Sports
-
‘തല’യെത്തിയിട്ടും തലവര മാറുന്നില്ല; പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന സ്വന്തം റെക്കോഡ് തിരുത്തി ചെന്നൈ; ടീം നൂറു കടന്നത് കഷ്ടിച്ച്; ഓള്‍ ഔട്ടായില്ലെന്നു മാത്രം
ചെന്നൈ: ഈ സീസണിലെ പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന സ്വന്തം റെക്കോഡ് തിരുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ധോണിയുടെ മടങ്ങിവരവോടെ ഏറെ പ്രതീക്ഷയിലായ കാണികളെ സ്വന്തം ഗ്രൗണ്ടില്‍ തലതാഴ്ത്തിയിരുത്താന്‍ മാത്രമാണു ധോണിപ്പടയ്ക്കു കഴിഞ്ഞത്. പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിനു പകരം നയിക്കാന്‍ സാക്ഷാല്‍ ധോണിയെത്തിയതോടെ വലിയ മാറ്റങ്ങള്‍ സ്വപ്നം കണ്ട ചെന്നൈ ആരാധകര്‍ക്ക്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ ബാറ്റിങ് പ്രകടനം ബാക്കിയാക്കുന്നത് കൂടുതല്‍ കഠിനമായ നിരാശ. കൊല്‍ക്കത്തയ്ക്കെതിരെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഓള്‍ഔട്ടാകാതെ ‘രക്ഷപ്പെട്ടെങ്കിലും’ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 103 റണ്‍സ്. ഈ സീസണില്‍ ഏതൊരു ടീമിന്റെയും ഏറ്റവും മോശം സ്‌കോറാണിത്. ഒരുവേള 100 കടക്കുമോ എന്നു സംശയിച്ച ചെന്നൈയെ, അവസാന ഘട്ടത്തില്‍ ശിവം ദുബെ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് രക്ഷപ്പെടുത്തിയത്. ദുബെ 29 പന്തില്‍…
Read More » -
ബൗണ്ടറികള്‍ മാത്രമായി ആയിരം! അപൂര്‍വ നേട്ടത്തില്‍ കോഹ്ലി; 721 ഫോറുകള്‍, 280 സിക്‌സറുകള്‍; ചരിത്രത്തിലെ ആദ്യ താരം
ഐ.പി.എല്‍ ചരിത്രത്തില്‍ ആയിരം ബൗണ്ടറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവുമായി സൂപ്പര്‍ താരം വിരാട് കോഹ്ലി. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തിലാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് സിക്സറും ഒരു ഫോറുമായി മൂന്ന് ബൗണ്ടറികളാണ് വിരാട് ദല്‍ഹിക്കെതിരെ നേടിയത്. ഇതോടെയാണ് ഐ.പി.എല്‍ ചരിത്രത്തില്‍ വിരാട് കോഹ്ലിയുടെ ബൗണ്ടറികളുടെ എണ്ണം ആയിരമായി ഉയര്‍ന്നത്. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും ഇതോടെ മുന്‍ ആര്‍.സി.ബി നായകന്റെ പേരില്‍ കുറിക്കപ്പെട്ടു. തന്റെ കരിയറിലെ 249ാം ഇന്നിങ്സിലാണ് വിരാട് ഈ നേട്ടത്തിലെത്തിയത്. ഐ.പി.എല്‍ കരിയറില്‍ 721 ഫോറുകളും 280 സിക്സറുകളുമാണ് വിരാട് അടിച്ചെടുത്തത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരങ്ങള്‍: വിരാട് കോഹ്ലി: 1001 ശിഖര്‍ ധവാന്‍: 920 ഡേവിഡ് വാര്‍ണര്‍: 899 രോഹിത് ശര്‍മ: 855
Read More » -
എംബാപ്പയെ പരിഹസിച്ചതിന് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോയോടുള്ള ഫ്രഞ്ച് ആരാധകരുടെ കലിപ്പ് തീരുന്നില്ല; കൂക്കി വിളിച്ചും അസഭ്യം പറഞ്ഞും കാണികള്‍; മനശാസ്ത്രജ്ഞനെ കാണണമെന്ന് പെറ്റിറ്റ്
പാരിസ്: അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനോട് ഫ്രഞ്ച് ആരാധകര്‍ക്കുള്ള കലിപ്പ് തീരുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുമായുളള മത്സരത്തിനെത്തിയ ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പറെ ഫ്രഞ്ച് കാണികള്‍ കൂവി വിളിച്ചും അസഭ്യ പ്രയോഗങ്ങള്‍ നടത്തിയുമാണ് വരവേറ്റത്. മത്സരത്തിന് മുന്നോടിയായി എമിലിയാനോയെ രൂക്ഷമായി വിമര്‍ശിച്ച് 1998 ലോകകപ്പ് നേടിയ ടീമിലെ അംഗമായ ഫ്രഞ്ച് ഇതിഹാസം ഇമ്മാനുവല്‍ പെറ്റിറ്റ് രംഗത്തെത്തി. ”ഈ പ്രശ്‌നങ്ങള്‍ അതിരുകടന്നതിന്റെ ഉത്തരവാദി മാര്‍ട്ടിനസാണ്. കഴിഞ്ഞത് കഴിഞ്ഞു. കളിയാക്കുന്നത് ഫുട്‌ബോളിലും ജീവിതത്തിലും നടക്കുന്നത് തന്നെയാണ്. പക്ഷേ അത് അപകീര്‍ത്തിപ്പെടുത്തുന്നതിലേക്കും അനാദരവിലേക്കും നീങ്ങരുത്. അവന്‍ ഒരു മനശാസ്ത്രജ്ഞനെ കണ്ട് ചികിത്സയിലൂടെ കടന്നുപോകണം. അവന്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പഠിക്കേണ്ടതുണ്ട്” -പെറ്റിറ്റ് പ്രതികരിച്ചു. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ എമിലിയാനോയെ കൂവി വിളിച്ച പിഎസ്ജി അസഭ്യ പ്രയോഗങ്ങള്‍ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച രാത്രി നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ആസ്റ്റണ്‍വില്ലയെ പിഎസ്ജി 3-1ന് തോല്‍പ്പിച്ചിരുന്നു. 2022 ലോകകപ്പ് വിജയത്തിന് പിന്നാലെ എംബാപ്പെയെ പരിഹസിച്ച് കൊണ്ടുള്ള എമിലിയാനോയുടെ ആഘോഷ…
Read More » -
അടിയോടടി; ചിന്നസ്വാമി സ്‌റ്റേഡിയം അന്തംവിട്ട പ്രകടനം; തോല്‍വിയില്‍നിന്ന് പഞ്ചാബിനെ കരകയറ്റി രാഹുല്‍; മുന്‍നിരക്കാര്‍ രണ്ടക്കം കടക്കാതെ പുറത്തായി; ആര്‍സിബിക്കും ഞെട്ടല്‍: വീഡിയോ
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കെഎല്‍ രാഹുല്‍ ഷോ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 163 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ രാഹുല്‍ 53 പന്തില്‍ 93 റണ്‍സുമായി മുന്നില്‍നിന്നും നയിച്ചു. 23 പന്തില്‍ നിന്നും 38 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് രാഹുലിന് ഒത്ത പിന്തുണനല്‍കി. നാലില്‍ നാലും വിജയിച്ച ഡല്‍ഹി എട്ടുറണ്‍സുമായി പോയന്റ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് പോയന്റുള്ള ആര്‍സിബി മൂന്നാമതാണ്. JUST. NOT. DONE. YET. pic.twitter.com/rsKNAEQoth — Delhi Capitals (@DelhiCapitals) April 10, 2025 താരതമ്യേനെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 58ന് നാല് എന്ന നിലയില്‍ പതുങ്ങിയിരുന്നു.ഫാഫ് ഡുപ്ലെസിസ് (2), ജേക്ക് ഫ്രേസര്‍ മഗര്‍ക്ക് (7), അഭിഷേക് പൊരേല്‍ (7), അക്‌സര്‍ പട്ടേല്‍ (15) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാല്‍പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച കെഎല്‍ രാഹുല്‍-ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സഖ്യം ആര്‍സിബിയില്‍ നിന്നും മത്സരം തട്ടിയെടുക്കുകയായിരുന്നു. Carnage X…
Read More » -
ഋതുരാജിനു പരിക്ക്; ഈ സീസണില്‍ ഇനി കളിക്കാനായേക്കില്ല; ചെന്നൈ തലവനായി ‘തല’; തലവര മാറുമോ ടീമിന്റെ? കരകയറണമെങ്കില്‍ ഇനി മത്സരങ്ങളില്‍ ജയമല്ലാതെ മറ്റു മാര്‍ഗമില്ല
ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. പരിക്ക് മൂലം നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്‌വാദിന് സീസണ്‍ ഉടനീളം പുറത്തിരിക്കേണ്ടി വരുന്നതിനാലാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ‘ഗുവാഹത്തിയില്‍ വെച്ച് അദ്ദേഹത്തിന് പന്തുകൊണ്ടിരുന്നു. കഠിനമായ വേദനയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കൈമുട്ടിന് സാരമായ പരിക്കുണ്ട്. അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ടീമിനായി നല്‍കിയ സേവനങ്ങളെ മാനിക്കുന്നു. സീസണിലെ ബാക്കി മത്സരങ്ങളില്‍ ധോണിയായിരിക്കും ചെന്നൈയെ നയിക്കുക” -ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ് പ്രതികരിച്ചു. 226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും വിജയിച്ചിട്ടുണ്ട്. ഇതില്‍ 142 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 90 എണ്ണത്തില്‍ തോറ്റു. അഞ്ചുതവണ കിരീടവും നേടി. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഓരോ ടീമും ‘ഐക്കണ്‍’ കളിക്കാരെ ടീമിലെത്തിക്കണമെന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ധോണിയെ ചെന്നൈ പിടികൂടിയത്. ലേലത്തിനു മുമ്പേ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു.…
Read More » -
ബാറ്റിംഗിലെ മെല്ലെപ്പോക്കിനു പരിഹാരമായി; തകര്‍ത്തടിച്ചിട്ടും തകര്‍ന്നു ചെന്നൈ; മുന്നോട്ടുള്ള സാധ്യതകളും മങ്ങുന്നു; ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും പരാജയമായി ഋതുരാജ്; പഞ്ചാബിന് സൂപ്പര്‍ വിജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം തോല്‍വിയിലേക്കു തള്ളിവിട്ട് പഞ്ചാബ് കിങ്‌സ്. 18 റണ്‍സ് വിജയമാണ് പഞ്ചാബ് കിങ്‌സ് ഹോം ഗ്രൗണ്ടില്‍ സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ചറി നേടിയെങ്കിലും ചെന്നൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 49 പന്തുകള്‍ നേരിട്ട ചെന്നൈ ഓപ്പണര്‍ 69 റണ്‍സെടുത്തു. 27 പന്തുകള്‍ നേരിട്ട ശിവം ദുബെ 42 റണ്‍സടിച്ചു പുറത്തായി. തകര്‍ത്തടിച്ച ധോണി 12 പന്തില്‍ 27 റണ്‍സെടുത്തു പുറത്തായി. https://x.com/i/status/1909633478041243948 ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് അടിച്ചത്. 23 പന്തില്‍ 36 റണ്‍സെടുത്ത രചിനെ മാക്‌സ്‌വെല്ലിന്റെ പന്തില്‍ പഞ്ചാബ് കീപ്പര്‍ പ്രബ്‌സിമ്രന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് ഒരു റണ്‍ മാത്രമാണു നേടിയത്. എന്നാല്‍…
Read More » -
ഫ്‌ളവറല്ല, ഫയര്‍! 2024ലെ കണ്ണീരിനു ഫലം കണ്ടു; പതിറ്റാണ്ടിനുശേഷം വാങ്കഡെയില്‍ ആര്‍സിബിക്ക് മധുര പ്രതികാരം; തീപ്പൊരിയായി ബാറ്റ്‌സ്മാന്‍മാര്‍; അടിമുടി ഫോമില്‍ ടീം
ബംഗളുരു: പത്തുവര്‍ഷത്തിനുശേഷം മുംബൈയെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ തകര്‍ത്ത് ആര്‍സിബിയുടെ മുന്നേറ്റം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 2015ലാണ് ഇതിനുമുന്‍പ് ആര്‍സിബി വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയെ തോല്‍പിച്ചിട്ടുള്ളത്. നാലോവറില്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനം ആര്‍സിബി വിജയത്തില്‍ നിര്‍ണായകമായി. ഏറ്റവുമൊടുവില്‍ വാങ്കഡെയില്‍ ചേസിംഗിനിടെ വീണുപോയ ആര്‍സിബിയുടെ തിരിച്ചുവരവ് ഇനി കാണാനുള്ള കളിയെന്തെന്നുള്ളതിന്റെ വ്യക്തമായ സൂചനയായി. മുംബൈയ്‌ക്കെതിരേ അവസാന ആറുകളിയിലും വീണുപോയ ആര്‍സിബി, ഇതില്‍ അഞ്ചിലും തോറ്റത് വന്‍ മാര്‍ജിനിലായിരുന്നു. 2024ലെ പരാജയം ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ‘വേക്കപ്പ് കോള്‍’ ആയിരുന്നു. ബാറ്റിംഗില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ കര പറ്റില്ലെന്നു വിമര്‍ശനമുണ്ടായി. ആ ഗെയിമില്‍ ആര്‍സിബി 196 റണ്‍സ് അടിച്ചെങ്കിലും 27 ബോള്‍ ബാക്കി നില്‍ക്കെയാണ് മുംബൈ അടിച്ചെടുത്തത്. https://x.com/i/status/1909313713053876586 ബൗളര്‍മാര്‍ക്കു സമ്മര്‍ദം നല്‍കാതിരിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കണമെന്നു അന്നത്തെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിസ്…
Read More » -
ചടപടാ അടിക്കിടെ ക്രുണാലിന്റെ അപ്രതീക്ഷിത ബൗണ്‍സര്‍; വില്‍ ജാക്‌സ് കോഹ്ലിയുടെ കൈയില്‍! മുംബൈയുടെ അടിത്തൂണിളക്കിയ തന്ത്രം; വേറെ ലെവലാണു ചേട്ടന്‍ പാണ്ഡ്യ!
ബംഗളുരു: മുംബൈയ്‌ക്കെതിരായ തീപ്പൊരി മത്സരത്തില്‍ ആര്‍സിബിക്കു വേണ്ടി കോഹ്ലിപ്പട വെടിക്കെട്ടു ബാറ്റിംഗാണു കാഴ്ചവച്ചത്. 120 ബോളില്‍ 221 റണ്‍സ് നേടിയെങ്കിലും വാങ്കടെയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ഇതൊന്നും ഒരു സ്‌കോറേയല്ല എന്നതാണു വാസ്തവം. തുടക്കംമുതല്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ മുംബൈയെ തലങ്ങുംവിലങ്ങും തല്ലിയെങ്കിലും ഇതേ നാണയത്തിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈയുടെ മറുപടി. ഒരുവേള ആര്‍സിബിയുടെ കൂറ്റന്‍ സ്‌കോര്‍ മറികടക്കുമെന്ന തോന്നല്‍പോലുമുണ്ടായി. എപ്പോഴും ഐപിഎല്‍ എന്നതു സര്‍പ്രൈസ് ആണ്. ഒരാള്‍ ഫോമായാല്‍ കളിയുടെ ഗതിതന്നെ മാറും. അപ്പോഴാണ് സ്പിന്നര്‍ വേഷത്തില്‍ ആര്‍സിബിക്കുവേണ്ടിയിറങ്ങിയ ക്രുണാല്‍ പാണ്ഡ്യയുടെ കറക്കുവിദ്യയില്‍ മുംബൈയുടെ അടിത്തൂണ്‍ ഇളകിയത്. അപകടരമായി കളിക്കുന്ന വില്‍ ജാക്‌സിനെ പുറത്താക്കിയ ക്രുണാലിന്റെ തന്ത്രമാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. പതിഞ്ഞ സ്‌റ്റെപ്പുമായെത്തി തിരിപ്പന്‍ പന്തെറിയുന്നതിനിടെ അപ്രതീക്ഷിതമായാണു ക്രുണാണില്‍നിന്ന് ബൗണ്‍സര്‍ വന്നത്. വില്‍ അതിനെ ബൗണ്ടറിയിലേക്കു ഉയര്‍ത്തിയെങ്കിലും കോഹ്ലിയുടെ കൈകളില്‍ സുരക്ഷിതമായതോടെ കളിയുടെ ഗതിതന്നെ മാറി! സ്പിന്നറായിവന്ന് അവസാന നിമിഷം ഫാസ്റ്റ് നമ്പര്‍ പുറത്തിറിക്കിയ ക്രുണാലിന്റെ തന്ത്രത്തില്‍ കമന്റേറ്റര്‍മാര്‍…
Read More » -
വെല്‍ക്കം മുഫാസ! നെറ്റ്‌സില്‍ തീപാറിച്ച് ബുമ്രയുടെ യോര്‍ക്കറുകള്‍; ബംഗളുരുവിനു മുന്നറിയിപ്പായി വീഡിയോ പുറത്തുവിട്ട് മുംബൈ: കഴിഞ്ഞ സീസണ്‍ നഷ്ടമായതിന്റെ കേടു തീര്‍ക്കുമോ?
മുംബൈ: തുടര്‍തോല്‍വികള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി പേസര്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു. പുറത്തെ പരുക്കിനുശേഷം വിശ്രമത്തിലായിരുന്ന ബുമ്ര ഇന്നലെ മുംബൈ ടീമിനൊപ്പം ചേര്‍ന്നു. ഇന്നു ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബുമ്ര കളിക്കുമെന്ന് മുഖ്യപരിശീലകന്‍ മഹേള ജയവര്‍ധനെ അറിയിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ബുമ്ര ഈ വര്‍ഷം ജനുവരി 5 മുതല്‍ ചികില്‍സയിലും വിശ്രമത്തിലുമായിരുന്നു. https://twitter.com/i/status/1908862322925531259 ബുമ്ര ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുന്ന വിഡിയോ മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പരിശീലനത്തിനിടെ ബാറ്ററുടെ നിലതെറ്റിച്ച് തകര്‍പ്പന്‍ യോര്‍ക്കറില്‍ സ്റ്റംപ് പിഴുതെടുക്കുന്ന ബുമ്രയുടെ ദൃശ്യമാണ് ടീം പങ്കുവച്ചത്. ബുമ്രയുടെ അഭാവത്തില്‍ ഇതുവരെ നാലു മത്സരങ്ങള്‍ക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്, വിജയം നേടാനായത് ഒരേയൊരു മത്സരത്തില്‍ മാത്രമാണ്. ആകെ രണ്ടു പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ. കഴിഞ്ഞവര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത മുംബൈ താരവും ബുമ്രയായിരുന്നു. ഞായറാഴ്ച നെറ്റ്‌സില്‍ കളിക്കുമ്പോഴും ട്രെന്‍ഡ് ബോള്‍ട്ടിനും സാന്റനര്‍ക്കും കാണ്‍ ശര്‍മയ്‌ക്കൊപ്പവും പന്തെറിഞ്ഞിരുന്നു. ബൗളിംഗ് കോച്ച്…
Read More » -
നായകനെത്തി, ഇനി എല്ലാം അവൻ നോക്കിക്കോളും, സുഖമായി ഒന്നുറങ്ങാം, രാജസ്ഥാൻ ബാറ്റിങ്ങിനിടെ കൗതുകമുണർത്തി ജോഫ്ര ആർച്ചറിന്റെ ഉറക്കം- വീഡിയോ
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു സഞ്ജുവെത്തിയതോടെ അടിമുടി മാറിയ ടീമിനെയായിരുന്നു ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും അവർ പഞ്ചാബ് നിരയിൽ തുടരെത്തുടരെ പ്രഹരമേൽപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ എത്ര റൺസിനാകും പഞ്ചാബിന്റെ തോൽവി എന്നറിഞ്ഞാൽ മതി എന്നായി സ്ഥിതി. ഇതിനിടെ യാതൊരു ടെൻഷനുമില്ലാതെ ഉറങ്ങുന്ന ഒരു താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറൽ. അത് മറ്റാരുമല്ല ഐപിഎൽ സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിലും നിറംകെട്ട പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ. ഒരു വിക്കറ്റുപോലും നേടാനാവാതെ 109 റൺസ് വഴങ്ങിയ ആർച്ചർ വലിയ വിമർശനത്തിന് പാത്രമായിരുന്നു ആർച്ചർ. പക്ഷേ, സഞ്ജു സാംസൺ ക്യാപ്റ്റനായെത്തിയ ഒറ്റ മത്സരത്തിലെ പ്രകടനംകൊണ്ട് ആർച്ചർ എതിർത്തുപറഞ്ഞവരെയെല്ലാം എഴുന്നേൽപ്പിച്ചുനിർത്തി. ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരേ നാലോവറിൽ 25 റൺസ് വഴങ്ങി മൂന്നുവിക്കറ്റുകളാണ് താരം നേടിയത്. ടോസ് നഷ്ടപ്പെട്ട് രാജസ്ഥാൻ ബാറ്റുചെയ്യുന്നതിനിടെയാണ് കൗതുകമുണർത്തുന്ന കാഴ്ച ക്യാമറക്കണ്ണിൽ പതിഞ്ഞത്. 14-ാം ഓവറിനിടെ രാജസ്ഥാൻ റോയൽസിന്റെ ഡ്രസ്സിങ് റൂമിൽ ബ്ലാങ്കറ്റ്…
Read More »