Sports

  • അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷൻ ബോർഡിൽ ഇഷ അംബാനിയും

    മുംബൈ: 2024-2028 ഒളിംപിക് സൈക്കിളുമായി ബന്ധപ്പെട്ട് ഇഷ അംബാനിയും ലൂയിസ് ബൗഡനും ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ (എഫ്‌ഐവിബി) ബോർഡ് ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഉയർന്ന തലങ്ങളിലേക്ക് സംരംഭകത്വ മികവും പുതിയ കാഴ്ച്ചപ്പാടുകളുമെല്ലാം കൊണ്ടുവരുന്നതിന്റെ കൂടി ഭാഗമായാണ് ഇഷ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോളിബോളിന് പുറമെ വിവിധ മേഖലകളിൽ നിന്നായി നാല് അംഗങ്ങളെ ബോർഡിലേക്ക് ചേർക്കാൻ എഫ്‌ഐവിബി ഭരണഘടന അനുമതി നൽകുന്നുണ്ട്. ഇതനുസരിച്ചാണ് ഇഷയിലേക്ക് പുതിയ നിയോഗം എത്തിയിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള കാഴ്ച്ചപ്പാടുകളും സംഘടനയുടെ വൈവിധ്യവൽക്കരണവും ഉറപ്പാക്കാൻ ഇഷയുടെ തെരഞ്ഞെടുപ്പ് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ജെൻഡർ ഇൻ മൈനോരിറ്റി കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇഷ അംബാനി എഫ്‌ഐവിബി ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബിസിനസ് ലോകത്തെ ചടുലമായ വ്യക്തിത്വത്തിന് ഉടമയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ലീഡർഷിപ്പിന്റെ ഭാഗമായ ഇഷ അംബാനി. റിലയൻസ് റീട്ടെയ്ൽ ഉൾപ്പടെയുള്ള ഗ്രൂപ്പ് കമ്പനികളിൽ ഇഷ മികച്ച രീതിയിലുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. കമ്പനിയുടെ വളർച്ച ഉറപ്പാക്കുന്നതിലും ഡിജിറ്റൽ, ഇ-കൊമേഴ്‌സ് സംരംഭങ്ങൾ വിജയത്തിലെത്തിക്കുന്നതിലും ഇഷ അംബാനി നേതൃത്വം…

    Read More »
  • വെടിക്കെട്ടു കളിയിലെ മികച്ച ക്യാപ്റ്റന്‍മാര്‍ ആര്? പത്തു ടീമുകളില്‍ ഒമ്പതിലും നായകരായി ഇന്ത്യന്‍ താരങ്ങള്‍; വമ്പന്‍ തോല്‍വിയായി റിതുരാജ്; തകര്‍പ്പന്‍ കളിയുമായി ശ്രേയസ്; മോശമാക്കാതെ സഞ്ജുവും: ‘തല’ മുതല്‍ ‘വാല്‍’ വരെയുള്ള പത്തു ക്യാപ്റ്റന്‍മാര്‍

    ബംഗളുരു: ഇരുപതോവര്‍ വെടിക്കെട്ടു കളിയില്‍ അതേ വേഗത്തില്‍ തീരുമാനമെടുക്കുകയെന്നത് ഏറെ നിര്‍ണായകമാണ്. ഫീല്‍ഡിംഗ് പൊസിഷന്‍ മുതല്‍ ഓരോ സ്‌പെല്ലുകളും നിര്‍ണായകമാണ്. എതിര്‍ടീമിന്റെ കളിക്കാരനെ പഠിച്ചെടുക്കേണ്ട തീരുമാനം പിഴച്ചാല്‍ കളി കൈയില്‍നിന്നു പോകും. ഇവിടെയാണ് ഐപിഎല്‍ ടീമുകളെ നയിക്കുന്ന ക്യാപ്റ്റന്റെ സ്ഥാനം നിര്‍ണായകമാകുന്നത്. നിലവില്‍ കളിക്കുന്ന പത്തില്‍ ഒമ്പതിനെയും നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്. സണ്‍റൈസേഴ്‌സിനെ മാത്രമാണു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സ് നയിക്കുന്നത്. കഴിഞ്ഞ അഞ്ചു റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്ന വിലയിരുത്തലും കാര്യമായി നടക്കുന്നുണ്ട്. 1. ശ്രേയസ് അയ്യര്‍ ഇതുവരെയുള്ള കളികള്‍ വിലയിരുത്തിയാല്‍ പഞ്ചാബ് ക്യാപ്റ്റര്‍ ശ്രേയസ് അയ്യരാണ് മുമ്പില്‍. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിംഗിലും മിടുക്കന്‍. കഴിഞ്ഞ സീസണല്‍ കൊല്‍ക്കത്തയ്ക്കായി കപ്പടിച്ചശേഷമാണു പഞ്ചാബില്‍ എത്തിയത്. ഈ സീസണില്‍ കളിച്ച നാലില്‍ മൂന്നിലും വിജയിച്ചു. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. നാല് ഇന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റിയടിച്ച അദ്ദേഹം 200 സ്ട്രൈക്ക് റേറ്റില്‍ 168 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. 2. അക്ഷര്‍ പട്ടേല്‍ റാങ്കിംഗില്‍…

    Read More »
  • ക്യാപ്റ്റന്‍സിയിലും പിഴച്ചു; ഇനിയെന്താണു ധോണിയുടെ ഭാവി? ഗൗരവമായ ചോദ്യങ്ങളുന്നയിച്ച് മുഹമ്മദ് കെയ്ഫ്; തോറ്റെങ്കിലും മഞ്ഞപ്പടയ്ക്ക് തിരിച്ചുവരാന്‍ രണ്ടു സാധ്യതകള്‍; മുന്നിലുള്ളത് എട്ടു മത്സരങ്ങള്‍; കണക്കുകൂട്ടി കളിച്ചാല്‍ പ്ലേ ഓഫില്‍ എത്താന്‍ മാര്‍ഗമുണ്ട്

    ചെന്നൈ: കൊല്‍ക്കത്തയ്‌ക്കെതിരേ 103/9 എന്ന നിലയില്‍ തവിടുപൊടിയായ ചെന്നൈയില്‍ എം.എസ്. ധോണിയെന്ന ക്യാപ്റ്റന്റെ സ്ഥാനമെന്ത്? മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫിന്റെ വാക്കുകള്‍ ഗൗരവത്തോടെയാണു ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടീം തുടര്‍ച്ചയായ കളികളില്‍ മോശം പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഒരു കളിയില്‍ മാത്രമാണ് ബാറ്റ്‌സ്മാന്‍മാര്‍ പ്രകടനം പുറത്തെടുത്തത്. എല്ലാവരും മികച്ച കളിക്കാരാണെങ്കിലും ഫോം കണ്ടെടുക്കാന്‍ കഴിയാത്തതാണു പ്രശ്‌നം. ഇതിനു പിന്നാലെയാണു ടീം ഫ്രാഞ്ചൈസിയെയും ധോണിയെയും വിലയിരുത്തി കെയ്ഫിന്റെ ഗൗരവമുള്ള നിരീക്ഷണം വന്നത്. ‘ഇതു ധോണിയുടെ അവസാന സീസണ്‍ ആണോ?’ ഇതു മാറ്റത്തിനുള്ള സമയമാണോ? എന്തുകൊണ്ടാണ് എതിരാളികള്‍ക്കു നരെയ്‌നെയും വരുണിനെയും പോലുള്ള സ്പിന്നര്‍മാരുള്ളപ്പോള്‍ ഹോം ഗ്രൗണ്ടില്‍ സ്ലോ പിച്ച് തെരഞ്ഞെടുത്തത്? ക്യാപ്റ്റന്‍സിയിലെ പിഴവിലേക്കടക്കം ഊന്നുന്നതാണു കെയ്ഫിന്റെ വിലയിരുത്തല്‍. ഏറ്റവുമൊടുവിലെ കഴിയില്‍ കോണ്‍വേ നല്ല തുടക്കം നല്‍കിയെങ്കിലും പിന്നീടു ബാറ്റ്‌സ്മാന്‍മാര്‍ക്കു താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊയീന്‍ അലി കണക്കുകൂട്ടി പന്തെറിഞ്ഞതോടെ മെയ്ഡന്‍ ഓവറിനൊപ്പം കോണ്‍വെയെയും മടക്കി. രചിന്‍ രവീന്ദ്രയും പിന്നാലെ…

    Read More »
  • ധോണി ക്യാപ്റ്റനായി എത്തിയ മത്സരത്തില്‍ ചെന്നൈയ്ക്ക് ദയനീയ തോല്‍വി; റണ്‍റേറ്റില്‍ കുതിച്ച് കൊല്‍ക്കത്ത; 12 ഓവറില്‍ കളിപിടിച്ചു; സിഎസ്‌കെയ്ക്കു നാണക്കേടിന്റെ റെക്കോഡുകളും സ്വന്തം

    CSK vs KKR IPL 2025: ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായി മടങ്ങി എത്തിയ ആദ്യ മത്സരത്തിൽ സിഎസ്കെയ്ക്ക് ദയനീയ തോൽവി. ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ 103 റൺസിൽ ഒതുക്കിയതിന് ശേഷം 10 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ജയം പിടിച്ചു. ചെന്നൈയുടെ സീസണിലെ അഞ്ചാമത്തെ തോൽവിയാണ് ഇത്. ചെപ്പോക്കിലെ ചെന്നൈയുടെ തുടർച്ചയായ മൂന്നാമത്തെ തോൽവിയും. ആദ്യമായാണ് ചെപ്പോക്കിൽ ചെന്നൈ തുടരെ മൂന്ന് മത്സരങ്ങൾ തോൽക്കുന്നത്. 12 ഓവറിനുള്ളിൽ ജയം പിടിച്ചതോടെ നെറ്റ്റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. നിലവിൽ ആറ് പോയിന്റോടെ കൊൽക്കത്ത ഉൾപ്പെടെ നാല് ടീമുകളാണ് ഉള്ളത്. എന്നാൽ നെറ്റ്റൺറേറ്റിൽ കുതിപ്പ് നടത്തിയാണ് കൊൽക്കത്ത മൂന്നാം സ്ഥാനം പിടിച്ചത്. ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് അഞ്ചാമത്തെ ഓവറിൽ 23 റൺസ് എടുത്ത ഡികോക്കിനെ നഷ്ടമായി. എന്നാൽ സുനിൽ നരെയ്ൻ തകർത്തടിച്ച് കൊൽക്കത്തയെ അതിവേഗം ജയത്തിലേക്ക് എത്തിച്ചു.…

    Read More »
  • ‘തല’യെത്തിയിട്ടും തലവര മാറുന്നില്ല; പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന സ്വന്തം റെക്കോഡ് തിരുത്തി ചെന്നൈ; ടീം നൂറു കടന്നത് കഷ്ടിച്ച്; ഓള്‍ ഔട്ടായില്ലെന്നു മാത്രം

    ചെന്നൈ: ഈ സീസണിലെ പവര്‍പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന സ്വന്തം റെക്കോഡ് തിരുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ധോണിയുടെ മടങ്ങിവരവോടെ ഏറെ പ്രതീക്ഷയിലായ കാണികളെ സ്വന്തം ഗ്രൗണ്ടില്‍ തലതാഴ്ത്തിയിരുത്താന്‍ മാത്രമാണു ധോണിപ്പടയ്ക്കു കഴിഞ്ഞത്. പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിനു പകരം നയിക്കാന്‍ സാക്ഷാല്‍ ധോണിയെത്തിയതോടെ വലിയ മാറ്റങ്ങള്‍ സ്വപ്നം കണ്ട ചെന്നൈ ആരാധകര്‍ക്ക്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ ബാറ്റിങ് പ്രകടനം ബാക്കിയാക്കുന്നത് കൂടുതല്‍ കഠിനമായ നിരാശ. കൊല്‍ക്കത്തയ്ക്കെതിരെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഓള്‍ഔട്ടാകാതെ ‘രക്ഷപ്പെട്ടെങ്കിലും’ നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 103 റണ്‍സ്. ഈ സീസണില്‍ ഏതൊരു ടീമിന്റെയും ഏറ്റവും മോശം സ്‌കോറാണിത്. ഒരുവേള 100 കടക്കുമോ എന്നു സംശയിച്ച ചെന്നൈയെ, അവസാന ഘട്ടത്തില്‍ ശിവം ദുബെ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് രക്ഷപ്പെടുത്തിയത്. ദുബെ 29 പന്തില്‍…

    Read More »
  • ബൗണ്ടറികള്‍ മാത്രമായി ആയിരം! അപൂര്‍വ നേട്ടത്തില്‍ കോഹ്ലി; 721 ഫോറുകള്‍, 280 സിക്‌സറുകള്‍; ചരിത്രത്തിലെ ആദ്യ താരം

    ഐ.പി.എല്‍ ചരിത്രത്തില്‍ ആയിരം ബൗണ്ടറികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടവുമായി സൂപ്പര്‍ താരം വിരാട് കോഹ്ലി. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടക്കുന്ന മത്സരത്തിലാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് സിക്സറും ഒരു ഫോറുമായി മൂന്ന് ബൗണ്ടറികളാണ് വിരാട് ദല്‍ഹിക്കെതിരെ നേടിയത്. ഇതോടെയാണ് ഐ.പി.എല്‍ ചരിത്രത്തില്‍ വിരാട് കോഹ്ലിയുടെ ബൗണ്ടറികളുടെ എണ്ണം ആയിരമായി ഉയര്‍ന്നത്. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും ഇതോടെ മുന്‍ ആര്‍.സി.ബി നായകന്റെ പേരില്‍ കുറിക്കപ്പെട്ടു. തന്റെ കരിയറിലെ 249ാം ഇന്നിങ്സിലാണ് വിരാട് ഈ നേട്ടത്തിലെത്തിയത്. ഐ.പി.എല്‍ കരിയറില്‍ 721 ഫോറുകളും 280 സിക്സറുകളുമാണ് വിരാട് അടിച്ചെടുത്തത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ നേടിയ താരങ്ങള്‍: വിരാട് കോഹ്ലി: 1001 ശിഖര്‍ ധവാന്‍: 920 ഡേവിഡ് വാര്‍ണര്‍: 899 രോഹിത് ശര്‍മ: 855  

    Read More »
  • എംബാപ്പയെ പരിഹസിച്ചതിന് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോയോടുള്ള ഫ്രഞ്ച് ആരാധകരുടെ കലിപ്പ് തീരുന്നില്ല; കൂക്കി വിളിച്ചും അസഭ്യം പറഞ്ഞും കാണികള്‍; മനശാസ്ത്രജ്ഞനെ കാണണമെന്ന് പെറ്റിറ്റ്

    പാരിസ്: അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനോട് ഫ്രഞ്ച് ആരാധകര്‍ക്കുള്ള കലിപ്പ് തീരുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുമായുളള മത്സരത്തിനെത്തിയ ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പറെ ഫ്രഞ്ച് കാണികള്‍ കൂവി വിളിച്ചും അസഭ്യ പ്രയോഗങ്ങള്‍ നടത്തിയുമാണ് വരവേറ്റത്. മത്സരത്തിന് മുന്നോടിയായി എമിലിയാനോയെ രൂക്ഷമായി വിമര്‍ശിച്ച് 1998 ലോകകപ്പ് നേടിയ ടീമിലെ അംഗമായ ഫ്രഞ്ച് ഇതിഹാസം ഇമ്മാനുവല്‍ പെറ്റിറ്റ് രംഗത്തെത്തി. ”ഈ പ്രശ്‌നങ്ങള്‍ അതിരുകടന്നതിന്റെ ഉത്തരവാദി മാര്‍ട്ടിനസാണ്. കഴിഞ്ഞത് കഴിഞ്ഞു. കളിയാക്കുന്നത് ഫുട്‌ബോളിലും ജീവിതത്തിലും നടക്കുന്നത് തന്നെയാണ്. പക്ഷേ അത് അപകീര്‍ത്തിപ്പെടുത്തുന്നതിലേക്കും അനാദരവിലേക്കും നീങ്ങരുത്. അവന്‍ ഒരു മനശാസ്ത്രജ്ഞനെ കണ്ട് ചികിത്സയിലൂടെ കടന്നുപോകണം. അവന്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പഠിക്കേണ്ടതുണ്ട്” -പെറ്റിറ്റ് പ്രതികരിച്ചു. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ എമിലിയാനോയെ കൂവി വിളിച്ച പിഎസ്ജി അസഭ്യ പ്രയോഗങ്ങള്‍ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച രാത്രി നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ആസ്റ്റണ്‍വില്ലയെ പിഎസ്ജി 3-1ന് തോല്‍പ്പിച്ചിരുന്നു. 2022 ലോകകപ്പ് വിജയത്തിന് പിന്നാലെ എംബാപ്പെയെ പരിഹസിച്ച് കൊണ്ടുള്ള എമിലിയാനോയുടെ ആഘോഷ…

    Read More »
  • അടിയോടടി; ചിന്നസ്വാമി സ്‌റ്റേഡിയം അന്തംവിട്ട പ്രകടനം; തോല്‍വിയില്‍നിന്ന് പഞ്ചാബിനെ കരകയറ്റി രാഹുല്‍; മുന്‍നിരക്കാര്‍ രണ്ടക്കം കടക്കാതെ പുറത്തായി; ആര്‍സിബിക്കും ഞെട്ടല്‍: വീഡിയോ

    ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കെഎല്‍ രാഹുല്‍ ഷോ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 163 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ രാഹുല്‍ 53 പന്തില്‍ 93 റണ്‍സുമായി മുന്നില്‍നിന്നും നയിച്ചു. 23 പന്തില്‍ നിന്നും 38 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് രാഹുലിന് ഒത്ത പിന്തുണനല്‍കി. നാലില്‍ നാലും വിജയിച്ച ഡല്‍ഹി എട്ടുറണ്‍സുമായി പോയന്റ് പട്ടികയില്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് പോയന്റുള്ള ആര്‍സിബി മൂന്നാമതാണ്. JUST. NOT. DONE. YET. pic.twitter.com/rsKNAEQoth — Delhi Capitals (@DelhiCapitals) April 10, 2025   താരതമ്യേനെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 58ന് നാല് എന്ന നിലയില്‍ പതുങ്ങിയിരുന്നു.ഫാഫ് ഡുപ്ലെസിസ് (2), ജേക്ക് ഫ്രേസര്‍ മഗര്‍ക്ക് (7), അഭിഷേക് പൊരേല്‍ (7), അക്‌സര്‍ പട്ടേല്‍ (15) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാല്‍പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച കെഎല്‍ രാഹുല്‍-ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സഖ്യം ആര്‍സിബിയില്‍ നിന്നും മത്സരം തട്ടിയെടുക്കുകയായിരുന്നു. Carnage X…

    Read More »
  • ഋതുരാജിനു പരിക്ക്; ഈ സീസണില്‍ ഇനി കളിക്കാനായേക്കില്ല; ചെന്നൈ തലവനായി ‘തല’; തലവര മാറുമോ ടീമിന്റെ? കരകയറണമെങ്കില്‍ ഇനി മത്സരങ്ങളില്‍ ജയമല്ലാതെ മറ്റു മാര്‍ഗമില്ല

    ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. പരിക്ക് മൂലം നിലവിലെ ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്‌വാദിന് സീസണ്‍ ഉടനീളം പുറത്തിരിക്കേണ്ടി വരുന്നതിനാലാണ് ധോണിക്ക് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ‘ഗുവാഹത്തിയില്‍ വെച്ച് അദ്ദേഹത്തിന് പന്തുകൊണ്ടിരുന്നു. കഠിനമായ വേദനയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. കൈമുട്ടിന് സാരമായ പരിക്കുണ്ട്. അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹം ടീമിനായി നല്‍കിയ സേവനങ്ങളെ മാനിക്കുന്നു. സീസണിലെ ബാക്കി മത്സരങ്ങളില്‍ ധോണിയായിരിക്കും ചെന്നൈയെ നയിക്കുക” -ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ് പ്രതികരിച്ചു. 226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും വിജയിച്ചിട്ടുണ്ട്. ഇതില്‍ 142 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 90 എണ്ണത്തില്‍ തോറ്റു. അഞ്ചുതവണ കിരീടവും നേടി. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഓരോ ടീമും ‘ഐക്കണ്‍’ കളിക്കാരെ ടീമിലെത്തിക്കണമെന്നു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ധോണിയെ ചെന്നൈ പിടികൂടിയത്. ലേലത്തിനു മുമ്പേ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു.…

    Read More »
  • ബാറ്റിംഗിലെ മെല്ലെപ്പോക്കിനു പരിഹാരമായി; തകര്‍ത്തടിച്ചിട്ടും തകര്‍ന്നു ചെന്നൈ; മുന്നോട്ടുള്ള സാധ്യതകളും മങ്ങുന്നു; ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും പരാജയമായി ഋതുരാജ്; പഞ്ചാബിന് സൂപ്പര്‍ വിജയം

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം തോല്‍വിയിലേക്കു തള്ളിവിട്ട് പഞ്ചാബ് കിങ്‌സ്. 18 റണ്‍സ് വിജയമാണ് പഞ്ചാബ് കിങ്‌സ് ഹോം ഗ്രൗണ്ടില്‍ സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ചറി നേടിയെങ്കിലും ചെന്നൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 49 പന്തുകള്‍ നേരിട്ട ചെന്നൈ ഓപ്പണര്‍ 69 റണ്‍സെടുത്തു. 27 പന്തുകള്‍ നേരിട്ട ശിവം ദുബെ 42 റണ്‍സടിച്ചു പുറത്തായി. തകര്‍ത്തടിച്ച ധോണി 12 പന്തില്‍ 27 റണ്‍സെടുത്തു പുറത്തായി. https://x.com/i/status/1909633478041243948 ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് അടിച്ചത്. 23 പന്തില്‍ 36 റണ്‍സെടുത്ത രചിനെ മാക്‌സ്‌വെല്ലിന്റെ പന്തില്‍ പഞ്ചാബ് കീപ്പര്‍ പ്രബ്‌സിമ്രന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് ഒരു റണ്‍ മാത്രമാണു നേടിയത്. എന്നാല്‍…

    Read More »
Back to top button
error: