Breaking NewsSports

ഇന്ത്യന്‍താരം ഹര്‍ദിക് പാണ്ഡ്യയ്ക്ക് പുതിയ പ്രണയബന്ധം ; മഹിയേക ശര്‍മ്മയുമായുള്ള പ്രണയം പരസ്യമാക്കി ; ഇന്‍സ്റ്റാഗ്രാമില്‍ ചൂടേറിയ ബീച്ച ചിത്രങ്ങള്‍, ആരാധകരുടെ കമന്റ്

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാഷന്‍ ഐക്കണായ ഹാര്‍ദിക് പാണ്ഡ്യയും പുതിയ കാമുകി മഹിയേക ശര്‍മ്മയും പ്രണയം ഔദ്യോഗികമാക്കി. ഇന്‍സ്റ്റാഗ്രാമില്‍ അനേകം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് പാണ്ഡ്യ ഇക്കാര്യത്തിന് സ്ഥിരീകരണം നല്‍കിയത്. ഇരുവരുടെയും പ്രണയം ആരാധകരെ അറിയിക്കുന്ന ബീച്ച് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്്.

ഹാര്‍ദിക് പാണ്ഡ്യ മോഡലായ മഹിയേക ശര്‍മ്മയുമായി പുതിയ ബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരം ഈ ബന്ധം ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചതായാണ് ഇന്റര്‍നെറ്റ് ലോകം വിശ്വസിക്കുന്നത്.

Signature-ad

ആദ്യ ചിത്രത്തില്‍, ഇരുവരും കടല്‍ത്തീരത്ത് വിശ്രമിക്കുന്നതും, ഹാര്‍ദിക് മഹിയേകയുടെ തോളില്‍ കൈ വെച്ചിരിക്കുന്നതും കാണാം.
മറ്റൊരു ചിത്രത്തില്‍, രാത്രിയില്‍ പുറത്തുപോകാനായി അണിഞ്ഞൊരുങ്ങിയ നിലയിലാണ് ഇരുവരും. ഹാര്‍ദിക് വലിയ ഷര്‍ട്ടും ജീന്‍സും ധരിച്ചപ്പോള്‍, മഹിയേക കറുത്ത ഗ്ലാമറസ് വസ്ത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ടു. മഹിയേകയും തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തി നല്‍കി. ഹാര്‍ദിക് പാണ്ഡ്യ മുമ്പ് മോഡലായ നടാഷ സ്റ്റാന്‍കോവിച്ചുമായി വിവാഹിതനായിരുന്നു.

ഇവര്‍ക്ക് അഗസ്ത്യ എന്നൊരു മകനുമുണ്ട്. 2024 ജൂലൈയില്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഇവര്‍ മകന്‍ അഗസ്ത്യയെ ഒരുമിച്ചാണ് വളര്‍ത്തുന്നത്. ഈ വര്‍ഷം ആദ്യം ഹാര്‍ദിക്കിന് നടന്‍ ഇഷാ ഗുപ്തയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, തങ്ങള്‍ ഡേറ്റിംഗിലാണെന്ന വാര്‍ത്ത ഇഷ തള്ളിക്കളഞ്ഞിരുന്നു.

ഇക്കണോമിക്‌സിലും ഫിനാന്‍സിലും ബിരുദമുള്ള മഹിയേക, ഫാഷന്‍ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. ഐഎഫ്എ മോഡല്‍ ഓഫ് ദ ഇയര്‍, എല്ലെ മോഡല്‍ ഓഫ് ദ സീസണ്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Back to top button
error: