Sports
-
കോലിയും ടെസ്റ്റ് മതിയാക്കുന്നു? ബിസിസിഐയെ ഞെട്ടിച്ച് തീരുമാനം അറിയിച്ചെന്നു റിപ്പോര്‍ട്ട്; രോഹിത്തും കോലിയും ഇല്ലാതെ ഇംഗ്ലണ്ട് ടെസ്റ്റ് പ്രതിസന്ധിയില്‍; ആരു നയിക്കും?
ബംഗളുരു: രോഹിത് ശര്‍മയ്ക്ക് പിന്നാലെ ‘കിംഗ്’ കോലിയും ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ട് പര്യടനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐയെ ഞെട്ടിച്ച് കോലി തീരുമാനം അറിയിച്ചതെന്നാണു റിപ്പോര്‍ട്ട്. വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ഉന്നതര്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ട് ടെസ്റ്റില്‍ രോഹിതിന് പിന്നാലെ കോലിയുമില്ലാത്ത പ്രതിസന്ധി ഉടലെടുത്താല്‍ എങ്ങനെ നേരിടുമെന്ന് തീരുമാനിക്കാന്‍ സെലക്ടര്‍മാര്‍ വൈകാതെ യോഗം ചേരും. ബോര്‍ഡര്‍ഗവാസ്‌കര്‍ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ വന്‍ വിമര്‍ശനമുണ്ടായതില്‍ കോലി നിരാശനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ കോലി തീരുമാനിച്ചുവെന്നും എന്നാല്‍ ഇംഗ്ലണ്ട് പര്യടനം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ബിസിസിഐ ഉന്നതനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 2014 ഡിസംബറിലാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്. 2022 മുതല്‍ രോഹിത് ശര്‍മയും ടീമിനെ നയിച്ചു. കോലി തീരുമാനത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഇന്ത്യയുടെ നില പരുങ്ങലിലാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, യശസ്വി, പന്ത് എന്നിങ്ങനെയാകും ബാറ്റിങ്…
Read More » -
ഇന്ത്യയെ പിണക്കാനാവില്ല, ഞങ്ങൾക്കു സമ്മതമല്ല!! പിഎസ്എൽ മത്സരങ്ങൾ ആഥിത്യം വഹിത്യം വഹിക്കാൻ വിസമ്മതിച്ച് യുഎഇ, പാക് തീരുമാനം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്താതെ?
ലണ്ടൻ: ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷം അതി രൂക്ഷമായ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാനുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നീക്കം എതിർത്ത് യുഎഇ. പിഎസ്എൽ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കാൻ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വിസമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് പിഎസ്എൽ മത്സരങ്ങൾ നടത്തുന്നതിൽ യുഎഇ താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതെന്നാണ് വിവരം. ഇതിനു പുറമേ സുരക്ഷാ കാരണങ്ങളും യുഎഇയിലുള്ള ഇന്ത്യ, പാക്കിസ്ഥാൻ പൗരൻമാർ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും പിഎസ്എൽ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നതിൽനിന്ന് യുഎഇയെ പിന്നോട്ടു വലിക്കുന്നു. മാത്രമല്ല എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്തുന്നതിനു മുൻപാണ്, പിഎസ്എൽ മത്സരങ്ങൾ യുഎഇയിലേക്കു മാറ്റുന്നതായി പിസിബി പ്രഖ്യാപിച്ചതെന്നാണ് വിവരം. അതിനാൽതന്നെ ആതിഥ്യം വഹിക്കാനാകില്ലെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് പിസിബിയെ അറിയിക്കും. ഇതോടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ്. കൂടാതെ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ പിഎസ്എൽ…
Read More » -
കോഹ്‌ലിയും അനുഷ്‌കയും വിവാഹ മോചനത്തിലേക്കോ ? അവ്‌നീത് കൗർ വിഷയത്തിന് പിന്നാലെ കൊഹ്‌ലിയെ അവഗണിച്ച് അനുഷ്ക ശർമ
ബംഗളൂരു: നടി അവ്‌നീത് കൗറിന്റെ ഹോട്ട് ചിത്രങ്ങള്‍ വിരാട് കോഹ്‌ലി ലൈക്ക് ചെയ്തത് ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ അവ്‌നീത് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം കാണാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ എത്തിതും ചര്‍ച്ചയായിരുന്നു. കോഹ്‌ലി ലൈക്ക് പിന്‍വലിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. അവ്‌നീതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് വിരാടും അനുഷ്‌ക്കയും പ്രത്യക്ഷ്യപ്പെട്ടത്. ഇരുവരും കാറില്‍ നിന്നും ഇറങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്. ആദ്യം പുറത്തിറങ്ങി കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്ന കോഹ്‌ലി അനുഷ്‌ക്കയ്ക്കായി കൈ നീട്ടുന്നുണ്ട്. എന്നാല്‍ അനുഷ്‌ക്ക കോഹ്‌ലിയുടെ കൈ പിടിക്കാതെ ഹോട്ടലിലേക്ക് നടന്ന് കയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അനുഷ്‌ക പിണക്കത്തിലാണ് എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
Read More » -
ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി; രാജ്യം യുദ്ധസമാനമായ സാഹചര്യത്തില്‍; മത്സരങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്ന് ബിസിസിഐ; നടക്കാനുള്ളത് 12 ലീഗ് റൗണ്ട് മത്സരങ്ങള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍, ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനിച്ചു. ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതു മുതല്‍ ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഐപിഎല്‍ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്‌ക്കേണ്ടി വന്നത്. ഈ ഐപിഎല്‍ സീസണിലെ 58ാം മത്സരമാണ് ഇന്നലെ ധരംശാലയില്‍ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുന്‍പ് 12 ലീഗ് റൗണ്ട് മത്സരങ്ങള്‍കൂടി നടക്കാനുണ്ട്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട…
Read More » -
ഇനി പാകിസ്താനില്‍ തുടരാന്‍ കഴിയില്ല; ആവശ്യം ഉന്നയിച്ച് പിഎസ്എല്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍; പാക് ക്രിക്കറ്റ് ബോര്‍ഡില്‍ വന്‍ പ്രതിസന്ധി; ആകാശം അടച്ചതോടെ തിരിച്ചു പോകാനും വഴിമുട്ടി
ലഹോർ: പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്ത ‘ഓപ്പറേഷൻ സിന്ദൂറിനു’ പിന്നാലെ രാജ്യം വിടണമെന്ന ആവശ്യമുന്നയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ. മുൾട്ടാൻ സുൽത്താൻസ് ടീമിന്റെ താരങ്ങളായ ഡേവിഡ് വില്ലി, ക്രിസ് ജോർദാന്‍ എന്നീ താരങ്ങളാണ് എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന ആവശ്യം ഫ്രാഞ്ചൈസിയെ അറിയിച്ചത്. പാക്ക് സൂപ്പർ ലീഗിൽനിന്ന് ടീം പുറത്തായി. അതുകൊണ്ട് ഇനി കളിക്കാൻ താല്‍പര്യമില്ലെന്ന് രണ്ടു താരങ്ങളും നിലപാടെടുത്തതായി ഒരു പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു. മുൾട്ടാൻ സുൽത്താൻസിന് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയുടെ മിന്നലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനിലുള്ള ഇംഗ്ലണ്ട് താരങ്ങളെയെല്ലാം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബന്ധപ്പെട്ടിരുന്നു. താരങ്ങളോടു നാട്ടിലേക്കു തിരിച്ചുപോകാൻ ഇംഗ്ലണ്ട് ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. ഏഴ് ഇംഗ്ലിഷ് താരങ്ങളാണ് പാക്ക് സൂപ്പർ ലീഗ് കളിക്കാനായി പാക്കിസ്ഥാനിലുള്ളത്. സാം ബില്ലിങ്സ്, ജെയിംസ് വിൻസ്, ടോം കറൻ, ഡേവിഡ് വില്ലി, ക്രിസ് ജോർദാൻ, ടോം കോലർ കാഡ്മോർ, ലൂക്ക് വുഡ് എന്നിവരാണ് വിവിധ ഫ്രാഞ്ചൈസികൾക്കൊപ്പമുള്ളത്. താരങ്ങളെ…
Read More » -
വിക്കറ്റിനു പിന്നിലെ ജാഗ്രത; കൊല്‍ക്കത്തയുമായുളള കളിക്കിടെ ഐപിഎല്ലിലെ അപൂര്‍വ റെക്കോഡ് ഇട്ട് ധോണി; പിന്നിലാക്കിയത് ദിനേഷ് കാര്‍ത്തിക്കിനെയും സാഹയെയും
കൊല്‍ക്കത്ത: വിക്കറ്റിനു പിന്നിലെ നിതാന്ത ജാഗ്രത. ബാറ്റ്‌സ്മാന്റെ കാലൊന്നിടറയിലാല്‍ നിമിഷാര്‍ധത്തിനുള്ളില്‍ കൈകള്‍ പ്രവര്‍ത്തിക്കും. എത്ര റീപ്ലേകള്‍ നടത്തിയാലും അണുവിട തെറ്റാത്ത ആ കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ ബാറ്റ്‌സ്മാനു കളം വിടേണ്ടിവരും. ഈ പ്രായത്തിലും എം.എസ്. ധോണിയെന്ന വിക്കറ്റ് കീപ്പര്‍ വേറിട്ടുനിര്‍ത്തുന്നത് ഈ ‘പ്രിസിഷനാണ്’! കൃത്യത എന്നതിന്റെ മറുപേര്. വിക്കറ്റിനു പിന്നിലെ ജാഗ്രതയിലൂടെ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണു ചെന്നൈയുടെ ക്യാപ്റ്റന്‍ കൂള്‍. The Magic show with a blend of lightning ⚡️ 2⃣ in 1⃣ package for all #CSK fans to enjoy Updates ▶ https://t.co/ydH0hsBFgS #TATAIPL | #KKRvCSK | @noor_ahmad_15 | @msdhoni | @ChennaiIPL pic.twitter.com/06hYoSkdtQ — IndianPremierLeague (@IPL) May 7, 2025 ഈഡന്‍ ഗാര്‍ഡനില്‍ ചെന്നൈ- കൊല്‍ക്കത്ത മത്സരം. അജിന്‍ക്യ രഹാനെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കളിയില്‍ നൂര്‍ മുഹമ്മദ് എറിഞ്ഞ ഏഴാമത്തെ ഓവറില്‍ ആദ്യ ബോളിലാണു ധോണി നരെയ്‌നെ സ്റ്റംപ്…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍; ചെന്നൈ-കൊല്‍ക്കത്ത മത്സരത്തിനിടെ ബോംബ് ഭീഷണി; ഈഡന്‍ ഗാര്‍ഡന് കനത്ത സുരക്ഷ; പഞ്ചാബ്-ഡല്‍ഹി മത്സരം റദ്ദാക്കിയേക്കും; മുംബൈ- പഞ്ചാബ് മത്സരം ധര്‍മശാലയില്‍നിന്ന് മുംബൈയിലേക്കു മാറ്റുമെന്നും റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ചെന്നൈ- കൊല്‍ക്കത്ത മത്സരം പുരോഗമിക്കുന്നതിനിടെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഇ-മെയില്‍ ബോംബ് ഭീഷണി. മാച്ച് പുരോഗമിക്കുന്നതിനിടെയാണ് അസോസിയേഷന്റെ ഒഫീഷ്യല്‍ മെയിലിലേക്കു ഭീഷണി സന്ദേശം എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചെന്നും ഈഡന്‍ ഗാര്‍ഡന്‍ സ്‌റ്റേഡിയത്തിന്റെ സുരക്ഷ കൂട്ടിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ആദ്യമായി നടക്കുന്ന ഐപിഎല്‍ മത്സരമാണിത്. അതേസമയം, പഞ്ചാബ്-ഡല്‍ഹി മത്സരത്തിന്റെ വേദിയും മാറ്റിയേക്കുമെന്നാണു വിവരം. വിമാനത്താവളങ്ങളുടെ നിയന്ത്രണത്തെ തുടര്‍ന്നും ഭീഷണികള്‍ ഉയര്‍ന്നതും പരിഗണിച്ചു മേയ് എട്ടിനു നടക്കേണ്ട മത്സരം ധര്‍മശാലയില്‍നിന്നു മാറ്റുകയോ റദ്ദാക്കുകയോ ചെയ്യും. മുംബൈ- പഞ്ചാബ് മത്സരം ധര്‍മശാലയില്‍നിന്നു മുംബൈയിലേക്കും മാറ്റും. പഞ്ചാബിന്റെ രണ്ടാമത്തെ ഹോംഗ്രൗണ്ടാണ് ധര്‍മശാല. മൂന്നു മത്സരങ്ങളാണ് ഇവിടെ നടക്കേണ്ടത്. ബിസിസിഐ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം നടപ്പാക്കുമെന്നാണു വിവരം. പഞ്ചാബ് ധര്‍മശാലയില്‍ ഒരു കളി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മേയ് നാലിനു ലക്‌നൗവുമായിട്ടായിരുന്നു മത്സരം. പതിനൊന്നു കളികളില്‍നിന്ന് ഏഴു വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണു പഞ്ചാബ്. പതിനൊന്നു കളികളില്‍നിന്ന് ഡല്‍ഹിക്ക് ആറു വിജയങ്ങളുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ കാത്തിരുന്ന്…
Read More » -
ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ; പുതിയ ക്യാപ്റ്റനെ കണ്ടെത്തല്‍ ബിസിസിഐയ്ക്ക് തലവേദനയാകും; പരിഗണിക്കുന്നവര്‍ക്ക് കളിയില്‍ സ്ഥിരതയില്ല; ഇടക്കാല ക്യാപ്റ്റന്‍സി വേണ്ടെന്ന് ഗംഭീറും; പിന്നെയാര്?
ബംഗളുരു: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രോഹിത് വിരമിക്കല്‍ പുറത്തുവിട്ടത്. ടെസ്റ്റില്‍ രാജ്യത്തിനായി കളിക്കാന്‍ സാധിച്ചത് അഭിമാനമെന്ന് രോഹിത് കുറിച്ചു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് പറഞ്ഞ രോഹിത് ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 67 ടെസ്റ്റുകളില്‍ നിന്ന് 4301 റണ്‍സാണ് 38കാരനായ രോഹിത് ശര്‍മ നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും നേടിയ താരത്തിന്റെ ടെസ്റ്റ് ശരാശരി 40.57 ആണ്. 2024 ല്‍ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രോഹിത് വിരമിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ഹോം സീരിസിലും ഓസീസിനെതിരെ അവരുടെ നാട്ടിലും മോശം ഫോമിലായിരുന്നു രോഹിത് ശര്‍മ. എട്ട് ടെസ്റ്റ് മല്‍സരങ്ങളില് നിന്നായി 10.93 ആയിരുന്നു രോഹിതിന്റെ…
Read More » -
പാകിസ്താനുമായി ഐസിസി ടൂര്‍ണമെന്റില്‍ അടക്കം ഇന്ത്യ കളിക്കരുതെന്നു ഗൗതം ഗംഭീര്‍; ‘സര്‍ക്കാരിന്റെ തീരുമാനമാണു പ്രധാനം; പക്ഷേ ബോളിവുഡോ ക്രിക്കറ്റോ സഹകരിക്കരുത്; ഇന്ത്യന്‍ പൗരന്‍മാരുടെ ജീവനേക്കള്‍ വലുതല്ല ഒന്നും’
ന്യൂഡൽഹി: പാകിസ്താനുമായി ഐസിസി ടൂർണമെന്റുകളിൽ അടക്കം കളിക്കരുതെന്ന അഭിപ്രായവുമായി ഇന്ത്യൻ കോച്ചും മുൻതാരവുമായ ഗൗതം ഗംഭീർ രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം. 2013ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് പരമ്പരകൾ കളിച്ചിട്ടില്ല. ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ് അടക്കമുള്ള വേദികളിൽ മാത്രമാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടാറുള്ളത്. ‘‘ ഇരുരാജ്യങ്ങളും തമ്മിൽ കളിക്കരുതെന്നാണ് എന്റെ അഭിപ്രായം. പാകിസ്താൻ ഇതൊന്നും നിർത്താത്തിടത്തോളം കാലം ഇന്ത്യക്കും പാകിസ്താനും ഇടയിൽ ഒന്നും നടക്കരുത്. കളിക്കണോ വേണ്ടയോ എന്നത് സർക്കാറിന്റെ തീരുമാനമാണ്. പക്ഷേ ക്രിക്കറ്റ് മത്സരങ്ങളോ ബോളിവുഡോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമോ നടക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യൻ പട്ടാളക്കാരുടെയും പൗരന്മാരുടെയും ജീവനേക്കാൾ വലുതല്ല ഒന്നും’’ -ഗംഭീർ പറഞ്ഞു. ഏഷ്യ കപ്പിലും ട്വന്റി 20 ലോകകപ്പിലും പാകിസ്താനുമായി കളിക്കുമോ എന്ന ചോദ്യത്തിന് ഗംഭീറിന്റെ മറുപടി ഇങ്ങനെ: ‘‘ഇതെന്റെ തീരുമാനമല്ല. ഇത് ബിസിസിഐയുടെയും സർക്കാറിന്റെയും തീരുമാനമാണ്. അവരെന്ത് തീരുമാനമെടുത്താലും ഞങ്ങൾക്ക് ഒകെയാണ്. അത് രാഷ്ട്രീയവൽക്കരിക്കില്ല’’ -ഗംഭീർ…
Read More » -
കരിയറിന്റെ ഒരുഘട്ടത്തില്‍ ആര്‍സിബി വിടുന്ന കാര്യം പോലും ആലോചിച്ചു; ‘പ്രതീക്ഷകളുടെ ഭാരം തളര്‍ത്തി, ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പ്രകടനത്തെയും ബാധിച്ചു; വിജയങ്ങള്‍ക്കു ശേഷം തുറന്നു പറഞ്ഞ് കോഹ്ലി
ബെംഗളൂരു: കരിയറിന്റെ ഒരു ഘട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്ലബ് വിടുന്ന കാര്യം പരിഗണിച്ചിരുന്നുവെന്ന് സൂപ്പര്‍ താരം വിരാട് കോഹ്ലി. പ്രതീക്ഷകളുടെ ഭാരം ചുമലിലുണ്ടായിരുന്നതിനാല്‍ തളര്‍ന്നുപോയതായും, അതുകൊണ്ടാണ് ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതെന്നും കോഹ്ലി ക്ലബ് പുറത്തുവിട്ട പോഡ്കാസ്റ്റില്‍ പ്രതികരിച്ചു. ‘വര്‍ഷങ്ങളോളം ഞാന്‍ ടീം ഇന്ത്യയെ നയിച്ചു. ഒന്‍പതു സീസണുകളില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായി. എന്നാല്‍ ബാറ്ററെന്ന നിലയില്‍ എന്നിലുള്ള പ്രതീക്ഷകള്‍ കൂടിയതോടെ സമ്മര്‍ദത്തിലായി’. ‘2016-2019 കാലത്ത് ആര്‍സിബി വിടണമെന്ന് പല കോണുകളില്‍നിന്നും നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നു. കരിയറില്‍ എന്റെ കാര്യങ്ങള്‍ തന്നെ എനിക്കു ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാത്തൊരു സാഹചര്യമായിരുന്നു അത്. വളരെയധികം ബുദ്ധിമുട്ടിലായി. അതില്‍നിന്ന് രക്ഷ നേടുന്നതിനാണു നിര്‍ണായകമായ തീരുമാനം എടുത്തത് ‘ ‘ബാറ്ററെന്ന നിലയില്‍ മികച്ച പ്രകടനം നടത്തി, എനിക്ക് ഇവിടെ തന്നെ തുടര്‍ന്നും കളിക്കണമായിരുന്നു. അതോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. കളിക്കാരനായി മാത്രം ബെംഗളൂരുവില്‍ തുടരുന്നതാണു നല്ലതെന്നും ഞാന്‍ തീരുമാനിച്ചു. ആര്‍സിബിയുമായി അത്രത്തോളം വിലപ്പെട്ട ബന്ധമാണ് എനിക്കുള്ളത്.…
Read More »