രോഹിത്തും സൂര്യകുമാറുമൊക്കെ തെറിക്കും; എല്ലാ ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്‍തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍; ഏഷ്യ കപ്പിലെ ടീം പ്രഖ്യാപനം മുതിര്‍ന്ന താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്

ബംഗളുരു: രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ പദവിയിലേക്ക് അടുത്ത് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടുമായി നടത്തിയ ടെസ്റ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണു ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍നിന്ന് ഇന്ത്യയുടെ ഏകദിന, ട്വന്റി 20 സ്ക്വാഡിനെയും നയിക്കാനുള്ള ചുമതല ഗില്ലിന്റെ ചുമലിലെത്തുമെന്ന് ഉറപ്പായത്. നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയും ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവുമാണ് ക്യാപ്റ്റന്‍.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിനെയാണു വൈസ് ക്യാപ്റ്റനാക്കിയത്. സൂര്യകുമാറിനെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതു മറ്റാരുമാകില്ലെന്ന കൃത്യമായ സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ പദവിയുടെ സമ്മര്‍ദത്തിനിടയിലും വിദേശ പിച്ചില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടിയ പ്രകടനമാണ് ഗില്ലിനെ സെലക്ടര്‍മാരുടെ ഇഷ്ട കളിക്കാരനാക്കി മാറ്റുന്നത്.
ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലുമുള്ള കളിയിലേക്കുള്ള പരുവപ്പെടുത്തലായിട്ടാണ് അഗാര്‍ക്കറിന്റെ ടീം പ്രഖ്യാപനത്തെ മുന്‍ ഓപ്പണറായ ആകാശ് ചോപ്ര വിലയിരുത്തുന്നത്. നേരത്തേ സിംബാബ്വേയ്ക്കെതിരായ ടി20 മത്സരത്തില്‍ ഗില്‍ ഒരിക്കല്‍ ക്യാപ്റ്റനായിട്ടുമുണ്ട്.
ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണിംഗ് റോളിലേക്ക് ഗില്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇരുവരെ ഓപ്പണിംഗ് പദവിയിലുണ്ടായിരുന്ന സഞ്ജുവിനെ മാറ്റിയിട്ടാണ് ഗില്ലിന്റെ വരവ്. ഗില്‍ തന്നെയാകും ഭാവിയിലെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന് അഭിഷേക് നയ്യാറും വിലയിരുത്തുന്നു. അടുത്ത 12 മാസം ഗില്ലിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക കാലമാണ്. ഇതുവരെയുള്ള ഗില്ലിന്റെ പ്രകടനം മറ്റൊരു വിലയിരുത്തലിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. shubman-gill-to-replace-rohit-sharma-and-suryakumar-yadav-as-captain-in-white-ball-cricket






