Sports

  • നിരോധിത ഉത്പന്നം ഉപയോഗിച്ചു; വിലക്കു മാറിയ റബാദ ഐപിഎല്ലില്‍ ഗുജറാത്തിനു വേണ്ടി പന്തെറിയും; ‘ഖേദമുണ്ടെന്ന്’ അറിയിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിഷേന്‍

    മുംബൈ: നിരോധിത ഉല്‍പന്നം ഉപയോഗിച്ചതിന്റെ പേരില്‍ താല്‍ക്കാലിക വിലക്ക് വന്നതോടെ ഐപിഎലിനിടെ സ്വദേശത്തേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ കഗീസോ റബാദ ഇന്ത്യയില്‍ തിരിച്ചെത്തി. വിലക്ക് നീക്കിയതിനെ തുടര്‍ന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് താരമായ റബാദ ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി തിരിച്ചെത്തിയത്. ഇന്നു നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം മുതല്‍ റബാദ സിലക്ഷന് ലഭ്യമാണെന്ന് ഗുജറാത്ത് ടൈറ്റന്‍സ് അറിയിച്ചു. ”തന്റെ ഭാഗത്തുനിന്നു സംഭവിച്ച പിഴവ് റബാദ അംഗീകരിക്കുകയും അതില്‍ ഖേദം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡ്രഗ് ഫ്രീ സ്‌പോര്‍ട് (എസ്എഐഡിഎസ്) ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. താല്‍ക്കാലിക വിലക്ക് അംഗീകരിച്ച് മത്സരങ്ങളില്‍നിന്ന് വിട്ടുനിന്ന റബാദ നിര്‍ദ്ദേശിച്ച നടപടികളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് റബാദയുടെ സേവനം ലഭ്യമാകും’ ഗുജറാത്ത് ടൈറ്റന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. നിരോധിത ഉല്‍പന്നം ഉപയോഗിച്ചതിന്റെ പേരില്‍ താല്‍ക്കാലിക വിലക്ക് വന്നതിനാലാണ് താന്‍ ഐപിഎല്‍ സീസണില്‍ നിന്നു പിന്‍മാറിയതെന്ന് കഗീസോ റബാദ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍…

    Read More »
  • ഒരു കോടി തന്നില്ലെങ്കിൽ കൊന്നുകളയും !!! മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി, അന്വേഷണം ശക്തമാക്കി പോലീസ്

    ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി. സംഭവത്തിൽ ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അമ്‌റോഹ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. ഐപിഎല്‍ തിരക്കുകള്‍ക്കിടയില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ സമയമില്ലാതിരുന്ന ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞ ദിവസം മെയില്‍ തുറന്ന് പരിശോധിച്ചത്. ഞായറാഴ്ചയാണ് സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ തന്നില്ലെങ്കില്‍ ഷമിയെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. രജ്പുത് സിന്ദാര്‍ എന്ന പേരിലാണ് സന്ദേശം വന്നത്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകര്‍ എന്ന മറ്റൊരു പേരും ഇ മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്.ഇ മെയില്‍ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പി ഹസീബ് അഹമ്മദ് പൊലീസിന് കൈമാറി. എത്രയും പെട്ടെന്ന് സന്ദേശം അയച്ചവരെ കണ്ടെത്തുമെന്നും താരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞതായി ഹസീബ് അഹമ്മദ് വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • രോഹിത്ത് നായകനായി തുടരുമോ? ഉറപ്പു നല്‍കാതെ ബിസിസിഐ; ഗില്‍ ഉപനായകനാകും; ‘ഇടക്കാല’ നായകനാകാന്‍ താത്പര്യം അറിയിച്ച് സീനിയര്‍ താരം; സെലക്ടര്‍മാര്‍ക്കും പരിശീലകര്‍ക്കും താത്പര്യമില്ല!

    ബംഗളുരു: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) അവസാന ആഴ്ചകളിലേക്കു കടന്നതിനു പിന്നാലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വീണ്ടും ചര്‍ച്ചയില്‍. ജൂണില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി തുടരുമോയെന്ന ചര്‍ച്ചകള്‍ പലവഴിക്കു നടക്കുന്നുണ്ട്. തല്‍ക്കാലം വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് നായകസ്ഥാനത്തു തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ച രോഹിത്തിന്, ആഗ്രഹപ്രകാരം നായകനായി തുടരാനാകുമോയെന്ന് വ്യക്തമല്ല. ടീമിലുണ്ടാകുമെന്ന് തീര്‍ച്ചയാണെങ്കിലും, രോഹിത്തിനെ നായകസ്ഥാനത്തു നിലനിര്‍ത്തുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റോ ബിസിസിഐ യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മാറ്റം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള സുവര്‍ണാവസരമായിട്ടാണ് പ്രബലവിഭാഗം ആരാധകര്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തെ കാണുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയ പ്രകടനത്തോടെ രോഹിത് നായകസ്ഥാനത്ത് ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, താരം തന്നെ അതു തള്ളിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 38കാരനായ രോഹിതിന്റെ അവസാന പരമ്പരയായിരിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അതിനിടെ, ജസ്പ്രീത് ബുമ്രയെ ഉപനായക സ്ഥാനത്തുനിന്ന് നീക്കി ശുഭ്മന്‍ ഗില്ലിനെ ഉപനായകനാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.…

    Read More »
  • തുടര്‍ച്ചയായ ആറു സിക്‌സറുകള്‍; ഈഡന്‍ ഗാര്‍നെ തീപിടിപ്പിച്ച് പരാഗിന്റെ കനലാട്ടം; ഒറ്റ റണ്‍സിന്റെ തോല്‍വിയിലും ജ്വലിച്ച് രാജസ്ഥാന്‍; കൊല്‍ക്കത്തയ്ക്കായി റസലിന്റെ വെടിക്കെട്ട്‌

    കൊൽക്കത്ത: ഇംഗ്ലിഷ് താരം മോയിൻ അലിക്കെതിരെ ഒറ്റ ഓവറിൽ തുടർച്ചയായി അഞ്ചു സിക്സറുകൾ. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ നേരിട്ട ആദ്യപന്തിൽത്തന്നെ വീണ്ടും സിക്സടിച്ച് തുടർച്ചയായി ആറു സിക്സറുകളെന്ന നേട്ടം… വെറും അഞ്ച് റൺസിന് സെഞ്ചറി നഷ്ടമായതിന്റെ നിരാശയ്‌ക്കിടയിലും കൊൽക്കത്ത ഈഡൻ ഗാർഡൻസിനെ തീപിടിപ്പിക്കുന്ന പ്രകടനവുമായി ക്യാപ്റ്റൻ റിയാൻ പരാഗ് മിന്നിത്തിളങ്ങിയ മത്സരത്തിൽ, നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഒറ്റ റണ്ണിന്റെ തോൽവി വഴങ്ങി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ, രാജസ്ഥാന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു. വൈഭവ് അറോറ എറിഞ്ഞ 20–ാം ഓവറിൽ രാജസ്ഥാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 22 റൺസാണ്. ഇംപാക്ട് പ്ലേയറായി എത്തിയ ശുഭം ദുബെ രണ്ടു സിക്സും ഒരു ഫോറും സഹിതം 20 റൺസടിച്ചതോടെയാണ് മത്സരം നാടകീയമായത്. അവസാന പന്തിൽ വിജയത്തിലേക്ക് മൂന്നു റൺസ് എന്ന നിലയിൽ…

    Read More »
  • ഒറ്റയേറ്! സ്റ്റംപിന്റെ ഒരു ഭാ​ഗം ഒടിഞ്ഞ് രണ്ടുവാര അപ്പുറത്ത്, വണ്ടർ കിഡിന്റെ ആവനാഴിയിൽ ആയുധങ്ങൾ ഇനിയുമുണ്ട്… അന്തംവിട്ട് സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും- വീഡിയോ

    ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ പ്രായം കുറഞ്ഞ സെഞ്ചൂറിയൻ, വണ്ടർകിഡ് വൈഭവ് സൂര്യവംശി ഓരോ നിമിഷവും ആരാധകരേയും സഹതാരങ്ങളേയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സെഞ്ചുറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ, നെറ്റ്സിൽ പന്തുകൊണ്ടും വിസ്മയം തീർക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഈ പതിനാലുകാരൻ. നെറ്റ്സിൽ പരിശീലനത്തിനിടെ വൈഭവ് സൂര്യവംശിയുടെ ബോളിങ്ങിൽ സ്റ്റംപ് രണ്ടായി ഒടിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതുകണ്ട് ടീമിലെ സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും വിസ്മയും അന്തംവിട്ടു നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരിശീലനത്തിനിടെയുള്ള സൂര്യവംശിയുടെ മാസ്മരിക ബോളിങ്ങ് രാജസ്ഥാൻ തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇന്ന് ഐപിഎലിൽ ‌കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിരിക്കെ, മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് വൈഭവ് പന്തുകൊണ്ടും മായാജാലം തീർത്തത്. അതേസമയം 14–ാം വയസിൽത്തന്നെ ഞെട്ടിക്കുന്ന പ്രകടനവുമായി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലെടുക്കുന്നുണ്ടെന്ന് രാജസ്ഥാൻ റോയൽസിന്റെ ബോളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് പറയുന്നു. ‘‘ ചെറിയ കുട്ടിയായ വൈഭവിന്റെ കാര്യത്തിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കാനോ…

    Read More »
  • വൈഭവിന്റെ ബാഗില്‍ 10 ബാറ്റ്? കോലിക്കുപോലും ഇത്രയുമില്ലെന്ന് റാണ! ചിരിപടര്‍ത്തി സമൂഹമാധ്യമത്തിലെ വീഡിയോ; കാലുപിടിച്ച് നിതീഷിന്റെ കൈയില്‍നിന്ന് ബാറ്റ് വാങ്ങുന്ന ദൃശ്യങ്ങള്‍ വൈറല്‍

    ന്യൂഡല്‍ഹി: വെടിക്കെട്ടുമായി ആദ്യ നൂറ് നേടിയതിനു പിന്നാലെ വൈഭവ് സൂര്യവംശി ഐപിഎലിലെ വൈറല്‍ താരമാണ്. 14കാരനായ വൈഭവിന്റെ തകര്‍പ്പന്‍ കളിക്ക് ലോകമെങ്ങും ആരാധകരുമുണ്ട്. ഇപ്പോഴിതാ, മുതിര്‍ന്ന താരമായ നിതീഷ് റാണയോട് ‘ഒരു ബാറ്റു തരുമോ’ എന്ന് കെഞ്ചുന്ന വൈഭവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പുറത്തുവിട്ടത്. റാണയുടെ ബാറ്റുകളില്‍ ഒന്ന് തരുമോയെന്ന വൈഭവിന്റെ ചോദ്യത്തിന് ‘അഞ്ചെണ്ണം തരാം, പക്ഷേ നിന്റെ കയ്യില്‍ 14 ബാറ്റില്‍ കൂടുതല്‍ ഉണ്ടാവരുതെ’ന്നാണ് കളിയായി റാണ പറയുന്നത്. വൈഭവ് തിരിച്ചടിക്കുന്നുണ്ടെങ്കിലും കുട്ടിത്താരത്തിന്റെ കൈവശമുള്ള ബാറ്റുകളുടെ എണ്ണം കണ്ട് റാണ അമ്പരന്നിരിക്കുന്നത് വിഡിയോയില്‍ കാണാം. Ek Bihari, sab pe bhaari! pic.twitter.com/6ZqjnfqrmO — Rajasthan Royals (@rajasthanroyals) May 2, 2025 അപ്പോള്‍ ‘ഒരു ബാറ്റല്ലേ ചോദിച്ചുള്ളൂ, തന്നാലെന്താ’ എന്ന ലൈനിലായി വൈഭവ്. ഒടുവില്‍ റാണ ആ സത്യം കണ്ടെത്തി. വൈഭവിന്റെ കയ്യില്‍ ഒന്നല്ല, പത്തുബാറ്റുകള്‍ ഉണ്ട്. ഞെട്ടല്‍ മാറാതെ, ‘നിനക്ക് 10…

    Read More »
  • ‘വൈഭവിനെ ശ്രദ്ധിക്കണം, പൃഥ്വിക്കും കാംബ്ലിക്കും സംഭവിച്ചത് അവനെയും കാത്തിരിക്കുന്നു’; ബിസിസിഐയ്ക്കു മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍; ‘കാംബ്ലിയും സച്ചിനെപ്പോലെ വളരേണ്ടയാള്‍, നേരത്തേ കൊഴിഞ്ഞു; ഇന്ത്യയും പിന്തുണച്ചില്ല’

    മുംബൈ: ഐപില്ലിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഇന്ത്യയില്‍ മാത്രമല്ല, പുറത്തും ‘നോട്ടപ്പുള്ളി’യാണു വൈഭവ് സൂര്യവന്‍ഷിയെന്ന് പതിനാലുകാരന്‍. ഗുജറാത്തിനെതിരേ 35 ബോളില്‍ നൂറടിച്ചതോടെയാണു വൈഭവിനെക്കുറിച്ചുള്ള കഥകള്‍ ഇന്ത്യയുടെ അതിര്‍ത്തി കടന്നത്. എന്നാല്‍, മുന്‍ ഇന്ത്യയുടെ കോച്ച് ബിസിസിഐയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. വൈഭവിനെ പിന്തുണയ്ക്കണമെന്നും മറ്റു കളിക്കാര്‍ക്കു സംഭവിച്ചത് ഇനിയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. സച്ചിനെ എങ്ങനെ ബിസിസിഐ പരിഗണിച്ചോ, അതുപോലെ വൈഭവിനെയും നോക്കണമെന്നും അല്ലെങ്കില്‍ പൃഥ്വി ഷായ്ക്കും വിനോദ് കാംബ്ലിക്കും സംഭവിച്ചത് വൈഭവിനെയും കാത്തിരിക്കുന്നെന്നും ചാപ്പല്‍ പറഞ്ഞു. ‘സച്ചിനു തിളങ്ങാന്‍ കഴിഞ്ഞതു കഴിവുള്ളതുകൊണ്ടു മാത്രമല്ല, മറിച്ച് ഇന്ത്യയില്‍നിന്നുള്ള അകമഴിഞ്ഞ പിന്തുണകൊണ്ടാണ്. ശാന്തമായ പരിചരണവും ബുദ്ധിയുള്ള കോച്ചും പിന്തുണയ്ക്കുന്ന കുടുംബവും അദ്ദേത്തെ ലോകത്തുനിന്നു സംരക്ഷിച്ചു നിര്‍ത്തി. വിനോദ് കാംബ്ലിയും മറ്റൊരു സച്ചിന്‍ ആകേണ്ടയാളായിരുന്നു. എന്നാല്‍ പ്രശസ്തിയും അച്ചടക്കവും തമ്മിലുള്ള സംതുലനം സംരക്ഷിക്കാന്‍ കാംബ്ലിക്കു കഴിഞ്ഞില്ല. അദ്ദേഹം ഉയര്‍ന്നുവന്നതുപോലെ വീണു. പൃഥ്വിയും അതുപോലൊരു താരമാണ്. ഇപ്പോള്‍ അദ്ദേഹം വീണുപോയി. ഇനിയും ഉയര്‍ന്നുവരാനുള്ള സമയമുണ്ട്’- ചാപ്പല്‍…

    Read More »
  • ആരു കപ്പടിക്കും? പിന്നില്‍നിന്ന് കുതിച്ചെത്തിയ മുംബൈയെ തളയ്ക്കാന്‍ ഇനി ഒരേയൊരു ടീം; തമ്മില്‍ മത്സരവുമില്ല! നിര്‍ഭാഗ്യം വേട്ടയാടിയില്ലെങ്കില്‍ കപ്പ് ആര്‍സിബി എടുക്കും; ഗവാസ്‌കറും ആകാശ് ചോപ്രയും പറയുന്നത്

    ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനെതിരായ (RR) ആധിപത്യ വിജയത്തിന് ശേഷം മുംബൈ ഇന്ത്യന്‍സ് (MI) ഇപ്പോള്‍ ഐപിഎല്‍ 2025 ല്‍ അജയ്യരാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഈ സീസണില്‍ അവരുടെ വിജയ കുതിപ്പ് അവസാനിപ്പിക്കാന്‍ കഴിവുള്ള ഒരേയൊരു ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കല്‍ട്ടന്‍ 38 പന്തില്‍ 3 സിക്സും ഏഴു ഫോറും അടക്കം 61 റണ്‍സ് നേടി. രോഹിത് ശര്‍മ്മ ആകട്ടെ 36 പന്തില്‍ 9 ഫോര്‍ അടക്കം 53 റണ്‍സും നേടി. ഇരുവര്‍ക്കും ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ട്യയും സൂര്യകുമാറും ചേര്‍ന്ന് സ്‌കോര്‍ 217 ഇല്‍ നിര്‍ത്തി. സൂര്യകുമാര്‍ 23 പന്തില്‍ നിന്നായി 4 ഫോറും 3 സിക്‌സുമായി 48* റണ്‍സും, പാണ്ട്യ 23 പന്തില്‍ 6…

    Read More »
  • ‘എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകേണ്ട; സഞ്ജുവിനെ പിന്തുണച്ചെന്ന നല്ലകാര്യത്തിനാണ് ഇപ്പോഴത്തെ വിലക്ക്; അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചവര്‍ ആയിരുന്നെങ്കില്‍ നന്നായേനെ’: പരിഹാസവും വിമര്‍ശനവുമായി ശ്രീശാന്ത്

    കൊച്ചി: കേരളത്തില്‍നിന്നുള്ള ഏക ദേശീയതാരം സഞ്ജു സാംസണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ (കെസിഎ) രൂക്ഷ വിമര്‍ശനവുമായിന്‍ മുന്‍ ക്രിക്കറ്റ് താരം എസ്. ശ്രീകാന്ത്. ‘സഞ്ജുവിനെ പിന്തുണച്ചെന്ന നല്ല കാര്യത്തിനാണ് ഇത്തരമൊരു വിലക്ക്. എനിക്കു കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകാന്‍ താത്പര്യമില്ലെ’ന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയി ശ്രീശാന്ത് തുറന്നടിച്ചു. ‘നമസ്‌കാരം നാട്ടുകാരേ, വീട്ടുകാരേ, കൂട്ടുകാരേ… കേരള ക്രിക്കറ്റ് അസോസിയേഷന്‍ എനിക്കെതിരെ മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയെന്നൊക്കെയാണു കേള്‍ക്കുന്നത്. അക്കാര്യം നിങ്ങളെല്ലാവരും അറിഞ്ഞുകാണും. എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്നറിയില്ല. കേരളത്തിന്റെ സ്വന്തം സഞ്ജുവിനെ പിന്തുണച്ചു എന്നൊരു കാരുണ്യപ്രവര്‍ത്തനം മാത്രമേ ഞാന്‍ നടത്തിയിട്ടുള്ളൂ. ഞാന്‍ ഇത്രയേ ചെയ്തിട്ടുള്ളൂ. അതല്ലാതെ അസോസിയേഷനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. അസോസിയേഷനില്‍ ഉള്ളവര്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍, അതായത് വലിയ ലെവലില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളവരായിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്’ ശ്രീശാന്ത് പറഞ്ഞു.…

    Read More »
  • മുംബൈ മിന്നിച്ചു; തുടര്‍ച്ചയായ ആറാം വിജയം; രാജസ്ഥാനെ 100 റണ്‍സിനു തോല്‍പിച്ചു; ചെന്നൈയ്ക്കു പിന്നാലെ ടൂര്‍ണമെന്റിന് പുറത്ത്; നാലാം പന്തില്‍ ‘പൂജ്യ’നായി വൈഭവ്

    ജയ്പുര്‍: കഴിഞ്ഞ മത്സരത്തിലെ മാജിക് ബാറ്റിംഗുമായി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച വൈഭവ് ഡക്കടിച്ചു മടങ്ങിതോടെ നാലാം പന്തില്‍തന്നെ രാജസ്ഥാന്റെ വിധി കുറിച്ചു. കഴിഞ്ഞ മത്സരത്തില്‍ ‘മാജിക്’ ബാറ്റിങ്ങുമായി ടീമിനെ വിജയത്തിലേക്കു നയിച്ച വൈഭവ് സൂര്യവംശി ‘സംപൂജ്യനായി’ മടങ്ങിയപ്പോള്‍ തന്നെ രാജസ്ഥാന്‍ തോല്‍വി ഭയന്നു. പിന്നാലെ ബാറ്റിങ്ങിനെത്തിയ ബാറ്റര്‍മാരെല്ലാം പവലിയനിലേക്ക് പോകാന്‍ ‘മത്സരിച്ചപ്പോള്‍’ രാജസ്ഥാന് ടൂര്‍ണമെന്റിന് പുറത്തേയ്ക്കുള്ള വഴിതെളിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരെ 100 റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. മുംബൈ ഉയര്‍ത്തിയ 218 വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടൗയി. ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷം ടൂര്‍ണമെന്റില്‍നിന്നു പുറത്താകുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന്‍. തുടര്‍ച്ചയായ ആറാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതായി. മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. 4.5 ഓവറില്‍ 47ന് 5 എന്ന ദയനീയ സ്ഥിതിയിലായിരുന്നു അവര്‍. 27 പന്തില്‍ 30 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ടീമിലെ ടോപ് സ്‌കോറര്‍.…

    Read More »
Back to top button
error: