ഒടുവില്‍ സൈനയും; കായിക താരങ്ങള്‍ക്കിടെ വിവാഹ മോചനം തുടര്‍ക്കഥയാകുന്നു; പത്തുവര്‍ത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹം; ഇരുവരും ഒരേ കരിയറില്‍ മിന്നിത്തിളങ്ങി; ജീവിതം നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുമെന്ന് ബാഡ്മിന്റണ്‍ താരത്തിന്റെ പോസ്റ്റ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക താരങ്ങളുടെ വിവാഹങ്ങള്‍ക്കൊപ്പം അവ തകര്‍ന്നടിയുന്നതിന്റെ വാര്‍ത്തകളും നിറയുന്നു. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ക്രിക്കറ്റിലും മറ്റു കായിക ഇനങ്ങളിലും തിളങ്ങിനിന്ന നിരവധി താരങ്ങളാണു വിവാഹ മോചനം നേടിയത്. ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാന താരങ്ങളും ഒളിമ്പ്യന്‍മാരുമായ സൈന നേവാളും കശ്യപുമാണു വിവാഹ മോചിതരാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സൈന തന്നെയാണ് വിവാഹമോചത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചത്. നേരത്തേ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹല്‍, സാനിയ എന്നിവരും വിവാഹ മോചിതരായിരുന്നു.
സൈനയുടെ പോസ്റ്റ്
ജീവിതം ചിലപ്പോള്‍ നമ്മളെ വ്യത്യസ്ത ദിശകളിലേക്കു കൊണ്ടുപോവുന്നു. വളരെയധികം ആലോചനകള്‍ക്കും ചിന്തകള്‍ക്കുമൊടുവില്‍ ഞാനും കശ്യപ്പ് പരുപ്പള്ളിയും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ സ്വയവും പരസ്പരവും സമാധാനം, വളര്‍ച്ച, ഹീലിങ് എന്നിവ തിരഞ്ഞെടുക്കുകയാണ്. ഓര്‍മകള്‍ക്കു ഞാന്‍ നന്ദി പറയുകയാണ്, മുന്നോട്ടും എല്ലാ നന്‍മകളും ആശംസിക്കുകയാണ്. ഈ സമയത്തു ഞങ്ങളെ മനസ്സിലാക്കുകയും സ്വകാര്യതയെ ബഹുാമാനിക്കുകയും ചെയ്തതിനു നന്ദി എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ സൈന നേവാള്‍ കുറിച്ചത്.

2018 ഡിസബര്‍ 14ലായിരുന്നു സൈനയുടെയും കശ്യപിന്റെയും വിവാഹം. പത്തു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ബാഡ്മിന്റണില്‍ മിന്നി നില്‍ക്കുന്ന സമയത്തായിരുന്നു സൈനയുടെയും കശ്യപിന്റെയും വിവാഹം. ഒളിംപിക്സില്‍ ഇന്ത്യക്കു ആദ്യമായി ബാഡ്മിന്റണില്‍ മെഡല്‍ സമ്മാനിച്ച താരമാണു സൈന.
2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം നേടിയാണ് അവര്‍ ചരിത്രം കുറിച്ചത്. കര്‍ണം മല്ലേശ്വരിയെക്കൂടാതെ ഈ ഒളിംപിക്സില്‍ ഇന്ത്യക്കായി മെഡലണിഞ്ഞ രണ്ടാമത്തെ വനിതാതാരം കൂടിയായിരുന്നു സൈന. ഓരോ സ്വര്‍ണവും വെള്ളിയുമടക്കം രണ്ടു തവണ ലോക ചാംപ്യന്‍ഷിപ്പ് മെഡലും അവര്‍ രാജ്യത്തിനു നേടിത്തന്നിട്ടുണ്ട്. മാത്രമല്ല കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു തവണ സ്വര്‍ണം ചൂടാനും സൈനയ്ക്കായിട്ടുണ്ട്.
2014, 18 വര്‍ഷങ്ങളിലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ടു വെങ്കലം കൂടി അവര്‍ തന്റെ പേരില്‍ ചേര്‍ത്തു. 2015ല്‍ ലോക ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് റാങ്കിങില്‍ ഒന്നാമതെത്തിയതോടെ ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരമായും സൈന മാറി. കശ്യപാവട്ടെ പുരുഷ ബാഡ്മിന്റണില്‍ രാജ്യം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. സിംഗിള്‍സ് കരിയറില്‍ ലോക റാങ്കിങില്‍ ആറാം സ്ഥാനത്തു വരെയെത്താനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 2014ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ് കശ്യപ്. കൂടാതെ 2010ലെ ഗെയിംസില്‍ വെള്ളിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. saina-nehwals-divorce-with-p-kashyap






