ്റ്റേഴ്സ് 5-ാം സ്ഥാനത്തേക്ക് 

    മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി. മുംബൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് മുംബൈ സിറ്റി വിജയിച്ചത്.വിക്രം പ്രതാപ് സിങിന്റെ ഇരട്ട ഗോളുകള്‍ ആണ് മുംബൈ സിറ്റിക്ക് വിജയം നല്‍കിയത്. വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. 15 പോയിന്റുള്ള ബെംഗളൂരു 10ആം സ്ഥാനത്താണ്‌.

    Read More »
  • തകര്‍പ്പൻ സെഞ്ചുറിയുമായി സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും;ആന്ധ്രക്കെതിരെ ഒന്നാം ഇന്നിങ്‌സ്  ലീഡ് നേടി കേരളം

    വിജയനഗരം: സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ചുറികളുടെ മികവില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരെ കേരളത്തിന് കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആന്ധ്രയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 272 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.242 റണ്‍സിന്റെ  ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളം നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിനായി സച്ചിൻ ബേബിയാണ് ആദ്യം സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം 87 റണ്‍സെടുത്തിരുന്ന സച്ചിൻ 113 റണ്‍സെടുത്ത് പുറത്തായി. മനീഷ് ഗോല്‍മാരുവിന്റെ പന്തില്‍ സച്ചിനെ കെ നിതീഷ് കുമാർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സെഞ്ചുറി നേടിയതോടെ സച്ചിൻ ബേബി രഞ്ജി സീസണിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഏഴ് മത്സരങ്ങളില്‍ നാലു സെഞ്ചുറിയും നാല് ഫിഫ്റ്റിയും അടക്കം 822 റണ്‍സാണ് ഈ സീസണില്‍ സച്ചിൻ അടിച്ചെടുത്തത്.860 റണ്‍സടിച്ച റിക്കി ഭൂയി മാത്രമാണ് റണ്‍വേട്ടയില്‍ സച്ചിന്…

    Read More »
  • ഒന്നാം സ്ഥാനത്ത് നിന്നിരുന്ന  കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനി അവസാന ആറിൽ വരാൻ  പെടാപ്പാട് പെടേണ്ടി വരും

    കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡിസംബറിലെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ജനുവരി ഇടവേളയ്ക്ക് ശേഷം ലീഗ് പുനരാരംഭിച്ചപ്പോള്‍ തിരിച്ചടികള്‍ മാത്രമാണ് ടീമിനെ തേടി എത്തുന്നത്. തുടര്‍ച്ചയായി മൂന്നു തോല്‍വികളുമായി നിലംതൊടാതെ നിന്ന ചെന്നൈയ്ന്‍ എഫ്‌സിയോട് അവരുടെ നാട്ടില്‍ പോയി നാണംകെട്ടതോടെ ഈ വര്‍ഷത്തെ മൂന്നാമത്തെ തുടര്‍തോല്‍വിയാണ് ഇവാന്‍ വുക്കുമനോവിച്ചിന്റെ ടീം ഏറ്റുവാങ്ങിയത്. ഈ തോല്‍വിയോടെ ഒന്നില്‍ നിന്ന് ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലില്‍ എത്തി നില്‍ക്കുന്നു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുണ്ടെങ്കിലും നാലാംസ്ഥാനം സുരക്ഷിതമല്ല. അഞ്ചാംസ്ഥാനത്തുള്ള മുംബൈ സിറ്റി  25 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.   മുംബൈ അടുത്ത കളികള്‍ ജയിച്ച് ബ്ലാസ്റ്റേഴ്‌സിനെ അഞ്ചിലേക്ക് വീഴ്ത്താനാണ് സാധ്യത. പ്ലേഓഫിലേക്ക് ആറു ടീമുകള്‍ക്ക് സാധ്യത ഉണ്ടെന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒരേയൊരു ആശ്വാസം. നിലവില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്ന ജെംഷഡ്പൂര്‍ എഫ്‌സിയും മഞ്ഞപ്പടയും തമ്മിലുള്ള വ്യത്യാസം 7 പോയിന്റ് മാത്രമാണെന്നതും ചങ്കിടിപ്പേറ്റുന്നു.   ഏഴു മുതല്‍…

    Read More »
  • മോഹൻ ബഗാന് ജയം, രണ്ടാമത്

    കൊൽക്കത്ത: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന  മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2ന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയിന്റ്സ് പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി. ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്കില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ബഗാന്റെ വിജയക്കുതിപ്പ്. ലിസ്റ്റണ്‍ കൊളാക്കൊ, ജേസണ്‍ കമ്മിംഗ്സ്, ദിമിത്രി പെട്രാറ്റോസ്, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ബഗാന്റെ സ്കോറർമാ‌ർ. ടോമി ജുറിക്കാണ് പെനാല്‍റ്റിയില്‍ നിന്നുള്‍പ്പെടെ നോർത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും നേടിയത്. ബഗാന് 14മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണുളളത്. ഏഴാമതുള്ള നോർത്ത് ഈസ്റ്റിന് 16 പോയിന്റും.

    Read More »
  • കപിൽ ദേവ് വയനാട്ടിൽ

    വയനാട്:ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് വയനാട്ടിൽ.ആദ്യമായി വയനാട്ടിലെത്തിയ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഊഷ്മള സ്വീകരണം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ.   വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വലിയ അനുഗ്രഹമാണ് വയനാട്ടിലെ മനോഹരമായ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം എന്ന് കപിൽദേവ് പറഞ്ഞു

    Read More »
  • വീണ്ടും സച്ചിൻ ബേബി; ആന്ധ്രയ്ക്കെതിരെ കേരളം ലീഡിലേക്ക് 

    രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം ലീഡിലേക്ക്. ഇന്ന് രണ്ടാം ദിനം മത്സരം അവസാനിക്കുമ്ബോള്‍ കേരളം 258/3 എന്ന നിലയിലാണ്.നേരത്തെ ആന്ധ്രാപ്രദേശിനെ കേരളം 272 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. കേരളത്തിനായി 87 റണ്‍സുമായി സച്ചിൻ ബേബിയും 57 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്.സച്ചിൻ ബേബി 162 പന്തില്‍ നിന്നാണ് 87 റണ്‍സ് നേടിയത്. 12 ഫോറുകള്‍ അദ്ദേഹം അടിച്ചു. സച്ചിൻ ബേബി ഈ സീസണ്‍ രഞ്ജിയില്‍ 800ല്‍ അധികം റണ്‍സ് ഇതോടെ നേടി. 61 റണ്‍സ് എടുത്ത രോഹൻ എസ് കുന്നുമ്മലും 43 റണ്‍സ് എടുത്ത കൃഷ്ണപ്രസാദും 4 റണ്‍സ് എടുത്ത ജലജ് സക്സേനയും ആണ് പുറത്തായത്.

    Read More »
  • തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള ഐ ലീഗിൽ രണ്ടാം സ്ഥാനത്ത്

    ലുധിയാന: തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള എഫ്.സി ഐ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്നലെ നടന്ന എവേ മത്സരത്തിൽ രാജസ്ഥാൻ യു​നൈ​റ്റ​ഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഗോകുലം കുതിപ്പ് തുടർന്നത്.   ഇരട്ടഗോൾ നേടിയ കോമ്രോണാണ് ഗോകുലത്തിന്റെ ജയം അനായാസമാക്കിയത്. അലക്സ്, ജോൺസൺ എന്നിവരും ഗോൾ നേടി. ഈ ജയത്തോടെ നാലാം സ്ഥാനത്തായിരുന്ന ഗോകുലം 26 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.   31 പോയിന്റുമായി മുഹമ്മദൻസാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് 26 പോയിൻറുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലം മുന്നിലെത്തി. 23 പോയിന്റുമായി റിയൽ കശ്മീരാണ് നാലാമത്. ഇ​ന്റ​ർ കാ​ശി​ക്കെ​തി​രാ​യ എ​വേ മ​ത്സ​രം 4-2നും ​ഷി​ല്ലോ​ങ് ല​ജോ​ങ്ങി​നെ​തി​രാ​യ ഹോം ​മാ​ച്ച് 2-0ത്തി​നും ജ​യി​ച്ച ഗോകുലം തുടർച്ചയായി മൂന്നാം മത്സരമാണ് ജയിച്ചുകയറിയത്

    Read More »
  • ഇതെന്ത് വിധി!! കേരള ബ്ലാസ്റ്റേഴ്സിന്റെ സച്ചിൻ സുരേഷും ലെസ്കോവിച്ചും പരിക്കേറ്റ് പുറത്ത്

    ലൂണ, പെപ്ര, ദിമി …ഇപ്പോൾ സച്ചിൻ സുരേഷും ലെസ്കോവിച്ചും.കേരള ബ്ലാസ്റ്റേഴ്സിന്റെ പരിക്ക് ലിസ്റ്റ് നീളുകയാണ്. ഇന്നലെ ചെന്നൈയിനെ നേരിടുന്നതിനിടയിലാണ് അവരുടെ ഗോള്‍ കീപ്പർ  സച്ചിൻ സുരേഷിനും പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ്  സച്ചിന് പരിക്കേറ്റത്. ഡിഫൻഡർ ലെസ്കോവിചിനും പരിക്കേറ്റിരുന്നു. സച്ചിന് ഷോള്‍ഡർ ഇഞ്ച്വറിയാണ് എന്നാണ് പ്രാഥമിക വിവരം. അങ്ങനെയാണെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ ചുരുങ്ങിയത് സച്ചിൻ പുറത്തിരിക്കും. ഈ സമയത് കരണ്‍ജിത് വല കാക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ലൂണ, പെപ്ര, ദിമി എന്നീ പ്രധാന താരങ്ങള്‍ പരുക്ക് കാരണം പുറത്താണ്‌. അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് ഈ സീസണില്‍ വേട്ടയാടുകയാണെന്നും ഇത് സങ്കടകരമാണെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച്‌ പറഞ്ഞു.കേരള ബ്ലസ്റ്റേഴ്സിന് ഈ സീസണില്‍ ഒരിക്കല്‍ പോലും അവരുടെ മികച്ച ടീമിനെ വെച്ച്‌ കളത്തില്‍ ഇറങ്ങാനായില്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു. സീസണിലെ ആദ്യ മത്സരം മുതല്‍ പരിക്ക് ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നു. ഇനി ഈ സീസണ്‍ അവസാനിക്കും വരെ ഞങ്ങളുടെ ഏറ്റവും മികച്ച സ്ക്വാഡുമായി ഇറങ്ങാൻ ആവില്ല.പരിക്കുകള്‍ മസില്‍…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി; പ്ലേ ഓഫ് സാധ്യത പ്രതിസന്ധിയിൽ 

    ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി.ഇന്നലെ ചെന്നൈയിൻ എഫ് സി ഏകപക്ഷീമായ ഒരു ഗോളിനാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. നേരത്തെ, ഒഡീഷയോടും പഞ്ചാബിനോടും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതയും പ്രതിസന്ധിയിലായി. നിലവിൽ 15 മത്സരങ്ങളിൽനിന്ന് 26 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 81ാം മിനിറ്റിൽ ചെന്നൈയുടെ അങ്കിത് മുഖർജീ രണ്ടാം മഞ്ഞകാർഡ് വാങ്ങി പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് അവസരം മുതലെടുക്കാനായില്ല. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്‍റകോസ് ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ഡിസംബർ അവസാനം ഐഎസ്എൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയന്‍റ് പട്ടികയിൽ ഒന്നാമതായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും ടീം തോറ്റു. ചെന്നൈയുടെ ബോക്സിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. മത്സരത്തിനിടെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതിനാൽ പകരം കരൺജീത് സിങ്ങാണ് ഗോൾവല കാത്തത്.

    Read More »
Back to top button
error: