Sports
-
അഖിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്: തൃശൂര്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ച് കൊല്ലം സെയ്‌ലേഴ്‌സ്
തിരുവനന്തപുരം: ആവേശപ്പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെ തോല്പിച്ച് കൊല്ലം സെയിലേഴ്സ്. മൂന്ന് വിക്കറ്റിനായിരുന്നു കൊല്ലത്തിന്‍റെ വിജയം. മഴയെ തുടർന്ന് 13 ഓവർ വീതമാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ കൊല്ലം അഞ്ച് പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. മികച്ചൊരു ഇന്നിങ്സിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ എം.എസ്.അഖിലാണ് പ്ലെയർ ഓഫ് ദി മാച്ച്. ഓപ്പണർമാർ നിറം മങ്ങിയ മല്‍സരത്തില്‍ ഷോൺ റോജറും അർജുൻ എ.കെയും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് തൃശൂർ ടൈറ്റൻസിന് കരുത്തായത്. രണ്ട് റൺസെടുത്ത ആനന്ദ് കൃഷ്ണനെ പുറത്താക്കി ഏദൻ ആപ്പിൾ ടോമാണ് കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. തകർത്തടിച്ച് തുടങ്ങിയ അഹ്മദ് ഇമ്രാനെ പുറത്താക്കി ഷറഫുദ്ദീൻ തൃശൂരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. 11 പന്തുകളിൽ നിന്ന് 16 റൺസാണ് അഹ്മദ് ഇമ്രാൻ നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന വരുൺ നായനാരും ഷോൺ റോജറും ചേർന്ന് മികച്ച…
Read More » -
ഈ ടീമിനെ വച്ച് ടി20 ലോകകപ്പ് ജയിക്കാമെന്ന് കരുതുന്നുണ്ടോ? ആറുമാസം മാത്രം സമയമുള്ളപ്പോള്‍ ഇങ്ങനെയാണോ ഒരുക്കം? ഏഷ്യകപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ സെലക്ടര്‍മാരെ വിമര്‍ശിച്ച് ക്രിസ് ശ്രീകാന്ത്
ന്യൂഡല്‍ഹി: 2026ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ സംശയമുന്നയിച്ച് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ ക്രിസ് ശ്രീകാന്ത്. ഏഷ്യ കപ്പിനു മുന്നോടിയായുള്ള തയാറെടുപ്പുകളും ടീം പ്രഖ്യാപനവും വന്നതിനു പിന്നാലെയാണ് അന്തര്‍ദേശീയ തലത്തില്‍ മത്സരത്തിന് ഈ തയാറെടുപ്പുകള്‍ മതിയാകുമോ എന്ന സംശയം ഉന്നയിച്ചിട്ടുള്ളത്. ടീമിന്റെ ബാലന്‍സിംഗും തെരഞ്ഞെടുപ്പു രീതിയുമാണ് ശ്രീകാന്ത് വിമര്‍ശിച്ചത്. ‘നമുക്ക് ഒരുപക്ഷേ, ഏഷ്യ കപ്പ് ഈ ടീമിനെ ഉപയോഗിച്ചു ജയിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ലോകകപ്പ് പോലുള്ള വമ്പന്‍ രാജ്യങ്ങള്‍ ഇറങ്ങുന്ന മത്സരത്തിന് അനുയോജ്യമാണോ എന്നു പരിശോധിക്കണം. ലോകകപ്പ് എടുക്കണമെന്ന് ഉദ്ദേശിച്ച് ഇതേ ടീമിനെത്തന്നെയാണോ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്? ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനുവേണ്ടിയുള്ള തയാറെടുപ്പ് ഇങ്ങനെയാണോ വേണ്ടത്? എന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു. ടീമിന്റെ വൈസ് ക്യാപ്റ്റനായിട്ടു ശുഭ്മാന്‍ ഗില്ലിന്റെ നിയമനമാണ് ശ്രീകാന്ത് പ്രധാനമായും ചോദ്യം ചെയ്യുന്നത്. 2024 ജൂലൈയില്‍ ശ്രീലങ്കയുമായുള്ള ടി20 മത്സരത്തില്‍ കളിച്ചു. അക്‌സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍നിന്നു നീക്കി. ഇംഗ്ലണ്ടിനെതിരായ സീരീസില്‍ പോലും…
Read More » -
ഗംഭീറിനുള്ള പണി വരുന്നുണ്ട്! കോച്ചായി രംഗപ്രവേശം ചെയ്ത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ലക്ഷ്യം ഇന്ത്യന്‍ ടീമിന്റെ പരിശീലക പദവി; എക്കാലത്തെയും മികച്ച നായകന്‍; വളര്‍ത്തിയെടുത്തത് സേവാഗ് അടക്കം മുന്‍നിര താരങ്ങളെ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മേധാവിയായും തിളങ്ങിയശേഷം സജീവമായി ക്രിക്കറ്റില്‍ ഇടപെടാതെ മാറിനിന്ന സൗരവ് ഗാംഗുലി അടുത്ത റോളിലേക്ക്. ഇന്ത്യന്‍ കോച്ചിന്റെ കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കാണ് സൗരവ് ഗാംഗുലി തയാറെടുക്കുന്നതെന്നാണു വിവരം. അതിലേക്കു എത്താനുള്ള ആദ്യത്തെ ചവിട്ടുപടിയും പിന്നിട്ടു കഴിഞ്ഞു. നിലവിലെ കോച്ച് ഗൗതം ഗംഭീറിന്റെ സമ്മര്‍ദം ഇരട്ടിയാക്കുമെന്നും വ്യക്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിന്റെ സ്ഥാനം സേഫാണെങ്കിലും ടെസ്റ്റില്‍ ഇതു പറയാന്‍ സാധിക്കില്ല. കരുത്തരായ ഇംഗ്ലണ്ടിനെ അവസാന പരമ്പരയില്‍ അവരുടെ നാട്ടില്‍ 2-2നു തളയ്ക്കാനായെങ്കിലും ഇനിയുള്ള റെഡ് ബോള്‍ പരമ്പര ഗംഭീറിന്റെ ഭാവി തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടിയതൊഴിച്ചാല്‍ ഗംഭീറിനു കീഴില്‍ മറ്റൊരു ടെസ്റ്റ് പരമ്പരയും ഇന്ത്യ ജയിച്ചിട്ടില്ല. ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ കൈവിട്ട ഇന്ത്യ അവസാനം ഇംഗ്ലണ്ടുമായി സമനിലയും സമ്മതിച്ചു. ഇനി വരാനിരിക്കുന്ന ഓരോ ടെസ്റ്റ് പരമ്പരകളും ഗംഭീറിന്റെ സീറ്റുറപ്പിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. തിരിച്ചടികള്‍ തുടര്‍ന്നാല്‍…
Read More » -
രോഹിത്തും സൂര്യകുമാറുമൊക്കെ തെറിക്കും; എല്ലാ ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്‍തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍; ഏഷ്യ കപ്പിലെ ടീം പ്രഖ്യാപനം മുതിര്‍ന്ന താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്
ബംഗളുരു: രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ പദവിയിലേക്ക് അടുത്ത് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടുമായി നടത്തിയ ടെസ്റ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണു ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍നിന്ന് ഇന്ത്യയുടെ ഏകദിന, ട്വന്റി 20 സ്‌ക്വാഡിനെയും നയിക്കാനുള്ള ചുമതല ഗില്ലിന്റെ ചുമലിലെത്തുമെന്ന് ഉറപ്പായത്. നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയും ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവുമാണ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിനെയാണു വൈസ് ക്യാപ്റ്റനാക്കിയത്. സൂര്യകുമാറിനെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതു മറ്റാരുമാകില്ലെന്ന കൃത്യമായ സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ പദവിയുടെ സമ്മര്‍ദത്തിനിടയിലും വിദേശ പിച്ചില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടിയ പ്രകടനമാണ് ഗില്ലിനെ സെലക്ടര്‍മാരുടെ ഇഷ്ട കളിക്കാരനാക്കി മാറ്റുന്നത്. ALSO READ യുവ രാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി റിനി; ടെലിഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും, ഇരുട്ടത്തു നിന്ന് വിളിക്കും, തെളിവു നശിപ്പിക്കാന്‍ വിദഗ്ധന്‍; ആ പ്രസ്ഥാനത്തെക്കുറിച്ച് സ്‌നേഹമുള്ളതു കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല’ ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലുമുള്ള കളിയിലേക്കുള്ള…
Read More » -
ടീമിലുണ്ട്, പക്ഷേ ബെഞ്ചിലിരിക്കും! കുല്‍ദീപിനും റിങ്കുവിനും ഹര്‍ഷിതിനും കളിക്കേണ്ടി വരില്ല
ബംഗളുരു: യുഎഇയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുവേണ്ടി സൂര്യകുമാര്‍ യാദവിനു കീഴിലുള്ള 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ചില പ്രധാന താരങ്ങള്‍ തഴയപ്പെട്ടെങ്കിലും വളരെ സന്തുലിതമായ സ്‌ക്വാഡിനെ തന്നെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ ചിലര്‍ക്കു ടൂര്‍ണമെന്റില്‍ ഒരു അവസരം പോലും കിട്ടിയേക്കില്ല. വാട്ടര്‍ ബോയ് മാത്രമായി ബെഞ്ചിലേക്കു ഒതുക്കപ്പെടാനിടയുളള ചില താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. പുറത്തിരിക്കുക ആരെല്ലാം? ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ പ്രധാനമായും മൂന്നു പേര്‍ക്കായിരിക്കും ഒരവസരം പോലും ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നേക്കുക. ഇതിലൊരാള്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാളാണ് അദ്ദഹം. പക്ഷെ ടി20 ക്രിക്കറ്റിലേക്കു വന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കാണ്. ദേശീയ ടീമിലേക്കുള്ള ആദ്യ വരവില്‍ വന്‍ ഫ്ളോപ്പായെങ്കിലും രണ്ടാം വരവില്‍ അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.…
Read More » -
നിയന്ത്രണമോ നിരോധനമോ? പണംവച്ചുള്ള ഗെയിമുകള്‍ക്ക് പണിവരുന്നു; ബില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഡ്രീം 11, എംപിഎല്‍ എന്നിവയ്ക്കു കുരുക്കാകും; കുട്ടികളിലടക്കം അടിമത്തം വര്‍ധിച്ചെന്നു കണ്ടെത്തല്‍; ശതകോടികളുടെ നിക്ഷേപത്തിനും തിരിച്ചടിയാകും
ന്യൂഡല്‍ഹി: കുട്ടികളിലടക്കം അടിമത്തമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വാതുവയ്പു നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. പണം വച്ചു കളിക്കുന്ന ഗെയിമുകളെയും നിരോധിക്കുമെന്നാണു വിവരം. വിദേശത്തുനിന്നുള്ള ശതകോടികളുടെ നിക്ഷേപമെത്തുന്ന മേഖലയ്ക്ക് ഇതു വന്‍ തിരിച്ചടിയാകുമെന്നാണു കരുതുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ നിയന്ത്രണവും പ്രമോഷനും സംബന്ധിച്ച നിര്‍ദ്ദിഷ്ട നിയമപ്രകാരം, റിയല്‍-മണി ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഫണ്ട് കൈമാറുന്നതിനോ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കില്ല. റിയല്‍ മണി ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കുക, ഇ-സ്‌പോര്‍ട്‌സ്, നോണ്‍-മോണിറ്ററി സ്‌കില്‍ അധിഷ്ഠിത ഗെയിമുകള്‍ എന്നിവയുടെ പ്രോത്സാഹനം, രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി എന്നിവയും ബില്‍ നിര്‍ദ്ദേശിക്കുന്നു. നിയമനിര്‍മ്മാണം ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതുമുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് 30% നികുതി ചുമത്തുന്നതിനൊപ്പം ഇന്ത്യക്കു പുറത്തുനിന്നുള്ള കമ്പനികളെയും ഈ പരിധിയില്‍…
Read More » -
സഞ്ജു ടീമിലുണ്ട്, പക്ഷേ ഇല്ല! ഓപ്പണിംഗില്‍ അഗാര്‍ക്കര്‍ സാധ്യത കല്‍പ്പിക്കുന്നത് സഞ്ജുവിനെ; ഗംഭീറിന്റെ പ്ലാന്‍ വന്നാല്‍ പുറത്തുമാകും; അന്തിമ തീരുമാനം ദുബായില്‍ എത്തിയശേഷം; സാധ്യതകള്‍ ഇങ്ങനെ
മുംബൈ: ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ആരാകും ഓപ്പണിംഗിന് എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനും ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമായിട്ടാണ് ടീമിന്റെ പ്രഖ്യാപനം. മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ ഉള്‍പ്പെട്ട താരങ്ങളെന്നതുപോലെ ടീമിനു പുറത്തായവരും ചര്‍ച്ചയായി. തകര്‍പ്പന്‍ ഫോമിലായിട്ടും ശ്രേയസ് അയ്യര്‍, യശസ്വി ജെയ്‌സ്വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവരുടെ പേരുകള്‍ ഇല്ലാതെ പോയതാണ് ആരാധകരുടെ പുരികമുയര്‍ത്തുന്നത്. ഇതില്‍ പ്രസിദ്ധ്, വാഷിംഗ്ടണ്‍, ധ്രുവ്, റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ബാക്കപ്പ് താരങ്ങളായി നിലനിര്‍ത്തി. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ ഓവര്‍ടൈം പണിയെടുത്ത മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതു മനസിലാക്കാമെങ്കിലും ശ്രേയസിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. സഞ്ജു ടീമില്‍ ഇടംപിടിച്ചത് ആരാധകര്‍ക്ക് ഒരേ സമയം ആഹ്‌ളാദവും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നതു കണ്ടറിയണം. സമീപകാലത്തൊന്നും ടി20 പ്ലാനുകളുടെ ഭാഗമല്ലാതിരുന്ന യുവ…
Read More » -
മുഹമ്മദ് ഷമി പരസ്ത്രീഗമനം നടത്തുന്ന സ്ത്രീലമ്പടന്‍ മകളുടെ വിദ്യാഭ്യാസം പോലും അവഗണിക്കുന്നു ; ഇന്ത്യന്‍ പേസറെ സാമൂഹ്യമാധ്യമത്തില്‍ വീണ്ടും കടന്നാക്രമിച്ച് ഭാര്യ ഹസിന്‍ ജഹാന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി വേര്‍പിരിഞ്ഞ ഭാര്യ ഹസീന്‍ ജഹാന്‍ വീണ്ടും. ഷമിയെ ‘സ്ത്രീലമ്പടന്‍’ എന്ന് ആക്ഷേപിച്ച ഹസീന്‍ജഹാന്‍ മകളെ അയാള്‍ അവഗണിക്കുകയാണെന്നും ആരോപിച്ചു. സോഷ്യല്‍ മീഡിയവഴിയായിരുന്നു ക്രിക്കറ്റ് താരത്തെ അപമാനിച്ചത്. മുഹമ്മദ് ഷമി മകളുടെ വിദ്യാഭ്യാസം അവഗണിച്ചുവെന്നും എന്നാല്‍ ഷമിയുടെ എതിര്‍പ്പ് വകവയ്ക്കാതെ മകളെ ഒരു അന്താരാഷ്ട്ര സ്‌കൂളില്‍ ചേര്‍ത്തെന്നും പറഞ്ഞു. എന്റെ മകളുടെ അച്ഛന്‍, ഒരു കോടീശ്വരനാണെങ്കിലും പരസ്ത്രീബന്ധം കാരണം അയാള്‍ അവളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നാണ് ആക്ഷേപം. മകള്‍ അയ്‌രയെ നല്ലൊരു സ്‌കൂളില്‍ ചേര്‍ക്കുന്നത് ഷമി ആഗ്രഹിച്ചിരുന്നില്ലെന്ന് ജഹാന്‍ ആരോപിച്ചു. പേസര്‍ സ്വന്തം മകള്‍ക്കല്ല തന്റെ കാമുകിമാരുടെ കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നുവെന്നും അയ്രയെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നും അവളുടെ സ്‌കൂളിനോ വിദ്യാഭ്യാസത്തിനോ പണം നല്‍കിയില്ലെന്നും ആരോപിച്ചു. മകള്‍ക്ക് നല്ല സ്‌കൂളില്‍ പ്രവേശനം വേണമെന്ന് അയാള്‍ ആഗ്രഹിക്കുന്നില്ല. അതേസമയം തന്റെ യജമാനത്തിമാരുടെ കുട്ടികളെ അയാള്‍ എലൈറ്റ്…
Read More »

