ടീമിലുണ്ട്, പക്ഷേ ബെഞ്ചിലിരിക്കും! കുല്‍ദീപിനും റിങ്കുവിനും ഹര്‍ഷിതിനും കളിക്കേണ്ടി വരില്ല

ബംഗളുരു: യുഎഇയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുവേണ്ടി സൂര്യകുമാര്‍ യാദവിനു കീഴിലുള്ള 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ചില പ്രധാന താരങ്ങള്‍ തഴയപ്പെട്ടെങ്കിലും വളരെ സന്തുലിതമായ സ്‌ക്വാഡിനെ തന്നെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ ചിലര്‍ക്കു ടൂര്‍ണമെന്റില്‍ ഒരു അവസരം പോലും കിട്ടിയേക്കില്ല. വാട്ടര്‍ ബോയ് മാത്രമായി ബെഞ്ചിലേക്കു ഒതുക്കപ്പെടാനിടയുളള ചില താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.
പുറത്തിരിക്കുക ആരെല്ലാം?
ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ പ്രധാനമായും മൂന്നു പേര്‍ക്കായിരിക്കും ഒരവസരം പോലും ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്നേക്കുക. ഇതിലൊരാള്‍ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്പിന്നര്‍മാരില്‍ ഒരാളാണ് അദ്ദഹം.
പക്ഷെ ടി20 ക്രിക്കറ്റിലേക്കു വന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമില്‍ കുല്‍ദീപിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കാണ്. ദേശീയ ടീമിലേക്കുള്ള ആദ്യ വരവില്‍ വന്‍ ഫ്ളോപ്പായെങ്കിലും രണ്ടാം വരവില്‍ അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ അവസാന പരമ്പരകളിലെല്ലാം വിക്കറ്റ് കൊയ്ത്ത് നടത്തിയ വരുണ്‍ ഇപ്പോള്‍ മാരക ഫോമിലാണ്. യുഎയിലെ സ്ലോ, ടേണിങ് പിച്ചുകളില്‍ മാജിക്കല്‍ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏഷ്യാ കപ്പില്‍ ബെഞ്ചിലിരിക്കേണ്ടിവരുന്ന മറ്റൊരു താരം റിങ്കു സിംഗാണ്. മോശം ഫോമിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറും ഏറെക്കുറെ ഫിനിഷായ മട്ടാണ്. ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ആറു ടി20കളില്‍ ഒരു മാച്ച് വിന്നിങ് പ്രകടനം പോലും റിങ്കു കാഴ്ചവച്ചിട്ടില്ല.
കഴിഞ്ഞ സീസണിലെ ഐപിഎല്‍ അദ്ദേഹത്തിനു ഫോമും ബാറ്റിംഗിലെ താളവുമെല്ലാം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരമായിരുന്നു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് കുപ്പായത്തില്‍ ബാറ്റിംഗിലെ തന്റെ പഴയ മാജിക്കല്‍ ടച്ചും ഫിനിഷിംഗ് മിടുക്കുമെല്ലാം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അതുമുണ്ടായില്ല. എന്നിട്ടും റിങ്കുവിനു ഏഷ്യാ കപ്പ് ടീമിലിടം കിട്ടി എന്നത് ശ്രദ്ധേയമാണ്.
മൂന്നാമത്തെ താരം പേസര്‍ ഹര്‍ഷിത് റാണയാണ്. കോച്ച് കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണ കൊണ്ടു മാത്രമാണ് അദ്ദേഹം ഏഷ്യാ കപ്പ് ടീമിലെത്തിയതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിലും ഹര്‍ഷിത് നിറംമങ്ങി. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങുമാവും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രധാന പേസര്‍മാരെന്നു ഉറപ്പായിരിക്കുകയാണ്. അതിനാല്‍ ഹര്‍ഷിത്തിനു എല്ലാ കളിയിലും ബെഞ്ചില്‍ തന്നെയാവും സ്ഥാനം. kuldeep-yadav-to-harshit-rana-players-who-might-not-get-a-single-chance-in-tournament






