ഏഷ്യ കപ്പ് ക്രിക്കറ്റ്: കൂടിയാലോചന യോഗം ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്കരിക്കുമെന്ന് ബിസിസിഐ; ‘പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി അനാവശ്യ സമ്മര്‍ദം ചെലുത്തുന്നു; വേദി മാറ്റാന്‍ പറഞ്ഞിട്ടും മറുപടിയില്ല’; 2026 സെപ്റ്റംബര്‍ വരെയുള്ള ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങള്‍ മാറ്റിയെന്നും വെളിപ്പെടുത്തല്‍
2023ല്‍, ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള നിഷ്പക്ഷ വേദിയായി ശ്രീലങ്കയെ തിരഞ്ഞെടുത്തു. ഈ വര്‍ഷം ആദ്യം പാകിസ്താന് ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചു. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ ദുബായിലേക്കു മത്സരം മാറ്റി.

ന്യൂഡല്‍ഹി: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) വാര്‍ഷിക പൊതുയോഗം (എജിഎം) ധാക്കയില്‍ നടന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) ബഹിഷ്കരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഇന്ത്യയും പാകിസ്താനുമടക്കം ആറു ടീമുകള്‍ പങ്കെടുക്കുന്ന മത്സരം ഇക്കുറി ടി20 ഫോര്‍മാറ്റിലാണ്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ മത്സരത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ഇന്ത്യയാണ് മത്സരത്തിന്റെ ആതിഥേയത്വം വഹിക്കേണ്ടത്. എന്നാല്‍, ഇതു സംബന്ധിച്ച് എസിസി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. സെപ്റ്റംബറില്‍ ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന അനൗദ്യോഗിക സൂചനകളുണ്ട്.
ജൂലൈ 24ന് മത്സരം സംബന്ധിച്ചു ധാക്കയിലാണു യോഗം ചേരാനിരുന്നതെങ്കിലും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം പരിഗണിച്ച് യാത്രാ വിലക്കുണ്ട്. രാഷ്ട്രീയ കാലവസ്ഥയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്നു ധാക്കയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങളും ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ പരസ്പര ധാരണയെത്തുടര്‍ന്നു മാറ്റിവച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള മത്സരങ്ങളാണു മാറ്റിവച്ചത്.
പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയാണു നിലവില്‍ എസിസി ചെയര്മാന്. യോഗവുണമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ അനാവശ്യ സമ്മര്‍ദം ചെലുത്തുകയാണ് നഖ്വിയെന്നാണ് ആരോണപം. വേദി മാറ്റാന്‍ ബിസിസിഐ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
‘യോഗത്തിന്റെ വേദി ധാക്കയില്‍നിന്നു മാറ്റിയെങ്കില്‍ മാത്രമേ ഏഷ്യ കപ്പ് നടക്കൂ. മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എസിസി ചെയര്മാന് ഇന്ത്യയില്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുകയാണ്. വേദി മാറ്റാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. മറുപടി ലഭിച്ചിട്ടില്ല. മൊഹ്സിന്‍ നഖ്വി ധാക്കയില്‍ യോഗവുമായി മുന്നോട്ട് പോയാല്‍ തീരുമാനമെന്തായാലും ബിസിസിഐ ബഹിഷ്കരിക്കും’- ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
ഏഷ്യാ കപ്പിന്റെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. 2023ല്‍, ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള നിഷ്പക്ഷ വേദിയായി ശ്രീലങ്കയെ തിരഞ്ഞെടുത്തു. ഈ വര്‍ഷം ആദ്യം പാകിസ്താന് ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചു. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ ദുബായിലേക്കു മത്സരം മാറ്റി.
ഈ വര്‍ഷത്തെ ഏഷ്യകപ്പില് ഇന്ത്യ പങ്കെടുത്തേക്കില്ലെന്നും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഹിഷ്കരിക്കുമെന്നും മേയ് മുതല്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വനിത ടീമുകളുടെ മത്സരവും നടക്കില്ലെന്നും പ്രചാരണമുണ്ടായി. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന വനിതാ എമേര്‍ജിംഗ് ടീംസ് ഏഷ്യാ കപ്പ്, സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പുരുഷ ഏഷ്യാ കപ്പ് എന്നീ രണ്ട് ടൂര്‍ണമെന്റുകളില്‍ നിന്നും പിന്മാറാനുള്ള തീരുമാനം ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (എസിസി) അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ബിസിസിഐ അത്തരം ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എസിസി മത്സരങ്ങളെക്കുറിച്ചു നിലപാടു സ്വീകരിച്ചിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങളും സാങ്കല്‍പ്പികവും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. india-to-boycott-resolution-if-acc-meeting-held-in-dhaka-gets-no-response-to-call-for-venue-change






