Breaking NewsIndiaSports

മുഹമ്മദ് ഷമി പരസ്ത്രീഗമനം നടത്തുന്ന സ്ത്രീലമ്പടന്‍ മകളുടെ വിദ്യാഭ്യാസം പോലും അവഗണിക്കുന്നു ; ഇന്ത്യന്‍ പേസറെ സാമൂഹ്യമാധ്യമത്തില്‍ വീണ്ടും കടന്നാക്രമിച്ച് ഭാര്യ ഹസിന്‍ ജഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി വേര്‍പിരിഞ്ഞ ഭാര്യ ഹസീന്‍ ജഹാന്‍ വീണ്ടും. ഷമിയെ ‘സ്ത്രീലമ്പടന്‍’ എന്ന് ആക്ഷേപിച്ച ഹസീന്‍ജഹാന്‍ മകളെ അയാള്‍ അവഗണിക്കുകയാണെന്നും ആരോപിച്ചു. സോഷ്യല്‍ മീഡിയവഴിയായിരുന്നു ക്രിക്കറ്റ് താരത്തെ അപമാനിച്ചത്.

മുഹമ്മദ് ഷമി മകളുടെ വിദ്യാഭ്യാസം അവഗണിച്ചുവെന്നും എന്നാല്‍ ഷമിയുടെ എതിര്‍പ്പ് വകവയ്ക്കാതെ മകളെ ഒരു അന്താരാഷ്ട്ര സ്‌കൂളില്‍ ചേര്‍ത്തെന്നും പറഞ്ഞു. എന്റെ മകളുടെ അച്ഛന്‍, ഒരു കോടീശ്വരനാണെങ്കിലും പരസ്ത്രീബന്ധം കാരണം അയാള്‍ അവളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നാണ് ആക്ഷേപം. മകള്‍ അയ്‌രയെ നല്ലൊരു സ്‌കൂളില്‍ ചേര്‍ക്കുന്നത് ഷമി ആഗ്രഹിച്ചിരുന്നില്ലെന്ന് ജഹാന്‍ ആരോപിച്ചു.

Signature-ad

പേസര്‍ സ്വന്തം മകള്‍ക്കല്ല തന്റെ കാമുകിമാരുടെ കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നുവെന്നും അയ്രയെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നും അവളുടെ സ്‌കൂളിനോ വിദ്യാഭ്യാസത്തിനോ പണം നല്‍കിയില്ലെന്നും ആരോപിച്ചു. മകള്‍ക്ക് നല്ല സ്‌കൂളില്‍ പ്രവേശനം വേണമെന്ന് അയാള്‍ ആഗ്രഹിക്കുന്നില്ല. അതേസമയം തന്റെ യജമാനത്തിമാരുടെ കുട്ടികളെ അയാള്‍ എലൈറ്റ് സ്‌കൂളുകളില്‍ പഠിപ്പിക്കുകയാണ്. ചില യജമാനത്തികള്‍ക്ക് ബിസിനസ് ക്ലാസ് വിമാനങ്ങളില്‍ യാത്ര നടത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന അദ്ദേഹം, എന്നാല്‍ സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് പണമില്ലെന്ന് പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത ഹൈക്കോടതി ഇന്ത്യന്‍ പേസറോട് മകള്‍ക്കും മുന്‍ഭാര്യയ്ക്കും ജീവനാംശമായി പ്രതിമാസം നാല് ലക്ഷം രൂപ നല്‍കണമെന്ന് ഉത്തരവിട്ടത് ‘ദീര്‍ഘകാല നിയമ പോരാട്ടത്തിന് ശേഷമാണ്്. ഷമി പ്രതിമാസം നാല് ലക്ഷം രൂപ ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ട കോടതി ജഹാന് പ്രതിമാസം 1.50 ലക്ഷം രൂപയും മകള്‍ക്ക് പ്രതിമാസം 2.50 ലക്ഷം രൂപയും ജീവനാംശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

മുന്‍ മോഡലായ ജഹാന്‍ 2014 ല്‍ മുഹമ്മദ് ഷമിയെ വിവാഹം കഴിച്ചു. 2015 ല്‍ ഈ ദമ്പതികള്‍ക്ക് ഒരു മകള്‍ ജനിച്ചു. ഗാര്‍ഹിക പീഡനം ആരോപിച്ചതിനെത്തുടര്‍ന്ന് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും 2018 ല്‍ വേര്‍പിരിഞ്ഞു.

Back to top button
error: