Sports
-
കുഞ്ഞൂഞ്ഞിന്റെ കുഞ്ഞുതാരം; ടെന്നീസില്‍ മുന്നേറി ഉമ്മന്‍ചാണ്ടിയുടെ കൊച്ചുമകന്‍
തിരുവനന്തപുരം: ‘അപ്പയായിരുന്നു മുത്തിന്റെ കൂട്ട്. അവന് ടെന്നിസില്‍ താത്പര്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ മികച്ച കളിക്കാരനാക്കണമെന്ന് അപ്പ പറയുമായിരുന്നു. സ്വര്‍ഗത്തിലിരുന്ന് അപ്പ സന്തോഷിക്കുന്നുണ്ടാവും…” കേരളത്തിന്റെ പ്രിയനേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ വാക്കുകളില്‍ മകന്റെ നേട്ടത്തില്‍ സന്തോഷവും പിതാവിന്റെ വിരഹത്തില്‍ സങ്കടവും നിറഞ്ഞു. മികച്ച ടെന്നിസ് താരമായി വളര്‍ന്ന എഫിനോഹ ഉമ്മന്‍ റിച്ചിയുടെ പോരാട്ടം നേരില്‍ കാണാനെത്തിയതാണ് മറിയ. ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുമുണ്ട്. കുമാരപുരം രാമനാഥന്‍കൃഷ്ണന്‍ ടെന്നിസ് കോംപ്ലക്‌സിലെ ഗ്രൗണ്ടില്‍ നീല ജേഴ്‌സിയണിഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ മുത്ത് സ്മാഷുകള്‍ പായിക്കുകയാണ്. പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ഇന്‍കെലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് സംഘടിപ്പിച്ച ഓപ്പണ്‍ പ്രൈസ് മണി ടെന്നിസ് ടൂര്‍ണമെന്റാണ്. രണ്ടിനങ്ങളില്‍ എഫി ചാമ്പ്യനായി. ബോയ്‌സ് അണ്ടര്‍ 18 സിംഗിള്‍സിലും മെന്‍സ് ഡബിള്‍സിലും. മെന്‍സ് സിംഗിള്‍സില്‍ ഫൈനലിലുമെത്തി. ഡബിള്‍സില്‍ അദ്വൈത് ആയിരുന്നു പങ്കാളി. ‘എഫിയെ മത്സരങ്ങള്‍ക്ക് കൊണ്ടുപോകുമ്പോള്‍ എനിക്കുള്ള ധൈര്യം അപ്പയായിരുന്നു. തിരക്കിനിടെ കളി കാണാന്‍ എത്തിയിട്ടില്ല. എങ്കിലും എഫിയുടെ മത്സരമെന്തായെന്ന് വിളിച്ച് ചോദിക്കും…
Read More » -
തോല്‍വിയാണെങ്കിലും ‘തല’ തുടരും! ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഹെഡ് കോച്ച്; ഭാര്യയും മാതാപിതാക്കളും കളികാണാന്‍ എത്തിയതില്‍ വന്‍ ഊഹാപോഹങ്ങള്‍; ഗാലറിയില്‍നിന്നുള്ള വീഡിയോയും വൈറല്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു ധോണി വിരമിക്കുന്നെന്ന എല്ലാ ഊഹാപോഹങ്ങളും തള്ളി ചൈന്നെയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്്. അദ്ദേഹം ഇപ്പോഴും സ്‌ട്രോംഗ് ആണ്. ഡല്‍ഹി ക്യാപ്പിറ്റലിനെതിരേയുള്ള തോല്‍വിക്കു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുകയാണു ചെന്നൈ. ഇന്നലെ അക്‌സര്‍ പട്ടേലിന്റെ ഡല്‍ഹിക്കെതിരേ 17 റണ്‍സിനാണു തോറ്റത്. ഇക്കുറിയും റിതുരാജ് ഗെയ്ക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് സംഘം അമ്പേ പരാജയപ്പെട്ടു. 184 റണ്‍സ് ഫോളോ ചെയ്തിറങ്ങിയ ടീം ഇക്കുറിയും നിരാശപ്പെടുത്തി. ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള മത്സരം തുടങ്ങുന്നതിനുമുമ്പേ വലിയ ഊഹാപോഹങ്ങള്‍ ഗാലറിയില്‍നിന്നു പ്രചരിച്ചിരുന്നു. ധോണി കളിക്കുശേഷം തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ഇത്. മാതാപിതാക്കളും ഭാര്യയും മകളുമെത്തിയതോടെ ഇത് ഇരട്ടിയായി. ധോണിയുടെ പിതാവ് പാന്‍ സിങ് ധോണിയും അമ്മ ദേവകി ദേവിയും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മല്‍സരം കാണുന്ന ദൃശ്യങ്ങള്‍ വൈറലാണ്. https://twitter.com/i/status/1908518388155953242 2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം…
Read More » -
പഞ്ചാബ് കിംഗ്‌സിന് ആദ്യ തോല്‍വി സമ്മാനിച്ച് രാജസ്ഥാന്‍; ശരാശരിയെന്ന് വിമര്‍ശകര്‍ മാര്‍ക്കിട്ട ടീമിനെ വച്ച് സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റന്റെ കളി; ബൗളര്‍മാര്‍ക്കും കൈയടി
മുല്ലൻപൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കോടികളുടെ പണക്കിലുക്കവുമായെത്തിയ പഞ്ചാബ് കിങ്സിന് സീസണിൽ ആദ്യത്തെ തോൽവി സമ്മാനിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. തുടർച്ചയായ മൂന്നാം വിജയം തേടിയെത്തിയ പഞ്ചാബ് കിങ്സിനെ 50 റൺസിനാണു രാജസ്ഥാൻ തകർത്തുവിട്ടത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ആദ്യ മത്സരങ്ങൾക്കു പിന്നാലെ ശരാശരിയെന്ന് വിമർശകർ മാർക്കിട്ട ടീമിനെ വച്ചാണ് സഞ്ജു സാംസണെന്ന ക്യാപ്റ്റൻ ലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് മോഹിച്ച താരങ്ങളെയെല്ലാം വാങ്ങിയ പഞ്ചാബിന് ഇരുട്ടടി നൽകിയത്. 41 പന്തിൽ 62 റൺസെടുത്ത നേഹൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 21 പന്തിൽ 30 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെല്ലും തിളങ്ങി.മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് ബാറ്റിങ് നിര വിറച്ചുകൊണ്ടാണു തുടങ്ങിയത്. ജോഫ്ര ആർച്ചറുടെ ആദ്യ പന്തിൽ തന്നെ പ്രിയാൻഷ് ആര്യ ബോൾഡായി. ഇതേ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (10) വീണതോടെ പഞ്ചാബ് പ്രതിരോധത്തിലായി.…
Read More » -
ഔട്ടായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു, 67 റൺസുമായി യശസ്വി ജയ്സ്വാളും പുറത്ത്
പാട്യാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ പുറത്തായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് നായകൻ സഞ്ജു സാംസൺ. ഫെർഗുസനെറിഞ്ഞ ബോളിൽ ആഞ്ഞടിക്കാൻ ശ്രമിച്ച സഞ്ജുവിനു ചുവടു പിഴയ്ക്കുകയായിരുന്നു. ബോൾ നേരെ ശ്രേയസ് അയ്യരുടെ കൈകളിലേക്ക്. 26 ബോളിൽ 6 ഫോറുൾപ്പെടെ 38 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഔട്ടായ ഉടൻ ബാറ്റ് വായുവിലേക്ക് പൊക്കിയെറിയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ പവർ പ്ലേ ഓവറുകളിൽ ആഞ്ഞടിക്കുകയായിരുന്നു. നിലവിൽ 14.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 എന്ന നിലയിലാണ് രാജസ്ഥാൻ. 38 റൺസെടുത്ത സഞ്ജു, യശസ്വി ജയ്സ്വാൾ എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 45 ബോളിൽ 5 സിക്സും 4 ഫോറുമുൾപെടെ ജയ്സ്വാൾ 67 റൺസെടുത്തു. ഫെർഗൂസണുതന്നെയാണ് രണ്ട് വിക്കറ്റും. രാജസ്ഥാൻറെ നായകനായി സഞ്ജു സാംസൺ മടങ്ങിയെത്തിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട രാജസ്ഥാനെ പഞ്ചാബ് ബാറ്റിങ്ങിനയക്കുകയായിരുന്നു. അർഷ് ദീപ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 10 റൺസോടെയായിരുന്നു സഞ്ജു- ജയ്സ്വാൾ സഖ്യത്തിന്റെ…
Read More » -
വേറെ വഴിയില്ല; ചെന്നൈ ടീമിന്റെ ‘തല’യായി ധോണിയെത്തും; ഋതുരാജിന്റെ പരിക്ക് മുതലാക്കി ടീം അഴിച്ചു പണിയാന്‍ സിഎസ്‌കെ; ഇതുവരെ നയിച്ചത് 226 മത്സരങ്ങള്‍
ചെന്നൈ: ഐപിഎലില്‍ എം.എസ്. ധോണി വീണ്ടും ക്യാപ്റ്റന്റെ റോളില്‍ എത്തുമെന്നു സൂചന. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ മാറാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സത്തിനിടെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനു പന്ത് കയ്യിലിടിച്ചു പരുക്കേറ്റിരുന്നു. അടുത്ത മത്സരത്തില്‍ ഋതുരാജ് കളിക്കുമോയെന്ന കാര്യവും സംശയമാണ്. ഋതുരാജ് ഇറങ്ങിയില്ലെങ്കില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താല്‍ക്കാലിക ക്യാപ്റ്റനാകും. ശനിയാഴ്ച രാത്രി എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ ഡല്‍ഹി പോരാട്ടം. ധോണിയുടെ ക്യാപ്റ്റന്‍സി ഒരിക്കല്‍ കൂടി കാണാമെന്ന മോഹത്തിലാണ് ചെന്നൈയിലെ ധോണിയുടെ ആരാധകര്‍. ഋതുരാജിന്റെ പരുക്ക് ഭേദമാകുന്നത് അനുസരിച്ചാണ് അദ്ദേഹം കളിക്കാനുള്ള സാധ്യതകള്‍. നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ പരിശീലനം കൂടി കണ്ട ശേഷമാകും തീരുമാനം. ഋതുരാജ് കളിച്ചില്ലെങ്കില്‍ ആരു നയിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല എന്നും ഹസി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. 226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ്…
Read More » -
‘നിന്റെ ചാട്ടം എങ്ങോട്ടാണെന്നു എനിക്ക് മനസിലാകുന്നുണ്ട്… പക്ഷെ ഞാൻ പിടിതരില്ല, ഈ റൂമിലെ ഏറ്റവും സുന്ദരിയാണ് എന്റെ വനിതാ സുഹൃത്ത്, കണ്ടെത്തിക്കോളു’… ശിഖർ ധവാൻ ഐറിഷ് സുന്ദരിയുമായി പ്രണയത്തിൽ?- വീഡിയോ
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ഐറിഷ് യുവതിയുമായി പ്രണയത്തിലെന്നു സൂചന. കഴിഞ്ഞ ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനെയും അജ്ഞാത യുവതിയെയും ഒരുമിച്ചു കണ്ടതിനു പിന്നാലെ ഉടലെടുത്ത ധവാൻ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. ടൂർണമെന്റിൽ ഇന്ത്യ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം കളിക്കുമ്പോഴാണ് ഗാലറിയിൽ ഇരിക്കുന്ന ധവാനും ഐറിഷ് യുവതിയും മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടത്. ഇതോടെ പെൺകുട്ടി ആരെന്നു കണ്ടെത്താനുള്ള ശ്രമമായി. ഒടുവിൽ അയർലൻഡിൽ നിന്നുള്ള സോഫി ഷൈനാണ് ധവാന്റെ ഹൃദയം കവർന്ന ഈ യുവതിയെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ കണ്ടെത്തൽ. അടുത്തിടെ ഒരു ചടങ്ങിൽവച്ച് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മടിച്ചാണെങ്കിലും ധവാൻ മറുപടി നൽകുക കൂടി ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ച മട്ടിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ. ധവാന്റെ മറുപടി ഇങ്ങനെയായിരുന്നു-‘‘സത്യമാണ്. ഞാൻ അതെല്ലാം വിട്ടുകഴിഞ്ഞു. ഭാഗ്യമില്ലാത്തയാളാണ് ഞാൻ എന്ന് ഒരിക്കലും പറയില്ല. പക്ഷേ, ഈ മേഖലയിലെ പരിചയക്കുറവു സൃഷ്ടിച്ച പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക്…
Read More » -
തിരിച്ചുവരുന്നത് വെറുതേയല്ല.., ഒരു ജയം കൂടി നേടിയാൽ സഞ്ജുവിന് റെക്കോഡ് ..!! ക്യാപ്റ്റനായി തിരിച്ചുവന്ന സഞ്ജു കൂടുതൽ ഐപിഎൽ ജയത്തിലേക്ക് നയിച്ച നായകനാകും…
ജയ്‌പുർ: ഐപിഎല്ലിൻ്റെ ഈ സീസണിൽ മികച്ച തുടക്കം കിട്ടാത്ത രാജസ്ഥാൻ റോയൽസിനെ നയിക്കാൻ വീണ്ടും സഞ്ജു സാംസൺ. വിക്കറ്റ് കീപ്പറായി ഇറങ്ങാൻ ബിസിസിഐയുടെ സെൻട്രൽ ഓഫ് എക്സലൻസിൽ നിന്നും അനുമതി ലഭിച്ചു. ഇതോടെ, പഞ്ചാബ് കിങ്‌സിനെതിരേ ഏപ്രിൽ അഞ്ചിന് നടക്കുന്ന മത്സരത്തിൽ മലയാളിതാരം ടീമിനെ നയിക്കും. രാജസ്ഥാനെ കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റെക്കോഡ് ലക്ഷ്യമിട്ടാകും സഞ്ജു ടീമുമായി ഇറങ്ങുന്നത്. കൈവിരലിനേറ്റ പരിക്കിൽനിന്ന് മുക്തനായിരുന്നെങ്കിലും വിക്കറ്റ് കീപ്പറായി ഇറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ഇതോടെ, റിയാൻ പരാഗിനെയാണ് ആദ്യ മൂന്ന് കളികളിൽ ക്യാപ്റ്റനായി നിയോഗിച്ചത്. പരാഗിനുകീഴിൽ ആദ്യകളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 44 റൺസിനും രണ്ടാം കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ട് വിക്കറ്റിനും ടീം തോറ്റു. മൂന്നാം കളിയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറ് റൺസിന് തോൽപ്പിച്ച് ആദ്യജയം നേടി. എന്നാൽ, പരാഗിന്റെ ക്യാപ്റ്റൻസി ഏറെ വിമർശനം ഏറ്റുവാങ്ങി. 2021-ൽ രാജസ്ഥാന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത സഞ്ജു ചരിത്രനേട്ടം ലക്ഷ്യമിട്ടാകും പഞ്ചാബിനെതിരേ ഇറങ്ങുന്നത്. ഒരു…
Read More » -
കാക്കിയഴിക്കാന്‍ കറുത്ത മുത്ത്; 18-ാം വയസില്‍ തുടങ്ങി അസി. കമാന്‍ഡന്റ് ആയി ഐ.എം. വിജയന്‍ വിരമിക്കുന്നു; കളമൊഴിയുന്നത് കാല്‍പന്തിലെ അത്ഭുതം; രാഷ്ട്രീയത്തിലേക്കില്ല; സിനിമയില്‍ തുടരും; പാവപ്പെട്ട കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമിയും സ്വപ്നം
തൃശൂരിന്റെ നാട്ടുമ്പുറങ്ങളില്‍ പന്തുതട്ടി ലോകത്തോളം വളര്‍ന്ന ഇന്ത്യയുടെ കറുത്തമുത്ത് ഒദ്യോഗിക വേഷം അഴിക്കുന്നു. എം.എസ്.പി. അസിസ്റ്റന്‍ഡ് കമാന്‍ഡ് പദവിയില്‍നിന്ന് ഈ മാസം 30ന് ഐ.എം. വിജയന്‍ സ്ഥാനമൊഴിയും. ഇനിയുള്ള നാളുകള്‍ സിനിമകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അക്കാദമിയുമൊക്കയായി തൃശൂരിന്റെ സ്വന്തം ‘ഗഡി’ കളത്തിലുണ്ടാകും. 1986 ല്‍ നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സാണ് രംഗം മികവാര്‍ന്ന കളിയ ടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തില്‍ നൃത്തം ചവിട്ടിയൊ രു പതിനേഴുകാരന്‍ അന്ന് ഡിജിപിയായിരുന്ന എം.കെ.കെ. ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു. പക്ഷേ, 18 വയസ് തികയാത്തതിനാല്‍ ടീമിലെടുക്കാനാവില്ല. അ സാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാ വില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമില്‍ കളിച്ചു. ‘വിജയന്‍ എന്നൊരു കളിക്കാരന്‍ പയ്യ നുണ്ട്. പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. ക രുണാകരനോട് ശിപാര്‍ശ ചെയ്തതും എം.കെ. ജോസ ഫാണ്. 1987ല്‍ കൃത്യം 18 തികഞ്ഞപ്പോള്‍ അപ്പോയ്ന്റ്‌മെന്റ്…
Read More » -
കോടികള്‍ ആവിയായോ? തലയില്‍ കൈവച്ച് ഐപിഎല്‍ ടീം മാനേജ്‌മെന്റുകള്‍; മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ താരങ്ങളുടെ പ്രകടനം ശോകം; നിരാശരാക്കി വെടിക്കെട്ടുകാര്‍; ഈ താരങ്ങള്‍ക്ക് ഇതെന്തുപറ്റി?
ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഫ്രാഞ്ചൈസികള്‍ താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കാര്‍ ചെലവിടുന്നതു കോടികളാണ്. ഇതില്‍ ചിലര്‍ പ്രതീക്ഷയ്‌ക്കൊത്തു തിളങ്ങുമെങ്കില്‍ മറ്റു ചിലര്‍ അമ്പേ നിരാശരാക്കും. ഇതില്‍ പ്രമുഖരും ഉണ്ടെന്നാണു കൗതുകകരം. ഇക്കുറിയും ഐപിഎല്ലില്‍ കോടികള്‍ പോക്കറ്റിലാക്കി ഓരോ ടീമിനൊപ്പം ചേര്‍ന്നവര്‍ എടുത്ത ‘പണി’യുടെ കണക്കുകളാണു പുറത്തുവന്നത്. 1. റിഷഭ് പന്ത്: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഈ വര്‍ഷത്തെ ലേലംവിളിയില്‍ ഏറ്റവും കൂടുതല്‍പേര്‍ മത്സരിച്ചതു റിഷഭ് പന്തിനെ സ്വന്തമാക്കാനാണ്. ഏറ്റവുമൊടുവില്‍ 27 കോടി രൂപയ്ക്കാണു ലക്‌നൗ റിഷഭിനെ സ്വന്തമാക്കിയത്. പണം വാങ്ങി പോയതല്ലാതെ ബാറ്റിംഗില്‍ തിളങ്ങാന്‍ ഇതുവരെ റിഷഭിനു കഴിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 15 റണ്‍സ് മാത്രം നേടി പിന്നിലാണ് ഈ വെടിക്കെട്ടുകാരന്‍. ലക്‌നൗ വിശ്വസിച്ചേല്‍പിച്ച ക്യാപ്റ്റന്‍സിയിലും ഇതുവരെയുള്ള കളികളില്‍ അമ്പേ പരാജയമാണു റിഷഭ്. ഇതുവരെയുള്ള കളികളിലെ ശരാരശി ആവറേജ് 7.50 മാത്രം. 2. രോഹിത് ശര്‍മ- മുംബൈ ഇന്ത്യന്‍സ് മുന്‍ മുംബൈ ക്യാപ്റ്റനും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ രോഹിത് ശര്‍മ…
Read More »
