Breaking NewsLead NewsNewsthen SpecialSportsTRENDING

ഗംഭീറിനുള്ള പണി വരുന്നുണ്ട്! കോച്ചായി രംഗപ്രവേശം ചെയ്ത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ലക്ഷ്യം ഇന്ത്യന്‍ ടീമിന്റെ പരിശീലക പദവി; എക്കാലത്തെയും മികച്ച നായകന്‍; വളര്‍ത്തിയെടുത്തത് സേവാഗ് അടക്കം മുന്‍നിര താരങ്ങളെ

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മേധാവിയായും തിളങ്ങിയശേഷം സജീവമായി ക്രിക്കറ്റില്‍ ഇടപെടാതെ മാറിനിന്ന സൗരവ് ഗാംഗുലി അടുത്ത റോളിലേക്ക്. ഇന്ത്യന്‍ കോച്ചിന്റെ കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കാണ് സൗരവ് ഗാംഗുലി തയാറെടുക്കുന്നതെന്നാണു വിവരം. അതിലേക്കു എത്താനുള്ള ആദ്യത്തെ ചവിട്ടുപടിയും പിന്നിട്ടു കഴിഞ്ഞു. നിലവിലെ കോച്ച് ഗൗതം ഗംഭീറിന്റെ സമ്മര്‍ദം ഇരട്ടിയാക്കുമെന്നും വ്യക്തമാണ്.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിന്റെ സ്ഥാനം സേഫാണെങ്കിലും ടെസ്റ്റില്‍ ഇതു പറയാന്‍ സാധിക്കില്ല. കരുത്തരായ ഇംഗ്ലണ്ടിനെ അവസാന പരമ്പരയില്‍ അവരുടെ നാട്ടില്‍ 2-2നു തളയ്ക്കാനായെങ്കിലും ഇനിയുള്ള റെഡ് ബോള്‍ പരമ്പര ഗംഭീറിന്റെ ഭാവി തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടിയതൊഴിച്ചാല്‍ ഗംഭീറിനു കീഴില്‍ മറ്റൊരു ടെസ്റ്റ് പരമ്പരയും ഇന്ത്യ ജയിച്ചിട്ടില്ല.

Signature-ad

ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ കൈവിട്ട ഇന്ത്യ അവസാനം ഇംഗ്ലണ്ടുമായി സമനിലയും സമ്മതിച്ചു. ഇനി വരാനിരിക്കുന്ന ഓരോ ടെസ്റ്റ് പരമ്പരകളും ഗംഭീറിന്റെ സീറ്റുറപ്പിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. തിരിച്ചടികള്‍ തുടര്‍ന്നാല്‍ കടുപ്പമേറിയ തീരുമാനങ്ങളിലേക്കു ബിസിസിഐ പോവുമെന്നതില്‍ സംശയമില്ല.

ഗൗതം ഗംഭീറില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ കടിഞ്ഞാണ്‍ അധികം വൈകാതെ തന്നെ ഏറ്റെടുക്കാമെന്ന കണക്കുകൂട്ടലിലാണ്. 2027ലെ ഐസിസി ഏകദിന ലോകകപ്പ് വരെയാണ് നിലവില്‍ അദ്ദേഹത്തിനു കരാറുള്ളത്. അതുവരെ ഗംഭീറിനു ഈ റോള്‍ കാത്തുസൂക്ഷിക്കാനാകുമോയെന്ന് ഉറ്റു നോക്കുകയാണു ക്രിക്കറ്റ് ലോകം. അദ്ദേഹത്തെ മാറ്റിയാല്‍ ഈ റോളിലക്കു ഫേവറിറ്റായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് സൗരവ് ഗാംഗുലിയുടെ നീക്കം.

സൗത്താഫ്രിക്കന്‍ ടി20 ലീഗില്‍ കളിക്കുന്ന പ്രെട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ പുതിയ പരിശീകനായി ചുമതലേറ്റെയാണ് ദാദ സ്വതന്ത്ര കോച്ചിങ് കരിയറിലേക്കു കടന്നിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം അധികം വൈകാതെ ഏറ്റെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ ഈ നീക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയ ടീമിന്റെ പരിശീലകനാവുകയെന്ന സ്വപ്നം ഗാംഗുലി ഒരിക്കലും മറച്ചുവച്ചിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്കു ഓഫര്‍ വന്നാല്‍ അതു സ്വീകരിക്കുമെനന്നു ദാദ കുറച്ചു മുമ്പ് തുറന്നു പറയുകയും ചെയ്തിരുന്നു,

ലോകകപ്പോ, ചാംപ്യന്‍സ് ട്രോഫിയോ സ്വന്തമാക്കാനായിട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായാണ് സൗരവ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീം വാതുവയ്പ്പിന്റെ നിഴലില്‍ നില്‍ക്കവെയാണ് അദ്ദേഹം ടീമിന്റെ നായകസ്ഥാനത്തേക്കു വരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ആ സമയത്തു വലിയ തകര്‍ച്ചയുടെ വക്കിലുമായിരുന്നു. എന്നാല്‍ പുതിയ കളിക്കാരെ ടീമിലേക്കു കൊണ്ടു വന്ന ഗാംഗുലി അതിശക്തമായ പുതിയൊരു സംഘത്തെ വാര്‍ത്തെടുത്തു.

പ്രതിഭാശാലികളായ കളിക്കാരെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും ഒരു അഗ്രസീവ് ടീമിനെ തയ്യാറാക്കാനും അദ്ദേഹത്തിനു പ്രത്യേക മിടുക്ക് തന്നെയുണ്ടായിരുന്നു. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സഹീര്‍ഖാന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയ വലിയൊരു സംഘം മാച്ച് വിന്നര്‍മാരെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോസാക്കി മാറ്റിയത് ഗാംഗുലിയാണ്.

നാട്ടില്‍ മാത്രമല്ല, വിദേശത്തും നമുക്കു വലിയ വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ധൈര്യവുമെല്ലാം ലഭിച്ചത് അദ്ദേഹം ക്യാപ്റ്റനായിരിക്കെയാണ്. ഇനി ദേശീയ ടീമിന്റെ മുഖ്യ കോച്ചായി വന്നാലും പുതിയ കളിക്കാരെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അദ്ദേഹം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നതില്‍ സംശയമില്ല. former-india-skipper-ganguly-takes-first-coaching-job-pretoria-capitals

Back to top button
error: