Sports

  • സീനിയര്‍ താരമായിട്ടും അശ്വിനെ പുറത്തിരുത്തി; ചെന്നൈ ജയിച്ചു; പ്ലേ ഓഫ് സാധ്യതയും മുന്നില്‍; മറ്റു ടീമുകള്‍ ഈ സീനിയര്‍ താരങ്ങളെ മാറ്റിയാല്‍ നാണക്കേടില്ലാതെ കഴിച്ചിലാകാം; ടീമിന്റെ ഉപദേശകരായി തുടര്‍ന്നാല്‍ മതിയെന്നും വാദം

    ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വികള്‍ക്കിടയില്‍ ആശ്വാസ ജയം നേടി ചെന്നൈ വീണ്ടും ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. ഇനിയുള്ള ഏഴു മത്സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിക്കുകയും മെച്ചപ്പെട്ട റണ്‍റേറ്റ് നേടുകയും ചെയ്താല്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത ഇനിയുമുണ്ട്. ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ധോണിയുടെ മികച്ച പ്രകടനവും ആരാധകര്‍ക്ക് ആശ്വാസമായി. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റിന് 166 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ മൂന്ന് പന്ത് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ശിവം ദുബെയുടേയും (43*) നായകന്‍ എംഎസ് ധോണിയുടേയും (26*) ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെയ്ക്ക് അനായാസ ജയമൊരുക്കിയത്.   എന്നാല്‍, മോശം ഫോമിലായ അശ്വനിനെ പുറത്തിരുത്താന്‍ കാട്ടിയ ധൈര്യവും ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. മുതിര്‍ന്ന ടീം അംഗങ്ങളെ ഒഴിവാക്കുന്നത് സാധാരണഗതിയില്‍ പതിവില്ലെങ്കിലും ഓള്‍റൗണ്ടര്‍ കൂടിയായ അശ്വിനെ പുറത്തിരുത്തുകയായിരുന്നു. ഇതു കഴിഞ്ഞ കളിയിലും നിര്‍ണായകമായി. സമാന രീതിയില്‍ രോഹിത് ശര്‍മയെയും മുഹമ്മദ് ഷമിയെയും മാറ്റി നിര്‍ത്തിയാല്‍…

    Read More »
  • ഹിറ്റ്മാൻ ബ്രില്യൻസ് വീണ്ടും, ജയവർധന’ ഈ​ഗോ’ മാറ്റിവച്ച് ടീമിനു ​ഗുണകരമായ കാര്യങ്ങൾ ചെയ്യണം- ഹർഭജൻ സിങ്

    മുംബൈ: ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ച രോഹിത് ശർമയുടെ ഇടപെടലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. രോഹിത്തിന്റെ തീരുമാനം ടീമിന്റെ മുഖ്യ പരിശീലകനായ മഹേള ജയവർധന അംഗീകരിക്കാൻ തയാറായില്ലെന്നും ഹർഭജൻ സിങ് പറഞ്ഞു. ഡൽഹി ബാറ്റ് ചെയ്യുമ്പോൾ 13–ാം ഓവറിനു ശേഷം പന്തു മാറ്റാനും സ്പിന്നർമാരെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത് ഡഗ്ഔട്ടിലിരുന്ന് നിർദ്ദേശിച്ചെങ്കിലും അതു കേൾക്കാൻ പോലും ജയവർധന തയാറായില്ലെന്നാണ് ഹർഭജന്റെ ആരോപണം. ജയവർധന മൈൻഡ് ചെയ്യാത്തതിനെ തുടർന്ന് രോഹിത് നേരിട്ട് പാണ്ഡ്യയ്ക്കും കരൺ ശർമയ്ക്കും നിർദ്ദേശം നൽകുകയായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. ചിലപ്പോഴെങ്കിലും പരിശീലകർ ‘ഈഗോ’ മാറ്റിവച്ച് ടീമിനു ഗുണകരമാകുന്ന കാര്യങ്ങൾ അംഗീകരിക്കണമെന്നും ഹർഭജൻ പറഞ്ഞു. ഹർഭജന്റെ വാക്കുകൾ ഇങ്ങനെ- ‘‘ഡൽഹി ക്യാപിറ്റൽസിനെതിരെ രോഹിത് ശർമയുടെ ഇടപെടലാണ് നിർണായകമായത്. സ്പിന്നർമാരെ ഇറക്കാനും കരൺ ശർമയെക്കൊണ്ട് ബോൾ ചെയ്യിക്കാനും രോഹിത്, മുംബൈയുടെ മുഖ്യ പരിശീലകനായ മഹള ജയവർധനയോട് ആവശ്യപ്പെട്ടു. രോഹിത്തിന്റെ ആശയം ഇഷ്ടപ്പെടാത്തതിനാൽ അതു കേൾക്കാൻ…

    Read More »
  • മിന്നല്‍ സ്റ്റംപിംഗ്, ബൗളിംഗ് തന്ത്രം, വെടിക്കെട്ട് ബാറ്റിംഗ്: വീണ്ടും കളം നിറഞ്ഞ് ‘തല’; ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാരെ പൂട്ടിക്കെട്ടിയ തന്ത്രം; അടിപൊട്ടേണ്ട അഞ്ച് ഓവറില്‍ ചെന്നൈ നല്‍കിയത് 26 റണ്‍സ് മാത്രം; മഞ്ഞപ്പട വീണ്ടും ട്രാക്കില്‍?

    ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് നിരന്തര തോല്‍വിയില്‍നിന്നു കരകയറിയതോടെ ധോണിയുടെ ക്യാപ്റ്റന്‍സിയും ചര്‍ച്ചയാകുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. ലഖ്നൗവിനായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ ഉപകരിച്ചില്ല. 55 off 5 overs need when MS Dhoni arrived to the crease with Shivam Dube who looked like a batter who doesn’t know how to pick a bat. & then MSD scored sensational 25(11)* at age of 43 and rescued CSK. He has been CSK best batter in…

    Read More »
  • ഇത്തിരിയില്ലാത്തെ പിള്ളാരുടെ കയ്യിൽ നിന്നുപോലും ചുമ്മാ അടി വാങ്ങിക്കൂട്ടുവാ … നെറ്റ്സിൽ ജോഫ്ര ആർച്ചറെ അടിച്ചൊതുക്കി 14 കാരൻ സൂര്യവംശി, എന്റെ പൊന്നു സഞ്ജു ഇവനൊക്കെ ടീമിൽ വച്ചിട്ടാണോ നീ ചുമ്മാ തോൽക്കുന്നത്, കളത്തിലിറക്കാൻ കമെന്റ്… വീഡിയോ

    രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ 14 വയസുകാരൻ രാജസ്ഥാൻ ബാറ്റ്സ്മാൻ വൈഭവ് സൂര്യവംശിയുടേത്. ജയ്പൂരിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർ‌സി‌ബി) ടീമിനെ മത്സരത്തിന് മുമ്പ് നെറ്റ്സിൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറെ നേരിടുന്നത്. വീഡിയോയിൽ, ആർച്ചർ യുവതാരത്തെ തന്റെ പേസ്, ലൈൻ, ലെങ്ത് എന്നിവ ഉപയോഗിച്ച് പരീക്ഷിക്കുന്നത് കണ്ടു. എന്നാൽ തനിക്കിട്ട് പണി തരാൻ നോക്കുന്ന ആർച്ചറെ താരം മനോഹരമായി നേരിടുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് നിരവധി കമെന്റുകളാണ് വരുന്നത്. ഇതുപോലുള്ള താരമുണ്ടായിട്ടാണോ രാജസ്ഥാൻ കളിപ്പിക്കാത്തതെന്നാണ് ആരാധകർ ചോദിക്കുന്നത്. അതേസമയം വൈഭവ് ഇതുവരെ ഒരു ഐപിഎൽ മത്സരം പോലും കളിച്ചിട്ടില്ല. മറുവശത്ത്, ആർച്ചർ അഞ്ച് മത്സരങ്ങളിൽ നിന്ന് 35.40 ശരാശരിയിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്, 3/25 എന്ന മികച്ച പ്രകടനം. കഴിഞ്ഞ വർഷത്തെ ഐപിഎൽ മെഗാ ലേലത്തിൽ, സൂര്യവംശി 1.1 കോടി രൂപയ്ക്ക് ആണ് ടീമിൽ എടുത്തത്. 2011…

    Read More »
  • കളിക്കിടയ്ക്ക് അസ്വസ്ഥത, തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ സഞ്ജുവിനോട് ആവശ്യപ്പെട്ട് കോലി- വീഡിയോ

    ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെതിരായ കളിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ആർസിബി താരം വിരാട് കോലി. മത്സരത്തിൽ വാനിന്ദു ഹസരംഗയ്‌ക്കെതിരെ സിക്സടിച്ച് അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കോലി ഡബിൾ ഓടിയിരുന്നു. ഇതിനിടെയാണ് കോലിക്കു അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ വിക്കറ്റിനു പിന്നിലുണ്ടായിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനോട് ഹൃദയമിടിപ്പ് പരിശോധിക്കാൻ കോലി ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ കയ്യിലെ ഗ്ലൗസ് അഴിച്ചുമാറ്റി സഞ്ജു കോലിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അതേസമയം ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫിൽ സോൾട്ടും വിരാട് കോലിയും അർധസെഞ്ചറികളുമായി തിളങ്ങിയതോടെ 15 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ആർസിബി വിജയത്തിലെത്തിയിരുന്നു. സോൾട്ട് 65 റൺസെടുത്ത് പുറത്തായപ്പോൾ കോലി 62 റൺസോടെയും…

    Read More »
  • പഞ്ചാബിനെതിരായ വെടിക്കെട്ട് മത്സരം ഒത്തുകളിയായിരുന്നോ? സണ്‍റൈസേഴ്‌സിന്റെ തിരിച്ചുവരവിന് പണമൊഴുക്കിയെന്ന് ആരാധകര്‍ക്കു സംശയം; അഭിഷേക് കുറിപ്പ് ഉയര്‍ത്തുമെന്ന് മുന്‍കൂര്‍ തീരുമാനിച്ചു? ട്രാവിസ് ഹെഡിന്റെ മറുപടിയില്‍ മറുവാദവും ശക്തം

    ഹൈദരാബാദ്: അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് പ്രകടനത്തിലൂടെ കളിയിലേക്കു തിരിച്ചെത്തിയെങ്കിലും ഹൈദരാബാദും പഞ്ചാബും തമ്മിലുള്ള മത്സരം ഒത്തുകളിയെന്ന ആരോപണവുമായി ആരാധകര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് വെടിക്കെട്ടു പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നാലെയെത്തിയ അഭിഷേകും സംഘവും അതിനപ്പുറമുള്ള പ്രകടനമാണു പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ട് വിക്കറ്റിന് 247 റണ്‍സെടുത്ത് എട്ട് വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. ഒമ്പത് പന്ത് ബാക്കിയാക്കിയാണ് ഹൈദരാബാദിന്റെ ജയം. അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദിനെ റെക്കോഡ് ജയത്തിലേക്ക് നയിച്ചത്. മോശം ഫോമിലായിരുന്ന യുവ ഓപ്പണര്‍ 55 പന്തില്‍ 141 റണ്‍സാണ് അടിച്ചെടുത്തത്. 14 ഫോറും 10 സിക്സും ഉള്‍പ്പെടെയാണ് അഭിഷേക് കത്തിക്കയറിയത്. ട്രാവിസ് ഹെഡ് 37 പന്തില്‍ 66 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഭിഷേകും ഹെഡും ചേര്‍ന്ന് സൃഷ്ടിച്ചത്. എന്നാല്‍, ഹൈദരാബാദിനെ ജയിപ്പിക്കാനുള്ള മത്സരമായിരുന്നെന്നും ടീം ഉടമ കാവ്യ മാരനെ സന്തോഷിപ്പിക്കാന്‍…

    Read More »
  • ഇതു ടെസ്റ്റല്ല, ട്വന്റി20; രണ്ടാം തോല്‍വിയില്‍ സഞ്ജുവിനെ പഴിച്ച് ആരാധകര്‍; ദ്രാവിഡിനും വിമര്‍ശനം; ഹോം ഗ്രൗണ്ടില്‍ ടീമിന്റെ തന്ത്രങ്ങള്‍ അമ്പേ പാളി; നിതീഷ് റാണയെ വൈകിപ്പിച്ചതും തിരിച്ചടിയായി

    ജയ്പൂര്‍: രണ്ടു തുടര്‍ വിജയങ്ങള്‍ക്കു പിന്നാലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്കു രാജസ്ഥാന്‍ പതിച്ചതിനു പിന്നാലെ സഞ്ജുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. കോച്ച് ദ്രാവിഡിന്റെ കീഴില്‍ തന്ത്രങ്ങള്‍ അമ്പേ പാളിയെന്നും വെടിക്കെട്ടു ക്രിക്കറ്റില്‍ ടെസ്റ്റ് ബാറ്റിംഗ് പുറത്തെടുത്താല്‍ വേറെ നിവൃത്തിയില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു ഒമ്പതു വിക്കറ്റിന്റെ കനത്ത പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്. സഞ്ജുവിന്റെ സാന്നിധ്യംകൊണ്ട് നിരവധി മലയാളി ആരാധകരും രാജസ്ഥാനൊപ്പമുണ്ട്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലകളിലും പൊളിഞ്ഞുപോയ ടീമിനു മറ്റാരിലും പരാജയത്തിന്റെ കാരണം ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ആര്‍സിബിയോടാണ് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയത്. ഇക്കാര്യത്തില്‍ വില്ലന്‍ സഞ്ജു തന്നെയാണെന്നു ചൂണ്ടിക്കാട്ടുന്നു. ഓപ്പണറായി ഇറങ്ങി വെടിക്കെട്ടു പുറത്തെടുക്കുന്നതിനു പകരം ടെസ്റ്റ് ശൈലിയിലായിരുന്നു ബാറ്റിംഗ്. 19 ബോളുകള്‍ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയടക്കം നേടിയത് വെറും 15 റണ്‍സ് മാത്രമാണ്. ഇതു ടീമിന്റെ സ്‌കോറിംഗിനെ ആകെ ബാധിച്ചു. ജെയ്‌സ്വാളിനൊപ്പം…

    Read More »
  • സെഞ്ചുറിക്കു പിന്നാലെ അഭിഷേക് ശര്‍മ പോക്കറ്റില്‍നിന്ന് ഉയര്‍ത്തിക്കാട്ടിയ കടലാസില്‍ എന്തായിരുന്നു? ശ്രേയസ് അയ്യരടക്കം വായിച്ചുനോക്കി! കെ.എല്‍. രാഹുലിന്റെ റെക്കോഡ് ഇനി പഴങ്കഥ; ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വമ്പന്‍ ജയം

    ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ നിരാശപ്പെടുത്തുന്ന ഫോമില്‍ നിന്ന് ഗംഭീരമായി തിരിച്ചെത്തി അഭിഷേക് ശര്‍മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് വെടിക്കെട്ട് സെഞ്ച്വറി പ്രകടനത്തോടെയാണ് അഭിഷേക് കൈയടി നേടിയത്. 246 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനായി 40 പന്തിലാണ് അഭിഷേക് സെഞ്ച്വറിയിലേക്കെത്തിയത്. 55 പന്തില്‍ 141 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. – A stunning maiden #TATAIPL century from Abhishek Sharma keeps #SRH on in this chase Updates ▶ https://t.co/RTe7RlXDRq#TATAIPL | #SRHvPBKS | @SunRisers pic.twitter.com/ANgdm1n86w — IndianPremierLeague (@IPL) April 12, 2025 പഞ്ചാബിന്റെ ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്തിയാണ് അഭിഷേകിന്റെ മടക്കം.. മത്സരത്തില്‍ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ അഭിഷേക് ശര്‍മ ആഘോഷം നടത്തിയത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. കീശയില്‍ നിന്ന് ഒരു പേപ്പറെടുത്ത് അഭിഷേക് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തന്റെ തിരിച്ചുവരവിനുള്ള നന്ദി പറയുകയാണ് അഭിഷേക് ഈ ആഘോഷത്തിലൂടെ ചെയ്തത്. അഭിഷേക്…

    Read More »
  • ഇതിലും ഭേദം തല്ലിക്കൊല്ലുന്നത്! നാണക്കേടിന്റെ പടുകുഴിയില്‍ ഷമി; അവസാന ഓവറില്‍ സ്‌റ്റോയിനിസ് പഞ്ഞിക്കിട്ടു; നാലോവറില്‍ വിട്ടുകൊടുത്തത് 75 റണ്‍സ്; അവസാന ഓവറില്‍ മാത്രം 27 റണ്‍സ്!

    ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നില്‍ റണ്‍മല തീര്‍ത്ത് പഞ്ചാബ് കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സാണ് അടിച്ചെടുത്തത്. ശ്രേയസ് അയ്യര്‍ (82) മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ പ്രഭ്സിംറാന്‍ സിങ് (42), പ്രിയന്‍ഷ് ആര്യ (36), മാര്‍ക്കസ് സ്റ്റോയിണിസ് (34*) എന്നിവരെല്ലാം തങ്ങളുടെ റോള്‍ ഗംഭീരമാക്കി. ബാറ്റിംഗ് പിച്ചുമായി പഞ്ചാബിനെ നേരിട്ട ഹൈദരാബാദിനു കണക്കുകൂട്ടല്‍പിഴച്ചു. ഹൈദരാബാദ് നിരയില്‍ എല്ലാവരും തല്ലുവാങ്ങിയെങ്കിലും നാണക്കേടിലേക്ക് എത്തിയിരിക്കുന്നത് മുഹമ്മദ് ഷമിയാണ്. ഇന്ത്യയുടെ സീനിയര്‍ പേസറെ പഞ്ഞിക്കിട്ട മാര്‍ക്കസ് സ്റ്റോയിണിസ് വലിയ നാണക്കേടിലേക്കാണ് ഷമിയെ തള്ളിവിട്ടിരിക്കുന്നത്. ഹര്‍ഷല്‍ പട്ടേല്‍ 18-ാം ഓവറില്‍ ഗ്ലെന്‍ മാക്സ് വെല്ലിനേയും ശ്രേയസ് അയ്യരേയും പുറത്താക്കി ഹൈദരാബാദിന് അല്‍പ്പം അശ്വാസം നല്‍കി. ഇത് മുതലാക്കി 19-ാം ഓവര്‍ എറിയാനെത്തിയ പാറ്റ് കമ്മിന്‍സും ഭേദപ്പെട്ട പ്രകടനം നടത്തി. 19-ാം ഓവറില്‍ എട്ട് റണ്‍സാണ് കമ്മിന്‍സ് വിട്ടുകൊടുത്തത്. ഇതോടെ…

    Read More »
  • ഹൈദരാബാദിന് ജയിക്കാന്‍ റണ്‍മല കയറണം: പഞ്ചാബിനായി വന്നവരെല്ലാം അടിയോടടി; ശ്രേയസ് അയ്യര്‍ അടിച്ചത് ആറു സിക്‌സും ആറു ഫോറും

    ഹൈദരാബാദ്: തുടര്‍ തോല്‍വിയില്‍ നിന്നു രക്ഷപ്പെടാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 246 റണ്‍സ് താണ്ടണം. ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് എവേ പോരാട്ടത്തില്‍ അടിച്ചെടുത്തത് 6 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ്. ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ വമ്പനടികളുമായി കളം വാണതോടെ പഞ്ചാബ് സ്‌കോര്‍ റോക്കറ്റ് പോലെ കുതിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. ശ്രേയസ് ആറ് വീതം സിക്‌സും ഫോറും സഹിതം 36 പന്തില്‍ അടിച്ചെടുത്തത് 82 റണ്‍സ്. പ്രിയാംശ് ആര്യ വെറും 13 പന്തില്‍ അടിച്ചത് 36 റണ്‍സ്. 4 സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു വെടിക്കെട്ട്. സഹ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് 23 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സ് കണ്ടെത്തി. വാലറ്റത്ത് മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ കടന്നാക്രമണമാണ് സ്‌കോര്‍ ഈ നിലയിലേക്ക് ഉയര്‍ത്തിയത്. താരം 11 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്തു. താരം 4 സിക്‌സും…

    Read More »
Back to top button
error: