Sports

  • നാണംകെട്ടെങ്കിലും വീണ്ടുമൊരു താരോദയം; ചെന്നൈയ്ക്കായി മൂന്നാം നമ്പരില്‍ തകര്‍ത്താടി പതിനേഴുകാരന്‍ ആയുഷ്; അശ്വിനി കുമാറിന്റെ മൂന്നുബോളില്‍ നേടിയത് 16 റണ്‍സ്

    മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പതിനേഴുകാരന്‍ ആയുഷ് മാത്രെയുടെ പ്രകടനത്തില്‍ ആശ്വാസം. മുന്‍ ക്യാപ്റ്റന്‍ റിതുരാജിനു പകരക്കാരനായിട്ടാണ് മുംബൈക്കാരനെ കളത്തലിറക്കിയത്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ആയുഷ് തകര്‍ത്താടി. ആഭ്യന്തര താരമായതിനാല്‍ പിച്ചിനെക്കുറിച്ചുളള അറിവും അനുകൂലമായി. മുംബൈയുടെ സൂപ്പര്‍ ബൗളര്‍മാരെ വിറപ്പിച്ച ആയുഷ് 15 പന്തില്‍ 32 റണ്‍സ് നേടിയാണ് പുറത്തായത്. നാല് ഫോറും രണ്ട് സിക്സും പറത്തിയ താരത്തെ ദീപക് ചഹാറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്നര്‍ മികച്ച ക്യാച്ചിലാണ് പുറത്താക്കിയത്. പവര്‍പ്ലേയില്‍ ആദ്യം പരുങ്ങിയ ചെന്നൈയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചതും ആയുഷാണ്. രചിന്‍ രവീന്ദ്രയെ പുറത്താക്കിയ ആത്മവിശ്വാസത്തില്‍ പന്തെറിയാന്‍ എത്തിയ അശ്വിനി കുമാറിനെ കരയിച്ചാണു മടക്കിയത്. അശ്വിനിയുടെ നാലാം ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തിയ ആയുഷ്, അഞ്ചാം പന്ത് സിക്‌സര്‍ പറത്തി. അടുത്തതായി ഷോര്‍ട്ട് ബോള്‍ എറിഞ്ഞപ്പോഴും പന്ത് ആകാശം മുട്ടി. മൂന്നു ബോളില്‍ 16 റണ്‍സാണ് അശ്വിനി കുമാര്‍ വിട്ടുനല്‍കിയത്. How about that…

    Read More »
  • ക്യാപ്റ്റന്‍ ഡാ! കളിക്കുമുമ്പ് വണ്ടര്‍ കിഡിന് സ്വന്തം ബാറ്റ് കൈമാറി സഞ്ജു; വെടിക്കെട്ട് ഇന്നിംഗ്‌സിനായി വൈഭവിനെ കൂള്‍ ആക്കി; പിന്നെ കണ്ടത് ചരിത്രം!

    ജയ്പൂര്‍: ഐപിഎല്ലില്‍ ലക്‌നൗവിനെതിരേ പടിക്കല്‍ കലമുടച്ചെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്ക് എത്തിയത് രാജസ്ഥാനു നല്‍കുന്ന ആശ്വാസം ചില്ലറയല്ല. ആദ്യ മത്സരത്തിന്റെ പകപ്പൊന്നും ഇല്ലാതെ സിക്‌സറില്‍ തുടങ്ങിയ പതിനാലുകാരന്‍ വൈഭവിന്റെ പ്രകടനത്തിനും വന്‍ പ്രശംസയാണു ലഭിക്കുന്നത്. മുമ്പ് യശ്വസി ജെയ്‌സ്വാളിനെ കളിയിലേക്കു കൊണ്ടുവന്നതുപോലെ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ പ്രോത്സാഹനവും നിര്‍ദേശങ്ങളുമാണു വൈഭവിന്റെ തീപ്പൊരി പ്രകടനത്തിനു പിന്നിലെന്നാണു പിന്നീടു പുറത്തുവരുന്ന വിവരം. ആദ്യംമുതല്‍ വൈഭവിനൊപ്പം നില്‍ക്കാന്‍ സമയം കണ്ടെത്തിയ സഞ്ജു, കൃത്യമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഒപ്പം തന്റെ ബാറ്റും നല്‍കി! മല്‍സരത്തിനു മുമ്പാണ് എസ്എസ് ബ്രാന്‍ഡിലുള്ള തന്റെ ബാറ്റ് അദ്ദേഹം സമ്മാനിച്ചത്. ഐപിഎല്ലില്‍ നേരത്തേ ഇതേ ബാറ്റുകൊണ്ടു വെടിക്കെട്ടു പ്രകടനങ്ങളും സഞ്ജു നടത്തിയിട്ടുണ്ട്. അതു വൈഭവിന്റെ കൈകളിലേക്കു വന്നപ്പോഴും പിഴച്ചില്ല. മത്സരത്തില്‍ കളിക്കാതിരുന്നിട്ടും വൈഭവിനു ആത്മവിശ്വാസവും ധൈര്യവും നല്‍കി സഞ്ജു കൂടെ തന്നെയുണ്ടായിരുന്നു. റണ്‍ചേസില്‍ ബാറ്റിംഗിന് ഇറങ്ങുംമുമ്പ് അല്‍പം വികാരഭരിതനായ താരത്തെ അരികിലിരുന്നു കൂള്‍ ആക്കിയതും സഞ്ജുവാണ്. സഞ്ജു സംസാരിക്കുന്നതും അതു ശ്രദ്ധയോടെ കേള്‍ക്കുന്നതും…

    Read More »
  • കോടികള്‍ എറിഞ്ഞു കൂടെക്കൂട്ടിയ ഫിനിഷര്‍മാര്‍ എവിടെ? ആറു പന്തില്‍ ഒമ്പതു റണ്‍സ് എടുക്കാന്‍ വയ്യ! പടിക്കല്‍ കലമുടച്ചതില്‍ ഒത്തുകളി? രണ്ടുവര്‍ഷം വിലക്കു നേരിട്ടത് ഓര്‍മിപ്പിച്ച് ആരാധകര്‍

    ബംഗളുരു: ഐപിഎല്ലില്‍ വെടിക്കെട്ടു തുടക്കം നല്‍കിയിട്ടും വിക്കറ്റുകള്‍ കൈയിലുണ്ടായിട്ടും അവസാന ഓവറിലെ തോല്‍വിക്കു മറുപടിയില്ലാതെ രാജസ്ഥാന്‍. കളിയില്‍ മിക്ക സമയത്തും ആധിപത്യം പുലര്‍ത്തിയിട്ടും അവസാന നിമിഷത്തെ സമ്മര്‍ദത്തിന് ഒരിക്കല്‍ കൂടി രാജസ്ഥാന്‍ റോയല്‍സ് കീഴ്‌പ്പെട്ടു. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം 178 റണ്‍സില്‍ അവസാനിച്ചുതോല്‍വി 2 റണ്‍സിന്! കോടികളെറിഞ്ഞു നിലനിര്‍ത്തിയ ഫിനിഷര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ പോയതാണ് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയത്. ഓവറില്‍ ഒമ്പതു റണ്‍സ് എന്നത് കുട്ടിക്രിക്കറ്റില്‍ ഒരു റണ്‍സേയല്ല. ലക്‌നൗ പേസര്‍ ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 9 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ ആവശ്യം. ഷിമ്രോണ്‍ ഹെറ്റ്‌മെയറും (7 പന്തില്‍ 12) ധ്രുവ് ജുറേലും (5 പന്തില്‍ 6 നോട്ടൗട്ട്) ക്രീസില്‍ ഉണ്ടായിരുന്നിട്ടും രാജസ്ഥാന് നേടാന്‍ സാധിച്ചത് 6 റണ്‍സ് മാത്രം. സ്‌കോര്‍: ലക്‌നൗ 20 ഓവറില്‍ 5ന് 180. രാജസ്ഥാന്‍ 20 ഓവറില്‍ 5ന് 178. നാല്…

    Read More »
  • ഔട്ട്! രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെ പവലിയന് സ്വന്തം പേരിട്ട അസറുദീന്റെ നടപടി റദ്ദാക്കി ഓംബുഡ്‌സ്മാന്‍ ഉത്തരവ്; ടിക്കറ്റില്‍ പേര് അച്ചടിക്കുന്നതിനും വിലക്ക്; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വെട്ടിയത് വിവിഎസ് ലക്ഷ്മണിന്റെ പേര്

    ഹൈദരാബാദ്: രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നോര്‍ത്ത് പവലിയനില്‍നിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീന്റെ പേരു നീക്കം ചെയ്യാന്‍ നിര്‍ദേശം. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) ഓംബുഡ്‌സ്മാന്റെയാണ് ഉത്തരവ്. ടിക്കറ്റുകളില്‍ അസറുദീന്റെ പേര് അച്ചടിക്കരുതെന്നും മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസുകൂടിയായ ജസ്റ്റി് വി. ഈശ്വരയ്യയുടെ ഉത്തരവില്‍ പറയുന്നു. 2019ല്‍ അസറുദീന്‍ എച്ച്‌സിഎ പ്രസിഡന്റായിരുന്ന സമയത്താണു നോര്‍ത്ത് സറ്റാന്‍ഡിന് ‘അസറുദീന്‍ സ്റ്റാന്‍ഡ്’ എന്നു പേരിട്ടത്. അതുവരെ വിവിഎസ് ലക്ഷ്മണ്‍ പവലിയന്‍ എന്നായിരുന്നു പേര്. അസറുദീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 28ന് ഇതേക്കുറിച്ചു പരാതി ഉയര്‍ന്നു. എച്ച്‌സിഎയിലെ 226 അംഗങ്ങളിലൊന്നായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബാണു (എല്‍സിസി) പരാതി നല്‍കിയത്. എച്ച്‌സിഎയുടെ നിയമാവലിക്കു വിരുദ്ധമായാണ് അസറുദീന്‍ സ്വന്തം നിലയ്ക്കു പേരു നല്‍കിയതെന്നും 38-ാം വകുപ്പ് അനുസരിച്ച് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സിലിന് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ക്ലബ് വാദിച്ചു. എന്നാല്‍, വാദങ്ങള്‍ തള്ളിയ അസറുദീന്‍ ഇതിനെതിരേ ഹൈക്കോടതിയെ…

    Read More »
  • അവന്‍ വരവറിയിച്ചു! രാജസ്ഥാന്‍ കൈയോടെ പൊക്കിയയത് വെറുതേയല്ല; ശാര്‍ദൂല്‍ കേട്ടത് ‘ഠപ്പ്’ എന്ന ശബ്ദം മാത്രം! സൂര്യനെപ്പോലെ ജ്വലിച്ച് വൈഭവ്; പ്രയാസ് റേ ബര്‍മന്റെ വര്‍മന്റെ റെക്കോഡ് മറികടന്ന പ്രകടനം

    ബംഗളുരു: ആദ്യ ഓവറിലെ നാലാം ബോള്‍. ശാര്‍ദൂല്‍ കേട്ടത് ‘ഠപ്പ്’ എന്ന ശബ്ദം മാത്രം. വിക്കറ്റിനു പിന്നില്‍നിന്ന ഋഷഭ് പന്തിന് എന്താണു സംഭവിച്ചതെന്നു മനസിലാകുംമുമ്പേ പന്ത് ആകാശംമുട്ടി ബൗണ്ടറി കടന്നു. നേരിട്ട ആദ്യ പന്തില്‍തന്നെ സൂപ്പര്‍ സിക്‌സര്‍! കമന്റേറ്റര്‍മാര്‍ പോലും അന്തംവിട്ടുനിന്നപ്പോള്‍ മുഖത്തു ഭാവഭേദമൊന്നുമില്ലാതെ ഫീല്‍ഡിംഗില്‍ ആരൊക്കെയുണ്ടെന്നു ഗൗരവത്തോടെ വിലയിരുത്തുന്ന ഒരു മുഖം തെളിഞ്ഞു. അതേ… അവന്‍ വരവറിയിച്ചു. തെരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ലെന്ന് രാജസ്ഥാനെ ഓര്‍മിപ്പിച്ച് വൈഭവ്! 25th November 2024: The youngest ever player to be bought at the IPL Auction 19th April 2025: The youngest ever to play an IPL game & put up a dazzling show on debut ! #TATAIPL |… pic.twitter.com/MxLuCTPzeN — IndianPremierLeague (@IPL) April 19, 2025 കഴിഞ്ഞില്ല. രണ്ടാം ഓവറിലെ ആദ്യ പന്തെറിഞ്ഞ ആവേശിനായിരുന്നു മാനത്തുനോക്കാന്‍ നിയോഗം. പന്ത്…

    Read More »
  • താഴത്തില്ല! വെടിക്കെട്ടുമായി ബട്‌ലര്‍ തിരിച്ചെത്തി; ഡല്‍ഹിയെ പറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്‌

    അഹമ്മദാബാദ്: അർധ സെഞ്ചുറിയുമായി ജോസ് ബട്ട്ലർ (54 പന്തിൽ പുറത്താകാതെ 97) നയിച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഡൽഹി ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം ​ഗുജറാത്ത് 19.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 203/8. ഗുജറാത്ത് ടൈറ്റൻസ് 204/3   ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് അടിച്ചെടുത്തത്. 32 പന്തിൽ 39 റൺസ് സ്വന്തമാക്കിയ ക്യാപ്റ്റൻ അക്ഷർ പട്ടേലാണു ഡൽഹിയുടെ ടോപ് സ്കോറർ. ഓപ്പണർമാർ അഭിഷേക് പോറെൽ (9 പന്തിൽ 18) മിന്നുന്ന തുടക്കമാണ് ഡൽഹിക്ക് നൽകിയത്. സ്കോർ 23 ൽ നിൽക്കെ അഭിഷേക് പൊറേലിനെ ഡൽഹിക്കു നഷ്ടമായി. പിന്നാലെയെത്തിയ കെ എൽ രാഹുലും (14 പന്തിൽ 28) കരുൺ നായരും (18 പന്തിൽ 31) റൺറേറ്റ് താഴാതെ ടീമിനെ മുന്നോട്ട് നയിച്ചു.   നാലാം വിക്കറ്റിൽ 53 റൺസ്…

    Read More »
  • ചരിത്രം കുറിച്ച് വൈഭവ്; 14-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം; വൈഭവിനെ ടീമിലെത്തിച്ചത് ഒരുകോടി രൂപയ്ക്ക്; ബംഗാള്‍ താരത്തിന്റെ റെക്കോഡ് ഇനി പഴങ്കഥ

    ജയ്പൂർ: ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ്‌ സൂര്യവൻഷി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് രാജസ്ഥാന് വേണ്ടി 14കാരൻ കളത്തിലിറങ്ങിയത്. ബിഹാർ സ്വദേശിയായ വൈഭവിനെ 1.1 കോടി രൂപയ്‌ക്കാണ് രാജ സ്ഥാൻ റോയൽസ് ടീമിലെടുത്തത്. ഐപിഎൽ ചരിത്രത്തിൽ താരലേലത്തിനെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇന്ത്യൻ അണ്ടർ 19 താരമായ ഇടംകൈയൻ ബാറ്റർ സ്വന്തമാക്കിയിരുന്നു. . . Welcome to #TATAIPL, Vaibhav Suryavanshi Updates ▶️ https://t.co/02MS6ICvQl#RRvLSG | @rajasthanroyals pic.twitter.com/MizhfSax4q — IndianPremierLeague (@IPL) April 19, 2025 ബംഗാൾതാരം പ്രയാസ്‌ റായ്‌ ബർമന്റെ പേരിലുള്ള റെക്കോഡാണ് താരം മറികടന്നത്. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിനായി കളിക്കുമ്പോൾ 16 വർഷവും 157 ദിവസവുമായിരുന്നു പ്രയാസിന്റെ പ്രായം. നാലാംവയസ്സിൽ കളി തുടങ്ങിയതാണ്‌ വൈഭവ്‌. 2011ൽ ബിഹാറിലെ തജ്‌പുരിലാണ്‌ ജനനം. ഐപിഎൽ ആരംഭിച്ചത്‌ 2008ലാണെന്ന്‌ ഓർക്കണം. മകന്റെ ക്രിക്കറ്റ്‌ പ്രേമം തിരിച്ചറിഞ്ഞ അച്ഛൻ സഞ്‌ജീവാണ്‌ പ്രോത്സാഹനം നൽകിയത്‌. വീട്ടുമുറ്റത്ത്‌…

    Read More »
  • കളി തോറ്റെങ്കിലും ആര്‍സിബി നായകന്‍ സച്ചിനെ മറികടന്ന് റെക്കോഡ് ഇട്ടു; അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാന്‍; തട്ടകത്തിലെ നാണംകെട്ട തോല്‍വിക്ക് ബാറ്റിംഗ് നിരയെ വിമര്‍ശിച്ച് രജത് പാട്ടീദാര്‍

    ബംഗളുരു: ഐപിഎല്‍ ചരിത്രത്തില്‍ റെക്കോഡുകള്‍ പഴങ്കഥയാകാന്‍ അധിക സമയമൊന്നുംവേണ്ട. ടി20 ക്രിക്കറ്റ് വന്നതിനുശേഷം ഇന്ത്യ കണ്ട പല അതികായന്മാരുടെയും റെക്കോഡുകള്‍ യുവത്വത്തിന്റെ പേരിലേക്കു തിരുത്തിക്കുറിക്കപ്പെട്ടു. ഇപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് മറികടന്നിരിക്കുകയാണു ആര്‍സിബി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍. ഐപിഎല്ലില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ വേഗമേറിയ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണു രജത്. 30 ഇന്നിംഗ്‌സ് കൊണ്ടാണ് രജത് ആയിരം തികച്ചതെങ്കില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 31 മാച്ചുകളിലാണ് ഈ നേട്ടമുണ്ടാക്കിയത്. വെള്ളിയാഴ്ച പഞ്ചാബിനെതിരേ 18 ബോളില്‍ 23 റണ്‍സ് നേടിയതോടെയാണു സച്ചിന്റെ റെക്കോഡ് പഴങ്കഥയായത്. 150 സ്‌ട്രൈക്കിംഗ് റേറ്റും 35 ആവറേജ് റണ്‍സുമായാണു പാട്ടീദാര്‍ സച്ചിനെ മറികടന്നത്. സമ്മര്‍ദ സമയത്തും അദ്ദേത്തിന്റെ കളിയിലെ നിയന്ത്രണം നഷ്ടപ്പെടാറില്ല. ടി20യിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തുന്നതും. ഇതിനുമുമ്പ് മുംബൈയുടെ തിലക് വര്‍മ (33 മാച്ചുകള്‍) യും ചെനൈയുടെ റിതുരാജുമാണ് (31 മത്സരങ്ങള്‍) ആയിരം കടന്നത്. പഞ്ചാബിനെതിരായ മത്സരം മഴമൂലം 14…

    Read More »
  • ‘സഞ്ജുവും ദ്രാവിഡുമായുള്ള ശീതയുദ്ധം ടീമിനെ തകര്‍ക്കും; സംഗക്കാര കോച്ചായി തിരിച്ചെത്തണം’: വിമര്‍ശനവുമായി ആരാധകര്‍; തീരുമാനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് കാഴ്ചക്കാരനായി ക്യാപ്റ്റന്‍; പരിക്കിന്റെ പേരില്‍ പുറത്തിരിക്കാനും സാധ്യത

    ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് അടുത്ത മത്സരം നിര്‍ണായകമായിരിക്കേ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്കും കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള പടലപ്പിണക്കവും ടീമിനെ വലയ്ക്കുന്നു. വലത്തേ അടിവയറ്റിലാണു സഞ്ജുവിനു കടുത്ത വേദനയെന്നും സ്‌കാന്‍ ഫലത്തിനായി കാത്തിരിക്കുകയുമാണെന്നാണു കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ഡല്‍ഹി ക്യാപ്പിറ്റലിനെതിരേയുള്ള മത്സരത്തിനിടെയാണു സഞ്ജുവിനു പരിക്കേറ്റത്. വിപ്‌രാജ് നിഗമിനെ കട്ട് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടത്. തൊട്ടു പിന്നാലെ പുറത്തേക്കും പോകേണ്ടിയും വന്നു. കുഴപ്പമില്ലെങ്കിലും അടുത്ത മത്സരം കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കമന്റേറ്റര്‍മാരുടെ ചോദ്യത്തിനു സഞ്ജു മറുപടി പറഞ്ഞിരുന്നു.  ഐപിഎല്‍ പാതി ദൂരം പിന്നിട്ടിട്ടും ടീമിനു താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കളിക്കളത്തിലും പുറത്തും ടീമിനെ വലയ്ക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ അമ്പേ പരാജയപ്പെട്ടു എന്നും വിമര്‍ശനമുണ്ട്. സഞ്ജുവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നു തോന്നിപ്പിക്കുന്ന വീഡിയോ രംഗങ്ങളും പുറത്തുവന്നിരുന്നു. റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന മല്‍സരം സൂപ്പര്‍ ഓവറിലേക്കു കടന്നപ്പോള്‍ താരങ്ങള്‍ക്കു ദ്രാവിഡ്…

    Read More »
  • കോലിയൊക്കെ എന്ത്! ബാബര്‍ ലോകത്തെ ഏറ്റവും മികച്ച താരമാകും; പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വന്‍ ദുരന്തമായിട്ടും പ്രശംസയ്ക്കു കുറവില്ല; വിവിയര്‍ റിച്ചാര്‍ഡിനേക്കാള്‍ വലിയ താരമാകുമെന്ന് ഫ്രാഞ്ചൈസി ഉടമ

    ഇസ്ലാമാബാദ്: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സല്‍മി ടീമിന്റെ നായകനായ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമിനെ പൊക്കിയടിച്ച് ഫ്രാഞ്ചൈസി ഉടമ. ആദ്യ രണ്ടു കളിയിലും വമ്പന്‍ പരാജയമായിട്ടും ഇന്ത്യന്‍ താരം കോലിക്കും മുകളിലെത്തുമെന്ന പ്രശംസ സോഷ്യല്‍ മീഡിയയിലും വന്‍ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. മറ്റൊരു ഫ്രാഞ്ചൈസിയായ കറാച്ചി കിംഗ്‌സിന്റെ ഉടമായ സല്‍മാന്‍ ഇഖ്ബാലാണു പോഡ്കാസ്റ്റിലൂടെ പ്രശംസിച്ചത്. നേരത്തേ കറാച്ചി ടീമിന്റെ ഭാഗമായിരുന്നു ബാബര്‍. ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ രണ്ടക്കം കടക്കാന്‍ ബാബര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തില്‍ ഒന്നും രണ്ടാം മത്സരത്തില്‍ പൂജ്യത്തിനുമാണു പുറത്തായത്. ഇതിനിടയാണു മികച്ച ഫോമിലേക്കു തിരിച്ചെത്തിയ വിരാട് കോലിക്കും മുകളിലെത്തുമെന്നും കാത്തിരിക്കൂ എന്നും പറഞ്ഞത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇപ്പോള്‍ ബാബര്‍ ആസമിന്റെ പ്രകടനം അത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നും ഫോമിലേക്കു മടങ്ങിയെത്തിയാല്‍ ഇതിഹാസമായി മാറുമെന്നുമാണ് സല്‍മാന്‍ ഇഖ്ബാല്‍ പറയുന്നത്. ‘എന്റെ വാക്കുകള്‍ നിങ്ങള്‍ കുറിച്ചുവച്ചോളൂ, അസം തിരിച്ചെത്തിയാല്‍ വിരാട് കോലിയടക്കം ലോകത്തെ ഏറ്റവും വമ്പന്‍ താരത്തേക്കാളും…

    Read More »
Back to top button
error: