Sports

  • ലേലം മുതല്‍ പാളി; ചെന്നൈ തകര്‍ന്നടിഞ്ഞിതിനു കാരണമുണ്ട്; കോടികള്‍ മുടക്കി നിലനിര്‍ത്തിയ ‘വയസന്‍’ താരങ്ങള്‍ ബാധ്യതയായി; ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ കുറ്റസമ്മതത്തിനു കാരണവും മറ്റൊന്നല്ല

    ചെന്നൈ: അഞ്ചുവട്ടം ഐപിഎല്‍ കിരീടം ഉയര്‍ത്തിയിട്ടും അതിന്റെ പാതിക്കളിപോലും പുറത്തെടുക്കാന്‍ കഴിയാത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരലേലത്തിലും പാളിച്ച പറ്റിയെന്ന സൂചന നല്‍കി ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ‘ലേലത്തിലെ തന്ത്രങ്ങള്‍ പൂര്‍ണമായി വിജയിച്ചെന്നു പറയാന്‍ വയ്യ. ഞങ്ങളുടെ കളിയെക്കുറിച്ചുള്ള സമഗ്ര പരിശോധന നടത്തുകയാണ്. എങ്ങനെയാണു മത്സരങ്ങള്‍ പുരോഗമിക്കുന്നതെന്നും പരിശോധിക്കുന്നുണ്ട്. ഇതത്ര എളുപ്പമല്ല. എന്നാല്‍, ഓവറോള്‍ റെക്കോഡില്‍ അഭിമാനമുണ്ട്. ദീര്‍ഘകാലം സ്ഥിരതയുളള ടീമായിരുന്നു. ആ സ്ട്രാറ്റജിയില്‍നിന്ന് പെട്ടെന്നു വഴിതിരിയുകയെന്നത് എളുപ്പമല്ല’ അദ്ദേഹം പറഞ്ഞു. ‘താരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ലേലത്തിന്റെ സമയം നിര്‍ണായകമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഒന്നും സാധ്യമായില്ല. ഇതൊരു റോക്കറ്റ് സയന്‍സ് അല്ല, കളിയാണ്. അക്കാര്യവും വിമര്‍ശിക്കുന്നവര്‍ ഓര്‍മിക്കണം’- ഫ്‌ളെമിംഗ് പറഞ്ഞു. ഞങ്ങളുടെ നിര്‍ണായക കളിക്കാര്‍ക്കു പരിക്കു പറ്റി. ഒരു ഗെയിം പ്ലാന്‍ കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ടി. ഞങ്ങളുടെ കൈകാല്‍ മുറിക്കുന്നതിനു തുല്യമായിരുന്നു താരങ്ങളുടെ പരിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒമ്പതു മത്സരങ്ങളില്‍ രണ്ടു കളികളില്‍ മാത്രമാണു ചെന്നൈ ജയിച്ചത്. പോയിന്റ് പട്ടികയില്‍ അവസാനവുമെത്തി.…

    Read More »
  • ക്രിക്കറ്റില്‍ പൊരുതിക്കയറി കൗമാര താരങ്ങള്‍; വൈഭവും ആയുഷ് മാത്രയും കസറുമ്പോള്‍ ഗാലറിയില്‍ വിയര്‍ത്ത് സൂപ്പര്‍ താരങ്ങളുടെ മക്കള്‍; ഐപിഎല്‍ സാധ്യത പോലും എളുപ്പമാകില്ല

    മുംബൈ: ഐപിഎല്ലിനു ‘പ്രായപൂര്‍ത്തി’യാകുമ്പോള്‍ നിരവധി ചെറുപ്പക്കാരാണു സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന് വാര്‍ത്തകളില്‍ നിറയുന്നത്. അതില്‍ ഏറ്റവും അത്ഭുതം രാജസ്ഥാനുവേണ്ടി അരങ്ങേറ്റത്തില്‍ തന്നെ വെടിക്കെട്ടു പുറത്തെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ്. 14-ാം വയസിലാണ് വൈഭവിന്റെ അരങ്ങേറ്റം. ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ഇന്നിങ്‌സിനു തുടക്കമിട്ടതുതന്നെ. എന്നാല്‍, വന്‍ പിന്തുണയുണ്ടായിട്ടും മുന്‍ സൂപ്പര്‍ താരങ്ങളുടെ മക്കളായിട്ടും ക്രിക്കറ്റില്‍ ഇഴയുകയാണ് ചിലര്‍. ഒന്നുമില്ലാത്ത സാഹചര്യത്തില്‍നിന്ന് കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന വൈഭവിനെയും സൂപ്പര്‍ താരങ്ങളുടെ മക്കളെയും ചേര്‍ത്തുവച്ചുള്ള വിലയിരുത്തലുകളും ഇപ്പോള്‍ സജീവമാണ്. ഇത്തരം ഒരു വിലയിരുത്തലിന് കാര്യമായ അടിസ്ഥാനമില്ലെങ്കിലും കളിക്കാനുള്ള അവസരങ്ങള്‍ കൂടുതല്‍ കിട്ടുമെന്നത് ചില്ലറ കാര്യമല്ല. മറ്റൊരു താരമായ ആയുഷ് മാത്ര 17-ാം വയസില്‍ സിഎസ്‌കെയ്ക്കായി അരങ്ങേറ്റം കുറിച്ച് മിന്നിക്കുകയാണ്. എന്നാല്‍, ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായിരുന്ന താരങ്ങളുടെ മക്കളില്‍ പലരും ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന് പ്രതീക്ഷ നല്‍കിയവരാണെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പോയിട്ട് ഐപിഎല്ലില്‍ പോലും ഇടം നേടാനാവാതെ കഷ്ടത്തിലാണ്.   ആര്യവീര്‍ സെവാഗ് മുന്‍ ഇന്ത്യന്‍…

    Read More »
  • അപ്രത്യക്ഷമാകുന്ന പന്തുകള്‍! എങ്ങനെയാണ് ചറപറാ സിക്‌സറുകള്‍ പിറക്കുന്നത്? റെക്കോഡില്‍ ഗെയ്ല്‍തന്നെ മുന്നില്‍; ഇപ്പോള്‍ നിക്കോളാസ് പുരാനും; 129 വര്‍ഷം ആറ്റുനോറ്റു പിറന്നത് 4585 സിക്‌സുകള്‍; ഐപിഎല്‍ തുടങ്ങിയശേഷം ആകാശം മുട്ടിയത് 28,456 എണ്ണം! പവര്‍ ഹിറ്റിംഗിലെ മാറുന്ന കാഴ്ചകള്‍

    ബംഗളുരു: വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിക്കറ്റ് കളി കണ്ടിരുന്ന ഒരാള്‍ക്കു സിക്‌സറുകള്‍ പറക്കുന്നതു കാണുകയെന്നാല്‍ അതിനര്‍ഥം കാത്തിരിപ്പ് എന്നായിരുന്നു. ഒരു അപൂര്‍വ കാഴ്ച. എന്നാല്‍, പുതിയകാലത്തിന്റെ കളിയെന്ന നിലയില്‍ ഇരുപതോവര്‍ ക്രിക്കറ്റ് എത്തിയതോടെ സിക്‌സറുകളുടെ പൂക്കാലമാണ്. ഒരു സിക്‌സര്‍ കണ്ട് സീറ്റില്‍നിന്ന് എടുത്തുചാടിയിരുന്നവര്‍ക്ക് ഇന്ന് അതിനേ നേരമുണ്ടാകൂ എന്നു ചുരുക്കം! കളിയുടെ വേഗതകൂടിയതെന്നത് ഒഴിച്ചാല്‍ ബാറ്റിലോ ബോളിലോ അന്നത്തെ അപേക്ഷിച്ച് ഇന്നും കാര്യമായ മാറ്റങ്ങളില്ല. പന്ത് ആകാശംമുട്ടണമെങ്കില്‍ ബാറ്റ്‌സ്മാന്റെ കരുത്തിനൊപ്പം ബാറ്റിന്റെ ഏറ്റവും കട്ടിയുള്ള ഭാഗത്തുനിന്ന് തെറിക്കുകയും വേണം. അന്നത്തെ അപേക്ഷിച്ചു ബാറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടും തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊന്നും അമ്പതോവര്‍ കളികളില്‍ പോലും അധികം സിക്‌സറുകള്‍ പിറന്നിട്ടില്ല. 531 SIXES IN INTERNATIONAL CRICKET. – Chris Gayle, the GOAT…!!! pic.twitter.com/9hpgGTtVcr — Mufaddal Vohra (@mufaddal_vohra) September 21, 2024   എന്നാല്‍ഏ 2003ല്‍ കുട്ടിക്രിക്കറ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചതു മുതല്‍ ഇതല്ല കഥ. ഇരുപതോവര്‍ കളിയുടെ ഹരം വളരെപ്പെട്ടെന്നു ലോകമെമ്പാടും പരന്നു.…

    Read More »
  • ഐഎസ്എല്ലിനു പിന്നാലെ സൂപ്പര്‍ കപ്പിലും രക്ഷയില്ല; മോഹന്‍ ബഗാനോടു തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്‌

    ഭുവനേശ്വർ: ഐഎസ്എല്ലിന് പിന്നാലെ സൂപ്പർകപ്പിലും രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനോട് തോൽവി വഴങ്ങി. ഇതോടെ സൂപ്പർകപ്പിൽ സെമി കാണാതെ മഞ്ഞപ്പട പുറത്തായി. മലയാളി താരം സഹൽ അബ്ദുൽ സമദ്(23), സുഹൈൽ(51) എന്നിവരാണ് ബഗാനായി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ശ്രീകുട്ടനിലൂടെ(90+3) ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസ ഗോൾ കണ്ടെത്തി. മധ്യനിരയിൽ ബഗാനായി മികച്ച പ്രകടനം നടത്തിയ മലയാളി താരം സലാഹുദ്ദീൻ അദ്‌നാനാണ് കളിയിലെ താരം. ഈസ്റ്റ്ബംഗാളിനെതിരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സിന് നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാർക്കെതിരെ ഇതേ പ്രകടനം ആവർത്തിക്കാനായില്ല. സ്‌ട്രൈക്കർ ജീസസ് ജിമിനെസും നോഹ് സദോയിയും നിറംമങ്ങി. മറുഭാഗത്ത് കൊൽക്കത്തൻ ക്ലബ് മുന്നേറ്റങ്ങളുമായി കേരള ബോക്‌സ് വിറപ്പിച്ചു. 23ാം മിനിറ്റിൽ ബഗാന് അനുകൂലമായി മലയാളി ടച്ചുള്ള ഗോളെത്തി. വലതുവിങിൽ നിന്ന് പന്തുമായി കുതിച്ച മലയാളി താരം സലാഹുദ്ദീൻ ബോക്‌സിലേക്ക് നൽകിയ ക്രോസ് കൃത്യമായി സ്വീകരിച്ച സഹൽ ചിപ്പ്‌ചെയ്ത് ബ്ലാസ്റ്റേഴ്‌സ്…

    Read More »
  • ‘ഇന്ത്യക്കു വട്ടായി, ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമും!’: ഇന്ത്യ പുറത്തുവിട്ട രേഖാചിത്രം ഉപയോഗിച്ച് പാകിസ്താനില്‍ വ്യാപക പ്രചാരണം; പൊളിച്ചടുക്കി പാക് മാധ്യമം

    ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം വ്യാജ വിവരങ്ങളുടെ പരമ്പരയാണു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആക്രമണത്തിനു പിന്നാലെ ഭീകരരെന്നു സംശയിക്കുന്നവരുടെ രേഖാ ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവ മാധ്യമങ്ങളും വാര്‍ത്തയാക്കി. എന്നാല്‍, ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യക്കെതിരേ വ്യാപക അധിക്ഷേപമാണു പാകിസ്താനില്‍ നടക്കുന്നത്. ആക്രമണത്തില്‍ പങ്കെടുത്തെന്നവരുടെ കൂട്ടത്തില്‍ പാകിസ്താനില്‍ ആ സമയത്തു ക്രിക്കറ്റ് കളിച്ചിരുന്ന ബാബര്‍ അസമുമുണ്ടോ എന്ന തരത്തിലായിരുന്നു പരിഹാസം. ഇന്ത്യ പുറത്തുവിട്ടെന്നു പറയുന്ന രേഖാചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കളിയാക്കല്‍. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള മാധ്യമമായ ഡോണ്‍ തന്നെ ഇക്കാര്യം ‘ഫേക്ക്’ ആണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. 26 പേരാണു മുസ്ലില്‍ ഭൂരിപക്ഷ പ്രദേശമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ‘ദ റസിസ്റ്റന്റ് ഫ്രണ്ട്’ എന്ന സംഘടനയും ഏറ്റെടുത്തിരുന്നു. ഇതുവരെ ഇങ്ങനെയൊരു സംഘടനയെക്കുറിച്ചു വലിയ വിവരങ്ങളില്ലായിരുന്നു. കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതിനെതിരേയായിരുന്നു അക്രമമെന്നാണു സംഘടന അവകാശപ്പെടുന്നത്. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള നിരവധി ഫേസ്ബുക്ക്, ട്വിറ്റര്‍ (എക്‌സ്) യൂസര്‍മാര്‍ പ്രചരിപ്പിച്ച സ്‌ക്രീന്‍ ഷോട്ടുകളാണു പരിശോധിക്കുന്നത്. ഇന്ത്യ ടുഡേയുടെ എക്‌സ്…

    Read More »
  • ഏഴാം തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് സിഇഒ പോയത് മദ്യഷോപ്പിലേക്കോ?

    ബെംഗളുരു: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ആര്‍.സി.ബിക്കെതിരായി നടന്ന മത്സരത്തിലും രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഇപ്പോഴിതാ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് സി.ഇ.ഒ: ജേക് ലുഷി മക്രത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് പുറത്തിറങ്ങിയ മക്രം മറ്റൊരു ഉദ്യോഗസ്ഥനൊപ്പം മദ്യഷോപ്പിന്റെ ഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ ആര്‍.സി.ബി ആരാധകനാണ് പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മ ീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി. ഇംഗ്ലണ്ടുകാരനായ മക്രം 2017ലാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് 20201ല്‍ സി.ഇ.ഒയായി ചുമതലയേറ്റു. ഐ.പി.എല്ലില്‍ ഇത്തവണ രാജസ്ഥാന്‍ മോശം പ്രകടനമാണ് നടത്തുന്നത്. ഇന്നലത്തേത് രാജസ്ഥാന്റെ സീസണിലെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വിയാണ്. ആകെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഏഴാംതോല്‍വിയം. രണ്ടുവിജയങ്ങളില്‍ നിന്ന് നാലുപോയിന്റ് മാത്രമാണ് രാജസ്ഥാന് ഇതുവരെ നേടാനായത്. https://x.com/sumukh_ananth/status/1915485039955247110?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1915485039955247110%7Ctwgr%5E59aa2a2a13cad2bcb1a7f2ea169f946a4e204314%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D1523312u%3Dsportsfbclid%3DIwY2xjawJ5S7dleHRuA2FlbQIxMQBicmlkETF4TjBvcEFHSFM1SkNNYTdKAR4EX85vZVTX48FHwWMa3-6sD2AtuLTcTC19JSH-LBPa8FaWHg6_ecQ2FJEX8g_aem_SCUoeWOGLrvx3lXbppo6Mg ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 205…

    Read More »
  • ഭീകരാക്രമണം: ഇന്ത്യക്കാര്‍ മടങ്ങുന്നു; പാകിസ്താന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണം പ്രതിസന്ധിയില്‍; എന്‍ജിനീയര്‍മാരും ക്യാമറമാന്‍മാരും തിരികെയെത്തും; പ്ലേയര്‍ ട്രാക്കിംഗ് മുഴുവന്‍ ഇന്ത്യക്കാര്‍; ഫാന്‍കോഡ് വെബ്‌സൈറ്റില്‍നിന്ന് ഉള്ളടക്കങ്ങള്‍ നീക്കി

    ന്യൂഡൽഹി/ ഇസ്ലമാബാദ്‌: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അതിർത്തി കടന്നുള്ള സംഘർഷങ്ങൾ വർധിച്ചതിനാൽ പാകിസ്ഥാൻ സൂപ്പർ ലീഗുമായി(പിഎസ്എൽ) ബന്ധപ്പെട്ട് പാകിസ്ഥാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരൻമാരും മടങ്ങും. ഇത്‌ വരും ദിവസങ്ങളിൽ പിഎസ്എൽ സംപ്രേഷണം പ്രതിസന്ധിയിലാക്കും. പിഎസ്എല്ലിന്റെ പ്രൊഡക്ഷൻ, ബ്രോഡ്കാസ്റ്റ് ക്രൂവിൽ രണ്ട് ഡസനിലധികം ഇന്ത്യൻ പൗരന്മാരാണുള്ളത്‌. എഞ്ചിനീയർമാർ, പ്രൊഡക്ഷൻ മാനേജർമാർ, ക്യാമറാമാൻമാർ, പ്ലെയർ-ട്രാക്കിംഗ് വിദഗ്ധർ എന്നിങ്ങനെയുള്ള ടീം ആണ് പിഎസ്എല്‍ ബ്രോഡ്കാസ്റ്റിങ് നടത്തുന്നത്. ഇതില്‍ പ്ലേയര്‍ ട്രാക്കിങ് നടത്തുന്നത് മുഴുവന്‍ ഇന്ത്യക്കാരാണ്. ക്രൂ അംഗങ്ങൾ നാട്ടിലേക്ക്‌ മടങ്ങുന്നതോടെ പിഎസ്‌എൽ സംപ്രഷണം പ്രതിസന്ധിയിലായിരിക്കുകയാണ്‌. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. വ്യാഴാഴ്ച ഇസ്ലാമാബാദിൽ നടന്ന യോഗത്തിന് ശേഷം ദേശീയ സുരക്ഷാ കൗൺസിൽ പാകിസ്ഥാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അടുത്ത 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണത്തിന് ശേഷം, ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡ് വെബ്‌സൈറ്റിൽ നിന്ന് പിഎസ്എല്ലിന്റെ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്തു. കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ്…

    Read More »
  • ‘അടിയൊക്കെ കൊള്ളാം, പക്ഷേ മോന്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരും’; വൈഭവിന് മുന്നറിയിപ്പുമായി വീരേന്ദ്ര സേവാഗ്; ‘ഒരു കളികൊണ്ടു പ്രശസ്തരായവരെ എനിക്കറിയാം, അവര്‍ക്ക് എന്തു സംഭവിച്ചെന്നും’

    മുംബൈ: പതിനാലാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറി വെടിക്കെട്ടു പ്രകടനം കാഴ്ചവയ്ക്കുന്ന രാജസ്ഥാന്‍ താരം വൈഭവ് സൂര്യവന്‍ഷിക്കു മുന്നറിയിപ്പുമായി വീരേന്ദ്ര സേവാഗ്. സഞ്ജു സാംസണു പരിക്കേറ്റതോടെയാണ് ഓപ്പണറായി വൈഭവിന് അവസരം കിട്ടിയത്. ആദ്യ നേരിട്ട പന്ത് സിക്‌സര്‍ പറത്തിയാണ് വൈഭവ് ഞെട്ടിച്ചത്. എന്നാല്‍ ആര്‍സിബിക്കെതിരേ വലിയ മികവ് കാട്ടാന്‍ കഴിഞ്ഞില്ല. ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച വൈഭവ്, 12 പന്തില്‍ രണ്ട് സിക്സറടക്കം 16 റണ്‍സാണ് നേടിയത്. ഭുവനേശ്വര്‍ കുമാറിനെ സിക്സര്‍ പറത്തിയ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ബൗള്‍ഡായി. ഇതോടെയാണു സേവാഗ് മുന്നറിയിപ്പുമായി എത്തിയത്. താരത്തിന്റെ പ്രായം പരിഗണിച്ചാണ് ഇത്തരമൊരു ഉപദേശം സെവാഗ് നല്‍കിയിരിക്കുന്നത്. ‘നീ നല്ല പ്രകടനം നടത്തുമ്പോള്‍ പ്രശംസിക്കുമെന്നും മോശമാവുമ്പോള്‍ വിമര്‍ശിക്കുമെന്നും തിരിച്ചറിയാന്‍ സാധിക്കണം. എപ്പോഴും ലാളിത്യം കൈവിടാതിരിക്കുക. ഒന്നോ രണ്ടോ മത്സരംകൊണ്ട് പ്രശസ്തരായ നിരവധി താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് അവര്‍ ഒന്നുമല്ലാതെ ആകുന്നതും കണ്ടിട്ടുണ്ട്. അതിന് കാരണം അവര്‍ സ്വയം താനൊരു വലിയ സംഭവമാണെന്ന് കരുതുന്നതുകൊണ്ടാണ്’…

    Read More »
  • പോലീസില്‍നിന്ന് പടിയിറക്കം; പിറന്നാള്‍ ദിനത്തില്‍ ഐ.എം. വിജയന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍; മൂന്നുനാള്‍ കഴിഞ്ഞാല്‍ വീണ്ടും കളിക്കളത്തിലേക്ക്; പടിയിറങ്ങുന്നത് ഇന്ത്യകണ്ട ഇതിഹാസം

    മലപ്പുറം : കാൽപന്ത് കളിയിലെ മികവിൽ 18 ാം വയസിൽ അതിഥി താരമായി പൊലീസിൽ എത്തിയ ഐ എം വിജയൻ 38 വർഷത്തെ സർവ്വീസിന് ശേഷം കാക്കിക്കുപ്പായം അഴിച്ചു. അമ്പത്താറാം പിറന്നാൾ ദിവസമാണ് വിരമിക്കലിനായി തെരഞ്ഞെടുത്തത്. ഐ എം വിജയന് പൊലീസ്‌ സേന ഔദ്യോ​ഗിക യാത്രയയപ്പ്‌ നൽകി. മലപ്പുറത്ത്‌ എംഎസ്‌പി അസി. കമാൻഡന്റ്‌ പദവിയിൽ നിന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ച താരം പടിയിറങ്ങുന്നത്. ഇന്ന്‌ രാവിലെ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന്‌ സല്യൂട്ട്‌ സ്വീകരിച്ചതോടെ വി പി സത്യനും യു ഷറഫലിയും സി വി പാപ്പച്ചനും കെ ടി ചാക്കോയും കുരികേശ്‌ മാത്യുവും പി പി തോബിയാസും അടക്കമുള്ള കേരള പൊലീസ്‌ ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. 30നാണ്‌ വിജയന്റെ സർവീസ്‌ കാലാവധി പൂർത്തിയാവുക. തന്റെ ജീവിതം അത്ഭുതകരമായി മാറ്റിമറിച്ച കേരള പൊലീസിന്റെ കുപ്പായമാണ് ഐ എം വിജയൻ അഴിച്ചുവയ്‌ക്കുന്നത്. 1969 എപ്രിൽ 25ന്‌ തൃശൂർ കോലോത്തുംപാടം…

    Read More »
  • ഐപിഎല്ലിനായി പാകിസ്താന്‍ സൂപ്പര്‍ലീഗ് വേണ്ടെന്നു വയ്ക്കും; ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നു; അടുത്ത വര്‍ഷം കളിക്കാന്‍ കഴിയുമെന്നു പ്രതീക്ഷ: വെളിപ്പെടുത്തലുമായി പേസര്‍ മുഹമ്മദ് ആമിര്‍

    ലഹോര്‍: ഇന്ത്യ-പാക് നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാനും ടൂര്‍ണമെന്റില്‍ കളിക്കാനും താല്‍പര്യമുണ്ടെന്നും ആമിര്‍ തുറന്നുപറഞ്ഞു. ഐപിഎല്ലിനായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ടെന്നു വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ആമിര്‍ വ്യക്തമാക്കി. നിലവില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ താരമാണ് മുഹമ്മദ് ആമിര്‍. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ആമിര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. അതിന്റെ ഭാഗമായാണ് ഐപിഎല്‍ കളിക്കാനുള്ള മോഹവും താരം തുറന്നുപറഞ്ഞത്. ”അവസരം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ ഇന്ത്യയില്‍ കളിക്കും. ഞാനത് തുറന്നുപറയുകയാണ്. അടുത്ത വര്‍ഷം എനിക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. അവസരമുണ്ടെങ്കില്‍ ഞാന്‍ കളിക്കുന്നതില്‍ എന്താണു തെറ്റ്? ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മാത്രം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇറങ്ങാം.” ആമിര്‍ ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു പ്രതികരിച്ചു. ‘അടുത്തവര്‍ഷം ഐപിഎല്ലും…

    Read More »
Back to top button
error: